Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Harassment. Show all posts
Showing posts with label Harassment. Show all posts

ബസ് ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു

Written By mvarthasubeditor on Thursday, June 21, 2012 | 6:53 PM

വേങ്ങര: ബസ് ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു. ബസിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കല്‍-വേങ്ങര റൂട്ടിലോടുന്ന സി പി ബ്രദേഴ്‌സ് ബസിലെ ക്ലീനറാണ് വേങ്ങര ടൗണിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തത്. 

പെണ്‍കുട്ടി ബസ് കണ്ടക്ടറോട് പരാതിപെട്ടിരുന്നെങ്കിലും അറിഞ്ഞ ഭാവം നടിക്കുകപോലും ചെയ്തില്ല. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് വേങ്ങര പോലീസ് ബസും ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു.

English Summery
Student harassed by bus employee
6:53 PM | 0 comments

പീഡനം: യുവാവ് അറസ്റ്റില്‍

Written By Malappuram News on Wednesday, June 20, 2012 | 12:20 AM

മഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കാവനൂര്‍ ഇരിവേറ്റി സ്വദേശിയായ താന്നിക്കുന്ന് സുരേന്ദ്രന്‍ (28)ആണ് അറസ്റ്റിലായത്. വണ്ടൂര്‍ കൂരാട് സ്വദേശിനിയായ 16 കാരിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ 16 ന് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഒരു ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ഇയാളെ പരിചയത്തിലായതത്രെ.
ഗൂഡല്ലൂരില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാളുടെപേരില്‍ അരീക്കോട് പോലീസ് സ്‌റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും പെണ്‍കൂട്ടികളെ വശീകരിച്ച് കൊണ്ടുപോയി പീഢിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.എന്നാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാല്ലെന്നും പോലീസ് പറഞ്ഞു.

Keywords:Harassment, Manjeri, Malappuram, കേരള, Arrest,
12:20 AM | 0 comments

മൂകനായ യുവാവിനെ മര്‍ദിച്ചതായി പരാതി

Written By mvarthasubeditor on Tuesday, June 12, 2012 | 12:42 PM

ചങ്ങരംകുളം: മൂകനും ബുദ്ധിമാന്ദ്യവുമുള്ള യുവാവിനെ മര്‍ദിച്ചതായി പരാതി. ചങ്ങരംകുളം ചിയ്യാനുര്‍ സ്വദേശിയായ കൊട്ടിലില്‍ മുജീബ്(32) നെയാണ് ചിയ്യാനുര്‍ സ്വദേശി മര്‍ദിച്ചതായി പരാതി. തലക്കും കഴുത്തിനും സാരമായി പരിക്കുപറ്റിയ യുവാവിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയംകുളത്ത് കല്ല്യാണ പരിപാടിക്കിടയിലാണ് യുവാവിന് മര്‍ദനമേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളംപോലീസില്‍ പരാതിപ്പെട്ടു.

English Summery
Complaint on assault of dumb youth. 
12:42 PM | 0 comments

ആദ്യ ഭാര്യയെ പീഡിപ്പിച്ച സംഭവം: ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും തടവും പിഴയും

Written By mvarthasubeditor on Friday, June 1, 2012 | 7:41 PM

മഞ്ചേരി: ആദ്യ ഭാര്യയെ പീഡിപ്പിക്കുകയും സ്ത്രീധനം എടുത്ത് പറ്റുകയും രഹസ്യമായി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചു. കന്യാകുമാരി പള്ളിക്കൂടം വിള സ്വദേശിയും വെറ്റിലപ്പാറ കൂമംകല്ലില്‍ താമസക്കാരനുമായ അബ്ദുസ്സലാം (48), രണ്ടാം ഭാര്യ വെറ്റിലപ്പാറ കൂമംകല്ല് കുറ്റിപ്പുനത്തില്‍ റഹ്മത്ത് (44) എന്നിവരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ ബൈജുനാഥ് ശിക്ഷിച്ചത്. ഇരുവര്‍ക്കും ഒരു വര്‍ഷത്തെ തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഇരുവരും ഒരുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴയടക്കുകയാണെങ്കില്‍ പിഴ സംഖ്യയില്‍ നിന്ന് 2500 രൂപ വീതം പരാതിക്കാരിയായ ആദ്യ ഭാര്യക്ക് നല്‍കാനും കോടതി വിധിച്ചു. നെടുമങ്ങാട് അരുവിക്കര മണ്ടക്കുഴി റോഡരുകില്‍ വീട്ടില്‍ മുഹമ്മദ് ഹനീഫയുടെ മകള്‍ റജൂലാ ബീവി (44) ആണ് പരാതിക്കാരി. 1989 ഏപ്രില്‍ 3നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 4000 രൂപയും എടുത്ത് പറ്റിയ ഭര്‍ത്താവ് ഗള്‍ഫില്‍ പോകാനെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപയും കൈവശപ്പെടുത്തിയിരുന്നു. പിന്നീട് ഭാര്യ അറിയാതെ രണ്ടാം പ്രതിയെ വിവാഹം കഴിച്ചു. അന്യായക്കാരിയെയും മക്കളെയും സംരക്ഷണം നല്‍കാതെ പ്രതികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു.

