നിലമ്പൂര്‍: ജില്ലയില്‍ ഇന്നലെ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം.നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മകളില്‍ മരം വീണ് യാത്രക്കാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് നാലുമണിേയാടെയാണ് നിലമ്പൂര്‍ മേഖലയില്‍ കാറ്റും മഴയും വീശിയടിച്ചത്.
വടപുറത്ത് സി എന്‍ ജി റോഡരികിലുള്ള മരം സ്വകാര്യ ബസിനു മുളിലേക്കുവീണെങ്കിലും യാത്രക്കാര്‍ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.നിലമ്പൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിന്റെ മുകളിലാണ് മരം കടപുഴകി വീണത്. യാത്രക്കാര്‍ ഇറങ്ങിയോടി. ആര്‍ക്കും പരുക്കില്ല. വടപുറം പാലത്തിനു സമീപം മുതല്‍ മില്‍മ ചില്ലിംങ് പ്ലാന്റ് വരെ വനമേഖലയിലെ മരങ്ങള്‍ റോഡിലേക്ക് പൊട്ടി വീണു.ഗതാഗതം അലക്കപ നേരം തടസ്സപ്പെട്ടു. നിലമ്പൂര്‍ ഗവ:മോഡല്‍ യു.പി സ്‌കൂള്‍ മുറ്റത്തുള്ള മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.കരിമ്പുഴ കുറുന്തോട്ടിമണ്ണ ചേരിയില്‍ ശോശാമ്മയുടെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
ഓട് തലയീല വീണ് ശോശാമ്മ(78)ക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ നിലമ്പൂര്‍ താലൂക്ക് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവരുടെ വീക്കുപകരണങ്ങള്‍ നശിച്ചു.കല്ലേംപാടം കോളനിയിലെ കളരിക്കല്‍ സരസ്വതിയമ്മയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു.ഈ സമയം വീട്ടിലുള്ളവര്‍ സമീപപ്രദേശത്തായതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചാലിയാര്‍,കരുളായി,മൂത്തേടം പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് പലയിടത്തും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.മൈലാടി അമല്‍ കോളേജിന്റെ കെട്ടിടത്തിനു മുകളിലേക്ക് മരം വീണ് ഓടുകള്‍ തകര്‍ന്നു.നാശ നഷ്‌ടം സംഭവിച്ച വീടുകളിലും സ്ഥലങ്ങളിലും തഹസില്‍ദാറുടെ നേത്യത്വത്തില്‍ പരിശോധന നടത്തി.

Post a Comment