കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കത്തിയെന്നാരോപിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണല്‍ ലോറികള്‍ തടഞ്ഞു. ഇന്നലെ രാവിലെ 9 മണി മുതല്‍ പന്ത്രണ്ടുമണിവരെയാണ് ലോറികള്‍ മുഴുവന്‍ തടഞ്ഞ് പാസുകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചത്. വാഹനങ്ങളുടെ നമ്പറുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ ലോറികള്‍ക്ക് ഒറ്റ ലോഡുകൊണ്ട് പണി അവസാനിപ്പിക്കേണ്ടിവന്നു. പാസുള്ള ലോറികള്‍ക്കൊപ്പം പാസില്ലാത്ത ലോറികളും മണലെടുത്തു പോകുന്നുണ്ടെന്ന പരാതികളാണ് സി.പി.എമ്മിനെ സമരത്തിന് പ്രേരിപ്പിച്ചത്. ലോക്കല്‍ സെക്രട്ടറി ജയകുമാര്‍, എസ്.ദിനേശ്, സി.വേലായുധന്‍, കെ.പി.ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം
സി.പി.എം മണല്‍ ലോറികള്‍ തടഞ്ഞു
Malappuram News
0
Post a Comment