എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു |
40-ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ നിര്‍വഹിച്ചപ്പോള്‍ ആയിരക്കണക്കിന് എസ് എസ് എഫ് കാര്‍ തക്ബീര്‍ ധ്വനികളോടയാണ് ഏറ്റെടുത്തത്. ഒരു വര്‍ഷകാലത്തെ പ്രവര്‍ത്തന പദ്ധതികളെ ഏറ്റെടുക്കാന്‍ നാടും നഗരവും ഒരുക്കമാണെന്ന് രീതിയിലാണ് പ്രഖ്യാപന സമ്മേളനങ്ങള്‍ സമാപിച്ചു.
പ്രഖ്യാപന സമ്മേളനങ്ങള്‍ക്ക് ശേഷം സ്‌നേഹ സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളംബര റാലികള്‍ നടന്നു. ഒതുക്കുങ്ങല്‍ നടന്ന പ്രഖ്യാപന സമ്മേളനം പ്രൊഫസര്‍ കെ.എം.എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഉസ്താദ് പ്രഖ്യാപനവും അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പ്രം പദ്ധതി അവതരണവും നിര്‍വഹിച്ചു. പുത്തനത്താണിയില്‍ അബൂഹനീഫല്‍ ഫെസി തെന്നല ഉദ്ഘാടനവും സയ്യിദ് ടി.എസ്.കെ തങ്ങള്‍ പ്രഖ്യാപനവും അശ്‌റഫി അഹ്‌സനി ആനക്കര പദ്ധതി അവതരണം നടത്തി. എടവണ്ണയില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനവും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഖ്യാപനവും പി.വി അഹമ്മദ് കബീര്‍ പദ്ധതി അവതരണവും നടത്തി. എടപ്പാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ മുസ്തഫ മാസ്റ്റ്ര്‍ കോഡൂര്‍ ഉദ്ഘാടനവും പൊന്മള മൊയ്തീന്‍കുട്ടി ബാഖവി പ്രഖ്യാപനവും ജാഫര്‍ ചേലക്കര പദ്ധതി അവതരണവും നടത്തി.
പരപ്പനങ്ങാടിയില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉദ്ഘാടനവും ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദ് പറവൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. എടവണ്ണപ്പാറയില്‍ എന്‍.അലി അബ്ദുള്ള ഉദ്ഘാടനവും കോടാമ്പുഴ ബാസ മുസ്‌ലിയാര്‍ പ്രഖ്യാപനവും ജലീല്‍ സഖാഫി കടലുണ്ടി പദ്ധതി അവതരണവും നിര്‍വഹിച്ചു. പട്ടിക്കാട് നടന്ന സമ്മേളന പ്രഖ്യാപനം സി.പി സൈതലവി മാസ്റ്റര്‍ ഉദ്ഘാടനവും കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ പ്രഖ്യാപനവും ബഷീര്‍ പറവന്നൂര്‍ പദ്ധതി അവതരണവും നടത്തി. തിരൂരില്‍ നടന്ന പ്രഖ്യാപന സമ്മേളനം ജി.അബൂബക്കര്‍ ഉദ്ഘാടനവും പൊന്മള അബ്ദു ഖാദിര്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദലി കിനാലൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. പ്രഖ്യാപന സമ്മേളനങ്ങളില്‍ ജില്ലയിലെ പ്രാസ്താനിക നായകരുടെയും പ്രവര്‍ത്തകരുടെയും നിറ സാന്നിധ്യമായിരുന്നു.
Keywords: SSF, Malappuram, Conference, കേരള,
Post a Comment