Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label CPM. Show all posts
Showing posts with label CPM. Show all posts

കോണ്‍ഗ്രസിന് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകില്ല

Written By Malappuram News on Saturday, March 22, 2014 | 12:40 AM

വേങ്ങര: കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാകില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബയുടെ വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുജ്‌റാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വംശഹത്യ നടക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ എം പി യെ പോലും രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് പാലോളി ആരോപിച്ചു. യു ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി കെ സുന്ദരന്‍, കെ വി ബാല സുബ്രഹ്മണ്യന്‍, ടി എന്‍ ശിവശങ്കരന്‍, മുസ്തഫ കടമ്പോട്, ടി എ സമദ്, എം മുഹമ്മദ് പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുസ്തഫ കടമ്പോട് ചെയര്‍മാനും എം മുഹമ്മദ് ജനറല്‍ കണ്‍വീനറും, കെ ടി അലവിക്കുട്ടി ട്രഷററുമായി സമിതി രൂപവത്കരിച്ചു.
12:40 AM | 0 comments

സി പി എം ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും പിടികൂടാനാകില്ല: കോടിയേരി

Written By mvarthasubeditor on Wednesday, July 4, 2012 | 2:30 AM

അരീക്കോട്: സി പി എം ഒരാളെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനോ മുല്ലപ്പള്ളിയുടെ പട്ടാളത്തിനോ അയാളെ പിടിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ പി കെ ബഷീര്‍ എം എല്‍ എ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അരീക്കോട് നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. 

ഇടതുപക്ഷത്തിനെതിരെ പോലീസ്-മാധ്യമവേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരോധിച്ച സംഘടനയോട് പോലും കാണിക്കാത്ത ഭീകരതയാണ് കേരള പോലീസ് സി പി എമ്മിനോട് കാണിക്കുന്നത്. കുനിയില്‍ ഇരട്ടക്കൊലപാതകം പോലീസിന്റെ വീഴ്ചയാണ്. പ്രതികാരം ചെയ്യുമെന്ന് എം എല്‍ എ കൊലവിളി നടത്തിയിട്ടും പോലീസ് ജാഗ്രത പാലിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനുത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാവും എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും ഒന്നിന് പകരം രണ്ട് കൊലപാതകമാണ് കുനിയില്‍ ഉണ്ടായത്.
ജില്ലാ പോലീസ് സൂപ്രണ്ട്, സി ഐ, എസ് ഐ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് എം എല്‍ എക്കെതിരെ കേസെടുത്തതെങ്കിലും പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ച് എം എല്‍ എക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എം എല്‍ എക്കെതിരെ കേസെടുത്ത പോലീസുദ്യോഗസ്ഥരെ മുസ്‌ലിം ലീഗുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. 

കുനിയില്‍ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഏല്‍പ്പിക്കപ്പെട്ട തൃശൂര്‍ റൈഞ്ച് ഐ ജി പി ഗോപിനാഥിനെത്തന്നെയാണ് ഇ പി ജയരാജന്‍ വധശ്രമത്തില്‍ പ്രതിയായ പ്രശാന്ത്ബാബു കെ സുധാകരനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും നിയോഗിച്ചിരിക്കുന്നത്. 

ബഷീറിനെ രക്ഷിച്ചത് പോലെ സുധാകരനെയും രക്ഷിക്കുന്നതിനാണിത്. മുസ്‌ലിം ലീഗ് കേരളത്തിലെ നിയമ വാഴ്ച കയ്യിലെടടുത്തിരിക്കുകയാണെന്നും എം എല്‍ എമാരുടെ എണ്ണം കണ്ട് ഉമ്മന്‍ചാണ്ടി ലീഗിന് വഴങ്ങുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 35 സ്‌കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും അബ്ദുറബ്ബ് എയിഡഡ് ആക്കി തീരുമാനം സ്വന്തം നിലക്ക് മാറ്റിയത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, ടി കെ ഹംസ, എം സ്വരാജ്, പി കെ അബ്ദുള്ള നവാസ്, പി സത്യന്‍, അഡ്വ.മുഹമ്മദ് ഷരീഫ് പ്രസംഗിച്ചു.

English Summery
Can't find out parties secret places to anybody: Kodiyeri
2:30 AM | 0 comments

ഉന്നത നേതാക്കളെ രക്ഷിക്കാന്‍ സിപിഎം രഹസ്യ അജണ്ട നടപ്പാക്കുന്നു

Written By mvarthasubeditor on Tuesday, July 3, 2012 | 3:56 PM

മലപ്പുറം: ഉന്നത നേതാക്കളെ രക്ഷിക്കാന്‍ സിപിഎം രഹസ്യ അജണ്ട നടപ്പാക്കുകയാണെന്ന് ബിജെപി തൃശ്ശൂര്‍ മേഖല ജനറല്‍ സെക്രട്ടറി കെ കെ സുരേന്ദ്രന്‍ പറഞ്ഞു.