English Summery
Court order imprisonment to husband and second wife for assaulting first wife;
7:41 PM | 0 comments

പീഡനം; യുവാവ് അറസ്റ്റില്‍

Written By Malappuram News on Friday, May 25, 2012 | 2:00 AM

 തിരൂരങ്ങാടി: ഭര്‍ത്താവും രണ്ടു മക്കളുമുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പന്താരങ്ങാടി പതിനാറുങ്ങല്‍ ചെമ്മലപ്പാറ റിയാസി (24)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പുകയൂര്‍ അരീത്തോട് കുടുംബസമേതം താമസിക്കുന്ന മണ്ണാര്‍ക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരിയുടെ പരാതി പ്രകാരമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തിരുന്നത്. 2010 ഫെബ്രുവരി മുതല്‍ വിവിധ സ്ഥലങ്ങളില്‍ സ്ത്രീയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. വേങ്ങരയിലെ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരനായ റിയാസ് ടെക്‌സ്റ്റൈല്‍സില്‍ വെച്ചും അരീത്തോട്ടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചുവത്രെ. വിവാഹ വാഗ്ദാനം ചെയത് ഇദ്ദേഹം പിന്നീട് വാക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് റിയാസ് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നിര്‍ദേശ പ്രകാരം തിരൂരങ്ങാടി പോലീസില്‍ ഹാജരാവുകയുമായിരുന്നു.

Keywords: Harassment, Tirurangadi, Malappuram, കേരള, Arrest, 
2:00 AM | 0 comments

സ്ത്രീകളെ ശല്യംചെയ്ത യുവാക്കളെ താക്കീത് ചെയ്തയച്ചു

Written By Malappuram News on Tuesday, May 15, 2012 | 11:38 AM

വണ്ടൂര്‍: തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുകുളം കൊയിലാണ്ടി വലിയപാറക്കടുത്ത് യുവാക്കള്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ചെറുവണ്ണൂര്‍-വെട്ടിക്കാട്ടിരി ഭാഗത്തുള്ളവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വലിയ പാറ കാണാന്‍ വന്ന സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്കെതിരെ വെട്ടിക്കാട്ടിരിയിലുള്ള നാല് യുവാക്കള്‍ അസഭ്യവാക്കുകള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂപപ്പെട്ടത്. സംഭവത്തില്‍ ഇരുപ്രദേശത്തുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Keywords:Harassment, Malappuram, Vandoor, കേരള, 
11:38 AM | 0 comments

പീഡനം: ഭര്‍ത്താവ് അറസ്റ്റില്‍

Written By Malappuram News on Monday, May 14, 2012 | 10:16 AM

നിലമ്പൂര്‍: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മൈസൂര്‍ സ്വദേശിയായ യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മൈസൂര്‍ ശ്രീനഗര്‍ കെഎസ്ഇബി കോളനിയിലെ സഫിയുള്ള(32)യെയാണ് നിലമ്പൂര്‍ എസ്‌ഐ സുനില്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ തൊണ്ടിവളപ്പില്‍ ഓത്തുപള്ളി ജംശീനയുടെ പരാതിയിലാണ് അറസ്റ്റ്. 2010-ലാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമ്മാനമായി 15 പവന്‍ സ്വര്‍ണവും, ഒരു ലക്ഷം രൂപയും അന്ന് നല്‍കിയിരുന്നു.
വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനകം പണവും, സ്വര്‍ണവും ചെലവഴിച്ചു. പിന്നീട് തുടര്‍ച്ചയായി ഇയാളും, ഭര്‍തൃമാതാവ് അശറഫുന്നിസ (60)യും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഞായറാഴ്ച വെകീട്ട് ചന്തക്കുന്നില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അശറഫുന്നിസയുടെ പേരിലും കേസെടുത്തിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

Keywords: Arrest, Harassment, Nilambur, Malappuram, കേരള, 
10:16 AM | 0 comments

അഞ്ചാമത്തെ ഭാര്യയെ നിരന്തരം പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു

Written By Malappuram News on Friday, April 20, 2012 | 2:59 PM

പൊന്നാനി: അഞ്ചാമത്തെ ഭാര്യയെ നിരന്തരം പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. സ്ത്രീധനം കുറഞ്ഞതിനെച്ചൊല്ലിയാണ് പീഡിപ്പിച്ചത്. പുതുപൊന്നാനി സ്വദേശി പുതുപറമ്പില്‍ ഹനീഫയെയാണ് പൊന്നാനി എസ്.ഐ ടി. മനോഹരന്‍ അറസ്റ്റുചെയ്തത്. ഹനീഫ അഞ്ചാമത് വിവാഹംചെയ്ത യുവതിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
2:59 PM | 0 comments

പ്രകൃതി വിരുദ്ധ പീഡനം: ജാമ്യം നിഷേധിച്ചു

Written By Malappuram News on Wednesday, March 28, 2012 | 12:33 PM

മഞ്ചേരി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
വെട്ടിക്കാട്ടിരി കൊല്ലപറമ്പന്‍ അമീര്‍ ഹുസൈന്‍ എന്ന അമീര്‍ (23) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി വി ഷര്‍സി തള്ളിയത്. ഈമാസം ആറിനാണ് കേസിന്നാസ്പദമായ സംഭവം. ബാലന്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി വള്ളുവങ്ങാട് പാടത്തുവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.
12:33 PM | 0 comments

ഭര്‍ത്താവിനെ കൊന്ന് യുവതിയെ ബലാല്‍സംഗം ചെയ്ത കേസ്: വിചാരണ തിങ്കളാഴ്ച

Written By Malappuram News on Sunday, March 25, 2012 | 6:00 PM

മഞ്ചേരി: കാട്ടില്‍ വിറക് ശേഖരിക്കാനും കുളിക്കുവാനുമായി പോയ ദമ്പതികളില്‍ ഭര്‍ത്താവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ജില്ലാ കോടതിയില്‍ തിങ്കളാഴ്ച വിചാരണആരംഭിക്കും. 1997 ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. എടക്കരയില്‍ കാടിനകത്തുള്ള പാറയിലിരുന്ന് കാട്ടു കിഴങ്ങും ഞണ്ടും പുഴുങ്ങി തിന്നുകൊണ്ടിരിക്കയായിരുന്നു പട്ടിക പണിയ വര്‍ഗക്കാരനായ കുട്ടന്‍ എന്ന കുട്ടിവെള്ളനും ഭാര്യ ശാരദയും. ഈ സമയത്ത് ഇവിടേക്കു വന്ന പ്രതികളായ ചോയിക്കുന്നത്ത് നാരായണന്‍(53), പരട്ട ശ്രീനിവാസന്‍ (30) എന്നിവര്‍ കുട്ടിവെള്ളനെ അമിതമായി ചാരായം കുടിപ്പിക്കുകയും ശാരദയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ കുട്ടിവെള്ളന്‍ എതിര്‍ത്തതോടെ ഇയാളെ തോട്ടിലേക്ക് തള്ളിയിട്ട ശേഷം ശാരദയെ ബലാല്‍സംഗം ചെയ്തുവെന്നും വെള്ളത്തിലേക്ക് വീണ കുട്ടന്‍ മരണപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ രണ്ടാം പ്രതിയായ പരട്ട ശ്രീനിവാസന്‍ കേസന്വേഷണ വേളയില്‍ മരണപ്പെട്ടിരുന്നു. നിലമ്പൂര്‍ സി ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
6:00 PM | 0 comments

സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് ജാമ്യമില്ല

Written By Malappuram News on Thursday, March 22, 2012 | 8:59 AM

മഞ്ചേരി: എട്ട്, ഒമ്പത് വയസ്സുകാരായ സഹോദരിമാരെ ഇവര്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കീഴിശ്ശേരി ആലിന്‍ചുവട് കരിവാരത്ത് മുഹമ്മദ് ഹനീഫ (31)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി വി ഷേര്‍സി തള്ളിയത്. 2011 ഡിസംബര്‍ ഒന്നിന് പള്ളിക്കല്‍ ചെട്ടിയാര്‍മാടാണ് സംഭവം. തിരൂരങ്ങാടി സി ഐയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
8:59 AM | 0 comments

പ്രകൃതി വിരുദ്ധ പീഡനം; മൂന്നു പേര്‍ക്കെതിരെ കേസ്

Written By Malappuram News on Wednesday, March 21, 2012 | 6:41 PM

കല്‍പകഞ്ചേരി: കാടാമ്പുഴ മരുതന്‍ ചിനയില്‍ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്. മരുതന്‍ചിറ സ്വദേശികളായ സുമേഷ്, റഷീദ്, ഷബീര്‍ എന്നിവര്‍ക്കെതിരെയാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്. പല തവണ പത്ത് വയസുകാരനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലാണ് കേസ്.
6:41 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers