Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label SSF. Show all posts
Showing posts with label SSF. Show all posts

ഇഫ്‌ലു ഓഫ് കാമ്പസ് കുഴിച്ച് മൂടിയത് രാഷ്ട്രീയ പാര്‍ട്ടികള്‍; മൗനം വെടിയണം: എസ് എസ് എഫ്

Written By Kvartha SAT on Friday, October 9, 2015 | 8:09 PM

മലപ്പുറം:  (www.malappuram.kvartha.com 09.10.2015) സച്ചാര്‍ കമ്മീഷന്‍
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് തുടങ്ങിയിരുന്ന ഇഫ്‌ലു ഓഫ് കാമ്പസ് അടച്ച്പൂട്ടിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം ഒഴിവാക്കി സമൂഹത്തോട് മറുപടി പറയണമെന്ന് എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. ഇഫ്‌ലു ഓഫ് കാമ്പസ് കുഴിച്ച് മൂടാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മലപ്പുറത്ത് നടത്തിയ പ്രതിഷേതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കാമ്പസിന്റെ പിതൃത്വം ഏറ്റെടുത്ത് സമൂഹത്തിന്റെ വോട്ട് തട്ടിയ രാഷ്ട്രീയ പ്രസ്താനം വിദ്യാര്‍ത്ഥികളോട് കടുത്ത അനീതിയാണ് ചെയ്യുന്നത്. ഇഫ്‌ലു നഷ്ടപ്പെട്ടതില്‍ സംസ്ഥാന- കേന്ദ്ര സര്‍കാറുകളുടെ അനാസ്ഥയാണ്. കേരള സര്‍കാറും കേരളത്തിലെ എംപിമാരും അടിയന്തിരമായി എം എച്ച് ആര്‍ ഡിയില്‍ ഇടപെട്ട് ഇഫ്‌ലു യാഥാര്‍ത്യമാക്കാന്‍ മുന്നോട്ട് വരണം. ഇഫ്‌ലുവിനെ കുഴിച്ച് മൂടാന്‍ ശ്രമം തുടരുകയാണെങ്കില്‍ ഇഫ്‌ലു ഓഫ് കാമ്പസ് യാഥാര്‍ത്യമാകുന്നത് വരെ അധികാര കേന്ദ്രത്തിലേക്ക് പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് എസ് എസ് എഫ് മുന്നറിയിപ്പ് നല്‍കി.
 പ്രതിഷേധത്തില്‍ ജില്ലാ കാമ്പസ് സെക്രട്ടറി എം കെ മുഹമ്മദ് സ്വഫ്‌വാന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധ മാര്‍ച്ചിന് കെ അബ്ദുറശീദ്, അശ്കര്‍ മലപ്പുറം, മുഹാസിന്‍ കൊളത്തൂര്‍, തൗഫീഖ് ഒതുക്കുങ്ങല്‍, അബ്ദുറഹീം പഴമള്ളൂര്‍ എന്നീവര്‍ നേതൃത്വം നല്‍കി.
Keywords: Malappuram, SSF, 
8:09 PM | 0 comments