ഹര്‍ത്താലും അക്രമവും നടത്തി ജനശ്രദ്ധ തിരിച്ചുവിട്ടാണ് പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജില്ലാ നേതാവിനെ അസ്റ്റ് ചെയ്ത സാഹചര്യത്തോടെ ഈ നീക്കം ശക്തമായി. വരും ദിവസങ്ങളില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കെതിരെ മൊഴി വന്നാല്‍ അവരെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ മുതിര്‍ന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ഹര്‍ത്താലും അക്രമവും വഴി സിപിഎം നല്‍കുന്നത്. 

നീതിന്യായ വ്യവസ്ഥയെയും പോലീസ് സംവിധാനത്തെയും ഭയപ്പെടുത്തി കൊലയാളികളെ സംരക്ഷിക്കാന്‍ സിപിഎം ഏതറ്റം വരെയും പോകുമെന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ ഹര്‍ത്താലും അക്രമവും. ഇത്തരം പ്രവര്‍ത്തിയിലൂടെ സിപിഎം ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summery
CPM establish secret manifesto to escape leaders: BJP
3:56 PM | 0 comments

വ്യാജ സര്‍ട്ടഫിക്കറ്റ് നിര്‍മാണം: സി പി എം രാഷ്ട്രീയവത്കരിക്കുന്നു

മലപ്പുറം: നഗരസഭയില്‍ വ്യാജമായി ജനന-മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ആരോപണങ്ങള്‍ സി പി എം രാഷ്ട്രീയവത്കരിക്കുന്നു.

നഗരസഭാ വികസന സ്ഥിരസമിതി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദിനെതിരെയാണ് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനായ സക്കീര്‍ ഹുസൈന്‍ അഴിമതിയാരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് മുതലെടുത്ത് ആരോപണവിധേയനായ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജി വെക്കണമെന്ന ആവശ്യവുമായാണ് സി പി എം രംഗത്തെത്തിയിട്ടുള്ളത്. 

രാജിവെക്കുന്നത് വരെ ബഹജുനപ്രക്ഷോഭം നടത്താനാണ് സി പി എം തീരുമാനം. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10ന് നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. സി പി എം കുന്നുമ്മല്‍, കോട്ടപ്പടി മേല്‍മുറി ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത യോഗമാണ് സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. 

മുസ്‌ലിംലീഗുകാരനായ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ കുറിച്ച് അതേ പാര്‍ട്ടിക്കാരനായ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നെന്നതിനാല്‍ ഇതിനെ ഗൗരവമായി കാണണമെന്നാണ് സി പി എം ആവശ്യം. ലീഗ് അംഗത്തിനെതിരെ ആരോപണം ഉയര്‍ന്നിട്ടും നേതൃത്വം മൗനം പാലിക്കുകയാണ്. ഇത് അഴിമതിക്ക് ലീഗ് നേതൃത്വവും കൂട്ടുനില്‍ക്കുന്നുവെന്ന സംശയം ബലപ്പെടുത്തുകയാണെന്ന് യോഗം ആരോപിച്ചു. 

സംഭവം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യം ഒരു എതിര്‍പ്പും കൂടാതെ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ അന്വേഷണം നീതിപൂര്‍വകമാകണമെങ്കില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെ വി ബാലകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ പി അനില്‍, വി പി അനില്‍, പാലോളി കുഞ്ഞിമുഹമ്മദ്, ഒ സഹദേവന്‍, കെ എ അരവിന്ദന്‍, ടി ശ്രീധരന്‍, ഒ വിനോദ്, കെ എം ഫൈസല്‍, കെ അന്‍വര്‍ പങ്കെടുത്തു.
1:05 PM | 0 comments

സിപിഎം ഹര്‍ത്താല്‍; പരിക്കേറ്റയാളുമായി ആംബുലന്‍സില്‍ പോയവര്‍ക്കും മര്‍ദ്ദനം

Written By mvarthasubeditor on Sunday, July 1, 2012 | 9:42 AMകോഴിക്കോട്: അപകടത്തില്‍ പരുക്കേറ്റ ആളെയുമായി മെഡിക്കല്‍ കോളജിലേക്കു പോയ ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിക്കൊപ്പം ഉണ്ടായിരുന്ന ആള്‍ക്കും സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മര്‍ദനം. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നയാള്‍ക്കു ഭക്ഷണവുമായി പോയ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്തു; രണ്ടര വയസ്സും അഞ്ചു വയസ്സും പ്രായമുള്ള കുട്ടികള്‍ക്കടക്കം പരുക്കേറ്റു.  ഉറച്ച സിപിഎം അനുഭാവികളുടെ കുടുംബത്തിനു നേരെയാണ് ആക്രമണം നടന്നത്.

ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ മറ്റ് അക്രമങ്ങള്‍ക്കു പുറമേയാണ് ആംബുലന്‍സിനും ആശുപത്രിയിലേക്കു പോയവര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍. പേരാമ്പ്ര ചാലിക്കരയിലാണ് ആംബുലന്‍സ് തടഞ്ഞുവച്ചു  ഡ്രൈവറെയും രോഗിക്കൊപ്പം ഉണ്ടായിരുന്ന ആളെയും മര്‍ദിച്ചത്. കാല്‍ മണിക്കൂറോളം പിടിച്ചിട്ട ആംബുലന്‍സ് പിന്നീടു നാട്ടുകാര്‍ സംഘടിച്ചെത്തിയാണ് മോചിപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചത്. രാവിലെ പതിനൊന്നോടെയാണ് ചേനായിയില്‍ ഓട്ടോറിക്ഷ മറിഞ്ഞു പെരുവാണിക്കല്‍മീത്തല്‍ ബിനീഷിനു (26) പരുക്കേറ്റത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ബിനീഷിന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. പേരാമ്പ്ര കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്കു പുറപ്പെട്ട ആംബുലന്‍സ് ചാലിക്കരയില്‍ തടഞ്ഞു. തുടര്‍ന്നു ഡ്രൈവര്‍ പേരാമ്പ്ര ചെട്ടിയാംകണ്ടി വീട്ടില്‍ സി.കെ. സലാമിനെയും (36) രോഗിയോടൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്ന സുഹൃത്ത് പേരാമ്പ്ര എടവരാട് നറക്കമ്മല്‍ വീട്ടില്‍ ഗിരീഷിനെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. 

കാല്‍ മണിക്കൂറോളം തടഞ്ഞിട്ട ആംബുലന്‍സ് പിന്നീടു നാട്ടുകാര്‍ സംഘടിച്ചെത്തിയാണ് മോചിപ്പിച്ചത്. ബിനീഷിനെയും സലാമിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിനു സമീപം കോവൂരിലാണ് കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ആക്രമണത്തിന് ഇരയായത്. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള വെള്ളിപറമ്പ് സ്വദേശി മുബീഷിനും കൂടെയുള്ളവര്‍ക്കും ഭക്ഷണവുമായി വരികയായിരുന്നു ഇവര്‍.

മുബീഷിന്റെ ഭാര്യ സഫ്ന, മക്കളായ ബിന്‍സില (രണ്ടര), ബിലാല്‍ (5), സഹോദരി ഷിബില, സഹോദരിയുടെ ഭര്‍ത്താവ് മുജീബ് റഹ്മാന്‍, ഇവരുടെ മകന്‍ മുഫൈല്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ മുജീബ് റഹ്മാനെ മര്‍ദിക്കുകയും ചെയ്തു. ചില്ലു തറച്ചാണ് കുട്ടികള്‍ക്കും കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും മുറിവേറ്റത്. ബിന്‍സിലയുടെ കണ്ണിനു താഴെയാണ് മുറിവ്. കുട്ടികളെ ആക്രമിച്ചവര്‍ ആരായാലും മനുഷ്യരല്ലെന്നു ഷിബില പറഞ്ഞു. ഉറച്ച പാര്‍ട്ടി അനുഭാവികളാണ് തങ്ങളുടെ കുടുംബമെന്നും അവര്‍ പറഞ്ഞു. സഫ്നയുടെ പിതാവ് പെരുമണ്ണ സ്വദേശിയായ മുഹമ്മദ് നാട്ടുകാര്‍ മുഴുവന്‍ 'സഖാവ് എന്നു വിളിക്കുന്ന ആളായിരുന്നു. രണ്ടു മാസം മുന്‍പാണ് മരിച്ചത്.
9:42 AM | 0 comments

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: സിപിഎം

Written By mvarthasubeditor on Thursday, June 28, 2012 | 6:16 PM

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 35 സ്‌കൂളുകള്‍ എയിഡഡ് മേഖലയ്ക്ക് കൈമാറി വന്‍ അഴിമതിക്ക് ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് രാജിവെക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 

മലപ്പുറം ജില്ലയിലുള്ള ഇത്തരം സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിന്റെയും നടത്തിപ്പ് ലീഗ് നേതാക്കളുടെ ട്രസ്റ്റുകള്‍ക്കാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അധ്യാപക നിയമനത്തിലൂടെ കോഴപ്പണം വാരിക്കൂട്ടാനുള്ള ലീഗിന്റെ അത്യുത്സാഹമാണ് വെളിപ്പെട്ടത്. പണം പിരിക്കാന്‍ ലീഗ് നേതൃത്വം പദ്ധതി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തയ്യാറാകണം. കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനത്തിനു പിന്നാലെ സ്‌കൂളുകളും ലീഗ് കച്ചവട വസ്തുവാക്കിയെന്നാണ് വിവരം. സര്‍വകലാശാല ഭൂമിദാനത്തിലും പാണക്കാട് തങ്ങള്‍ ഉള്‍പ്പെട്ട ട്രസ്റ്റുണ്ടായിരുന്നു. സ്‌കൂളുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിലൂടെ കിട്ടുന്ന കോഴപ്പണത്തിലാണ് ലീഗിന്റെ കണ്ണ്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് 1995 മുതലാണ് ഇത്തരം സ്‌കൂളുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. അതില്‍ 27 എണ്ണം മലപ്പുറം ജില്ലയിലായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിന് പ്രാമുഖ്യം നല്‍കുകയായിരുന്നു ലക്ഷ്യം. സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി കിട്ടുന്നതിലൂടെ അധ്യാപക തസ്തികകളിലും അനധ്യാപക ഒഴിവുകളിലും മാനേജ്‌മെന്റുകള്‍ക്ക് നിയമനം നടത്താം. കോഴ വാങ്ങിയുള്ള നിയമനത്തിലൂടെ ഓരോ തസ്തികയ്ക്കും ലക്ഷങ്ങള്‍ കിട്ടും. 10 മുതല്‍ 15 ലക്ഷം രൂപവരെ ഓേരാരുത്തരില്‍നിന്നും വാങ്ങാനാണ് ശ്രമം. അതുവഴി ലീഗ് ട്രസ്റ്റുകള്‍ കോടികളാണ് പിരിച്ചെടുക്കുക.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ലീഗ് കാര്യം സാധിക്കുന്നുവെന്നതിനുള്ള തെളിവുകൂടിയാണ് ഈ സംഭവം. കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളെ കബളിപ്പിച്ചാണ് ലീഗ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നേടുന്നത്. ഇതിലുള്ള പ്രതിഷേധം കോണ്‍രഗസ്സും കെഎസ്‌യുവും പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. 

