സിവില്‍ സര്‍വീസ് അക്കാദമി: അപേക്ഷ 25വരെ സ്വീകരിക്കും

മലപ്പുറം: സിവില്‍ സര്‍വീസ് അക്കാദമിയുടെ ഫൗണ്ടേഷന്‍ കോഴ്‌സിനുള്ള അപേക്ഷ മാര്‍ച്ച് 25 വരെ വാദിസലാമില്‍ സ്വീകരിക്കും. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയിലാണ് കോഴ്‌സ് നടക്കുക.
ഹൈസ്‌കൂള്‍, ഹയര്‍ സെക്ക്ന്‍ഡറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കോഴ്‌സ് നടത്തുന്നത്. അടുത്ത നാലിന് തുടങ്ങുന്ന കോഴ്‌സ് 14 ന് സമാപിക്കും. ജില്ലയിലെ 13 ഡിവിഷന്‍ കമ്മിറ്റികള്‍ക്ക് കീഴിലാണ് അപേക്ഷ സ്വീകരിച്ചു വരുന്നത്. അപേക്ഷ നല്‍കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും എസ് എസ് എഫ് ജില്ലാ ഓഫീസുമായോ ഡിവിഷന്‍ കമ്മിറ്റികളുമായോ ബന്ധപ്പെടാവുന്നതാണ്.
ജില്ലയില്‍ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ പ്രേഗ്രാം ജില്ലാ ഗൈഡന്‍സ് ആന്‍ഡ് എജുക്കേഷന്‍ സെല്ലിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9846228943,9747000679,9847332300 നമ്പറുകളില്‍ ബന്ധപ്പെടണം.
യോഗത്തില്‍ ഗൈഡന്‍സ് സമിതി കണ്‍വീനര്‍ എം അബ്ദുര്‍റഹ്മാന്‍ നിലമ്പൂര്‍, അബ്ദു സമദ് യൂനിവേഴ്‌സിറ്റി, എം കെഎം സഫ്‌വാന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post