തിരൂരങ്ങാടി: നാടെങ്ങും യൂറോ ലഹരി പടര്‍ന്നപ്പോള്‍ ഏആര്‍ നഗര്‍ ഇരുമ്പുചോല എ യു പി സ്‌കൂളില്‍ യൂറോ ആരവം.
ബൂട്ടും ജെഴ്‌സിയും അണിഞ്ഞ് ആണ്‍കുട്ടികളും യൂനിഫോമില്‍ എത്തിയ പെണ്‍കുട്ടികളും ഷൂട്ടൗട്ട് മത്സരത്തിനിറങ്ങിയപ്പോള്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം സയ്യിദ് ഹുസൈനും ആവേശം മൂത്തു.
ഇംഗ്ലീഷില്‍ പ്രസംഗിച്ച ഹുസൈന്‍ മലയാളത്തില്‍ പാട്ടും പാടിയാണ് കളിക്കളത്തില്‍ ഇറങ്ങിയത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്നു. മത്സരം പി ടി എ പ്രസിഡന്റ് കെ കുഞ്ഞാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന്‍ പി കെ അബ്ദുര്‍റസാഖ് അധ്യക്ഷത വഹിച്ചു. കായിക അധ്യാപകന്‍ കെ കെ ഹംസക്കോയ, പി ടി അനസ്, ടി ശാഹുല്‍ ഹമീദ് പ്രസംഗിച്ചു. യൂറോക്കപ്പ് പ്രവചന മത്സരവും നടന്നു.
English Summery
School students in Euro thrill
Post a Comment