അധികാരത്തിലെത്തുമ്പോള്‍ അധികാര ദുര്‍വിനിയോഗവും കച്ചവടവും ലീഗിന് പുത്തരിയല്ല. ജില്ലക്ക് അഞ്ചു മന്ത്രിമാരുണ്ടായിട്ടും കാര്യമായ പദ്ധതികളൊന്നും വരുന്നില്ല. ഉള്ളതെല്ലാം വിറ്റുതുലച്ച് പാര്‍ടിക്ക് മുതല്‍കൂട്ടാനാണ് ലീഗിന്റെ ശ്രമം. ലീഗിന്റെ ഈ ധാര്‍ഷ്ട്യംവും അഹന്തയും അംഗീകരിക്കാനാവില്ല. ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.

English Summery
CPM demands resignation of education minister 
6:16 PM | 0 comments

ലീഗ് മലപ്പുറത്ത് ശരീഅത്ത് നിയമം പ്രഖ്യാപിച്ചിരിക്കുന്നു: എ വിജയ രാഘവന്‍

Written By Malappuram News on Saturday, June 23, 2012 | 10:30 AM

മലപ്പുറം: മുസ് ലിം ലീഗ് മലപ്പുറത്ത് ശരീഅത്ത് നിയമം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയ രാഘവന്‍. കൊലക്കേസ് പ്രതിയായ ഏറനാട് എം എല്‍ എ ബശീറിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് മലപ്പുറം എസ് പി ഓഫീസിലേക്ക് സി പി എം സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് വര്‍ഗീയത വളര്‍ത്താനുള്ള കേന്ദ്രമായി ലീഗ് മാറിയിരിക്കുന്നു. കുനിയില്‍ അന്വേഷണം നീങ്ങുന്നത് കാലില്‍ കയറിട്ട് കെട്ടുന്നത് പോലെയാണ്. കൊലക്കേസ് പ്രതിയായ ബശീറിനെ പോലീസ് സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പാണക്കാട്ടെ മുറ്റം അടിച്ച് വാരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

Keywords:SP Office, March, CPM, Malappuram, കേരള, 
10:30 AM | 1 comments

സി പി എം വന്‍ പൊട്ടിത്തെറിയിലേക്ക്: എം ആര്‍ മുരളി

Written By mvarthasubeditor on Tuesday, May 29, 2012 | 3:00 AM

തിരൂര്‍: സി പി എം വന്‍പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതായി ഇടത്പക്ഷ ഏകോപനസമിതി കണ്‍വീനര്‍ എം ആര്‍ മുരളി. തിരൂരില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ബഹുജനപ്രതിഷേധസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിയുടെ കേസന്വേഷണം ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നിലനിര്‍ത്തുന്നത് ഗുണ്ടകളാണെന്നും ഈ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയകൊലപാതകമാകാന്‍ പരിഷ്‌കൃതസമൂഹം മുന്നിട്ടിറങ്ങണമെന്നും മുരളി അറിയിച്ചു. സി മമ്മൂട്ടി എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു.
English Summery
There will be a big blast in CPIM
3:00 AM | 0 comments

വിഎസിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നില്ല: ടി കെ ഹംസ

Written By Malappuram News on Saturday, May 26, 2012 | 12:30 PM

മലപ്പുറം: വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും പാര്‍ട്ടി യോഗങ്ങളില്‍ വിശദീകരണം നല്‍കുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ ഹംസ പറഞ്ഞു. സി.പി.എം പ്രചാരണ ജാഥയ്ക്കിടെ വി.എസ്സിനെക്കുറിച്ച് മലപ്പുറം പാങ് ചേണ്ടിയില്‍ വെച്ചാണ് ഹംസയുടെ പരാമര്‍ശമുണ്ടായത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് ഹംസ പിറ്റേന്ന് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് വെളളിയാഴ്ച വി.എസ് ഹംസക്കെതിരെ ആഞ്ഞടിച്ചത്.

