മിന്നലേറ്റ് മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കി


വണ്ടൂര്‍: കഴിഞ്ഞ ഏപ്രിലില്‍ വണ്ടൂര്‍ മേഖലയിലുണ്ടായ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു. ഇന്നലെ ഉച്ചയോടെ മരിച്ചവരുടെ വീട്ടിലെത്തിയ മന്ത്രി എപി അനില്‍കുമാറാണ് സര്‍ക്കാറിന്റെ ധനസഹായം വിതരണം ചെയ്തത്. ചെറുകോട് അയനിക്കോട് പുത്തപീടിക അബൂബക്കറിന്റെ മകന്‍ ഫഹദ് (15), വണ്ടൂര്‍ ഷാരിയില്‍ ഏറിയാട്ടുരകുഴിയില്‍ ഫാതിമ (53) എന്നിവരാണ് മിന്നലേറ്റത് മരണപ്പെട്ടത്. ഇവരുടെ കുടുബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുകയാണ് ഇന്നലെ കുടുംബങ്ങള്‍ക്ക് കൈമാറിയത്. കൂട്ടുകാരോടൊപ്പം താളിയംകുണ്ടിനടുത്ത് കശുവണ്ടി പെറുക്കുന്നതിനിടെയായിരുന്നു വിദ്യാര്‍ഥിയായ ഫഹദിന് മിന്നലേറ്റത്. മഴവരുന്നത് കണ്ട് ഉണക്കാനിട്ടി വസ്ത്രം എടുക്കാനായി മുറ്റത്തേക്ക് വന്നപ്പോഴാണ് ഫാതിമക്ക് മിന്നലേറ്റത് . ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ധനസഹായ വിതരണ ചടങ്ങില്‍ മന്ത്രിയോടൊപ്പം നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ അബ്ദുല്‍സലാം, ജയചന്ദ്രന്‍, വില്ലജേ ഓഫീസര്‍ പി രഘുനാഥ്, ഷിബു, സക്കീര്‍ ബാബു എന്നിവരും കൂടെയുണ്ടായിരുന്നു.
Keywords:KeRALA, malappuram, Vandoor

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post