Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Tirurangadi. Show all posts
Showing posts with label Tirurangadi. Show all posts

മതവിദ്യാ­ഭ്യാ­സ­ത്തിന്റെ അഭാവം ഉത്ത­രേ­ന്ത്യയെ പിന്നി­ലാക്കി: ബശീ­റലി ശിഹാബ് തങ്ങള്‍

Written By Kasargodvartha on Tuesday, November 6, 2012 | 8:22 PM

Panakkad Basheer Ali Shihab thangal
തിരൂ­ര­ങ്ങാടി: മത­വി­ദ്യ­ഭ്യാ­സ­ത്തിന്റെ അഭാവം ഉത്ത­രേ­ന്ത്യന്‍ മുസ്‌ലിം­കളെ വിദ്യാ­ഭ്യാ­സ­പ­ര­മായും സാമൂ­ഹി­ക­മായും ഏറെ പിന്നി­ലാ­ക്കി­യെന്ന് പാണ­ക്കാട് സയ്യിദ് ബശീ­റലി ശിഹാബ് തങ്ങള്‍ പ്രസ്താ­വി­ച്ചു. ദാറുല്‍ ഹുദാ സ്റ്റുഡന്റ്‌സ് യൂണി­യന്‍ (ഡി.­എ­സ്.യു)2012-2013 വര്‍ഷ­ത്തെ പ്രവര്‍ത്ത­നോ­ദ്ഘാ­ടനം നിര്‍വ്വ­ഹിച്ചു സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം.

സ്റ്റുഡന്റ്‌സ് യൂണി­യന്റെ പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മ പദ്ധതി പാണ­ക്കാട് സയ്യിദ് ഹിശാ­മലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥി­കള്‍ക്കായി സമര്‍പ്പി­ച്ചു. തുടര്‍ന്ന് നടന്ന മീറ്റ് ദ ലീഡര്‍ സെഷ­നില്‍ എം.­എ­സ്.­എഫ് സംസ്ഥാന ട്രഷ­റര്‍ അഫ്‌സല്‍ റഹ്മാന്‍ വിദ്യാര്‍ത്ഥി­ക­ളു­മായി സംവ­ദി­ച്ചു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാ­ഉ­ദ്ദീന്‍ മുഹ­മ്മദ് നദ്‌വി, പി.ജി ഡീന്‍ കെ.സി മുഹ­മ്മദ് ബാഖ­വി, ഹസന്‍ കുട്ടി ബാഖവി കൊണ്ടൊട്ടി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.

തുടര്‍ന്ന് നടന്ന വീഡിയോ കോണ്‍ഫ­റന്‍സി­ങ്ങില്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാ­മിക പഠന വിഭാഗം തല­വന്‍ ഡോ.­അ­ക്ത­റുല്‍ വാസി, ഐ.­യു.എം മലേഷ്യ പ്രൊഫ­സര്‍ ഹിക്മ­തുല്ല ബാബു എന്നി­വര്‍ വിദ്യാര്‍ത്ഥി­ക­ളു­മായി ആശയ വിനി­മയം നട­ത്തി.

Keywords: Kerala, Malappuram, Thirurangadi, Basheerali Shihab Thangal, Darul Huda Student, DSU, video, Delhi, Islamic, Students, Panakkad.
8:22 PM | 0 comments

സ്വതന്ത്ര കര്‍ഷക സംഘം താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും

Written By mvarthasubeditor on Wednesday, July 11, 2012 | 11:32 PM

തിരൂരങ്ങാടി: സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക വ്യാപാര കരാറിലെ ജീവനോപാധികളുടെ പട്ടികയില്‍ നാളികേരവും അടക്കയും ഉള്‍പ്പെടുത്തുക, രാസവള വില നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് വില നിയന്ത്രിക്കുക, സബ്‌സിഡി നേരിട്ട് കര്‍ഷകര്‍ക്ക് എത്തിക്കുക, നെല്ല് സംഭരിച്ച വകയില്‍ കൊടുത്തു തീര്‍ക്കാനുള്ള പണം പെട്ടെന്ന് കൊടുത്ത് തീര്‍ക്കുക, കൃഷി ഭവനുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുക, കര്‍ഷക രജിസ്‌ട്രേഷന് എല്ലാ ബാങ്കുകളിലും സൗകര്യം ഏര്‍പ്പെടുത്തുക, ഈ മാസം 31 വരെ രജിസ്‌ട്രേഷന് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
രാവിലെ 10നാണ് മാര്‍ച്ച് നടക്കുക. തിരൂരില്‍ ഇടി മുഹമ്മദ് ബശീര്‍ എംപി, തിരൂരങ്ങാടിയില്‍ എംസി മായീന്‍ ഹാജി, പൊന്നാനിയില്‍ പിഎം സ്വാദിഖലി, പെരിന്തല്‍മണ്ണയില്‍ പി അബ്ദുല്‍ ഹമീദ്, നിലമ്പൂരില്‍ പിവി അബ്ദുല്‍ വഹാബ്, ഏറനാട് ഡോ കുഞ്ഞാലി എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി കെകെ നഹ, എം മുഹമ്മദ് കുട്ടി മുന്‍ഷി, പിഎം ഹബീബുല്ല പങ്കെടുത്തു.
11:32 PM | 0 comments

