എടക്കര: എയര്‍ഹോണ്‍ അടിച്ച് ബൈക്ക് യാത്രക്കാരെ റോഡിന്റെ അരികിലിറക്കി അപകടത്തിലാക്കിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാര്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു. ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് സി എന്‍ ജി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സംഭവം. എടക്കര പോലീസ് സ്റ്റേഷന് സമീപം കുരിക്കള്‍ ബസിലെ ഡ്രൈവര്‍ തറുവന്‍പാറ സല്‍മാനെ(25)യാണ് മര്‍ദിച്ചത്. പാലാട് വെച്ചാണ് സംഭവം. അവിടെ നിന്നും പിന്തുടര്‍ന്ന് ബസിനെ വിലങ്ങിട്ട് നിര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവറെ മര്‍ദിച്ചത്. പോലീസെത്തിയെങ്കിലും താക്കോലില്ലാത്തതിനാല്‍ ബസ് നീക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഡ്രൈവറെ തേടി കണ്ടെത്തിയപ്പോഴേക്കും പാലത്തിങ്കല്‍ മുതല്‍ കലാസാഗര്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
English Summery
Bike riders assault bus driver
Post a Comment