വീട്ടില്‍ കടന്ന മോഷ്ടാവ് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചോടി

തിരൂരങ്ങാടി: വീട്ടില്‍ കടന്ന മോഷ്ടാവ് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചോടി. മൂന്നിയൂര്‍ കുന്നത്ത് പറമ്പിലെ കെ ഗ്രീഷ്മ (33) യുടെ കഴുത്തില്‍ നിന്നാണ് രണ്ടര പവന്റെ സ്വര്‍ണമാല പൊട്ടിച്ചത്. ഭര്‍ത്താവ് മൂന്ന് മാസം മുമ്പ് മരണപെട്ടതിനാല്‍ വീട്ടില്‍ ഇവരും ഭര്‍തൃമാതാവും മാത്രമാണ് താമസിക്കുന്നത്. പുലര്‍ച്ചെ 5.30ന് ഭര്‍തൃമാതാവ് പശുവിനെ കറന്ന് പാലുമായി കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് അകത്ത് കടന്ന് മാല പൊട്ടിച്ചോടിയത്. സ്ത്രീയുടെ ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post