Keywords: T.K Hamsa, Malappuram, V.S. Achudanthan, CPM, കേരള, 
12:30 PM | 0 comments

കാളികാവില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടി സി പി എം ബഹിഷ്‌കരിച്ചു

Written By kvartha desk on Friday, May 18, 2012 | 4:13 PM


കാളികാവ്: ചെത്ത്കടവ് പാലം തറക്കല്ലിടലും, കാളികാവ് വണ്ടൂര്‍ റോഡ് നവീകരണപ്രവര്‍ത്തിയുടെ ഉദ്ഘാടന ചടങ്ങും സി പി എം ബഹിഷ്‌കരിച്ചു. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പരസ്പരം തെറിവിളിക്കുകയും കയ്യാങ്കളിയുടെ വക്കെത്തെത്തുകയും ചെയ്ത് തെരുവ് യുദ്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിച്ചതെന്ന് സി പി എം കാളികാവ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി എത്തും മുമ്പ് തന്നെ കാളികാവ് അങ്ങാടിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്പരം തെറി വിളിയും, തങ്ങളുടെ മന്ത്രിമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ പരസ്പരം പോര്‍ വിളികള്‍ നടത്തിയിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരേയും തെറിവിളിച്ചതാണ് ഇവര്‍ പരിപാടിയില്‍ നിന്ന് വിട്ട് നില്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും, ഡി സി സി പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വേതിയിലേക്ക് എത്തിയതോടെ വീണ്ടും യൂത്ത് കോണ്‍ഗ്രസ്സും, യൂത്ത് ലീഗും പരസ്പരം തെറിവിളിച്ചും, നേതാക്കള്‍ക്കഭിവാദ്യം വിളിച്ചും വേതിയുടെ ഇരു വശങ്ങളിലായി നിലയുറപ്പിച്ചു. ഈശ്വര പ്രാര്‍ത്തനയും, സ്വാഗത പ്രസംഗം നടത്തിയ പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രകരന്റേയും, റിപ്പോര്‍ട്ട് വെച്ച എക്‌സിക്യൂട്ടീവ് എഞ്ച്‌നീയര്‍ കെ കെ അബ്ദുല്‍ സലാമിന്റേയും പ്രസംഗം ബഹളത്തില്‍ മുങ്ങി. മുഖ്യമന്ത്രിയുടേയും മറ്റ് രണ്ട് മന്ത്രിമാരുടേയും പ്രസംഗങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് കേള്‍ക്കാനായത്. കാളികാവ് ബ്ലോക്ക് പ്രസിഡന്റ് മറിയക്കുട്ടി ടീച്ചര്‍ ആശംസ അര്‍പ്പിക്കാന്‍ എഴുനേറ്റതോടെ ആര്യാടനെ വിളിക്കാത്തത് എന്തെന്ന് സദസ്സില്‍ നിന്ന് വിളിച്ച് ചോദിച്ചതോടെ വീണ്ടും ബഹളമായി . പിന്നീട് പെട്ടന്ന് എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ യു ഹസ്സന്‍ നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

English Summery
CPM boycotts CM's public meet. 
4:13 PM | 0 comments

ഭരണം മുതലാളിത്തത്തിന് വേണ്ടി:വി.എസ്

Written By Malappuram News on Thursday, May 10, 2012 | 10:49 AM

തിരൂര്‍: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്നത് പാവങ്ങളെ പരിഗണിച്ചല്ലെന്നും മറിച്ച്് മുതലാളിത്തത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പ്രസ്താവിച്ചു.തിരൂര്‍ പുറത്തൂരില്‍ മാധവന്‍വൈദ്യര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിലക്കയറ്റവും അഴിമതിയും മൂലം പൊറുതിമുട്ടുന്ന പൊതുജനത്തിന് കൂടുതല്‍ വിഷമകരമാക്കുന്ന നയങ്ങളാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്.സഹകരണബാങ്കുകളെ നോക്കുകുത്തികളാക്കി സര്‍ക്കാറിന്റെ പണം സ്വകാര്യബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.പാവങ്ങളെയും താഴെക്കിടയിലുള്ളവരെയും അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷം ശക്തമാകണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു.കെടി ജലീല്‍ എം എല്‍ എ, പി പി അബ്ദുള്ളക്കുട്ടി, വി വി ഗോപിനാഥ്, എ ശിവദാസസന്‍,യു എ അറമുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Tirur, V.S. Achudanthan, CPM, UDF, കേരള, 
10:49 AM | 0 comments

