Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Edakkara. Show all posts
Showing posts with label Edakkara. Show all posts

58 പാസ്‌പോര്‍ട്ടുകളുമായി കാറിലെത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

Written By Malappuram News on Monday, September 2, 2013 | 1:51 PM

എടക്കര: 58 പാസ്‌പോര്‍ട്ടുകളുമായി കാറിലെത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് ആനമറിയില്‍ സ്ഥാപിച്ച പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടയിലാണ് കാറില്‍ നിന്ന് 58 പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയത്. കണ്ണൂര്‍ ഗീതാലയം മഹേഷ് (45), കൊണ്ടോട്ടി പുളിക്കല്‍ പള്ളിക്കല്‍ ബസാര്‍ ചേലക്കാട് സിദ്ധീഖ് (41) തട്ടേക്കാട്ട് െൈസനുല്‍ ആബിദ് (23) എന്നിവരെയാണ് വഴിക്കടവ് എസ്‌ഐ എംടി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഓണത്തോടനുബന്ധിച്ച് പോലീസ് സ്ഥാപിച്ച ചെക്ക് പോസ്റ്റ് പരിശോധനയിലാണ് പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ഹൈദരാബാദില്‍ നിന്ന് കാറില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു പാസ്‌പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ നിന്നുള്ള തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്ക് കൊണ്ടു പോകാന്‍ പേപ്പറുകള്‍ ശരിയാക്കാനാണ് ഇത്രയും പാസ്‌പോര്‍ട്ട് കൈവശം വെച്ചതെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ പോലീസിന് നല്‍കിയ മൊഴില്‍ വൈരുധ്യമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം തുടങ്ങി. മൂന്ന് പേരെയും നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി  
1:51 PM | 0 comments

അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി

Written By mvarthasubeditor on Wednesday, July 11, 2012 | 8:40 AM

എടക്കര: സ്‌ഫോടനത്തിന് ഉപയോഗിക്കാന്‍ കൊണ്ടുപോവുകയാണെന്ന സൂചനയെ തുടര്‍ന്ന് ലോറിയില്‍ കടത്തുകയായിരുന്ന അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി. വഴിക്കടവ് ടൗണിന് സമീപം ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോറി പിടികൂടിയത്. ഡ്രൈവര്‍ ധര്‍മപുരി പാലക്കോട് പെരുമാള്‍(32), ക്ലീനര്‍ രമേഷ് (23) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വനസന്തിപുരത്തെ ജയ്ഷിര്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തില്‍ നിന്നും മലപ്പുറം വാഴയൂര്‍ ആലുങ്കല്‍ കെമിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതാണ് അമോണിയം നൈട്രേറ്റ് എന്നാണ് രേഖയിലുള്ളത്. പതിനേഴ് ടണ്‍ വരുന്ന 340 ചാക്ക് അമോണിയം നൈട്രേറ്റാണ് കൊണ്ടുവന്നിരുന്നത്. 

അമോണിയം നൈട്രേറ്റ് സ്‌ഫോടക വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ 2010ലെ സര്‍ക്കുലറില്‍ ഇത് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്നണ് നിയമം. ഇതേ സമയം ഇത് കൃഷി ആവശ്യത്തിനായി രാസവളത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് കൊണ്ട് പോയതെന്നാണ് ഇവരുടെ വാദം. വാഴയൂരിലെ സ്ഥാപനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നാടുകാണി ചുരം വഴി വന്‍ തോതില്‍ അമോണിയം നൈട്രേറ്റ് കടത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. ലോറി മഞ്ചേരിയിലെത്തുമ്പോള്‍ ബന്ധപ്പെടാന്‍ ഡ്രൈവറുടെ പക്കല്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നത്രെ. എന്നാല്‍ ഇത് കാണാനില്ലെന്നായിരുന്നു ഇവരുടെ മറുപടി. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എ എസ് രാജു എത്തി ഡ്രൈവറെയും ക്ലീനറേയും ചോദ്യം ചെയ്തു.

