വണ്ടൂര്‍: വണ്ടൂര്‍ മേഖലയില്‍ ടെലിഫോണ്‍ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനടക്കം എണ്ണൂറോളം ടെലിഫോണ്‍ കണക്ഷനുകള്‍ നിശ്ചലമായി. കാളികാവ് റോഡില്‍ നിന്നും ബസ്‌റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓവുപാലം പ്രവര്‍ത്തിക്കിടെയാണ് കേബിള്‍ പൊട്ടിയത്.
രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പി.ഡബ്യൂ.ഡിയാണ് ഇവിടെ ഓവുപാലം പണി നടത്തുന്നത്. വെള്ളിയാഴ്‌ച രാവിലെ മുന്നറിയിപ്പില്ലാതെ കരാറുകാരന്‍ ജെ സി ബി ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നതിനിടെ രണ്ടു മീറ്റര്‍ താഴെ കവചത്തിലുള്ള പ്രൈമറി കേബിളുകള്‍ പൊട്ടുകയായിരുന്നു. ഇതോടെ പോലീസ് സ്‌റ്റഷേന്‍, പോസ്‌റ്റ് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളുടെ ഫോണ്‍ കണക്ഷനുകളും നിശ്ചലമായി. ഇത്തരം പ്രവര്‍ത്തികള്‍ നടത്താന്‍ പ്രത്യേക അനുമതിവാങ്ങണമെന്നാണ് ചട്ടം. കരാറുകാരന്റെ നിരുത്തരവാദ സമീപനമാണ് കേബിളുകള്‍ തകരാറിലാകാന്‍ കാരണമെന്നും ലൈന്‍ ഉടന്‍െ നന്നാക്കുമെന്നും ബി.എസ്.എന്‍.എല്‍ സബ്‌ഡിവിഷന്‍ എഞ്ചിനീയര്‍ പി എസ് അനില്‍കുമാര്‍ അറിയിച്ചു.

Post a Comment