എടക്കര: എടക്കര - മരുത റോഡിന്റെ ശോചനീയ അവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പള്ളിപ്പടി യൂത്ത് ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും സി എന്‍ ജി റോഡ് ഉപരോധിച്ചു. രാവിലെ 10 മണിയോടെ പ്രകടനമായെത്തി മുസ്‌ലിയാരങ്ങാടി ജംഗ്ഷനിലാണ് ഉപരോധ സമരം നടത്തിയത്. അര മണിക്കൂര്‍ നീണ്ടു നിന്ന ഉപരോധത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ടി തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. പി എ ബാബു അധ്യക്ഷത വഹിച്ചു. സി പി ഷഫീഖ്, നിഷാദ് പള്ളിപ്പടി, വി എം നിസാര്‍, പി ടി ശമീര്‍ നേതൃത്വം നല്‍കി.
ശോചനീയാവസ്ഥ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
Malappuram News
0
Post a Comment