English Summery
Ammonia nitrate ceased in Edakara 
8:40 AM | 0 comments

പോത്തുകല്‍, മൂത്തേടം വില്ലേജ് ഓഫീസുകള്‍ക്ക് അനുമതി

Written By mvarthasubeditor on Friday, June 22, 2012 | 12:12 AM


എടക്കര: കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പോത്തുകല്‍, മൂത്തേടം വില്ലേജ് ഓഫീസുകള്‍ക്ക് അനുമതിയായി. സംസ്ഥാനത്ത് പുതിയ വില്ലേജുകള്‍ അനുവദിച്ചതില്‍ മൂത്തേടവും പോത്തുകല്ലും ഉള്‍പ്പെട്ടതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എടക്കര വില്ലേജ് വിഭജിച്ചാണ് മൂത്തേടം വില്ലേജ് അനുവദിച്ചിരുന്നത്. പോത്തുകല്‍ വില്ലേജില്‍ എടക്കര, ചുങ്കത്തറ, കുറുമ്പലങ്ങോട് വില്ലേജുകളില്‍പ്പെട്ട പോത്തുകല്‍, പഞ്ചായത്തിലെ പ്രദേശങ്ങള്‍ വരും. പതിറ്റാണ്ടുകളുടെ മുറവിളിക്കൊടുവിലാണ് ഈ പ്രഖ്യാപനം. സ്ഥലം എല്‍ എ കൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വില്ലേജുകള്‍ അനുവദിച്ചത്. വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടം നല്‍കാനും മറ്റു സൗകര്യങ്ങള്‍ ഒരുക്കാനും ഇരു പഞ്ചായത്തുകളും മുന്‍കൂട്ടി തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. അറുപതിനായിരം ആളുകളായിരന്നു എടക്കര വില്ലേജ് പരിധിയില്‍ ഉണ്ടായിരുന്നത്.

