തിരൂരങ്ങാടി: ഭര്‍ത്താവും രണ്ടു മക്കളുമുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പന്താരങ്ങാടി പതിനാറുങ്ങല്‍ ചെമ്മലപ്പാറ റിയാസി (24)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പുകയൂര്‍ അരീത്തോട് കുടുംബസമേതം താമസിക്കുന്ന മണ്ണാര്‍ക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരിയുടെ പരാതി പ്രകാരമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തിരുന്നത്. 2010 ഫെബ്രുവരി മുതല്‍ വിവിധ സ്ഥലങ്ങളില്‍ സ്ത്രീയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. വേങ്ങരയിലെ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരനായ റിയാസ് ടെക്‌സ്റ്റൈല്‍സില്‍ വെച്ചും അരീത്തോട്ടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചുവത്രെ. വിവാഹ വാഗ്ദാനം ചെയത് ഇദ്ദേഹം പിന്നീട് വാക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് റിയാസ് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നിര്‍ദേശ പ്രകാരം തിരൂരങ്ങാടി പോലീസില്‍ ഹാജരാവുകയുമായിരുന്നു.
Keywords: Harassment, Tirurangadi, Malappuram, കേരള, Arrest,
Post a Comment