സര്‍വകലാശാലയെ ലീഗ് കറവപ്പശുവാക്കുന്നു: സിപിഎം

Written By Malappuram News on Friday, April 27, 2012 | 1:11 AM


മലപ്പുറം: കലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ കറവപ്പശുവാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 
യൂണിവേഴ്‌സിറ്റി ഭൂമി ഇഷ്ടക്കാരും സ്വന്തക്കാരുമായ ലീഗ് പ്രമാണിമാര്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ നടന്ന ശ്രമം അപലപനീയമാണ്. ഭൂമിദാനം വിവാദമായപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ല' എന്ന മട്ടില്‍ കൈകഴുകി രക്ഷപ്പെടാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. പൊതുമുതല്‍ കൊള്ളചെയ്ത് സ്വന്തമാക്കാന്‍ ശ്രമിച്ചവരെയും അതിന് കൂട്ടുനിന്നവരെയും പിടികൂടണം. വി സിയെയും സിന്‍ഡിക്കേറ്റിനെയും പുറത്താക്കണം. 
എവിടെ തൊട്ടാലും 'ലാഭം വേണം' എന്ന കച്ചവട മനഃസ്ഥിതി തന്നെയാണ് ലീഗിന്റെ പ്രത്യേകത. മൂന്നിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍ ഒരു കടലാസ് കമ്മിറ്റിയാണ്. അതിന്റെ ചെയര്‍മാന്‍ യൂണിയന്‍ ലീഗിന്റെ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ്. മറ്റ് രണ്ട് ട്രസ്റ്റുകളുടെയും തലപ്പത്ത് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും എം കെ മുനീറിന്റെയും അടുത്ത ബന്ധുക്കളാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി ഇവര്‍ക്ക് ദാനം നല്‍കാന്‍ തീരുമാനിച്ചത് ബന്ധുബലം കൊണ്ടുതന്നെ. 
വൈസ് ചാന്‍സലറായി അബ്ദുള്‍ സലാമിനെ അവരോധിച്ചത് ബോധപൂര്‍വമാണ്. ചുമതല ഏല്‍ക്കുംമുമ്പുതന്നെ പാണക്കാട്ടെത്തി അദ്ദേഹം പൂര്‍ണ വിധേയത്വം പ്രഖ്യാപിച്ചത് നാം കണ്ടതാണ്. സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്താനാണ് വി സി ശ്രമിച്ചത്. 
സംസ്ഥാന പ്രസിഡന്റിന്റെ 'തറവാട്ടുമഹിമയും' ആത്മീയ നേതൃസ്ഥാനവും ഉപയോഗപ്പെടുത്തി ലീഗിന് എന്തും നേടാമെന്ന അവസ്ഥയാണ്. ഏതുസാഹചര്യത്തിലും ലീഗിന് മുന്നില്‍ മുട്ടുമടക്കുന്ന നാണംകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിനുപോലും വിലയില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Keywords: IUML, CPM, Muslim League, UCT, Calicut University, 
1:11 AM | 0 comments

സര്‍വ്വകലാശാലയുടെ ഭൂമി ദാനം ചെയ്തത് ഇടതുസര്‍ക്കാറുകളും സിന്‍ഡിക്കറ്റുകളും: ടി.വി. ഇബ്രാഹിം

