എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം; ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍

മലപ്പുറം: കേരളസ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) 40 ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഈ മാസം 11 ന് ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ നടക്കും. പട്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍, എടവണ്ണ പി.എസ് ഓഡിറ്റോറിയം, എടവണ്ണപ്പാറ ദാറുല്‍ അമാന്‍ കാമ്പസ്, ഒതുക്കുങ്ങല്‍ കെ.എം.എച്ച് ഓഡിറ്റോറിയം, പരപ്പനങ്ങാടി തഅ്‌ലീം കാമ്പസ്, പുത്തനത്താണി സിവി ഓഡിറ്റോറിയം, തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, എടപ്പാള്‍ നാല് കെട്ട് ഓഡിറ്റോറിയം എന്നീ കേന്ദ്രങ്ങളിലാണ് പ്രഖ്യാപന സമ്മേളനം. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ പ്രഖ്യാപനം നിര്‍വഹിക്കും. സംഘടനയുടെ മുന്‍കാല നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. യൂണിറ്റിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേളനത്തിന് സ്‌നേഹ സംഘം അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന റാലിയോടെ സമാപിക്കും.
മലയാളി സമൂഹം ഏറ്റുപിടിച്ച കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ യാത്രനായകന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ആവേശമുള്‍കൊണ്ടാണ് എസ് എസ് എഫ് പ്രവര്‍ത്തകര്‍ സമ്മേളന ഗോദയില്‍ ഇറങ്ങുന്നത്. പ്രഖ്യാപന സമ്മേളനത്തിന് ജില്ലാ ഡിവിഷന്‍ പ്രവര്‍ത്തക സമിതിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെക്ടര്‍ ഭാരവാഹികളുടെ യൂണിറ്റ് പര്യടനം, ഡിവിഷന്‍ നേതൃ സംഘമം തുടങ്ങിയ വിവിധ പദ്ധതികള്‍ നടന്നു വരുന്നു.
ഇത് സംബന്ധമായ ജില്ലാ അവലോകന സമിതി യോഗത്തില്‍ കെ. സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സി.കെ ശക്കീര്‍, സികെ അബ്ദു റഹ്മാന്‍ സഖാഫി, സി.കെ.എം ഫാറൂഖ്, ദുല്‍ ഫുഖാറലി സഖാഫി, ശിഹാബുദ്ധീന്‍ സഖാഫി, പി.കെ മുഹമ്മദ് ശാഫി, എം അബ്ദു റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: SSF, Malappuram, Conference, SSF 40th Annual Conference 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post