Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Vandoor. Show all posts
Showing posts with label Vandoor. Show all posts

ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും: മുഖ്യമന്ത്രി

Written By Malappuram News on Monday, September 2, 2013 | 12:23 AM

വണ്ടൂര്‍: ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹോമിയോ കാന്‍സര്‍ ചികിത്സാ കേന്ദ്രം വണ്ടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ചികിത്സ ലഭിക്കാനുള്ള സൗകര്യമൊരുക്കും. സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണ്.
അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ടത് മരുന്ന് വാങ്ങുന്നതിനാണ്. ഇതാണ് ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷനായി. കെട്ടിടോദ്ഘാടനം ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നിര്‍വഹിച്ചു. സോവനീര്‍ പ്രകാശനം വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രാക്കുന്ന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
12:23 AM | 0 comments

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും

Written By Malappuram News on Monday, December 3, 2012 | 8:25 AM

വണ്ടൂര്‍: 26-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച വണ്ടൂരില്‍ തിരശ്ശീല ഉയരും. കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് വണ്ടൂര്‍ ജില്ലാ കലോത്സവത്തിന് ആദ്യത്ത്യമരുളുന്നത്. ജില്ലയിലെ പതിനേഴ് ഉപജില്ലകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന ജില്ലാ കലോത്സവം ഇനി നാല് നാള്‍ വണ്ടൂരിന്റെ കൂടി ഉത്സവമാണ്.
ഇന്ന് വൈകീട്ട് നാലിന് വിനോദ സഞ്ചാര മന്ത്രി എ പി അനില്‍കുമാര്‍ കലോത്സവം ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്്‌റ മമ്പാട് അധ്യക്ഷത വഹിക്കും. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എം ഉമര്‍ എം എല്‍ എ കലോത്സവ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യും. തുടര്‍ന്ന് പോലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണ നാടകവും അരങ്ങേറും.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രധാന വേദി. കൂടാതെ പന്ത്രണ്ട് വേദികളും 21 ഹാളുകളുമാണ് കലോത്സവത്തിനായി സജ്ജമാക്കിയിട്ടുള്ളത്. അറബി, സംസ്‌കൃതം, കലാ സാഹിത്യ മേളകള്‍ എന്നിവക്ക് പുറമെ ഉറുദു ഇനങ്ങളും ഉള്‍പ്പെടുത്തി നടത്തുന്ന ആദ്യ ജില്ലാ കലോത്സവമാണിത്.
തുടര്‍ന്ന് പ്രധാന വേദിയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി കഥകളി നടക്കും. അതെസമയം വേദി രണ്ട് മുതല്‍ മറ്റു വേദികളില്‍ രാവിലെ മുതല്‍ക്കെ മത്സരങ്ങള്‍ ആരംഭി്ക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗം പൂരക്കളിയും പരിചമുട്ടുകളിയും എന്നിവയാണ് വേദി രണ്ടില്‍ ഇന്ന് നടക്കുന്ന മത്സരങ്ങള്‍. വേദി മൂന്നില്‍ ദഫ്്മുട്ട്, അറബന മുട്ടുമാണ് ഇന്ന് നടക്കുക.കൂടാതെ ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയ വഞ്ചിപ്പാട്ട്ചവിട്ടുനാടകം എന്നിവ ആറാം വേദിയിലും ചെണ്ടമേളം,പഞ്ചവാദ്യം,മദ്ദളം എന്നിവ വേദി ഏഴിലും നടക്കു ം.കൂടാതെ മറ്റുള്ള 21 ഹാളുകളില്‍ വിവിധ രചനാമത്സരങ്ങളും നടക്കും.ഒരേ സമയം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വിധം വണ്ടൂര്‍ വി എം സി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഊട്ടുപുരയും നിര്‍മിച്ചിട്ടുണ്ട്.
8:25 AM | 0 comments