മണല്‍ കടത്ത് ഒംനി വാനിലും

Written By mvarthasubeditor on Wednesday, July 4, 2012 | 1:30 PM

തിരൂരങ്ങാടി: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഒംനിവാന്‍ പോലീസ് പിടികൂടി.

പന്താരങ്ങാടി പതിനാറുങ്ങലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് വാഹനം തിരൂരങ്ങാടി പോലീസ് പിടികൂടിയത്.

മണല്‍ ചാക്കിലാക്കി കൊണ്ടു പോകുകയായിരുന്നു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
1:30 PM | 0 comments

ആണ്ടു നേര്‍ച്ച സമാപിച്ചു

Written By mvarthasubeditor on Tuesday, July 3, 2012 | 4:26 PM

തിരൂരങ്ങാടി: പുകയൂര്‍ വലിയപറമ്പ് കഹ്ഹാരിയ്യ നഗറില്‍ മൂന്ന് ദിവസമായി നടന്ന് വരുന്ന സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീന്‍ അബ്ദുല്‍ കഹ്ഹാര്‍ പൂക്കോയ തങ്ങളുടെ 30ാം ആണ്ടു നേര്‍ച്ച സമാപിച്ചു.

അനുസ്മരണ സമ്മേളനം എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. ഇരുമ്പുഴി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. 

കോഴിക്കോട് കാസിം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എടരിക്കോട് കാസിം പി പി അബ്ദുള്ളക്കോയ തങ്ങള്‍, അബ്ദുല്‍ മലിക് ജമലുല്ലൈലി തങ്ങള്‍, കെകെ ആറ്റക്കോയ തങ്ങള്‍, പൊന്‍മള അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് അലി മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
4:26 PM | 0 comments

കുട്ടികളുടെ ആഭരണം കവരുന്ന മൂന്നംഗ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങി

തിരൂരങ്ങാടി: കുട്ടികളെ വശീകരിച്ച് സ്വര്‍ണാഭരണം കൈക്കലാക്കുന്ന മൂവര്‍ സംഘത്തെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

തെന്നല പാറയങ്ങാടന്‍ മന്‍സൂര്‍ (20) കൊളത്തൂര്‍ കുറുപ്പത്താല്‍ മധുരങ്ങാട്ടില്‍ ലതീഷ്(19) തെന്നല ഇല്ലിക്കല്‍ അറക്കല്‍ മുഹമ്മദ് യാസര്‍ (20) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ചെമ്മാട് സി കെ നഗറിലെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ചെയിനും അറഞ്ഞാണും കവര്‍ന്ന കേസിലെ അന്വേഷണത്തിനാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. 

ഇവരെ ഏതാനും ദിവസം മുമ്പ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തതാണ്.
കളിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളെ മിഠായി നല്‍കിയും മൊബൈലില്‍ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തും വശീകരിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണത്രേ സംഘത്തിന്റെ പതിവ്. 

അഞ്ച് മാസത്തിനിടക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം 10 കേസുകള്‍ ഉണ്ടായിട്ടുണ്ട്. 12 പവന്‍ സ്വര്‍ണം ഇവര്‍ കവര്‍ന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കുന്നതും ഇവരുടെ പതിവാണ്. നിരവധി കേസുകള്‍ക്ക് ഇതോടെ തുമ്പുണ്ടാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

English Summery
Three member robbery gang arrested
4:20 PM | 0 comments

ആരോഗ്യ- ആത്മീയ ക്യാമ്പയിന്‍ തുടങ്ങി

Written By mvarthasubeditor on Monday, July 2, 2012 | 1:53 AM

തിരൂരങ്ങാടി: ജീവിതം ആരോഗ്യത്തോടെ മരണം സന്തോഷത്തോടെ എന്ന ശീര്‍ഷകത്തില്‍ വെന്നിയൂര്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് ബി എസ് സംഘടനകള്‍ സംഘടിപ്പിക്കുന്ന രണ്ട് മാസക്കാലം നീണ്ട് നില്‍ക്കുന്ന ആരോഗ്യ ആത്മീയ ക്യാമ്പയിന് തുടക്കമായി.

ആദ്യഘട്ടമായി സാമൂഹ്യ-വ്യക്തിത്വ വികസന സെമിനാര്‍ നടന്നു. ക്യാമ്പയിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ സെമിനാര്‍, ഹെല്‍ത്ത് ഗൈഡ്, വൃക്ഷത്തൈ വിതരണം, പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പദ്ധതികള്‍, ഹെല്‍ത്ത് കാര്‍ഡ്, ഔഷധ പെട്ടി, ബോധവത്ക്കരണ കൊളാഷ്, പോസ്റ്റര്‍, സി ഡി പ്രദര്‍ശനം തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തനങ്ങളും വിശുദ്ധ റമസാനില്‍ മത പഠനക്ലാസ്, സ്വലാത്ത് മജ്‌ലിസ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഹജ്ജ് ക്ലാസ്, ബദര്‍ മൗലിദ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 

ക്യാമ്പയിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടക്കല്‍ ജെ സി ഐ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാമൂഹ്യ - വ്യക്തിത്വ വികസന സെമിനാര്‍ ഡോ. ഉസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഹംസ അഞ്ചുമുക്ക് മോട്ടിവേഷന്‍ ക്ലാസെടുത്തു. കെ വി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍, പി കോയമാസ്റ്റര്‍, കെ ഷാജി, എ നാസര്‍, എം പി ആലസന്‍ കുട്ടി ഹാജി, എം പി ഉമര്‍ പ്രസംഗിച്ചു.

English Summery
Health-spiritual campaign starts 
1:53 AM | 0 comments

രാസവള വിലവര്‍ധന പിന്‍വലിക്കണം: എന്‍ സി പി

Written By mvarthasubeditor on Thursday, June 28, 2012 | 9:08 AM

തിരൂരങ്ങാടി: കടക്കെണിയില്‍പെട്ട് നട്ടം തിരിയുന്ന കര്‍ഷകരെ ഇരട്ട പ്രഹരമേല്‍പിച്ച് രാസവളങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും കമ്പനികള്‍ക്ക് നല്‍കിയ വില നിയന്ത്രാണാധികാരം സര്‍ക്കാര്‍ തിരിച്ച് ഏറ്റെടുക്കണമെന്നും എന്‍ സി പി പെരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് രാസവളങ്ങള്‍ അന്‍പത് ശതമാനം സബ്‌സിഡി നിരക്കില്‍ നല്‍കണമെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലെയും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. 

സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ മുഹമ്മദ്, സി ഇസ്ഹാഖ്, എ കെ ദേവദാസ്, കെ കോരു, എ മുഹമ്മദ് ഹസ്സന്‍ ഹാജി, കെ ടിബീരാന്‍, എം മുഹമ്മദ്, കെ ശറഫലി, കുപ്പേരി ഉണ്ണിക്കൃഷണന്‍, സി റശീദ് പ്രസംഗിച്ചു.

English Summery
Withdraw hike in price of agriculture manure 
9:08 AM | 0 comments

യൂറോ ആവേശമാക്കി ഇരുമ്പുചോല സ്‌കൂള്‍ വിദ്യാര്‍ഥികളും

തിരൂരങ്ങാടി: നാടെങ്ങും യൂറോ ലഹരി പടര്‍ന്നപ്പോള്‍ ഏആര്‍ നഗര്‍ ഇരുമ്പുചോല എ യു പി സ്‌കൂളില്‍ യൂറോ ആരവം. 

ബൂട്ടും ജെഴ്‌സിയും അണിഞ്ഞ് ആണ്‍കുട്ടികളും യൂനിഫോമില്‍ എത്തിയ പെണ്‍കുട്ടികളും ഷൂട്ടൗട്ട് മത്സരത്തിനിറങ്ങിയപ്പോള്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം സയ്യിദ് ഹുസൈനും ആവേശം മൂത്തു. 

ഇംഗ്ലീഷില്‍ പ്രസംഗിച്ച ഹുസൈന്‍ മലയാളത്തില്‍ പാട്ടും പാടിയാണ് കളിക്കളത്തില്‍ ഇറങ്ങിയത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്നു. മത്സരം പി ടി എ പ്രസിഡന്റ് കെ കുഞ്ഞാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. 

പ്രധാനാധ്യാപകന്‍ പി കെ അബ്ദുര്‍റസാഖ് അധ്യക്ഷത വഹിച്ചു. കായിക അധ്യാപകന്‍ കെ കെ ഹംസക്കോയ, പി ടി അനസ്, ടി ശാഹുല്‍ ഹമീദ് പ്രസംഗിച്ചു. യൂറോക്കപ്പ് പ്രവചന മത്സരവും നടന്നു.