English Summery
Pothukal, Muthedam villages allowed
12:12 AM | 0 comments

അനധികൃതമായി നിര്‍മിച്ച ക്ഷേത്ര കമാനം പൊളിച്ചു മാറ്റി; ഗതാഗതം തടസ്സപ്പെടുത്തി

Written By mvarthasubeditor on Tuesday, June 19, 2012 | 11:00 PM

അനധികൃതമായി നിര്‍മിച്ച ക്ഷേത്ര കമാനം
പൊളിച്ചു മാറ്റി; ഗതാഗതം തടസ്സപ്പെടുത്തി
എടക്കര: ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച കമാനം വനപാലകര്‍
പൊളിച്ചു മാറ്റയിതിനെ ചൊല്ലി സംഘര്‍ഷം. പ്രതിഷേധവുമായി സംഘടിച്ച ഭക്തര്‍ വനപലാകരെ തടഞ്ഞു വെക്കുകയും പോത്തുകല്‍-മുണ്ടേരി റൂട്ടിലെ ഗതാഗത  തടസ്സപ്പെടുത്തുകയും ചെയ്്തു. പോത്തുകള്‍ ശാന്തിഗ്രാം മച്ചി കൈയില്‍ കഴിഞ്ഞ രണ്ടിന് പ്രതിഷ്ഠാ കര്‍മം നടത്തിയ ശിവ പാര്‍വതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച കമാനമാണ്  ഇന്നലെ രാവിലെ പത്തു മണിയോടെ നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ അനന്ദകുമാര്‍, ഡപ്യൂട്ടി റേഞ്ചര്‍മാരായ അനില്‍കുമാര്‍, ഗണേഷ് എന്നിവരുടെ നേതൃത്വത്തില്‍
പൊളിച്ചുമാറ്റിയത്. കമാനം സ്ഥാപിച്ചിട്ടുള്ളത് കാഞ്ഞിരപ്പുഴ സ്റ്റേഷന്‍
പരിധിയില്‍ വരുന്ന വന ഭൂമിയിലായതിനാലാണ് പൊളിച്ചു മാറ്റിയതെന്ന്
വനപാലകര്‍ പറഞ്ഞു. എന്നാല്‍ ഇത് വന ഭൂമി അല്ലെന്നാണ് ഭക്തരുടെ ഭാഷ്യം. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് താത്കാലികമായി കമാനം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കമാനം നീക്കം ചെയ്യാതെ വന്നപ്പോഴാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്. കമാനം പൊളിച്ചതറിഞ്ഞതോടെ ഭക്തര്‍ സംഘടിച്ചെത്തി വനപാലകരെ തടഞ്ഞു. 11 മണിയോടെ റോഡും ഉപരോധിച്ചു. നിലമ്പൂര്‍ സി ഐ എ പി ചന്ദ്രന്‍
എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അതേ സമയം കമാനം പുപുന:സ്ഥാപിക്കാതെ വനപാലകരെ വിട്ടയക്കില്ലെന്ന നിലാപടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് മണിയോടെ പെരിന്തല്‍മണ്ണ ആര്‍ ഡി ഒ ടി മിത്ര, നിലമ്പൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ എ കെ രാമചന്ദ്രന്‍ എന്നിവരെത്തി ചര്‍ച്ച നടത്തി. ഡി എഫ് ഒ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി ചര്‍ച്ചചെയ്യാമെന്ന് അറിയച്ചതോടെ ആദ്യം കൂട്ടാക്കിയില്ലെങ്കിലും പിന്നീട്  വനപലാകരെ വിട്ടയക്കാന്‍ സമ്മതിച്ചു. തുടര്‍ന്ന് ഭക്തര്‍ തന്നെ കമാനം
പുന:സ്ഥാപിക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന 250 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വനപാലകരെ തടഞ്ഞു വെച്ചതിനും വനഭൂമിയില്‍ കമാനം നിര്‍മിച്ചതിനുമെതിരെ കേസെടുക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ ജോര്‍ജ് പി മാത്തച്ചന്‍ അറിയിച്ചു.

English Summery
Traffic jam in Edakkara
11:00 PM | 0 comments

പഞ്ചായത്ത് അംഗം രാജിവെച്ചിട്ടില്ലെന്ന അവകാശവാദവുമായി രംഗത്ത്

Written By mvarthasubeditor on Friday, June 15, 2012 | 11:52 PM

എടക്കര: മൂത്തേടത്ത് രാജിവെച്ച മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗം പറമ്പന്‍ അശ്‌റഫ് താന്‍ രാജിവെച്ചിട്ടില്ലെന്ന അവകാശവാദവുമായി രംഗത്ത്. കഴിഞ്ഞ ഏഴിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് അസാദുവായതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടര്‍ന്നാണ് അഷ്‌റഫ് രാജിവെച്ചത്.

പഞ്ചായത്ത് ഓഫീസില്‍ എത്തിയ അശ്‌റഫ് സ്വന്തം ലെറ്റര്‍ പാഡിലാണ് ആദ്യം രാജി എഴുതി നല്‍കിയത്. എന്നാല്‍ രാജിക്കത്ത് നല്‍കേണ്ടതിന് നിഷ്‌കര്‍ഷിച്ച രൂപത്തിലല്ലാത്തതിനാല്‍ ഇത് സ്വീകരിച്ചില്ല. തുടര്‍ന്ന് പൂര്‍ണ രൂപത്തില്‍ തയ്യാറാക്കിയ രാജിക്കത്ത് ഒപ്പിട്ട് നല്‍കുകയായിരുന്നു എന്ന് സെക്രട്ടറി പറഞ്ഞു. ഇതിന് രസീതിയും നല്‍കിയിട്ടുണ്ട്. 

അതേ സമയം താന്‍ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും തന്റെ അറിവില്ലാതെ വന്ന രാജിക്കത്ത് സ്വീകരിച്ച് നടപടിയെടുക്കാന്‍ പാടില്ലെന്നും കാണിച്ച് അശ്‌റഫ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു. എന്നാല്‍ രാജി വിവരം പ്രാദേശിക ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അശ്‌റഫ് വ്യക്തമാക്കിയതാണ്.

