എടക്കര: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അഞ്ച്‌പേര്‍ക്ക് പരുക്കേറ്റു. പാലേമാട് തണ്ണിക്കടവ് കുമ്പളകുഴിയില്‍ ആമിന (53), സഫ ഷെറിന്‍ (നാല്), ജനത്തില്‍ ഫാത്വിമ (ഒന്ന്), ബൈക്ക് യാത്രക്കാരായ പാലേമാട് കൊല്ലറത്ത് ബെന്നി (31), മകന്‍ അമല്‍ (നാല്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോയും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്
Malappuram News
0
Post a Comment