എടക്കര: കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പോത്തുകല്‍, മൂത്തേടം വില്ലേജ് ഓഫീസുകള്‍ക്ക് അനുമതിയായി. സംസ്ഥാനത്ത് പുതിയ വില്ലേജുകള്‍ അനുവദിച്ചതില്‍ മൂത്തേടവും പോത്തുകല്ലും ഉള്‍പ്പെട്ടതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എടക്കര വില്ലേജ് വിഭജിച്ചാണ് മൂത്തേടം വില്ലേജ് അനുവദിച്ചിരുന്നത്. പോത്തുകല്‍ വില്ലേജില്‍ എടക്കര, ചുങ്കത്തറ, കുറുമ്പലങ്ങോട് വില്ലേജുകളില്‍പ്പെട്ട പോത്തുകല്‍, പഞ്ചായത്തിലെ പ്രദേശങ്ങള്‍ വരും. പതിറ്റാണ്ടുകളുടെ മുറവിളിക്കൊടുവിലാണ് ഈ പ്രഖ്യാപനം. സ്ഥലം എല്‍ എ കൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വില്ലേജുകള്‍ അനുവദിച്ചത്. വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടം നല്‍കാനും മറ്റു സൗകര്യങ്ങള്‍ ഒരുക്കാനും ഇരു പഞ്ചായത്തുകളും മുന്‍കൂട്ടി തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. അറുപതിനായിരം ആളുകളായിരന്നു എടക്കര വില്ലേജ് പരിധിയില്‍ ഉണ്ടായിരുന്നത്.
English Summery
Pothukal, Muthedam villages allowed
Post a Comment