വണ്ടൂര്‍: രണ്ടാം പ്രസവത്തില്‍ പുതുക്കോടന്‍ കുടുംബത്തിലെ പെണ്‍തരിക്ക് കണ്‍മണികള്‍ നാല്. തിരുവാലി ചാത്തക്കാട് പുതുക്കോടന്‍ ഫിറോസിന്റെ ഭാര്യ ഷെമീനയാണ് രണ്ടാണും രണ്ട് പെണ്ണുമടങ്ങുന്ന നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി 6.30ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയായ നിംസില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് നാല് കുട്ടികളെയും പുറത്തെടുത്തത്.
ഷെമീനയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യത്തെ കുട്ടിക്ക് ആറു വയസായി. പിന്നീട് രണ്ടാമത്തെ കുഞ്ഞിനു വേണ്ടി വര്‍ഷങ്ങളായി മരുന്നും ചികിത്സയുമായി കഴിയുകയായിരുന്നു. കുട്ടികള്‍ നാലാണെന്ന് തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആശുപത്രിയുടെ പ്രത്യേക പരിചരണത്തിലായിരുന്നു. 950 മുതല്‍ 1.700 വരെ തൂക്കമേയുള്ളുവെങ്കിലും കുഞ്ഞുങ്ങളും അമ്മയും പൂര്‍ണ ആരോഗ്യത്തോടെയാണെന്ന് ശസ്ത്രക്രിയക്കും ചികിത്സക്കും മേല്‍നോട്ടം വഹിച്ച സരസിജാ വര്‍മ്മ പറഞ്ഞു.

English Summery
Four children in one delivery
Post a Comment