മഞ്ചേരി: കാട്ടില്‍ വിറക് ശേഖരിക്കാനും കുളിക്കുവാനുമായി പോയ ദമ്പതികളില്‍ ഭര്‍ത്താവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ജില്ലാ കോടതിയില്‍ തിങ്കളാഴ്ച വിചാരണആരംഭിക്കും. 1997 ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. എടക്കരയില്‍ കാടിനകത്തുള്ള പാറയിലിരുന്ന് കാട്ടു കിഴങ്ങും ഞണ്ടും പുഴുങ്ങി തിന്നുകൊണ്ടിരിക്കയായിരുന്നു പട്ടിക പണിയ വര്‍ഗക്കാരനായ കുട്ടന്‍ എന്ന കുട്ടിവെള്ളനും ഭാര്യ ശാരദയും. ഈ സമയത്ത് ഇവിടേക്കു വന്ന പ്രതികളായ ചോയിക്കുന്നത്ത് നാരായണന്‍(53), പരട്ട ശ്രീനിവാസന്‍ (30) എന്നിവര്‍ കുട്ടിവെള്ളനെ അമിതമായി ചാരായം കുടിപ്പിക്കുകയും ശാരദയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ കുട്ടിവെള്ളന്‍ എതിര്‍ത്തതോടെ ഇയാളെ തോട്ടിലേക്ക് തള്ളിയിട്ട ശേഷം ശാരദയെ ബലാല്‍സംഗം ചെയ്തുവെന്നും വെള്ളത്തിലേക്ക് വീണ കുട്ടന്‍ മരണപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ രണ്ടാം പ്രതിയായ പരട്ട ശ്രീനിവാസന്‍ കേസന്വേഷണ വേളയില്‍ മരണപ്പെട്ടിരുന്നു. നിലമ്പൂര്‍ സി ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
ഭര്‍ത്താവിനെ കൊന്ന് യുവതിയെ ബലാല്‍സംഗം ചെയ്ത കേസ്: വിചാരണ തിങ്കളാഴ്ച
Malappuram News
0
Post a Comment