English Summery
Panjayath member rejects the resignation news
11:52 PM | 0 comments

ലീഗിനെതിരെ വീണ്ടും ആര്യാടന്‍

Written By mvarthasubeditor on Monday, May 28, 2012 | 4:20 PM

എടക്കര: മൂത്തേടത്തെ ലീഗുകാര്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് സി പി എമ്മുകാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് ആര്യാടന്‍ മുഹമ്മദ്. മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തയതിനെതിരെ സംസ്ഥാനത്ത് ഉടനീളം മുസ്‌ലിംലീഗ് സി പി എമ്മിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ ലീഗുകാര്‍ മൂത്തേടത്ത് സി പി എമ്മിനെ സഹായിച്ചത്. മുസ്‌ലിംലീഗ് സി പി എമ്മിനെ സഹായിച്ചത്. മുസ്‌ലിംലീഗ് സി പി എം പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് മരം വെട്ടി ചാലില്‍ നല്‍കി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

English Summery
Again Aryadan against Muslim League
4:20 PM | 0 comments

ബൈക്ക് യാത്രക്കാര്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു

Written By mvarthasubeditor on Wednesday, May 23, 2012 | 4:22 PM

എടക്കര: എയര്‍ഹോണ്‍ അടിച്ച് ബൈക്ക് യാത്രക്കാരെ റോഡിന്റെ അരികിലിറക്കി അപകടത്തിലാക്കിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാര്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു. ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് സി എന്‍ ജി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സംഭവം. എടക്കര പോലീസ് സ്റ്റേഷന് സമീപം കുരിക്കള്‍ ബസിലെ ഡ്രൈവര്‍ തറുവന്‍പാറ സല്‍മാനെ(25)യാണ് മര്‍ദിച്ചത്. പാലാട് വെച്ചാണ് സംഭവം. അവിടെ നിന്നും പിന്തുടര്‍ന്ന് ബസിനെ വിലങ്ങിട്ട് നിര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവറെ മര്‍ദിച്ചത്. പോലീസെത്തിയെങ്കിലും താക്കോലില്ലാത്തതിനാല്‍ ബസ് നീക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഡ്രൈവറെ തേടി കണ്ടെത്തിയപ്പോഴേക്കും പാലത്തിങ്കല്‍ മുതല്‍ കലാസാഗര്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

English Summery
Bike riders assault bus driver 
4:22 PM | 0 comments

മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

Written By Malappuram News on Friday, May 18, 2012 | 10:55 AM

ചുങ്കത്തറ: വീടുകളില്‍ മോഷണം നടത്തുന്ന യുവാവ് പോലീസ് പിടിയിലായി. ചുങ്കത്തറ അണ്ടികുന്നിലെ വെള്ളയൂര്‍ മഠത്തില്‍ ബഷീറി(23)നെയാണ് എടക്കര എസ്.ഐ. കെ റഫീഖും സംഘവും പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏപ്രില്‍ 19ന് രാത്രി ചുങ്കത്തറ അങ്ങാടിയിലെ പുതുക്കൊള്ളി ബഷീറിന്റെ വീട്ടിലെ കിടപ്പ് മുറിയുടെ ജനലിലൂടെ കൈയിട്ട് ബഷീറിന്റെ ഭാര്യയുടെ കൈയിലെ വള ഊരി എടുക്കുകയും ജനലരികില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്തു. ഭാര്യയും ഉമ്മയും ഉംറക്ക് വേണ്ടി പോവാന്‍ തയ്യാറെടുത്തത് കാരണം പോലീസില്‍ പരാതി കൊടുത്തിരുന്നില്ല. എങ്കിലും സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കൂടാതെ മാര്‍ച്ച് 18ന് ചുങ്കത്തറ കുറ്റിമുണ്ട റോഡില്‍ കൊയപ്പകോലോത്ത് ഹമീദിന്റെ ഭാര്യ ഫാത്വിമയുടെ കഴുത്തില്‍ നിന്നും സമാനമായ രീതിയില്‍ രണ്ടര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെട്ടു.
ഏപ്രില്‍ 17ന് രാത്രിയില്‍ ശങ്കരത്ത് കുഞ്ഞാലന്റെ മകള്‍ ഷരീക്കത്തും കുടുംബവും താമസിച്ചിരുന്ന വീടിന്റെ മേല്‍കൂരയുടെ ഓട് നീക്കി അകത്ത് കടന്ന് ഷരീക്കത്തിന്റെ കഴുത്തില്‍ നിന്നും മാല ഊരിയെടുക്കുകയും കാലില്‍ ധരിച്ചിരുന്ന പാദസരങ്ങള്‍ ബലമായി പൊട്ടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ മോഷണം പോയത് മുക്കുപണ്ടമായിരുന്നു. ഇത്തരത്തില്‍ രാത്രി മാലമോഷണം പതിവായതിനെ തുടര്‍ന്ന് പോലീസിന്റെ ജനമൈത്രി സുരക്ഷയുടെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Malappuram, Arrest, Edakkara, കേരള, 
10:55 AM | 0 comments