മര്‍കസ് സമ്മേളനം: ജില്ലാ സംഘാടകസമിതി ഭാരവാഹികള്‍

Written By Malappuram News on Sunday, July 8, 2012 | 5:00 PM


മലപ്പുറം : മര്‍കസ് സ്സഖാഫത്തിസ്സുന്നിയ 35-ാം വാര്‍ഷിക 16-ാം സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജില്ലാ സംഘാടക സമിതി രൂപീകരിച്ചു.
സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായി സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കെ.എം.എ റഹീം സാഹിബ്, വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, തെന്നല അബൂ ഹനീഫല്‍ ഫൈസി എന്നിവരെ തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഹൂസൈന്‍ അഹമ്മദ് ശിഹാബ് തിരൂര്‍ക്കാട്, കണ്‍വീനര്‍ അലവി സഖാഫി കൊളത്തൂര്‍, ട്രഷറര്‍ അബ്ദു ഹാജി വേങ്ങര, വൈസ് ചെയര്‍മാന്‍ മാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് കെ.പി.എച്ച് തങ്ങള്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, എന്‍.വി അബ്ദു റസാഖ് സഖാഫി. ജോയിന്റ് കണ്‍വീനര്‍ മാര്‍ പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദു റഹ്മാന്‍ സഖാഫി, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി,പി.കെ അബ്ദു റഹ്മാന്‍ മാസ്റ്റര്‍. പ്രചാരണം, പബ്ലിസിറ്റി ആന്‍ഡ് മീഡിയ, ഫിനാന്‍സ്, വിഭവ സമാഹരം, ദഅ്‌വ, മെഡിക്കല്‍ വിംഗ് തുടങ്ങിയ സബ്കമ്മിറ്റി ഭാരവാഹികളായി സികെ ബ്ദു റഹ്മാന്‍ സഖാഫി, സികെയു മൗലവി മോങ്ങം, എംപി മുഹമ്മദ് ഹാജി, പികെ മുഹമ്മദ് ശാഫി, അലവി ഫൈസി കൊടശ്ശേരി, കെടി ത്വാഹിര്‍ സഖാഫി, ഹസൈനാര്‍ സഖാഫി, അലവി പുതുപറമ്പ്, കെടി അബ്ദു റഹ്മാന്‍, സുലൈമാന്‍ ഇന്ത്യനൂര്‍ എന്നിവരെ തിരഞ്ഞടുത്തു.
വാദീസലാമില്‍ ചോര്‍ന്ന കണ്‍വെന്‍ഷന്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യ്തു. കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പ്രൊഫസര്‍ എകെ അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു. എന്‍.എം സ്വാദിഖ് സഖാഫി സ്വാഗതവും അലവി സഖാഫി കൊളത്തൂര്‍ നന്ദിയും പറഞ്ഞു.

Keywords:
Markaz, SSF, Malappuram, Sunni,കേരള, 
5:00 PM | 0 comments

വിദ്യാര്‍ത്ഥികളുടെ യാത്രാ സ്വാതന്ത്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം : എസ് എസ് എഫ്

Written By Malappuram News on Tuesday, June 26, 2012 | 9:53 PM

മലപ്പുറം: സ്വാകാര്യ ബസുകളിലെ വിദ്യര്‍ത്ഥികളുടെ യാത്ര സ്വാതന്ത്യം നിഷേധിക്കുന്ന തരത്തില്‍ ലിമിറ്റഡ് ബസുകള്‍ സൂപ്പര്‍ ഫാസ്റ്റുകളാക്കി പണം പിടിച്ച് പറിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ് എസ് എഫ് മലപ്പുറം ജില്ലാ ക്യാംപസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഇല്ലായ്മ ചെയ്യുന്ന വിധത്തില്‍ ലിമിറ്റഡ് ബസുകളെ കൂട്ടത്തോടെ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാക്കി മാറ്റുകയാണ് ബസ് മുതലാളിമാര്‍. യാതൊരുവിധ മാനദണ്ഢങ്ങളുമില്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങളെ അധികൃതര്‍ ഗൗരവ പൂര്‍വം കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഫാസ്റ്റ് പാസഞ്ചറുകളിലും കെഎസ്ആര്‍ടിസി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കണ്‍സെഷന്‍ അനുവദിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. യോഗത്തില്‍ പി.ഉസ്മാന്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സികെഎം ഫാറുഖ്, ടി അബ്ദു നാസര്‍ സംബന്ധിച്ചു.

Keywords:SSF, Malappuram, കേരള, 
9:53 PM | 0 comments

വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി; അപേക്ഷ ജൂണ്‍ 10 വരെ സ്വീകരിക്കും