English Summery
School students in Euro thrill 
8:52 AM | 0 comments

ആശുപത്രിയില്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചു

Written By mvarthasubeditor on Tuesday, June 26, 2012 | 8:43 AM

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. പുകയൂര്‍ അരീത്തോട് പുളിക്കതൊടി അബ്ദുസലാമിന്റെ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ അര പവന്‍ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. 

മാതാവ് ആസിയ കുട്ടിയ തോളില്‍ കിടത്തി വരി നില്‍ക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്കാശുപത്രിയില്‍ കുട്ടികളുടെ ആഭരണം പൊട്ടിക്കുന്നത് നിത്യ സംഭവമാണ്.

English Summery
Baby's chain snatched in hospital
8:43 AM | 0 comments

ഒപി ടിക്കറ്റിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു

Written By mvarthasubeditor on Monday, June 25, 2012 | 11:46 PM

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഒപി ടിക്കറ്റിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് കണ്ണമംഗലം വട്ടപ്പൊന്ത കാഞ്ഞോളിപ്പടിക്കല്‍ മാന്യൂനില്‍ വീട്ടില്‍ നാരായണന്‍(39) ആണ് മരിച്ചത്. 

ശ്വാസം മുട്ടലിന് ഡോക്ടറെ കാണിക്കാന്‍ ഭാര്യ സുലോചനയോടൊപ്പം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിയതായിരുന്നു. ഒപി ടിക്കറ്റിനായി ഏറെ നേരം വരി നിന്ന് നാരായണന്‍ വരിയില്‍ കുഴഞ്ഞു വീഴുകയും അല്‍പ സമയത്തിനകം മരിക്കുകയുമായിരുന്നു.
ഒപി ടിക്കറ്റ് എടുക്കാതെ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ ഇവരെ ആശുപത്രി ജീവനക്കാര്‍ ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നാരോപിച്ച് ഒരു സംഘം ആശുപത്രിയില്‍ ബഹളം വെച്ചു. ഇതിനിടയില്‍ചിലര്‍ ആശുപത്രി ഓഫീസ് കെട്ടിടത്തിന്റെ താഴെ നിലയിലെ ജനല്‍ചില്ല് അടിച്ചു തകര്‍ത്തു.

കുഴഞ്ഞു വീണയാളെ കൊണ്ട് പോകാന്‍ വീല്‍ചെയര്‍ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ എത്തിച്ചുകൊടുത്തില്ലെന്നും ആളുകള്‍ ആരോപിച്ചു. വിവരം അറിഞ്ഞെത്തിയ തിരൂരങ്ങാടി പോലീസാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് കസ്റ്റ്ഡിയിലെടുത്തതായി അറിയുന്നു. 

അതേ സമയം അത്യാഹിത രോഗികളെ ഒപി ടിക്കറ്റ് എടുക്കാതെ തന്നെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്യാറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സരള നായര്‍ പറഞ്ഞു.മരിച്ച നാരായണന്റെ മൃതദേഹം പിന്നീട് ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടു പോയി. മക്കള്‍ ബബീഷ്, സുഭീഷ്, സജീഷ്.

English Summery
Youth fell down and dead in hospital
11:46 PM | 0 comments

തിരൂരങ്ങാടി വാഹനാപകടം: മരണസംഖ്യ നാലായി

Written By mvarthasubeditor on Sunday, June 24, 2012 | 10:12 AM

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു.

വേങ്ങര ഇരിങ്ങല്ലൂര്‍ കുഴിപ്പുറം പരേതനായ ചെവിടികുന്നന്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (69), പരപ്പനങ്ങാടി പുത്തന്‍കടപ്പുറം നാക്കടിയന്റെ പുരയ്ക്കല്‍ റസാക്കിന്റെ ഭാര്യ ഷാഹിദ (30), കോഴിക്കോട് ചേളന്നൂര്‍ ചീരങ്കോട് വീട്ടില്‍ ഹംസക്കോയ (58) പൂക്കിപ്പറമ്പ് വാളക്കുളം ഞാറക്കാട്ട് മാട്ടാന്‍ മുഹമ്മദിന്റെ മകന്‍ സാദിഖലി (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രണ്ടുമണിയോടെ വെന്നിയൂര്‍ അങ്ങാടിക്കു സമീപമായിരുന്നു അപകടം. പരപ്പനങ്ങാടിയില്‍നിന്നു കോട്ടയ്ക്കലിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

അപകടം നടന്നയുടനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിച്ചത്. റോഡില്‍ മറിഞ്ഞ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചും മറ്റുമാണ് ആളുകളെ പുറത്തെടുത്തത്. തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ പൊലീസ്, ഹൈവേ പൊലീസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

English Summery
Tirurangadi accident: death toll increased to four
10:12 AM | 0 comments

പുര പദ്ധതി സ്ഥലം ഏറ്റെടുക്കാന്‍ 35 ലക്ഷം; പഞ്ചായത്ത് യോഗത്തില്‍ ബഹളം

Written By mvarthasubeditor on Tuesday, June 19, 2012 | 12:30 PM

തിരൂരങ്ങാടി: പഞ്ചായത്തില്‍ പുര പദ്ധതി പ്രകാരം നിര്‍മിക്കുന്ന ബസ്  ടെര്‍മിനലിന് സ്ഥലം അക്വയര്‍ ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് ബോര്‍ഡ്
യോഗത്തില്‍ ബഹളം. നവരക്കായ പാടത്തെ സ്ഥലം അക്വയര്‍ ചെയ്യുന്നതിനെചൊല്ലിയാണ്‌ കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ തമ്മില്‍ ഏറെ നേരം ബഹളമുണ്ടായത്. അവസാനം വോട്ടെടുപ്പിനിട്ടു. പത്ത് അംഗങ്ങളുടെ എതിര്‍പ്പോടെ 13 പേര്‍ അനുകൂലമായി വോട്ടു ചെയ്തു പാസാക്കി.

നവരക്കായ പാടത്തെ നാല് സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത്
35ലക്ഷം രൂപ വകയിരുത്തി. അതേസമയം വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ ഇത്
ജനകീയ പ്രശ്‌നമായതിനാല്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന്
കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നവരക്കായ പാടത്ത് ബസ് ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിവിധ സംഘടനകളില്‍
നിന്നും വ്യക്തികളില്‍ നിന്നും പരാതി സ്വീകരിച്ചതിനാല്‍ സമവായത്തിലൂടെ
മാത്രമേ ഇത് അംഗീകരിക്കാന്‍ പാടുള്ളൂ എന്ന ആവശ്യം പ്രസിഡന്റ്
അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ഏറെ നേരം വാഗ്വാദം കയ്യാങ്കളിയുടെ
വക്കോളം എത്തിയത്. തുടര്‍ന്ന് വോട്ടെടുപ്പിനിടുകയായിരുന്നു. 

കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് പുറമെ ഏക ഇടത് അംഗവും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇവര്‍ വിയോജനക്കുറിപ്പ് നല്‍കി. തിരൂരങ്ങാടി പഞ്ചായത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും വഴി പിരിയാനും
കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനും കാരണമായത് ബസ് ടെര്‍മിനല്‍ പ്രശ്‌നമാണ്. അതിനിടെ ബോര്‍ഡ് യോഗം നടക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ്, എല്‍ഡിഎഫ്, ഐഎന്‍എല്‍, ബിജെപി, പിഡിപി, പാടശേഖരസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളുടെ
നേതൃത്വത്തിലുള്ള ജനകീയ സമിതി ഭാരവാഹികള്‍ പഞ്ചായത്തിന് നിവേദനം നല്‍കി. നവരക്കായ പാടത്ത് വയല്‍ നികത്തി ബസ് ടെര്‍മിനല്‍ പണിയരുതെന്നും പഞ്ചായത്തും ഇന്‍കെല്‍ അധികൃതരും കൂടിയുണ്ടാക്കിയ വ്യവസ്ഥകള്‍ സുതാര്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

English Summery 
Dispute in Panjayath meet
12:30 PM | 0 comments

വീട്ടില്‍ കടന്ന മോഷ്ടാവ് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചോടി

Written By mvarthasubeditor on Tuesday, June 12, 2012 | 12:59 PM

തിരൂരങ്ങാടി: വീട്ടില്‍ കടന്ന മോഷ്ടാവ് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചോടി. മൂന്നിയൂര്‍ കുന്നത്ത് പറമ്പിലെ കെ ഗ്രീഷ്മ (33) യുടെ കഴുത്തില്‍ നിന്നാണ് രണ്ടര പവന്റെ സ്വര്‍ണമാല പൊട്ടിച്ചത്. ഭര്‍ത്താവ് മൂന്ന് മാസം മുമ്പ് മരണപെട്ടതിനാല്‍ വീട്ടില്‍ ഇവരും ഭര്‍തൃമാതാവും മാത്രമാണ് താമസിക്കുന്നത്. പുലര്‍ച്ചെ 5.30ന് ഭര്‍തൃമാതാവ് പശുവിനെ കറന്ന് പാലുമായി കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് അകത്ത് കടന്ന് മാല പൊട്ടിച്ചോടിയത്. സ്ത്രീയുടെ ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.
12:59 PM | 0 comments

