തിരൂരങ്ങാടി: പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവം ഇന്ന് നടക്കും കളിയാട്ടത്തോടനുബന്ധിച്ചുള്ള കാര്‍ഷിക ചന്തയും സജീവമായിട്ടുണ്ട്. കോഴിക്കളിയാട്ടത്തിന്റെ മുന്നോടിയായി ഇന്നലെ കുതിരക്കല്യാണം നടന്നു. ദേശക്കാരും ബന്ധുക്കളും ഒത്തുചേര്‍ന്ന് കൊട്ടിപ്പാടലാണ് ഇതിന്റെ ചടങ്ങ്. കാവ് തീണ്ടുന്നതോടെ പൊയ്കുതിരകള്‍ കാവിലേക്ക് പ്രവേശിക്കും.
മത സൗഹാര്‍ദത്തിന് കേളികേട്ട ഉത്സവമാണ് കളിയാട്ടം. പൊയ്കുതിരകളുമായി എത്തുന്ന സംഘങ്ങള്‍ മമ്പുറം മഖാം, മുട്ടിച്ചിറമഖാം എന്നിവിടങ്ങളില്‍ എത്തി കാണിക്ക സമര്‍പ്പിച്ച ശേഷമാണ് കളിയാട്ട കാവിലേക്ക് നീങ്ങുക. കളിയാട്ടത്തിനുള്ള ദിവസം നിശ്ചയിച്ച് കൊടുക്കുന്നത് മമ്പുറം തങ്ങളാണത്രേ. ഇടവ മാസത്തിലെ വെള്ളിയാഴ്ചയാണ് ഉത്സവം നടക്കാറുള്ളത്. തലപ്പാറ മുതല്‍ കളിയാട്ടമുക്ക് വരേ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് പാടത്തും ചന്തകള്‍ നടക്കുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരേയുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാണെന്നാണ് പഴമക്കാരുടെ ശൈലി. കാലവര്‍ഷം തുടങ്ങുന്ന സമയമായതിനാല്‍ വിവിധ തരം വിത്തുകള്‍ പമിയായുധങ്ങള്‍ തുടങ്ങിയവയും ചന്തയില്‍ ലഭ്യമാണ്.

English Summery
Kaliyatta maholsavam, a model for brotherhood
Post a Comment