പീഡനം: ഭര്‍ത്താവ് അറസ്റ്റില്‍

നിലമ്പൂര്‍: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മൈസൂര്‍ സ്വദേശിയായ യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മൈസൂര്‍ ശ്രീനഗര്‍ കെഎസ്ഇബി കോളനിയിലെ സഫിയുള്ള(32)യെയാണ് നിലമ്പൂര്‍ എസ്‌ഐ സുനില്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ തൊണ്ടിവളപ്പില്‍ ഓത്തുപള്ളി ജംശീനയുടെ പരാതിയിലാണ് അറസ്റ്റ്. 2010-ലാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമ്മാനമായി 15 പവന്‍ സ്വര്‍ണവും, ഒരു ലക്ഷം രൂപയും അന്ന് നല്‍കിയിരുന്നു.
വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനകം പണവും, സ്വര്‍ണവും ചെലവഴിച്ചു. പിന്നീട് തുടര്‍ച്ചയായി ഇയാളും, ഭര്‍തൃമാതാവ് അശറഫുന്നിസ (60)യും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഞായറാഴ്ച വെകീട്ട് ചന്തക്കുന്നില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അശറഫുന്നിസയുടെ പേരിലും കേസെടുത്തിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.

Keywords: Arrest, Harassment, Nilambur, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post