മുജാഹിദ് പണ്ഡിതന്‍ കെ.എസ്.എ തങ്ങള്‍ നിര്യാതനായി

Written By mvarthasubeditor on Friday, June 15, 2012 | 3:26 PM

മലപ്പുറം: പ്രമുഖ മുജാഹിദ് പണ്ഡിതന്‍ വണ്ടൂര്‍ കൂരാട് ഖാസിയാരകത്ത് അബ്ദുല്‍ ഖാദര്‍ എന്ന കെ.എസ്.എ തങ്ങള്‍ നിര്യാതനായി. ജംഇയ്യത്തു സലഫിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റും പാറല്‍ മമ്പാട്ട് മൂല ഹൈസ്കൂള്‍ മാനേജറുമായിരുന്നു. ഭാര്യ ജമീല. മക്കള്‍ ഹുസൈന്‍ കോയ തങ്ങള്‍, ജാഫര്‍ അലി (അല്‍ഐന്‍), സിദ്ധീഖലി, മുഹമ്മദ് അശ്റഫ്, മുഹമ്മദ് റഫീഖ്(അധ്യാപകന്‍ പാറല്‍ മമ്പാട്ട് ഹൈസ്കൂള്‍), സുഹറാബീവി, സുലൈഖ, ശരീഫ, മുനീറ, റൈഹാനത്ത,ത്വാഹിറ.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം നാല്മണിക്ക് തെക്കുമ്പുറം ജുമാമസ്ജിദില്‍.
Keywords: Malappuram, Ksa tangal passes 

3:26 PM | 0 comments

കാലവര്‍ഷത്തില്‍ വിദ്യാഭ്യാസ ഓഫീസ് ചോര്‍ന്നൊലിക്കുന്നു

Written By mvarthasubeditor on Thursday, June 14, 2012 | 11:27 PM

വണ്ടൂര്‍: മലപ്പുറം ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഓഫീസായി വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസ് മാറുന്നു.
ഓരോ കാലവര്‍ഷക്കാലത്തും ചൊര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ വിവിധ രേഖകളും മഴയില്‍ കുതിരുന്നതും തഥൈവ.
2006ലാണ് മലപ്പുറം ജില്ലയിലെ മൂന്നാമത് വിദ്യഭ്യാസ ജില്ലയായി വണ്ടൂരില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. വണ്ടൂര്‍ ടൂറിസ്റ്റ് ബംഗ്ലാവിനോട് ചേര്‍ന്നുള്ള പൊതുമരാമത്തിന്റെ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആറ് വര്‍ഷം മുമ്പ് താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓഫീസ് ഇപ്പോഴും ഇവിടെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
52 സ്‌കൂളുകളും അരീക്കോട്, മേലാറ്റൂര്‍, വണ്ടൂര്‍,നിലമ്പൂര്‍ തുടങ്ങിയ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളുമാണ് വണ്ടൂര്‍ വിദ്യാഭ്യാസ ജി്ല്ലാ ഓഫീസിന്റെ പരിധിയിലുള്‍പ്പെടുന്നത്. ഈ സ്‌കൂളുകളിലെയെല്ലാം വിദ്യാര്‍ഥികളുടെയും സ്‌കോളര്‍ഷിപ്പ് ഫോറങ്ങള്‍, അധ്യാപകരുടെ പ്രൊവിഡന്റ് ഫണ്ട് രേഖള്‍ തുടങ്ങി ഓഫീസില്‍ സൂക്ഷിക്കുന്ന ഫയലുകളുടെ എണ്ണം ആയിരത്തിലേറെയാണ്. എന്നാല്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നവിധത്തിലുള്ള ഓഫീസ് സംവിധാനമല്ല വണ്ടൂരിലുള്ളത്.
വര്‍ഷം ഏറെയായിട്ടും പൊതുമരാമത്തിന്റെ കീഴില്‍ സ്ഥലമുണ്ടായിട്ടും പുതിയ കെട്ടിടം നിര്‍മിക്കാന്‍ മാറിവന്ന സര്‍ക്കാറുകള്‍ ശ്രമിച്ചതുമില്ല.ഇതെ തുടര്‍ന്ന് കാലവര്‍ഷക്കാലം ജീവനക്കാര്‍ക്ക് ദുരിതകാലമാണ്. മഴപെയുമ്പോള്‍ ചോര്‍ച്ചയില്ലാത്ത ഭാഗങ്ങളിലേക്ക് പലരും ഇരിപ്പിടം മാറ്റും. ഫയലുകള്‍ക്ക് മുകളില്‍ കവര്‍ വിരിച്ചുമാണ് താത്കാലികമായി പ്രതിരോധിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ഓഫീസില്‍ ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുവന്നാണ് മറച്ച് താത്കാലിക പരിഹാരം കണ്ടെത്തിയത്. വിദ്യാഭ്യാസ ഓഫീസിലെ സൂപ്രണ്ടും മറ്റു ജീവനക്കാരും ചേര്‍ന്ന് പിരിച്ചെടുത്ത പണം കൊണ്ടാണ് ടാര്‍പോളിന്‍ വാങ്ങിയത്. അധ്യയന വര്‍ഷത്തിലെ തിരക്കുകള്‍ക്കിടയില്‍ നാല് മണിക്കൂറോളമാണ് ഇന്നലെ ഓഫീസ് ജീവനക്കാര്‍ ടാര്‍പോളിന്‍ കെട്ടിടത്തിന്റെ മുകളിലിടാന്‍ ചെലവഴിച്ചത്. നിരവധിതവണ മണ്ഡലം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഈ വിഷയം അവതരിപ്പിച്ചും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

