മലപ്പുറം: മുസ് ലിം ലീഗ് മലപ്പുറത്ത് ശരീഅത്ത് നിയമം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയ രാഘവന്‍. കൊലക്കേസ് പ്രതിയായ ഏറനാട് എം എല്‍ എ ബശീറിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് മലപ്പുറം എസ് പി ഓഫീസിലേക്ക് സി പി എം സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് വര്‍ഗീയത വളര്‍ത്താനുള്ള കേന്ദ്രമായി ലീഗ് മാറിയിരിക്കുന്നു. കുനിയില്‍ അന്വേഷണം നീങ്ങുന്നത് കാലില്‍ കയറിട്ട് കെട്ടുന്നത് പോലെയാണ്. കൊലക്കേസ് പ്രതിയായ ബശീറിനെ പോലീസ് സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പാണക്കാട്ടെ മുറ്റം അടിച്ച് വാരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
Keywords:SP Office, March, CPM, Malappuram, കേരള,
ടി പി ചന്ദ്രശേഖരനുമേല്‍ ശവാക്കള്‍ നടപ്പാക്കിയ 'തെറ്റീ' അത്തിനേക്കാള്‍ മലപ്പുറത്തുകാരുടെ 'ശരീ' അത്തിനാണ് ശ്രീത്തം
ReplyDeletePost a Comment