സഹോദരിമാര്‍ക്ക് എ പ്ലസ് വിജയം

Written By Malappuram News on Thursday, May 17, 2012 | 11:04 AM

എടക്കര: എസ് എസ് എല്‍ സി, പ്ലസ്ടു ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ സഹോദരിമാരായ ഷംനക്കും ഹര്‍ഷക്കും എ പ്ലസ് വിജയം. വഴിക്കടവ് അമ്പാളി ഹുമയൂണ്‍ കബീറിന്റെ മക്കളാണിവര്‍. ഷംനക്ക് പ്ലസ്ടുവിനും ഹര്‍ഷക്ക് എസ് എസ് എല്‍ സിക്കുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഷംന പാലാട് ഇ എം ഒ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഹര്‍ഷ മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്‌കൂളിലുമാണ് പഠിച്ചിരുന്നത്. ഷംനക്ക് ഡോക്ടറാകാനാണ് താത്പര്യം. മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ടുണ്ട്. ഹര്‍ഷയും തുടര്‍ന്ന് പ്ലസ്ടു സയന്‍സ് എടുത്ത് ജേഷ്ഠത്തിയുടെ പാത പിന്തുടരാനാണ് മോഹം.

Keywords:A+, Edakkara, Malappuram, കേരള, 
11:04 AM | 0 comments

ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Written By Malappuram News on Saturday, May 12, 2012 | 12:13 PM

മലപ്പുറം: മലപ്പുറം വഴിക്കടവ് പൂവത്തിപ്പൊയിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
 നാലു പേര്‍ വീടിനകത്തു വെട്ടേറ്റു മരിച്ച നിലയിലും ഒരാള്‍ സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. പുനത്തില്‍ സെയ്ദലവി, ഭാര്യ ഹസീന, മക്കളായ മൊഹ്സീന, അന്‍സാര്‍, അഫ്നാസ് എന്നിവരാണു മരിച്ചത്.
ഭാര്യയും മൂന്നു മക്കളെയുമാണു വെട്ടേറ്റ നിലയില്‍ കണ്ടതെന്നു പൊലീസ്. ഭാര്യയെയും മക്കളെയും കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതാകാമെന്നു സംശയം. ഇന്നലെ രാത്രിയാണു സംഭവം നടന്നത്. രാവിലെ അയല്‍വാസികളാണു മൃതദേഹങ്ങള്‍ കണ്ടത്.

