മഞ്ചേരി: ആദ്യ ഭാര്യയെ പീഡിപ്പിക്കുകയും സ്ത്രീധനം എടുത്ത് പറ്റുകയും രഹസ്യമായി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചു. കന്യാകുമാരി പള്ളിക്കൂടം വിള സ്വദേശിയും വെറ്റിലപ്പാറ കൂമംകല്ലില്‍ താമസക്കാരനുമായ അബ്ദുസ്സലാം (48), രണ്ടാം ഭാര്യ വെറ്റിലപ്പാറ കൂമംകല്ല് കുറ്റിപ്പുനത്തില്‍ റഹ്മത്ത് (44) എന്നിവരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ ബൈജുനാഥ് ശിക്ഷിച്ചത്. ഇരുവര്‍ക്കും ഒരു വര്‍ഷത്തെ തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഇരുവരും ഒരുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴയടക്കുകയാണെങ്കില്‍ പിഴ സംഖ്യയില്‍ നിന്ന് 2500 രൂപ വീതം പരാതിക്കാരിയായ ആദ്യ ഭാര്യക്ക് നല്‍കാനും കോടതി വിധിച്ചു. നെടുമങ്ങാട് അരുവിക്കര മണ്ടക്കുഴി റോഡരുകില്‍ വീട്ടില്‍ മുഹമ്മദ് ഹനീഫയുടെ മകള്‍ റജൂലാ ബീവി (44) ആണ് പരാതിക്കാരി. 1989 ഏപ്രില്‍ 3നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 4000 രൂപയും എടുത്ത് പറ്റിയ ഭര്‍ത്താവ് ഗള്‍ഫില്‍ പോകാനെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപയും കൈവശപ്പെടുത്തിയിരുന്നു. പിന്നീട് ഭാര്യ അറിയാതെ രണ്ടാം പ്രതിയെ വിവാഹം കഴിച്ചു. അന്യായക്കാരിയെയും മക്കളെയും സംരക്ഷണം നല്‍കാതെ പ്രതികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു.
English Summery
Court order imprisonment to husband and second wife for assaulting first wife;
Post a Comment