അനുസ്മരണവും തഹ്‌ലീലും

തിരൂരങ്ങാടി: ജിദ്ദയില്‍ കഴിഞ്ഞ ദിവസം നിര്യാതനായ മണലിപ്പുഴ കുഞ്ഞീതു മുസ്‌ലിയാര്‍ അനുസ്മരണവും തഹ്‌ലീലും ഇന്ന് വൈകുന്നേരം ഏഴിന് മണലിപ്പുഴ അല്‍ ഇര്‍ഷാദില്‍ നടക്കും. പ്രമുഖര്‍ സംബന്ധിക്കും.
12:54 PM | 0 comments

താലൂക്കാശുപത്രി വളപ്പില്‍ മാലിന്യ കൂമ്പാരം

തിരൂരങ്ങാടി: താലൂക്കാശുപത്രി വളപ്പിലെ മാലിന്യ കൂമ്പാരം ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വാര്‍ഡിന് സമീപമാണ് ഭക്ഷണാവശിഷ്ടങ്ങളും മറ്റും അടങ്ങുന്ന മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കുന്നത്. ദുര്‍ഗന്ധവും ഈച്ചയും കൊതുകും കാരണം പരിസരത്തേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ആശുപത്രി വളപ്പില്‍ കഴിയുന്ന തെരുവ് നായകളുടെ പ്രധാന ഭക്ഷണവും ഇത് തന്നെ. മാലിന്യങ്ങള്‍ നായകള്‍ കടിച്ച് വലിക്കുകയും കാക്കകളും മറ്റും കൊത്തിക്കൊണ്ട് പോകുകയും ചെയ്യുന്നു. താലൂക്കാശുപത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുമെന്ന് അധികൃതര്‍ പല വണ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരേയും ഒരു സജ്ജീകരണവും ഇണ്ടായിട്ടില്ല.

English Summery
Waste dump in hospital compound 
12:51 PM | 0 comments

ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തി­ന് ആ­യി­ര­ങ്ങ­ളെ­ത്തി

Written By mvarthasubeditor on Saturday, June 2, 2012 | 9:19 AM

തി­രൂ­ര­ങ്ങാ­ടി: പ്ര­സി­ദ്ധ­മാ­യ മൂ­ന്നി­യൂര്‍ ക­ളി­യാ­ട്ട­ക്കാ­വ് കോ­ഴി­ക്ക­ളി­യാ­ട്ട­ത്തി­ന് ആ­യി­ര­ങ്ങ­ളെ­ത്തി. മ­ല­ബാ­റി­ലെ ക്ഷേ­ത്രോ­ത്സ­വ­ങ്ങള്‍­ക്ക് പ­രി­സ­മാ­പ്­തി കു­റി­ക്കു­ന്ന ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തി­ന് നാ­ടി­ന്റെ വി­വി­ധ ഭാ­ഗ­ങ്ങ­ളില്‍നി­ന്നാ­യി­ നൂ­റു­ക്ക­ണ­ക്കി­ന് പൊ­യ്­ക്കു­തി­ര­ക­ളു­മാ­യു­ള്ള സം­ഘ­ങ്ങള്‍ എ­ത്തി. ക്ഷേ­ത്ര­വ­ള­പ്പില്‍ സാം­ബ് മൂ­പ്പ­ന്റെ കു­തി­ര­യെ ത­ല്ലി­തു­ട­ച്ച­തോ­ടെ­യാ­ണ് പൊ­യ് കു­തി­ര സം­ഘ­ങ്ങള്‍ ക്ഷേ­ത്ര­ത്തി­ലെ­ത്തി­യ­ത.് ശേ­ഷം മ­റ്റ് കു­തി­ര­ക­ളേ­യും ത­ല്ലി ഉ­ട­ച്ചു. മ­ത സൗ­ഹാര്‍­ദ്ദ­ത്തില്‍ പേ­രു­കേ­ട്ട ഉ­ത്സ­വ­മാ­ണി­ത് പൊ­യ്­കു­തി­ര­ളു­മാ­യു­ള്ള സം­ഘ­ങ്ങള്‍ ഇ­ന്ന­ലെ മ­മ്പു­റം മ­ഖാം, മു­ട്ടി­ച്ചി­റ മ­ഖാം തു­ട­ങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലെ­ത്തി കാ­ണി­ക്ക സ­മര്‍­പ്പി­ച്ച ശേ­ഷ­മാ­ണ് ക്ഷേ­ത്ര­ത്തി­ലേ­ക്ക് നീ­ങ്ങി­യ­ത്. മ­മ്പു­റം ത­ങ്ങ­ളാ­ണ് ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തി­നു­ള്ള ദി­വ­സം നി­ശ്ച­യി­ച്ച് കൊ­ടു­ത്ത­തെ­ന്നാ­ണ് പ­റ­യ­പ്പെ­ടു­ന്ന­ത്. ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തോ­ട­നു­ബ­ന്ധി­ച്ച് വന്‍ കാര്‍­ഷി­ക ച­ന്ത­ക­ളാ­ണ് ഇ­വി­ടെ ന­ട­ന്ന­ത്. വ­ഴി­യോ­ര­ങ്ങ­ളി­ലും പാ­ട­ത്തും ഒ­ഴി­ഞ്ഞ പ­റ­മ്പു­ക­ളി­ലു­മെ­ല്ലാം ക­ച്ച­വ­ട ­സം­ഘ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഉ­പ്പ് തൊ­ട്ട് കര്‍­പ്പൂ­രം വ­രെ­യു­ള്ള സാ­ധ­ന­ങ്ങള്‍ ക­ളി­യാ­ട്ട ച­ന്ത­യില്‍ ല­ഭ്യ­മാ­ണെ­ന്നാ­ണ് പ­ഴ­യ­മ­ക്കാ­രു­ടെ ശൈ­ലി. കാ­ല­വര്‍­ഷം തു­ട­ങ്ങു­ന്ന സ­മ­യ­മാ­യ­തി­നാല്‍ കാര്‍­ഷി­ക വി­ത്തു­കള്‍, പ­ണി­യാ­യു­ധ­ങ്ങള്‍ തു­ട­ങ്ങി­യ­വ­യു­ടെ വില്‍­പ­ന­യും സ­ജീ­വ­മാ­യി­രു­ന്നു. ക്ര­മ സ­മാ­ധാ­ന­പാ­ല­ത്തി­നാ­യി വന്‍ പോ­ലീ­സ് സം­ഘ­വും ഉ­ണ്ടാ­യി­രു­ന്നു.­
9:19 AM | 0 comments

വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

Written By mvarthasubeditor on Friday, June 1, 2012 | 7:52 PM

തിരൂരങ്ങാടി: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. വെളിയംങ്കോട് അയ്യോട്ടിച്ചിറ തണ്ടാങ്കോണില്‍ ലത്തീഫി(33)നെയാണ് തിരൂരങ്ങാടി സിഐ എ ഉമേഷും സംഘവും അറസ്റ്റ് ചെയ്തത്.
വെന്നിയൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡനത്തിരയാക്കിയത്. വീട്ടുകാരുമായി പിണങ്ങിയ വിദ്യാര്‍ഥി ഏപ്രില്‍ 24ന് പരപ്പനങ്ങാടിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് എത്തുകയായിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ലത്തീഫ് വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് കോഴിക്കോട് ലോഡ്ജിലും പിന്നീട് വെളിയംങ്കോട്ടെ ആളൊഴിഞ്ഞ വീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് മാതാവ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരുടെ സഹായത്തോടെ വെളിയംങ്കോട് വെച്ചാണ് കുട്ടിയേയും പ്രതിയേയും കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ വീട്ടിലെ ഫോണിലേക്ക് പ്രതിയുടെ കയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് വന്ന മെസേജിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പിടിച്ചുപറി കേസില്‍ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് ലത്തീഫ്. പൊന്നാനി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ സമാനമായ വേറെ കേസുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയേയും പ്രതിയേയും പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കി.
7:52 PM | 0 comments

ചരിത്രം കണ്ടെത്താന്‍ കുട്ടികളുടെ അന്വേഷണം ഡോക്യുമെന്ററിയാകുന്നു

തിരൂരങ്ങാടി: മൂന്നിയൂരിന്റെ ചരിത്രത്തെ കണ്ടെത്താന്‍ കുട്ടികളുടെ അന്വേഷണം ഡോക്യുമെന്ററിയാക്കുന്നു. മൂന്നിയൂര്‍ പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച മൂന്നിയൂരിന്റെ ചരിത്ര രേഖ മൂന്നിയൂര്‍ മഴവില്‍ കാഴ്ചകള്‍ എന്ന പേരില്‍ ജനകീയാസൂത്രണ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററിയാക്കുന്നത്. കുട്ടികള്‍ കേട്ടറിഞ്ഞ മൂന്നിയൂരിന്റെ ചരിത്രം, വളര്‍ച്ച, വിദ്യാഭ്യാസ പുരോഗതി, രാഷ്ട്രീയ-മത-സാമൂഹിക വിദ്യാഭ്യാസ ചരിത്രം, കാര്‍ഷിക രംഗത്തെ ഉയര്‍ച്ച, വികസനം, ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്നവരുടെയും, ജനപ്രതിനിധികളുടെയും അഭിമുഖം എന്നിവ ഉള്‍പ്പെടുത്തി കൊണ്ട് 50 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ഹൃസ്വ ചിത്രം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു, ബക്കര്‍ ചെര്‍നൂര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഹനീഫ മൂന്നിയൂരാണ് ആശയവും സംഘാടനവും നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രൂപേഷ് തിരുവാലിയാണ്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും ഡോക്യുമെന്ററി എത്തിക്കും. ഇതിന്റെ തുടര്‍ച്ച പദ്ധതികളില്‍ പെടുത്തും. നാളെ 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. പഞ്ചായത്തിലെ വികലാംഗര്‍ക്കുള്ള ഉപകരണങ്ങുടെ വിതരണം അഡ്വ. കെ എന്‍ എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്തില്‍ ഫുട്‌ബോള്‍ ഗ്രാമം പദ്ധതിയിലൂടെ മികവ് തെളിയിച്ച് ജില്ലയിലെത്തിയ കുട്ടികള്‍ക്കുള്ള ഉപഹാരം മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി നല്‍കും. നാലാം ക്ലാസ് യോഗ്യതാ പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സൈതലവി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

English Summery
'Mazhavil Kazhchakal', a documentary of students
7:44 PM | 0 comments

മതസൗഹാര്‍ദത്തിന് മാതൃകയായി കളിയാട്ട ഉത്സവം ഇന്ന്

തിരൂരങ്ങാടി: പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവം ഇന്ന് നടക്കും കളിയാട്ടത്തോടനുബന്ധിച്ചുള്ള കാര്‍ഷിക ചന്തയും സജീവമായിട്ടുണ്ട്. കോഴിക്കളിയാട്ടത്തിന്റെ മുന്നോടിയായി ഇന്നലെ കുതിരക്കല്യാണം നടന്നു. ദേശക്കാരും ബന്ധുക്കളും ഒത്തുചേര്‍ന്ന് കൊട്ടിപ്പാടലാണ് ഇതിന്റെ ചടങ്ങ്. കാവ് തീണ്ടുന്നതോടെ പൊയ്കുതിരകള്‍ കാവിലേക്ക് പ്രവേശിക്കും.
മത സൗഹാര്‍ദത്തിന് കേളികേട്ട ഉത്സവമാണ് കളിയാട്ടം. പൊയ്കുതിരകളുമായി എത്തുന്ന സംഘങ്ങള്‍ മമ്പുറം മഖാം, മുട്ടിച്ചിറമഖാം എന്നിവിടങ്ങളില്‍ എത്തി കാണിക്ക സമര്‍പ്പിച്ച ശേഷമാണ് കളിയാട്ട കാവിലേക്ക് നീങ്ങുക. കളിയാട്ടത്തിനുള്ള ദിവസം നിശ്ചയിച്ച് കൊടുക്കുന്നത് മമ്പുറം തങ്ങളാണത്രേ. ഇടവ മാസത്തിലെ വെള്ളിയാഴ്ചയാണ് ഉത്സവം നടക്കാറുള്ളത്. തലപ്പാറ മുതല്‍ കളിയാട്ടമുക്ക് വരേ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് പാടത്തും ചന്തകള്‍ നടക്കുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരേയുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാണെന്നാണ് പഴമക്കാരുടെ ശൈലി. കാലവര്‍ഷം തുടങ്ങുന്ന സമയമായതിനാല്‍ വിവിധ തരം വിത്തുകള്‍ പമിയായുധങ്ങള്‍ തുടങ്ങിയവയും ചന്തയില്‍ ലഭ്യമാണ്.

English Summery
Kaliyatta maholsavam, a model for brotherhood 
7:24 PM | 0 comments

കെ എസ് ഇ ബി ഓഫീസ് അക്രമം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തിരൂരങ്ങാടി: തലപ്പാറ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ അതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വേങ്ങര കണ്ണാട്ടിപ്പടി വടേരി മുജീബ് (27) മൂന്നിയൂര്‍ തലപ്പാറ കൈതകത്ത് മുള്ളുങ്ങല്‍ മുഹമ്മദ് മുസ്തഫ (25) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20ന് രാത്രിയാണ് തലപ്പാറ കെ എസ് ഇ ബി ഓഫീസില്‍ അക്രമം നടന്നത്. വൈദ്യുതി വിതരണം തടസ്സപ്പെടുന്നു എന്ന് പറഞ്ഞ് 50ഓളം വരുന്ന സംഘം ഓഫീസില്‍ കയറി ബഹളം വെക്കുകയും ഓഫീസിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയുമായിരുന്നു അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. ചെമ്മാട് വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു. ദേശീയപാത ഉപരോധിച്ചതിന് ഏതാനും പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

English Summery
Two arrested in KSEB office attack
6:37 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers