തിരൂരങ്ങാടി: കടക്കെണിയില്‍പെട്ട് നട്ടം തിരിയുന്ന കര്‍ഷകരെ ഇരട്ട പ്രഹരമേല്‍പിച്ച് രാസവളങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും കമ്പനികള്‍ക്ക് നല്‍കിയ വില നിയന്ത്രാണാധികാരം സര്‍ക്കാര്‍ തിരിച്ച് ഏറ്റെടുക്കണമെന്നും എന്‍ സി പി പെരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് രാസവളങ്ങള്‍ അന്‍പത് ശതമാനം സബ്‌സിഡി നിരക്കില്‍ നല്‍കണമെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലെയും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ മുഹമ്മദ്, സി ഇസ്ഹാഖ്, എ കെ ദേവദാസ്, കെ കോരു, എ മുഹമ്മദ് ഹസ്സന്‍ ഹാജി, കെ ടിബീരാന്‍, എം മുഹമ്മദ്, കെ ശറഫലി, കുപ്പേരി ഉണ്ണിക്കൃഷണന്‍, സി റശീദ് പ്രസംഗിച്ചു.
English Summery
Withdraw hike in price of agriculture manure
Post a Comment