Written By Malappuram News on Thursday, April 26, 2012 | 11:15 AM

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല അനധികൃതമായി ഭൂമി ദാനം ചെയ്തുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സിന്‍ഡിക്കറ്റ് അംഗവും മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ ടി.വി. ഇബ്രാഹിം പറഞ്ഞു. സര്‍വ്വകലാശാലയെ മോശമായി ചിത്രീകരിക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ള ശ്രമങ്ങളാണ് ചില ഭാഗങ്ങളില്‍നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാലകളുടെ ഭൂമി ദാനം ചെയ്തത് ഇടതുസര്‍ക്കാരുകളും അവരുടെ സിന്‍ഡിക്കറ്റുകളുമാണെന്ന വസ്തുത മറച്ചുവെച്ചാണ് കാലിക്കറ്റ് സര്‍വ്വകലാശാലക്കെതിരെ തിരിയുന്നത്. തിരുവനന്തപുരത്ത് കേരള സര്‍വ്വകലാശാലയുടെ കണ്ണായ ഭൂമിയിലാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.എമ്മിന് ഈ ഭൂമി സൗജന്യമായി പതിച്ചുകൊടുത്തത് ഇടതുപക്ഷ സിന്‍ഡിക്കറ്റ് ആണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 2008ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നാല് ഏക്കര്‍ ഭൂമി നല്‍കുകയും ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തത് എം.ജി.യിലെ ഇടതുപക്ഷ സിന്‍ഡിക്കറ്റ് ആണെന്നത് ഒട്ടും രഹസ്യമല്ല. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍തന്നെ സി.പി.എം. അനുകൂല സംഘടനകള്‍ക്കുവേണ്ടി ഒരേക്കറിലധികം ഭൂമി സൗജന്യമായി ഇടതുസിന്‍ഡിക്കറ്റ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റിക്കായി വിട്ടുനല്‍കിയ സ്ഥലത്ത് സി.പി.എം. നിയന്ത്രണത്തിലുള്ള ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ശാഖയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോഫി ഹൗസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍പ്പാട്ടത്തിന് നല്‍കിയ ഇടതുപക്ഷ സിന്‍ഡിക്കറ്റ് നടപടി അന്വേഷിക്കാന്‍ സര്‍വ്വകലാശാല കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന് ഒരേക്കര്‍ ഭൂമി ഇടതുപക്ഷ സിന്‍ഡിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ച് സര്‍വ്വകലാശാലക്കെതിരെ അനാവശ്യമായ പ്രചരണങ്ങള്‍ നടത്തുന്നത് ചില ഗൂഢാലോചനകളുടെ ഭാഗമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്ഥാപകനായ സി.എച്ച്. മുഹമ്മദ്‌കോയയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സി.എച്ച്. ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ ഗ്രേസ് അസോസിയേഷന്‍ നാല് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിശദമായ പ്രൊജക്ട് സഹിതം അപേക്ഷിക്കുമ്പോള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കാണിച്ച് അന്ന് അപേക്ഷ മടക്കി അയച്ചു. പിന്നീട് വിശദമായ പ്രൊജക്ട് സഹിതം സി.എച്ച്. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് എന്ന പേരില്‍ രാജ്യാന്തര നിലവാരമുള്ള ഗവേഷണ കേന്ദ്രം, അത്യാധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രം, വിപുലമായ റഫറന്‍സ് ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതി സര്‍വ്വകലാശാലക്ക് ലഭിച്ചു. ഇത് അംഗീകരിച്ച് നടപടി ക്രമങ്ങള്‍ പാലിക്കുക മാത്രമാണ് സര്‍വ്വകലാശാല ചെയ്തത്. ഒളിമ്പിക് അസോസിയേഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കാന്‍ പ്രൊജക്ടുമായി സമീപിച്ചു. ബാഡ്മിന്റണ്‍ ട്രസ്റ്റും ഇതുപോലെ സര്‍വ്വകലാശാലയെ സമീപിച്ചു. ഇവയെല്ലാം പരിശോധിക്കുകയും തുടര്‍നടപടികള്‍ക്കായി മൂന്ന് ഉപാധികള്‍ സര്‍വ്വകലാശാല മുന്നോട്ടുവെക്കുകയുമാണ് ചെയ്തത്. നല്‍കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശവും സര്‍വ്വകലാശാലയില്‍ നിക്ഷിപ്തമായിരിക്കും, ഇതിന്റെ ഭരണചുമതല അതാത് കാലത്തെ വൈസ് ചാന്‍സലര്‍ ചെയര്‍മാനായുള്ള, സിന്‍ഡിക്കറ്റ് അടങ്ങുന്ന സമിതിക്ക് ഭൂരിപക്ഷമുള്ള ഗവേണിങ്ങ് ബോഡിക്ക് ആയിരിക്കും, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി മാത്രമേ പദ്ധതികള്‍ നടപ്പാക്കൂ എന്നീ മൂന്ന് ഉപാധികളും അംഗീകരിക്കാന്‍ ബന്ധപ്പെട്ട അസോസിയേഷനുകളും ഏജന്‍സികളും തയ്യാറായാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാവുകയുള്ളൂ. വസ്തുതകള്‍ മറച്ചുവെച്ച് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മുസ്‌ലിംലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്കും ട്രസ്റ്റിനും ഭൂമി നല്‍കുന്നതായുള്ള പ്രചരണങ്ങള്‍ നടത്തുന്നത് ദുഷ്ടലാക്കോടെയാണ്. കേരളീയര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനാണ് സര്‍വ്വകലാശാല ഈ തീരുമാനങ്ങള്‍ റദ്ദാക്കിയത്. വിവാദങ്ങളിലൂടെ വികസനങ്ങള്‍ മുടക്കുന്നവര്‍ സര്‍വ്വകലാശാലക്കും വരുംതലമുറക്കും ഉണ്ടാവുമായിരുന്ന വലിയ സാധ്യതകള്‍ക്കാണ് കത്തിവെച്ചതെന്ന് ഓര്‍ക്കണമെന്നും ടി.വി. ഇബ്രാഹിം പറഞ്ഞു.

Keywords: Malappuram, UCT, Muslim League, IUML, CPM, 
11:15 AM | 0 comments

അഞ്ചാം മന്ത്രി വന്ന വഴി ആര്യാടന്‍ വ്യക്തമാക്കണം: സി.പി. എം

Written By Malappuram News on Wednesday, April 18, 2012 | 1:00 AM

മലപ്പുറം: മുസ്‌ലിംലീഗിനെതിരെ ആഞ്ഞടിക്കുന്ന ആര്യാടന്‍ മുഹമ്മദിന് അഞ്ചാം മന്ത്രി വന്ന വഴി വിശദീകരിക്കാന്‍ ബാധ്യതയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അഞ്ചാം മന്ത്രിക്കായി കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും നിലപാടുകള്‍ ഒറ്റ രാത്രികൊണ്ട് എങ്ങനെ മാറ്റിമറിച്ചുവെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്.
യുഡിഎഫ് യോഗം ചേരുന്നതിന്റെ തലേന്നുപോലും ലീഗിന് വഴങ്ങില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. പിന്നെന്തു സംഭവിച്ചുവെന്ന് ആര്യാടന്‍ പറയണം. ലീഗിന് വീണ്ടും മന്ത്രിയെ കൊടുക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം തടയാന്‍ അദ്ദേഹം എന്തുചെയ്‌തെന്നും വ്യക്തമാക്കണം. ലീഗിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ സ്വാഗതാര്‍ഹമാണ്.
മുസ്‌ലിംലീഗിനെതിരെ കടുത്ത ഭാഷയാണ് ആര്യാടന്‍ ഉപയോഗിച്ചത്. കണ്ണൂരും കാസര്‍കോട്ടും അടികിട്ടിയ കാര്യം പറഞ്ഞ് പരിഹസിച്ചു. ലീഗിനു മുന്നില്‍ നാണംകെട്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആര്യാടന്റെ പ്രസംഗം നല്‍കുന്ന സന്തോഷം ചെറുതല്ല. അണികളുടെ ആത്മരോഷം തണുപ്പിക്കാനും ആത്മാഭിമാനം വീണ്ടെടുക്കാനും പ്രസംഗം സഹായിച്ചേക്കാം. എന്നാല്‍ ആര്യാടന്റെ പ്രസ്താവന ആത്മാര്‍ത്ഥമായിട്ടാണോയെന്ന സംശയം ബാക്കിയാവുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
1:00 AM | 0 comments

സ്ത്രീ സുരക്ഷ പൊതു മുദ്രാവാക്യമായി ഉയര്‍ത്തുക: പികെ ശ്രീമതി ടീച്ചര്‍

തിരൂര്‍: മലപ്പുറത്തു നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ തിരൂരിലെ സാംസ്‌കാരിക സമുച്ചയത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. തൊഴിലെടുക്കുന്ന സ്ത്രീ സമൂഹം, സര്‍ക്കാര്‍ ജീവനക്കാരെന്നതിലുപരി, കക്ഷിരാഷ്ട്രീയ ഭേദമന്യേ, സ്ത്രീ സുരക്ഷ എന്നത് പൊതു മുദ്രാവാക്യമായി ഉയര്‍ത്തുകയും വളര്‍ന്നു വരുന്ന യുവതലമുറയുടെ ഉള്‍പ്പെടെ ബോധവത്കരിക്കുകയും ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറണമെന്നും ശ്രീമിത പറഞ്ഞു. 'സ്ത്രീ സുരക്ഷ - പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. ടി കെ ആനന്ദി സംസാരിച്ചു.
12:36 AM | 0 comments

കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണി: ഇ.പി. ജയരാജന്‍

Written By Malappuram News on Tuesday, April 17, 2012 | 11:56 AM

ചാവക്കാട്: കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയായി മാറിയിട്ടുമ്‌ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. പറഞ്ഞു. ചാവക്കാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.പി. വത്സലന്‍ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അഴിമതി ബോഫോഴ്‌സില്‍ നിന്ന് ട്രക്ക് കച്ചവടത്തില്‍ എത്തിനില്‍ക്കുകയാണ്.
ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞ നേതാവാണ് എ.കെ. ആന്റണി. അഴിമതിയിലൂടെ ലഭിക്കുന്ന പണം കൊണ്ട് എം.പി.മാരെയും എം.എല്‍.എ.മാരെയും വിലയ്ക്ക് വാങ്ങുകയാണ് അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. മണി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.എഫ്. ഡേവീസ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.വി. സുമേഷ്, വി.ആര്‍. കൃഷ്ണന്‍, ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, എ.കെ. സതീരത്‌നം, ടി.ടി. ശിവദാസ്, എന്‍.കെ. അക്ബര്‍, എ.എച്ച്. അക്ബര്‍, പി.വി. സുരേഷ്, എം.ആര്‍. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
11:56 AM | 0 comments

സി.പി.എം മണല്‍ ലോറികള്‍ തടഞ്ഞു

Written By Malappuram News on Friday, March 23, 2012 | 10:20 AM

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കത്തിയെന്നാരോപിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണല്‍ ലോറികള്‍ തടഞ്ഞു. ഇന്നലെ രാവിലെ 9 മണി മുതല്‍ പന്ത്രണ്ടുമണിവരെയാണ് ലോറികള്‍ മുഴുവന്‍ തടഞ്ഞ് പാസുകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചത്. വാഹനങ്ങളുടെ നമ്പറുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ ലോറികള്‍ക്ക് ഒറ്റ ലോഡുകൊണ്ട് പണി അവസാനിപ്പിക്കേണ്ടിവന്നു. പാസുള്ള ലോറികള്‍ക്കൊപ്പം പാസില്ലാത്ത ലോറികളും മണലെടുത്തു പോകുന്നുണ്ടെന്ന പരാതികളാണ് സി.പി.എമ്മിനെ സമരത്തിന് പ്രേരിപ്പിച്ചത്. ലോക്കല്‍ സെക്രട്ടറി ജയകുമാര്‍, എസ്.ദിനേശ്, സി.വേലായുധന്‍, കെ.പി.ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം
10:20 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers