വണ്ടൂര്‍ : കിണറ്റില്‍ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടൂര്‍ നരിമടക്കല്‍ പൂലാടന്‍ അബൂബക്കറിന്റെ മകന്‍ അബൂസബാഹ് (38) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനായിരുന്നു അപകടം. പുളിക്കലിലുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ ഫാതിമ്മക്കുട്ടി. മക്കള്‍: ഷിജിയ, ജിന്‍സിയ. സഹോദരങ്ങള്‍: അബൂസലീം, അബൂകലീല്‍ (ഇരുവരും ജിദ്ദ) അബൂ ഉബൈദ്, ഉമ്മുഹബീബ, നുസൈബ, ഉമൈബ,സുഹൈബ, ഹസീന.
കിണറ്റില്‍ വീണ് യുവാവ് മരിച്ചു
Malappuram News
0
Post a Comment