English Summery
Education dept office in miserable condition in rainy season
11:27 PM | 0 comments

മിന്നലേറ്റ് മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കി

Written By mvarthasubeditor on Wednesday, June 13, 2012 | 4:05 PM


വണ്ടൂര്‍: കഴിഞ്ഞ ഏപ്രിലില്‍ വണ്ടൂര്‍ മേഖലയിലുണ്ടായ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു. ഇന്നലെ ഉച്ചയോടെ മരിച്ചവരുടെ വീട്ടിലെത്തിയ മന്ത്രി എപി അനില്‍കുമാറാണ് സര്‍ക്കാറിന്റെ ധനസഹായം വിതരണം ചെയ്തത്. ചെറുകോട് അയനിക്കോട് പുത്തപീടിക അബൂബക്കറിന്റെ മകന്‍ ഫഹദ് (15), വണ്ടൂര്‍ ഷാരിയില്‍ ഏറിയാട്ടുരകുഴിയില്‍ ഫാതിമ (53) എന്നിവരാണ് മിന്നലേറ്റത് മരണപ്പെട്ടത്. ഇവരുടെ കുടുബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുകയാണ് ഇന്നലെ കുടുംബങ്ങള്‍ക്ക് കൈമാറിയത്. കൂട്ടുകാരോടൊപ്പം താളിയംകുണ്ടിനടുത്ത് കശുവണ്ടി പെറുക്കുന്നതിനിടെയായിരുന്നു വിദ്യാര്‍ഥിയായ ഫഹദിന് മിന്നലേറ്റത്. മഴവരുന്നത് കണ്ട് ഉണക്കാനിട്ടി വസ്ത്രം എടുക്കാനായി മുറ്റത്തേക്ക് വന്നപ്പോഴാണ് ഫാതിമക്ക് മിന്നലേറ്റത് . ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ധനസഹായ വിതരണ ചടങ്ങില്‍ മന്ത്രിയോടൊപ്പം നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ അബ്ദുല്‍സലാം, ജയചന്ദ്രന്‍, വില്ലജേ ഓഫീസര്‍ പി രഘുനാഥ്, ഷിബു, സക്കീര്‍ ബാബു എന്നിവരും കൂടെയുണ്ടായിരുന്നു.
Keywords:KeRALA, malappuram, Vandoor
4:05 PM | 0 comments

രണ്ടാം പ്രസവത്തില്‍ ഷെമീനക്ക് നാല് കണ്‍മണികള്‍

Written By mvarthasubeditor on Thursday, June 7, 2012 | 11:24 PM

വണ്ടൂര്‍: രണ്ടാം പ്രസവത്തില്‍ പുതുക്കോടന്‍ കുടുംബത്തിലെ പെണ്‍തരിക്ക് കണ്‍മണികള്‍ നാല്. തിരുവാലി ചാത്തക്കാട് പുതുക്കോടന്‍ ഫിറോസിന്റെ ഭാര്യ ഷെമീനയാണ് രണ്ടാണും രണ്ട് പെണ്ണുമടങ്ങുന്ന നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി 6.30ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയായ നിംസില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് നാല് കുട്ടികളെയും പുറത്തെടുത്തത്.
ഷെമീനയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യത്തെ കുട്ടിക്ക് ആറു വയസായി. പിന്നീട് രണ്ടാമത്തെ കുഞ്ഞിനു വേണ്ടി വര്‍ഷങ്ങളായി മരുന്നും ചികിത്സയുമായി കഴിയുകയായിരുന്നു. കുട്ടികള്‍ നാലാണെന്ന് തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആശുപത്രിയുടെ പ്രത്യേക പരിചരണത്തിലായിരുന്നു. 950 മുതല്‍ 1.700 വരെ തൂക്കമേയുള്ളുവെങ്കിലും കുഞ്ഞുങ്ങളും അമ്മയും പൂര്‍ണ ആരോഗ്യത്തോടെയാണെന്ന് ശസ്ത്രക്രിയക്കും ചികിത്സക്കും മേല്‍നോട്ടം വഹിച്ച സരസിജാ വര്‍മ്മ പറഞ്ഞു.

English Summery
Four children in one delivery 
11:24 PM | 0 comments

അനധികൃത മദ്യവില്‍പ്പന: ഒരാള്‍ അറസറ്റില്‍

Written By mvarthasubeditor on Tuesday, May 22, 2012 | 11:28 PM

വണ്ടൂര്‍: പാണ്ടിക്കാട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവില്‍പ്പന പതിവാക്കിയയാളെ അറസറ്റ് ചെയ്തു. പാണ്ടിക്കാട് മോഴക്കല്ല് പരിയാണി (52) ആണ് അറസ്റ്റിലായത്.

അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.പന്ത്രണ്ട് കുപ്പി മദ്യവും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

മഞ്ചേരി, വണ്ടൂരി തുടങ്ങിയ സ്ഥലങ്ങളിലെ വിദേശ മദ്യഷാപ്പുകളില്‍ നിന്ന് മദ്യംകൊണ്ടുവന്ന് അമിത വിലക്ക് ചില്ലറയായി വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ കൂടുതല്‍ മദ്യംവില്‍്ക്കുന്നതത്രെ.അങ്ങാടിയിലെ ഓട്ടോറിക്ഷക്കാരെ ഉപയോഗിച്ചും മദ്യവില്‍പ്പന കൊഴുക്കുന്നുണ്ട്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. 

അടുത്ത കാലത്തായി പാണ്ടിക്കാട് മഞ്ചേരി റോഡ് കഞ്ചാവ് വില്‍പ്പനക്കാരുടേയും ചീട്ടുകളിക്കാരുടെയും സ്ഥിരതാവളമായിട്ടും പോലീസ് നടപടി കര്‍ശനമായിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

English Summery
One arrested in illegal drugs sale
11:28 PM | 0 comments

സ്ത്രീകളെ ശല്യംചെയ്ത യുവാക്കളെ താക്കീത് ചെയ്തയച്ചു

Written By Malappuram News on Tuesday, May 15, 2012 | 11:38 AM

വണ്ടൂര്‍: തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുകുളം കൊയിലാണ്ടി വലിയപാറക്കടുത്ത് യുവാക്കള്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ചെറുവണ്ണൂര്‍-വെട്ടിക്കാട്ടിരി ഭാഗത്തുള്ളവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വലിയ പാറ കാണാന്‍ വന്ന സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്കെതിരെ വെട്ടിക്കാട്ടിരിയിലുള്ള നാല് യുവാക്കള്‍ അസഭ്യവാക്കുകള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂപപ്പെട്ടത്. സംഭവത്തില്‍ ഇരുപ്രദേശത്തുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Keywords:Harassment, Malappuram, Vandoor, കേരള, 
11:38 AM | 0 comments

800 ടെലിഫോണ്‍ ലൈനുകള്‍ തകരാറിലായി

Written By Malappuram News on Saturday, April 21, 2012 | 1:58 AM

വണ്ടൂര്‍: വണ്ടൂര്‍ മേഖലയില്‍ ടെലിഫോണ്‍ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനടക്കം എണ്ണൂറോളം ടെലിഫോണ്‍ കണക്ഷനുകള്‍ നിശ്ചലമായി. കാളികാവ്‌ റോഡില്‍ നിന്നും ബസ്‌റ്റാന്റിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്തെ ഓവുപാലം പ്രവര്‍ത്തിക്കിടെയാണ്‌ കേബിള്‍ പൊട്ടിയത്‌.
രണ്ട്‌ ലക്ഷം രൂപ ചെലവഴിച്ച്‌ പി.ഡബ്യൂ.ഡിയാണ്‌ ഇവിടെ ഓവുപാലം പണി നടത്തുന്നത്‌. വെള്ളിയാഴ്‌ച രാവിലെ മുന്നറിയിപ്പില്ലാതെ കരാറുകാരന്‍ ജെ സി ബി ഉപയോഗിച്ച്‌ പ്രവൃത്തി നടത്തുന്നതിനിടെ രണ്ടു മീറ്റര്‍ താഴെ കവചത്തിലുള്ള പ്രൈമറി കേബിളുകള്‍ പൊട്ടുകയായിരുന്നു. ഇതോടെ പോലീസ്‌ സ്‌റ്റഷേന്‍, പോസ്‌റ്റ്‌ ഓഫീസ്‌ തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളുടെ ഫോണ്‍ കണക്ഷനുകളും നിശ്ചലമായി. ഇത്തരം പ്രവര്‍ത്തികള്‍ നടത്താന്‍ പ്രത്യേക അനുമതിവാങ്ങണമെന്നാണ്‌ ചട്ടം. കരാറുകാരന്റെ നിരുത്തരവാദ സമീപനമാണ്‌ കേബിളുകള്‍ തകരാറിലാകാന്‍ കാരണമെന്നും ലൈന്‍ ഉടന്‍െ നന്നാക്കുമെന്നും ബി.എസ്‌.എന്‍.എല്‍ സബ്‌ഡിവിഷന്‍ എഞ്ചിനീയര്‍ പി എസ്‌ അനില്‍കുമാര്‍ അറിയിച്ചു.
1:58 AM | 0 comments

മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്

Written By Malappuram News on Tuesday, April 17, 2012 | 11:26 AM

വണ്ടൂര്‍ : തിരുവാലി കോട്ടാല മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ താഴെ പത്തിരിയാല്‍ കട്ടേക്കാടന്‍ ലബീബ് (18), കട്ടേക്കാടന്‍ സഫര്‍ (18 )എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കഴാള്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കോട്ടാല പാലത്തിനു സമീപമായിരുന്നു അപകടം. പരുക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11:26 AM | 0 comments

കിണറ്റില്‍ വീണ് യുവാവ് മരിച്ചു

വണ്ടൂര്‍ : കിണറ്റില്‍ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടൂര്‍ നരിമടക്കല്‍ പൂലാടന്‍ അബൂബക്കറിന്റെ മകന്‍ അബൂസബാഹ് (38) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനായിരുന്നു അപകടം. പുളിക്കലിലുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ഫാതിമ്മക്കുട്ടി. മക്കള്‍: ഷിജിയ, ജിന്‍സിയ. സഹോദരങ്ങള്‍: അബൂസലീം, അബൂകലീല്‍ (ഇരുവരും ജിദ്ദ) അബൂ ഉബൈദ്, ഉമ്മുഹബീബ, നുസൈബ, ഉമൈബ,സുഹൈബ, ഹസീന.
9:37 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers