എടക്കര: 58 പാസ്‌പോര്‍ട്ടുകളുമായി കാറിലെത്തിയ മൂന്നംഗ സംഘത്തെ പോലീസ്
അറസ്റ്റ് ചെയ്തു. വഴിക്കടവ് ആനമറിയില്‍ സ്ഥാപിച്ച പോലീസ് ചെക്ക്
പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടയിലാണ് കാറില്‍ നിന്ന് 58
പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയത്. കണ്ണൂര്‍ ഗീതാലയം മഹേഷ് (45), കൊണ്ടോട്ടി
പുളിക്കല്‍ പള്ളിക്കല്‍ ബസാര്‍ ചേലക്കാട് സിദ്ധീഖ് (41) തട്ടേക്കാട്ട്
െൈസനുല്‍ ആബിദ് (23) എന്നിവരെയാണ് വഴിക്കടവ് എസ്‌ഐ എംടി പ്രദീപ് കുമാറിന്റെ
നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍
ഓണത്തോടനുബന്ധിച്ച് പോലീസ് സ്ഥാപിച്ച ചെക്ക് പോസ്റ്റ് പരിശോധനയിലാണ്
പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ഹൈദരാബാദില്‍ നിന്ന് കാറില്‍
കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു പാസ്‌പോര്‍ട്ടുകള്‍. ഹൈദരാബാദില്‍
നിന്നുള്ള തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്ക് കൊണ്ടു പോകാന്‍ പേപ്പറുകള്‍
ശരിയാക്കാനാണ് ഇത്രയും പാസ്‌പോര്‍ട്ട് കൈവശം വെച്ചതെന്നാണ് അറസ്റ്റിലായവര്‍
മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ പോലീസിന് നല്‍കിയ മൊഴില്‍
വൈരുധ്യമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം തുടങ്ങി. മൂന്ന് പേരെയും നിലമ്പൂര്‍
കോടതിയില്‍ ഹാജരാക്കി
58 പാസ്‌പോര്‍ട്ടുകളുമായി കാറിലെത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍
Malappuram News
0
Post a Comment