ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും

വണ്ടൂര്‍: 26-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച വണ്ടൂരില്‍ തിരശ്ശീല ഉയരും. കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് വണ്ടൂര്‍ ജില്ലാ കലോത്സവത്തിന് ആദ്യത്ത്യമരുളുന്നത്. ജില്ലയിലെ പതിനേഴ് ഉപജില്ലകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന ജില്ലാ കലോത്സവം ഇനി നാല് നാള്‍ വണ്ടൂരിന്റെ കൂടി ഉത്സവമാണ്.
ഇന്ന് വൈകീട്ട് നാലിന് വിനോദ സഞ്ചാര മന്ത്രി എ പി അനില്‍കുമാര്‍ കലോത്സവം ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്്‌റ മമ്പാട് അധ്യക്ഷത വഹിക്കും. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എം ഉമര്‍ എം എല്‍ എ കലോത്സവ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യും. തുടര്‍ന്ന് പോലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണ നാടകവും അരങ്ങേറും.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രധാന വേദി. കൂടാതെ പന്ത്രണ്ട് വേദികളും 21 ഹാളുകളുമാണ് കലോത്സവത്തിനായി സജ്ജമാക്കിയിട്ടുള്ളത്. അറബി, സംസ്‌കൃതം, കലാ സാഹിത്യ മേളകള്‍ എന്നിവക്ക് പുറമെ ഉറുദു ഇനങ്ങളും ഉള്‍പ്പെടുത്തി നടത്തുന്ന ആദ്യ ജില്ലാ കലോത്സവമാണിത്.
തുടര്‍ന്ന് പ്രധാന വേദിയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി കഥകളി നടക്കും. അതെസമയം വേദി രണ്ട് മുതല്‍ മറ്റു വേദികളില്‍ രാവിലെ മുതല്‍ക്കെ മത്സരങ്ങള്‍ ആരംഭി്ക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗം പൂരക്കളിയും പരിചമുട്ടുകളിയും എന്നിവയാണ് വേദി രണ്ടില്‍ ഇന്ന് നടക്കുന്ന മത്സരങ്ങള്‍. വേദി മൂന്നില്‍ ദഫ്്മുട്ട്, അറബന മുട്ടുമാണ് ഇന്ന് നടക്കുക.കൂടാതെ ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയ വഞ്ചിപ്പാട്ട്ചവിട്ടുനാടകം എന്നിവ ആറാം വേദിയിലും ചെണ്ടമേളം,പഞ്ചവാദ്യം,മദ്ദളം എന്നിവ വേദി ഏഴിലും നടക്കു ം.കൂടാതെ മറ്റുള്ള 21 ഹാളുകളില്‍ വിവിധ രചനാമത്സരങ്ങളും നടക്കും.ഒരേ സമയം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വിധം വണ്ടൂര്‍ വി എം സി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഊട്ടുപുരയും നിര്‍മിച്ചിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post