Written By Malappuram News on Friday, June 8, 2012 | 12:00 AM

മലപ്പുറം: എസ് എസ് എഫ് വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയിലേക്കുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വേങ്ങര ഇരിങ്ങല്ലൂര്‍ മജ്മഅ് ക്യാംപസിലാണ് വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ജില്ലയില്‍ വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമിയുടെ മൂന്ന് പ്രീകോച്ചിംഗ് സെന്ററുകള്‍ ജൂലൈ മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
 കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വെട്ടിച്ചിറ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവയാണ് ജില്ലയിലെ പ്രീ കോച്ചിംഗ് സെന്ററുകള്‍. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീകോച്ചിംഗ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്. സ്‌കൂള്‍ അവധി ദിനങ്ങളിലും ഒഴിവുകാലങ്ങളിലുമാണ് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുക. വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ പ്രിമിലനറി, മെയിന്‍, ഇന്റര്‍വ്യൂ തുടങ്ങിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളിലെ പരിശീലനം നല്‍കും. വിശാലമായ റഫറന്‍സ് ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയാണ് അക്കാദമി നടന്നുവരുന്നത്. ആര്‍.പി ഹുസൈന്‍ ഇരിക്കൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസറും ഇംതിയാസ് അഹമ്മദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ജാഫര്‍ ചേലക്കര ഡയറക്ടര്‍ ഉം വിപിഎം ഇസ്ഹാഖ് പ്രീകോച്ചിംഗ് സെന്റര്‍ കണ്‍വീനറുമായ സമിതിയാണ് വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമി നിയന്ത്രിക്കുന്നത്
അപോക്ഷ ഫോമുകള്‍ എസ് എസ് എഫ് ജില്ലാ ഓഫീസിലും 13 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടും ംംം.ംശറെീാരമെ.രീാ എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9846228943, 9847332300, 9747658839 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഈ വര്‍ഷം ഡിഗ്രി പഠനം കഴിഞ്ഞവര്‍ക്കും ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കുമായി അക്കാഡമിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുമുള്ള അവസാന തിയ്യതിയും ജൂണ്‍ 10 നാണ്. ഇതു സംബന്ധിച്ച ജില്ലാ ഗൈഡന്‍സ് സമിതി യോഗത്തില്‍ കണ്‍വീന്‍ എം അബ്ദു റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എം.കെ.എം സഫ്‌വാന്‍ സ്വാഗതവും പികെ അബ്ദു സമദ് നന്ദിയും പറഞ്ഞു.

Keywords:WISDOM CIVIL SERVICE ACADEMY, SSF, Malappuram, 
12:00 AM | 0 comments

എസ് എസ് എഫ് ജില്ലാ വിന്നേഴ്‌സ് മീറ്റ് 12 സമാപിച്ചു

Written By mvarthasubeditor on Saturday, May 26, 2012 | 3:32 PM

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ വിന്നേഴ്‌സ് മീറ്റ്-12 ഇന്ന് മൂന്ന് മണിക്ക് കൊണ്ടോട്ടിയില്‍ എന്‍.എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യത്ഥി ആയിരിന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 111 ാം റാങ്ക് നേടിയ സൗത്ത് തൃപ്പനച്ചി യൂണിറ്റ് സെക്രട്ടറി മുഫീദിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, സി.ബി.എസ്.ഇ 10,12 ക്ലാസുകളില്‍ മുഴുവന്‍ എ പ്ലസും എ വണ്‍ നേടിയ വിദ്യാര്‍ത്ഥികളും നെറ്റ്, ജെ ആര്‍ എഫ്, പി.എച്ച്.ഡി, എം.ബി.ബി.എസ് , യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ റാങ്ക് നേടിയ വരുമാണ് വിന്നേഴ്‌സ് മീറ്റില്‍ പങ്കെടുത്തത്. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സലീം പുതിയറക്കല്‍, ശിഹാബുദ്ധീന്‍ സഖാഫി പെരുമുക്ക്, ദുല്‍ഫുഖാറലി സഖാഫി, എം അബ്ദു റഹ്മാന്‍, എം.പി സുബൈര്‍ അഹ്‌സനി, മുഫീദ് എകെ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സികെ ശക്കീര്‍ സ്വാഗതവും സികെഎം ഫാറൂഖ് നന്ദിയും പറഞ്ഞു.

English Summery
SSF winners meet
3:32 PM | 0 comments

എസ് എസ് എഫ് വിചിന്തനം ഇന്ന്

Written By Malappuram News on Monday, May 21, 2012 | 5:08 PM

മലപ്പുറം: എസ് എസ് എഫ് ജില്ലാ വിചിന്തനം ഇന്ന് മൂന്ന് മണിക്ക് നടക്കും. അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍ ഡിവിഷനുകള്‍ മഞ്ചേരി ടൗണ്‍ സുന്നി മസ്ജിദിലും കോട്ടക്കല്‍, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി, വളാഞ്ചേരി ഡിവിഷനുകള്‍ കോട്ടക്കല്‍ ഡിവിഷന്‍ ഓഫീസിലും ചേരും. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍മാര്‍ കൃത്യ സമയത്ത് തന്നെ എത്തണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സികെ ശക്കീര്‍ അറിയിച്ചു.

Keywords: SSF, Malappuram, കേരള
5:08 PM | 0 comments

എസ് എസ് എഫ് ജില്ലാ വിചിന്തനം 22 ന്

Written By kvartha desk on Sunday, May 20, 2012 | 8:21 PM

മലപ്പുറം: എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ വിചിന്തനം ഈ മാസം 22 ന് മൂന്ന് മണിക്ക് നടക്കും. മഞ്ചേരി ടൗണ്‍ സുന്നി മസ്ജിദ് കോട്ടക്കല്‍ ഡിവിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടക്കുന്ന വിചിന്തനത്തില്‍ രിസാല ക്യാംപയിന്‍ അംഗത്വ വിഹിതം ക്യാമ്പസ് ശില്‍പ്പശാല സുഫഫ ട്രൈനിംഗ് ഹബ്ബ് തുടങ്ങിയവ ചര്‍ച്ച ചെയ്യും. കെ. സൈനുദ്ധീന്‍ സഖാഫി, സികെ ശക്കീര്‍, സികെ അബ്ദു റഹ്മാന്‍ സഖാഫി, സികെഎം ഫാറൂഖ്, ശിഹാബുദ്ധീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, മുഹമ്മദ് ശാഫി, എം. അബ്ദു റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

English Summery
SSF re-thinking day should be conducted on 22nd
8:21 PM | 0 comments

എസ് എസ് എഫ് വിന്നേഴ്‌സ് മീറ്റ് 26ന് യൂണിവേഴ്‌സിറ്റിയില്‍

Written By Malappuram News on Wednesday, May 16, 2012 | 5:54 PM

 മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ വിന്നേഴ്‌സ് മീറ്റ് മെയ് 26 ന് മൂന്ന് മണിക്ക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടക്കും. ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികളാണ് മീറ്റില്‍ പങ്കെടുക്കുക. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി കണ്‍വീനര്‍. എസ് എസ് എഫ് ഗൈഡന്‍സ് എഡുക്കേഷന്‍ സെല്‍, വാദീസലാം. മൂന്നാം പടി, മലപ്പുറം എന്ന അഡ്രസ്സില്‍ അയക്കണം. ഫോണ്‍ നമ്പര്‍ 0483 3253556, 9846228943

Keywords:SSF, Malappuram, Calicut University, കേരള, 
5:54 PM | 0 comments

എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ പ്രൗഢമായി

Written By Malappuram News on Sunday, May 13, 2012 | 6:45 PM

എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
മലപ്പുറം: കേരളസ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ പ്രൗഢമായി. 2013 ഏപ്രില്‍ 26,27,28 തിയ്യതികളില്‍ എറണാകുളത്ത് വെച്ചാണ് സമ്മേളനം നടക്കുക. ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ നടന്ന പ്രഖ്യാപന സമ്മേളനങ്ങളില്‍ ഒരു വര്‍ഷകാലത്തെ 40 വാര്‍ഷിക പദ്ധതികള്‍ അതവരിപ്പിച്ചു. 1973 ഏപ്രില്‍ 29 ന് പട്ടിക്കാട് ജാമിഅ നൂരിയയില്‍ വെച്ചാണ് കേരളത്തിലെ ഏറ്റവും വലിയ ധാര്‍മ്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എസ് എഫ് രൂപികൃതമായത്. കഴിഞ്ഞ നാല്പതിറ്റാണ്ടുകളില്‍ കേരളത്തിലെ മത വൈജ്ഞാനിക സാമൂഹിക സംസ്‌കാരിക മണ്ഢലങ്ങളില്‍ തുല്ല്യതയില്ലാത്ത സേവനങ്ങള്‍ അര്‍പ്പിക്കാന്‍ എസ് എസ് എഫ് ന് സാധിച്ചിട്ടുണ്ട്. അനഭിലഷണിയമാം വിധം വളര്‍ന്ന് വരുന്ന കക്ഷി രാഷ്ട്രീയ അതിപ്രസരണത്തില്‍ നിന്ന് ധൂര്‍ത്തിനും ദുരഅഭിമാനത്തിനും ഹേതുകമായ കേവലം ഭൗതിക താല്‍പ്പര്യങ്ങളില്‍ നിന്നും മുക്തരായി ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ക്ക് പരമ പ്രധാന്യം നല്‍കി നാടിന്‍ സമൂഹത്തിനും അനുഗുണമായി വര്‍ത്തിക്കുന്ന തലമുറയെ സൃഷ്ഠിക്കാന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ സംഘടനാ പ്രതിജ്ഞാ ബന്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന തീവ്രവാദ പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്താനും ഹിംസാത്മകമായ കലാലയ രാഷ്ട്രീയത്തിന്റെ കെടുതികളെ കുറിച്ച് സമൂഹ മനസ്സാക്ഷിയെ തട്ടിയുണര്‍ത്താനും എസ് എസ് എഫിന് സാധിച്ചിട്ടുണ്ട്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ വിദ്യഭ്യാസ മേഖലയില്‍ അനുവര്‍ത്തിക്കുന്ന തല തിരിഞ്ഞ സംവിധാനങ്ങളും മലബാറിനോടുള്ള പിന്തിരിപ്പിന്‍ നയത്തിനെതിരെയും എസ് എസ് എഫ് ശക്തമായ സമര രംഗത്ത് നിന്നിട്ടുണ്ട്. വിദ്യഭ്യാസ കലാ സാംസ്‌കാരിക പുരോഗമന പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എഫ് നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ആതുര സേവന രംഗത്ത് സംഘടനയുടെ ഇടപെടല്‍ വലിയെരു സമൂഹത്തിന് താങ്ങായി വര്‍ത്തിക്കുന്നുണ്ട്.
40-ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ നിര്‍വഹിച്ചപ്പോള്‍ ആയിരക്കണക്കിന് എസ് എസ് എഫ് കാര്‍ തക്ബീര്‍ ധ്വനികളോടയാണ് ഏറ്റെടുത്തത്. ഒരു വര്‍ഷകാലത്തെ പ്രവര്‍ത്തന പദ്ധതികളെ ഏറ്റെടുക്കാന്‍ നാടും നഗരവും ഒരുക്കമാണെന്ന് രീതിയിലാണ് പ്രഖ്യാപന സമ്മേളനങ്ങള്‍ സമാപിച്ചു.
പ്രഖ്യാപന സമ്മേളനങ്ങള്‍ക്ക് ശേഷം സ്‌നേഹ സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളംബര റാലികള്‍ നടന്നു. ഒതുക്കുങ്ങല്‍ നടന്ന പ്രഖ്യാപന സമ്മേളനം പ്രൊഫസര്‍ കെ.എം.എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഉസ്താദ് പ്രഖ്യാപനവും അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പ്രം പദ്ധതി അവതരണവും നിര്‍വഹിച്ചു. പുത്തനത്താണിയില്‍ അബൂഹനീഫല്‍ ഫെസി തെന്നല ഉദ്ഘാടനവും സയ്യിദ് ടി.എസ്.കെ തങ്ങള്‍ പ്രഖ്യാപനവും അശ്‌റഫി അഹ്‌സനി ആനക്കര പദ്ധതി അവതരണം നടത്തി. എടവണ്ണയില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനവും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഖ്യാപനവും പി.വി അഹമ്മദ് കബീര്‍ പദ്ധതി അവതരണവും നടത്തി. എടപ്പാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ മുസ്തഫ മാസ്റ്റ്ര്‍ കോഡൂര്‍ ഉദ്ഘാടനവും പൊന്മള മൊയ്തീന്‍കുട്ടി ബാഖവി പ്രഖ്യാപനവും ജാഫര്‍ ചേലക്കര പദ്ധതി അവതരണവും നടത്തി. 

പരപ്പനങ്ങാടിയില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉദ്ഘാടനവും ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദ് പറവൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. എടവണ്ണപ്പാറയില്‍ എന്‍.അലി അബ്ദുള്ള ഉദ്ഘാടനവും കോടാമ്പുഴ ബാസ മുസ്‌ലിയാര്‍ പ്രഖ്യാപനവും ജലീല്‍ സഖാഫി കടലുണ്ടി പദ്ധതി അവതരണവും നിര്‍വഹിച്ചു. പട്ടിക്കാട് നടന്ന സമ്മേളന പ്രഖ്യാപനം സി.പി സൈതലവി മാസ്റ്റര്‍ ഉദ്ഘാടനവും കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ പ്രഖ്യാപനവും ബഷീര്‍ പറവന്നൂര്‍ പദ്ധതി അവതരണവും നടത്തി. തിരൂരില്‍ നടന്ന പ്രഖ്യാപന സമ്മേളനം ജി.അബൂബക്കര്‍ ഉദ്ഘാടനവും പൊന്മള അബ്ദു ഖാദിര്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദലി കിനാലൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. പ്രഖ്യാപന സമ്മേളനങ്ങളില്‍ ജില്ലയിലെ പ്രാസ്താനിക നായകരുടെയും പ്രവര്‍ത്തകരുടെയും നിറ സാന്നിധ്യമായിരുന്നു.


Keywords: SSF, Malappuram, Conference, കേരള, 6:45 PM | 0 comments

എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ ഇന്ന്

Written By Malappuram News on Thursday, May 10, 2012 | 5:41 PM

മലപ്പുറം: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) നാല്‍പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ ഇന്ന് 2.30 ന് ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ നടക്കും. 1973 ഏപ്രില്‍ 29 ന് പട്ടിക്കാട് വെച്ചാണ് എസ് എസ് എഫ് രൂപീകൃതമായത്. ധര്‍മ്മത്തിന്റെ വഴിയില്‍ നീണ്ട നാല് പതിറ്റാണ്ട് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളാണ് എസ് എസ് എഫ് സാധ്യമാക്കിയത്.
ക്യാംപസുകളില്‍ അരാചകത്വം നിറഞ്ഞാടിയിരുന്ന ഘട്ടത്തിലാണ് മത-ഭൗതിക വിദ്യാര്‍ത്ഥി സമന്വയ ലക്ഷ്യവുമായി എസ് എസ് എഫ് പിറവിയെടുക്കുന്നത്. പുതിയ സാമൂഹിക ചുറ്റുപാടില്‍ വിദ്യാര്‍ത്ഥി യുവജനതയെ അധര്‍മ്മത്തിന്റെ വഴിയില്‍ നിന്നും ധര്‍മ്മ പക്ഷത്തേക്കുള്ള തിരിച്ചു വരവാണ് എസ് എസ് എഫ് നടത്തികൊണ്ടിരിക്കുന്നത്.
കൈരളിയുടെ വിദ്യഭ്യാസ സാംസ്‌കരിക സാമൂഹിക മത സേവന രംഗങ്ങളില്‍ ചലനാത്മകമായ സമീപനങ്ങള്‍ സ്വീകരിച്ചാണ് എസ് എസ് എഫ് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. മാനവിക മൂല്യങ്ങള്‍ തകര്‍ന്നടിയും വിധത്തില്‍ അശാന്തിയും തീവ്രവാദവും അതിക്രമങ്ങളും അരാജകത്വവും കൊണ്ട് മനുഷ്യ മനസ്സുകളില്‍ വിള്ളലുകള്‍ സൃഷ്ഠിക്കുമ്പോള്‍ സാമൂഹിക നവോന്ഥാന ദൗത്യവുമായിട്ടാണ് എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം നടക്കുന്നത്.
സ്‌നേഹ സംഘം ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേളനം ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍ നടക്കും. പട്ടിക്കാട് ഗവ: സ്‌കൂള്‍, എടവണ്ണ പിഎസ് ഓഡിറ്റോറിയം, എടവണ്ണപ്പാറ ദാറുല്‍ അമാന്‍, ഒതുക്കുങ്ങല്‍ കെ.എം.എച്ച് ഓഡിറ്റോറിയം, പരപ്പനങ്ങാടി തഅ്‌ലീം ക്യാംപസ്, പുത്തനത്താണി സിവി ഓഡിറ്റോറിയം, തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, എടപ്പാള്‍ നാല് കെട്ട് ഓഡിറ്റോറിയം എന്നിവടങ്ങളില്‍ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ ഉസ്താദ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ടി.എസ്.കെ തങ്ങള്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, ചെറുശ്ശോല ബീരാന്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, കോടാമ്പുഴ ബാവ മുസ്‌ലിയാര്‍, ചുള്ളിക്കോട് ഹുസൈന്‍ സഖാഫി പ്രഖ്യാപനം നടത്തും.
വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുള്ള, സിപി സൈതലവി മാസ്റ്റര്‍, കെ.എം.എ റഹീം സാഹിബ്, അബൂ ഹനീഫല്‍ ഫൈസി, പി.എം മുസ്തഫ മാസ്റ്റര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ജി.അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് പറവൂര്‍, വിപിഎം ബഷീര്‍, ജലീല്‍ സഖാഫി, എന്‍.വി അബ്ദു റസ്സാഖ് സഖാഫി, പിവി അഹമ്മദ് കബീര്‍, ജഅ്ഫര്‍ ചേലക്കര, അഷ്‌റഫ് അഹ്‌സനി, മുഹമ്മദലി കിനാലൂര്‍, എന്നിവര്‍ പദ്ധതി അവതരണം നടത്തും. കൊളത്തൂര്‍ അലവി സഖാഫി, കെ.പി.എച്ച് തങ്ങള്‍, പി.എസ്.കെ ദാരിമി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എം.എ നാസര്‍ സഖാഫി, ശിഹാബുദ്ധീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും.
സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, തലപ്പാറ തങ്ങള്‍, മഹ്മൂദ് ഫൈസി, അബൂബക്കര്‍ ശര്‍വാനി, ക്ലാരി ബാവ മുസ്‌ലിയാര്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, പി.വി മുഹമ്മദ്, പി.കെ ബഷീര്‍ ഹാജി, ഒ.എം.എ റഷീദ് ഹാജി, മുഹമ്മദ് ഇബ്രാഹീം സാഹിബ് തുടങ്ങിയ മുന്‍ കാല നേതാക്കള്‍ സംബന്ധിക്കും.

Keywords: SSF, Malappuram, Conference, കേരള, 
5:41 PM | 0 comments

എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം; ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍

Written By Malappuram News on Monday, May 7, 2012 | 11:46 PM

മലപ്പുറം: കേരളസ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) 40 ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഈ മാസം 11 ന് ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ നടക്കും. പട്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍, എടവണ്ണ പി.എസ് ഓഡിറ്റോറിയം, എടവണ്ണപ്പാറ ദാറുല്‍ അമാന്‍ കാമ്പസ്, ഒതുക്കുങ്ങല്‍ കെ.എം.എച്ച് ഓഡിറ്റോറിയം, പരപ്പനങ്ങാടി തഅ്‌ലീം കാമ്പസ്, പുത്തനത്താണി സിവി ഓഡിറ്റോറിയം, തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, എടപ്പാള്‍ നാല് കെട്ട് ഓഡിറ്റോറിയം എന്നീ കേന്ദ്രങ്ങളിലാണ് പ്രഖ്യാപന സമ്മേളനം. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ പ്രഖ്യാപനം നിര്‍വഹിക്കും. സംഘടനയുടെ മുന്‍കാല നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. യൂണിറ്റിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേളനത്തിന് സ്‌നേഹ സംഘം അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന റാലിയോടെ സമാപിക്കും.
മലയാളി സമൂഹം ഏറ്റുപിടിച്ച കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ യാത്രനായകന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ആവേശമുള്‍കൊണ്ടാണ് എസ് എസ് എഫ് പ്രവര്‍ത്തകര്‍ സമ്മേളന ഗോദയില്‍ ഇറങ്ങുന്നത്. പ്രഖ്യാപന സമ്മേളനത്തിന് ജില്ലാ ഡിവിഷന്‍ പ്രവര്‍ത്തക സമിതിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെക്ടര്‍ ഭാരവാഹികളുടെ യൂണിറ്റ് പര്യടനം, ഡിവിഷന്‍ നേതൃ സംഘമം തുടങ്ങിയ വിവിധ പദ്ധതികള്‍ നടന്നു വരുന്നു.
ഇത് സംബന്ധമായ ജില്ലാ അവലോകന സമിതി യോഗത്തില്‍ കെ. സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സി.കെ ശക്കീര്‍, സികെ അബ്ദു റഹ്മാന്‍ സഖാഫി, സി.കെ.എം ഫാറൂഖ്, ദുല്‍ ഫുഖാറലി സഖാഫി, ശിഹാബുദ്ധീന്‍ സഖാഫി, പി.കെ മുഹമ്മദ് ശാഫി, എം അബ്ദു റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: SSF, Malappuram, Conference, SSF 40th Annual Conference 
11:46 PM | 0 comments

എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക പ്രഖ്യാപനം

Written By Malappuram News on Friday, May 4, 2012 | 3:26 PM

എടവണ്ണപ്പാറ: എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക പ്രഖ്യാപനം ഈമാസം 11ന് ഉച്ചക്ക് രണ്ടിന് എടവണ്ണപ്പാറയില്‍ നടക്കും. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടു കേന്ദ്രങ്ങളിലാണ് പ്രഖ്യാപനം നടക്കുന്നത്. എടവണ്ണപ്പാറയില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ കൊണ്ടോട്ടി, അരീക്കോട് ഡിവിഷനുകളിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഇരു ഡിവിഷനുകളിലെ 184 യൂനിറ്റുകളില്‍ നിന്നായി മൂവായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഖ്യാപനം നിര്‍വഹിക്കും. എസ് വൈ എസ്, എസ് എസ്. എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം എക്‌സിക്യൂട്ടീവ് യോഗങ്ങള്‍, സ്‌നേഹ സംഘം സിറ്റിംഗുകള്‍, പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ എന്നിവ നടന്നു വരുന്നു. പരിപാടിക്ക് നേതൃത്വം നല്‍കാന്‍ മുഹ്‌യുദ്ധീന്‍ സഖാഫി ചീക്കോട് ചെയര്‍മാനും കെ പി.ശമീര്‍ കൊണ്ടോട്ടി കണ്‍വീനറും സൈതു മുഹമ്മദ് രൂപവത്കരിച്ചു.
യോഗം എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി സി.കെ.എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കെ.പി ശമീര്‍, ശുകൂര്‍ സഖാഫി മുതുവല്ലൂര്‍, സൈഫുദ്ദീന്‍ വടക്കുംമുറി സംസാരിച്ചു.

Keywords: Announce to SSF40nth Annual Conference 
3:26 PM | 0 comments

ഇഫ്‌ലു ജില്ലക്ക് നഷ്ടമാവരുത്: എസ് എസ് എഫ്

Written By Malappuram News on Friday, March 23, 2012 | 9:29 AM

മലപ്പുറം: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വോജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ലു) മലപ്പുറം ജില്ലക്ക് നഷ്ട്ടമാവതെ ഉടന്‍ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഉപരി പഠന യോഗ്യത നേടുന്ന ജില്ലയായ മലപ്പുറത്തിന് അനുവദിച്ച ഈ അവസരം പഴാക്കതെ സൂക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. കാലിക്കറ്റ് സര്‍വകലാ ശാല ക്യാമ്പസിലെ ഒഴിഞ്ഞ് കിടക്കുന്ന ഏക്കറകണക്കിന് ഭൂമി ഇതിനായി ഉപയോഗ പെടുത്താം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി .കെ ശക്കീര്‍, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, സി കെ എം ഫാറൂഖ്, ശിഹാബുദ്ദീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, പി കെ മുഹമ്മദ് ശാഫി, എം അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.
9:29 AM | 0 comments

സിവില്‍ സര്‍വീസ് അക്കാദമി: അപേക്ഷ 25വരെ സ്വീകരിക്കും

Written By Malappuram News on Thursday, March 22, 2012 | 1:23 AM

മലപ്പുറം: സിവില്‍ സര്‍വീസ് അക്കാദമിയുടെ ഫൗണ്ടേഷന്‍ കോഴ്‌സിനുള്ള അപേക്ഷ മാര്‍ച്ച് 25 വരെ വാദിസലാമില്‍ സ്വീകരിക്കും. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയിലാണ് കോഴ്‌സ് നടക്കുക.
ഹൈസ്‌കൂള്‍, ഹയര്‍ സെക്ക്ന്‍ഡറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കോഴ്‌സ് നടത്തുന്നത്. അടുത്ത നാലിന് തുടങ്ങുന്ന കോഴ്‌സ് 14 ന് സമാപിക്കും. ജില്ലയിലെ 13 ഡിവിഷന്‍ കമ്മിറ്റികള്‍ക്ക് കീഴിലാണ് അപേക്ഷ സ്വീകരിച്ചു വരുന്നത്. അപേക്ഷ നല്‍കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും എസ് എസ് എഫ് ജില്ലാ ഓഫീസുമായോ ഡിവിഷന്‍ കമ്മിറ്റികളുമായോ ബന്ധപ്പെടാവുന്നതാണ്.
ജില്ലയില്‍ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ പ്രേഗ്രാം ജില്ലാ ഗൈഡന്‍സ് ആന്‍ഡ് എജുക്കേഷന്‍ സെല്ലിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9846228943,9747000679,9847332300 നമ്പറുകളില്‍ ബന്ധപ്പെടണം.
യോഗത്തില്‍ ഗൈഡന്‍സ് സമിതി കണ്‍വീനര്‍ എം അബ്ദുര്‍റഹ്മാന്‍ നിലമ്പൂര്‍, അബ്ദു സമദ് യൂനിവേഴ്‌സിറ്റി, എം കെഎം സഫ്‌വാന്‍ എന്നിവര്‍ സംബന്ധിച്ചു.
1:23 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers