ഇഫ്‌ലു ഓഫ് കാമ്പസ് കുഴിച്ച് മൂടിയത് രാഷ്ട്രീയ പാര്‍ട്ടികള്‍; മൗനം വെടിയണം: എസ് എസ് എഫ്

മലപ്പുറം:  (www.malappuram.kvartha.com 09.10.2015) സച്ചാര്‍ കമ്മീഷന്‍
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് തുടങ്ങിയിരുന്ന ഇഫ്‌ലു ഓഫ് കാമ്പസ് അടച്ച്പൂട്ടിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം ഒഴിവാക്കി സമൂഹത്തോട് മറുപടി പറയണമെന്ന് എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. ഇഫ്‌ലു ഓഫ് കാമ്പസ് കുഴിച്ച് മൂടാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മലപ്പുറത്ത് നടത്തിയ പ്രതിഷേതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കാമ്പസിന്റെ പിതൃത്വം ഏറ്റെടുത്ത് സമൂഹത്തിന്റെ വോട്ട് തട്ടിയ രാഷ്ട്രീയ പ്രസ്താനം വിദ്യാര്‍ത്ഥികളോട് കടുത്ത അനീതിയാണ് ചെയ്യുന്നത്. ഇഫ്‌ലു നഷ്ടപ്പെട്ടതില്‍ സംസ്ഥാന- കേന്ദ്ര സര്‍കാറുകളുടെ അനാസ്ഥയാണ്. കേരള സര്‍കാറും കേരളത്തിലെ എംപിമാരും അടിയന്തിരമായി എം എച്ച് ആര്‍ ഡിയില്‍ ഇടപെട്ട് ഇഫ്‌ലു യാഥാര്‍ത്യമാക്കാന്‍ മുന്നോട്ട് വരണം. ഇഫ്‌ലുവിനെ കുഴിച്ച് മൂടാന്‍ ശ്രമം തുടരുകയാണെങ്കില്‍ ഇഫ്‌ലു ഓഫ് കാമ്പസ് യാഥാര്‍ത്യമാകുന്നത് വരെ അധികാര കേന്ദ്രത്തിലേക്ക് പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് എസ് എസ് എഫ് മുന്നറിയിപ്പ് നല്‍കി.
 പ്രതിഷേധത്തില്‍ ജില്ലാ കാമ്പസ് സെക്രട്ടറി എം കെ മുഹമ്മദ് സ്വഫ്‌വാന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധ മാര്‍ച്ചിന് കെ അബ്ദുറശീദ്, അശ്കര്‍ മലപ്പുറം, മുഹാസിന്‍ കൊളത്തൂര്‍, തൗഫീഖ് ഒതുക്കുങ്ങല്‍, അബ്ദുറഹീം പഴമള്ളൂര്‍ എന്നീവര്‍ നേതൃത്വം നല്‍കി.
Keywords: Malappuram, SSF, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post