Keywords: Malappuram, Edakkara, Nilambur, Obituary, കേരള, 
12:13 PM | 0 comments

ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തി: കോണ്‍ഗ്രസ്

Written By Malappuram News on Wednesday, May 9, 2012 | 3:05 PM

എടക്കര: മുത്തേടം സംഭവത്തില്‍ അംഗങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയിലെ ചില ഉയര്‍ന്ന നേതാക്കളും ഗുഢാലോചന നടത്തിയതായി സംശയിക്കുന്നുവെന്ന് കെപിസിസി സെക്രട്ടറി വി.വി പ്രകാശ് പറഞ്ഞു. ചര്‍ച്ച നടക്കുമ്പോള്‍ ലീഗിലെ ഒരു നേതാവുപോലും മൂത്തേടത്ത് വരാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വിപ്പ് ലംഘിച്ചതിന്റെ പേരില്‍ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഇവരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Edakkara, Nilambur, Congress, Muslim League, കേരള, 
3:05 PM | 0 comments

കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം

Written By Malappuram News on Saturday, April 21, 2012 | 1:34 AM

നിലമ്പൂര്‍: ജില്ലയില്‍ ഇന്നലെ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം.നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മകളില്‍ മരം വീണ്‌ യാത്രക്കാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട്‌ നാലുമണിേയാടെയാണ്‌ നിലമ്പൂര്‍ മേഖലയില്‍ കാറ്റും മഴയും വീശിയടിച്ചത്‌.
വടപുറത്ത്‌ സി എന്‍ ജി റോഡരികിലുള്ള മരം സ്വകാര്യ ബസിനു മുളിലേക്കുവീണെങ്കിലും യാത്രക്കാര്‍ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.നിലമ്പൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസ്സിന്റെ മുകളിലാണ്‌ മരം കടപുഴകി വീണത്‌. യാത്രക്കാര്‍ ഇറങ്ങിയോടി. ആര്‍ക്കും പരുക്കില്ല. വടപുറം പാലത്തിനു സമീപം മുതല്‍ മില്‍മ ചില്ലിംങ്‌ പ്ലാന്റ്‌ വരെ വനമേഖലയിലെ മരങ്ങള്‍ റോഡിലേക്ക്‌ പൊട്ടി വീണു.ഗതാഗതം അലക്കപ നേരം തടസ്സപ്പെട്ടു. നിലമ്പൂര്‍ ഗവ:മോഡല്‍ യു.പി സ്‌കൂള്‍ മുറ്റത്തുള്ള മരം റോഡിലേക്ക്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ടു.കരിമ്പുഴ കുറുന്തോട്ടിമണ്ണ ചേരിയില്‍ ശോശാമ്മയുടെ വീടിനു മുകളില്‍ മരം വീണ്‌ വീട്‌ ഭാഗികമായി തകര്‍ന്നു.
ഓട്‌ തലയീല വീണ്‌ ശോശാമ്മ(78)ക്ക്‌ തലക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.ഇവരെ നിലമ്പൂര്‍ താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.ഇവരുടെ വീക്കുപകരണങ്ങള്‍ നശിച്ചു.കല്ലേംപാടം കോളനിയിലെ കളരിക്കല്‍ സരസ്വതിയമ്മയുടെ വീടിനു മുകളില്‍ തെങ്ങ്‌ വീണ്‌ വീട്‌ പൂര്‍ണ്ണമായും തകര്‍ന്നു.ഈ സമയം വീട്ടിലുള്ളവര്‍ സമീപപ്രദേശത്തായതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചാലിയാര്‍,കരുളായി,മൂത്തേടം പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ്‌ പലയിടത്തും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.മൈലാടി അമല്‍ കോളേജിന്റെ കെട്ടിടത്തിനു മുകളിലേക്ക്‌ മരം വീണ്‌ ഓടുകള്‍ തകര്‍ന്നു.നാശ നഷ്‌ടം സംഭവിച്ച വീടുകളിലും സ്ഥലങ്ങളിലും തഹസില്‍ദാറുടെ നേത്യത്വത്തില്‍ പരിശോധന നടത്തി.
1:34 AM | 0 comments

