എടക്കര: എസ് എസ് എല്‍ സി, പ്ലസ്ടു ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ സഹോദരിമാരായ ഷംനക്കും ഹര്‍ഷക്കും എ പ്ലസ് വിജയം. വഴിക്കടവ് അമ്പാളി ഹുമയൂണ്‍ കബീറിന്റെ മക്കളാണിവര്‍. ഷംനക്ക് പ്ലസ്ടുവിനും ഹര്‍ഷക്ക് എസ് എസ് എല്‍ സിക്കുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഷംന പാലാട് ഇ എം ഒ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഹര്‍ഷ മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്‌കൂളിലുമാണ് പഠിച്ചിരുന്നത്. ഷംനക്ക് ഡോക്ടറാകാനാണ് താത്പര്യം. മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ടുണ്ട്. ഹര്‍ഷയും തുടര്‍ന്ന് പ്ലസ്ടു സയന്‍സ് എടുത്ത് ജേഷ്ഠത്തിയുടെ പാത പിന്തുടരാനാണ് മോഹം.
Keywords:A+, Edakkara, Malappuram, കേരള,
Post a Comment