മൂകനായ യുവാവിനെ മര്‍ദിച്ചതായി പരാതി

ചങ്ങരംകുളം: മൂകനും ബുദ്ധിമാന്ദ്യവുമുള്ള യുവാവിനെ മര്‍ദിച്ചതായി പരാതി. ചങ്ങരംകുളം ചിയ്യാനുര്‍ സ്വദേശിയായ കൊട്ടിലില്‍ മുജീബ്(32) നെയാണ് ചിയ്യാനുര്‍ സ്വദേശി മര്‍ദിച്ചതായി പരാതി. തലക്കും കഴുത്തിനും സാരമായി പരിക്കുപറ്റിയ യുവാവിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയംകുളത്ത് കല്ല്യാണ പരിപാടിക്കിടയിലാണ് യുവാവിന് മര്‍ദനമേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളംപോലീസില്‍ പരാതിപ്പെട്ടു.

English Summery
Complaint on assault of dumb youth. 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post