ഗുഡ്‌സ് ഓട്ടോ തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു

Written By Malappuram News on Monday, April 16, 2012 | 2:49 PM

എടക്കര: വഴിക്കടവില്‍ ഗുഡ്‌സ്ഓട്ടോ തട്ടി ബൈക്ക്‌യാത്രക്കാരനായ യുവാവ് മരിച്ചു. ആനപ്പാറ മണല്‍പ്പാടം പുളിക്കലകത്ത് സൈതലവിയുടെ മകന്‍ റഫീഖ് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വഴിക്കടവ് കെട്ടുങ്ങലങ്ങാടിക്ക് സമീപമുള്ള സി.എന്‍.ജി റോഡിലാണ് അപകടം. ബി.കോം ഫൈനല്‍ ഇയര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു റഫീഖ്. ഒഴിവുസമയങ്ങളില്‍ വഴിക്കടവിലെ ലിയാന സ്റ്റുഡിയോയില്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച ഒരു ചടങ്ങിന്റെ ഫോട്ടോയെടുക്കാന്‍ ഉപകരണങ്ങള്‍ എടുക്കുന്നതിന് സ്റ്റുഡിയോയിലേക്ക് വരുമ്പോഴാണ് അപകടം. പെരിന്തല്‍മണ്ണ സ്വകാര്യ ആസ്?പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഉമ്മ: സുഹ്‌റ. സഹോദരങ്ങള്‍: റിയാസ്, അയൂബ്.
2:49 PM | 0 comments

ശോചനീയാവസ്ഥ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Written By Malappuram News on Sunday, March 25, 2012 | 6:23 PM

എടക്കര: എടക്കര - മരുത റോഡിന്റെ ശോചനീയ അവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പള്ളിപ്പടി യൂത്ത് ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും സി എന്‍ ജി റോഡ് ഉപരോധിച്ചു. രാവിലെ 10 മണിയോടെ പ്രകടനമായെത്തി മുസ്‌ലിയാരങ്ങാടി ജംഗ്ഷനിലാണ് ഉപരോധ സമരം നടത്തിയത്. അര മണിക്കൂര്‍ നീണ്ടു നിന്ന ഉപരോധത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ടി തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. പി എ ബാബു അധ്യക്ഷത വഹിച്ചു. സി പി ഷഫീഖ്, നിഷാദ് പള്ളിപ്പടി, വി എം നിസാര്‍, പി ടി ശമീര്‍ നേതൃത്വം നല്‍കി.
6:23 PM | 0 comments

ഓട്ടോയും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്

എടക്കര: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അഞ്ച്‌പേര്‍ക്ക് പരുക്കേറ്റു. പാലേമാട് തണ്ണിക്കടവ് കുമ്പളകുഴിയില്‍ ആമിന (53), സഫ ഷെറിന്‍ (നാല്), ജനത്തില്‍ ഫാത്വിമ (ഒന്ന്), ബൈക്ക് യാത്രക്കാരായ പാലേമാട് കൊല്ലറത്ത് ബെന്നി (31), മകന്‍ അമല്‍ (നാല്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
6:10 PM | 0 comments

എസ് എഫ് ഐ കലാലയങ്ങളെ കൊലക്കളമാക്കി മാറ്റുന്നു: വി എസ് ജോയി

Written By Malappuram News on Thursday, March 22, 2012 | 1:52 AM

എടക്കര: കലാലയങ്ങളെ കൊലക്കളമാക്കി മാറ്റുകയാണ് എസ് എഫ് ഐ ചെയ്യുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി. ചുങ്കത്തറ കെ എസ് യു മാര്‍ത്തോമ കോളജ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡന്റ് ലിജു അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി വി വി പ്രകാശ്, ഡി സി സി ജനറല്‍ സെക്രട്ടറി വി എ കരീം, കെ എസ് യു ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍, കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനീസ് കരുളായി, റിയാസ് എടക്കര, ജേക്കബ്, പരപ്പന്‍ ഹംസ, ഗഫൂര്‍ ചുങ്കത്തറ, ഉബൈസ് ചിലായര്‍ സംസാരിച്ചു.
1:52 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers