മലപ്പുറം: ഉന്നത നേതാക്കളെ രക്ഷിക്കാന്‍ സിപിഎം രഹസ്യ അജണ്ട നടപ്പാക്കുകയാണെന്ന് ബിജെപി തൃശ്ശൂര്‍ മേഖല ജനറല്‍ സെക്രട്ടറി കെ കെ സുരേന്ദ്രന്‍ പറഞ്ഞു.
ഹര്‍ത്താലും അക്രമവും നടത്തി ജനശ്രദ്ധ തിരിച്ചുവിട്ടാണ് പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജില്ലാ നേതാവിനെ അസ്റ്റ് ചെയ്ത സാഹചര്യത്തോടെ ഈ നീക്കം ശക്തമായി. വരും ദിവസങ്ങളില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കെതിരെ മൊഴി വന്നാല്‍ അവരെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ മുതിര്‍ന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ഹര്‍ത്താലും അക്രമവും വഴി സിപിഎം നല്‍കുന്നത്.
നീതിന്യായ വ്യവസ്ഥയെയും പോലീസ് സംവിധാനത്തെയും ഭയപ്പെടുത്തി കൊലയാളികളെ സംരക്ഷിക്കാന്‍ സിപിഎം ഏതറ്റം വരെയും പോകുമെന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ ഹര്‍ത്താലും അക്രമവും. ഇത്തരം പ്രവര്‍ത്തിയിലൂടെ സിപിഎം ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
English Summery
CPM establish secret manifesto to escape leaders: BJP
Post a Comment