Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Malappuram. Show all posts
Showing posts with label Malappuram. Show all posts

മലപ്പുറം: 2015 ഇനി ഓര്‍മ ചിത്രം

Written By Kvartha SAT on Friday, January 1, 2016 | 4:14 PM

ഒരു വര്‍ഷം കൂടി പഴമയുടെ താളുകളിലേക്ക് മറയുന്നു. മലപ്പുറത്തിന് നേട്ടങ്ങളേറെ സമ്മാനിച്ചാണ് ഈ വര്‍ഷം പടിയിറങ്ങുന്നത്. ഒപ്പം നഷ്ടങ്ങളും ഇക്കാലയളവിലുണ്ടായി. 2015 ന്റെ പിറവിക്കായുള്ള കാത്തിരിപ്പിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം. പുതുവര്‍ഷപ്പുലരിയിലേക്ക്കാലെടുത്തു വെക്കുമ്പോള്‍ ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞ് നടത്തം. രാജ്യം തന്നെ ചര്‍ച്ച ചെയ്ത കരിപ്പൂര്‍ വിമാനത്താവള വെടിവെപ്പടക്കം സംഭവ ബഹുലമായിരുന്നു ജില്ലക്ക് 2015. നേട്ടങ്ങളും കോട്ടങ്ങളും സ്വപ്‌നങ്ങളും ആശങ്കകളും അവശേഷിപ്പിച്ച് പുതുവര്‍ഷ പുലരിയിലേക്ക് നീങ്ങുകയാണ് ജില്ല. പ്രധാന സംഭവ വികാസങ്ങളിലൂടെ.

നേട്ടങ്ങളുടെ പടവുകള്‍ കയറി മലപ്പുറം
സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടറായി മലപ്പുറം ജില്ലാ കലക്ടര്‍ കെ ബിജുവിനെ തിരഞ്ഞെടുത്തു. മമ്പാട് എം ഇ എസ് കോളജിന് സ്വയംഭരണ പദവി അനുവദിച്ചുകൊണ്ട് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍( യു ജി സി) ഉത്തരവായി. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലക്ക് റാങ്കിന്‍ പൊന്‍തിളക്കം. ഒന്നാം റാങ്കിനൊപ്പം ആദ്യപത്ത് റാങ്കുകളില്‍ മൂന്ന് റാങ്കുകള്‍ നേടിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ കുതിച്ചു ചാട്ടം. എസ് സി വിഭാഗത്തിലും ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്. മഞ്ചേരി തുറക്കലിലെ പള്ളിറോഡിലെ സാനിസിലെ പി ഹിബ ഒന്നാം റാങ്കോടെ ജില്ലയുടെ അഭിമാനം വാനോളമുയര്‍ത്തി. അഞ്ചാം റാങ്കുമായി വള്ളിക്കാപ്പറ്റയിലെ കുമ്മില്‍ വീട്ടില്‍ ഐശ്വര്യ രവീന്ദ്രനും പത്താം റാങ്കോടെ വാലില്ലാപുഴ പുതിയടത്ത് വീട്ടില്‍ മെല്‍വിന്‍ ഷാജിയും മലപ്പുറത്തിന്റെ താരങ്ങളായി. എസ് സി വിഭാഗത്തില്‍ പള്ളിക്കലിലെ കെ നിര്‍മ്മല്‍ കൃഷ്ണന്‍ ഒന്നാമനായി ഇരട്ടി മധുരമേകി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ സംസ്ഥാന ശരാശരിക്കും മുകളില്‍ നേടി ജില്ലക്ക് ചരിത്ര വിജയം. 85.55 ശതമാനമാണ് ജില്ലയുടെ വിജയ ശതമാനം. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി നടപ്പാക്കുന്ന 'അതുല്യം' പദ്ധതിയിലൂടെ 69 പഞ്ചായത്തുകള്‍ 90 ശതമാനത്തിന് മുകളില്‍ നാലാംതരം തുല്യത നേടി. പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗജന്യ 'വൈഫൈ' നഗരമായി മലപ്പുറം നഗരസഭ. സെപ്തംബര്‍ എട്ട് മലയാള സര്‍വകലാശാലയിലെ ആദ്യബാച്ചില്‍ നൂറുശതമാനം വിജയം.

കോട്ടങ്ങളും നാണക്കേടുംജില്ലയില്‍ കൊതുകു ജന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
കരുളായി, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ കുരങ്ങ് പനി കണ്ടെത്തി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനം. റണ്‍വേ വികസനം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു. എയര്‍പോര്‍ട്ട് നഷ്ടപ്പെട്ടേക്കുമെന്ന തരത്തിലാണിപ്പോള്‍ കാര്യങ്ങള്‍. രാജ്യത്തെ മികച്ച ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫീസെന്ന പുരസ്‌കാരം തേടിയെത്തിയ ശേഷം മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനെ കൊച്ചി സി ബി ഐ യൂനിറ്റ് പിടികൂടി. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നെന്ന പരാതികളില്‍ ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

അധികാരവും രാഷ്ട്രീയവും
രാജ്യസഭാ സീറ്റിനെ ചൊല്ലി മുസ്‌ലീം ലീഗില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുന്‍ രാജ്യസഭാംഗവും വ്യവസായിയുമായ പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് സീറ്റിന് ശക്തമായി രംഗത്ത് വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. സി പി എം സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം സീതാറാം യെച്ചൂരി ജില്ലയില്‍. ജില്ലാ കലക്ടറായി 2004 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ടി ഭാസ്‌ക്കരന്‍ ചുമതയേറ്റു. മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല രൂപവത്കരിക്കുന്നതിനെ കുറിച്ച് സാധ്യതാ പഠനം നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലീഗ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം. സമവായശ്രമങ്ങള്‍ തീര്‍ത്തും പരാജയം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യു ഡി എഫിന് തിരിച്ചടി. 26 പഞ്ചായത്തുകളും തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി നഗരസഭകളും സ്വന്തമാക്കി രണ്ട് പതിറ്റാണ്ടിനിടയിലെ ഇടത് മികച്ച വിജയം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലീം ലീഗിലെ എ പി ഉണ്ണികൃഷ്ണനും വൈസ് പ്രസിഡന്റായി സക്കീന പുല്‍പ്പാടനും ചുമതലയേറ്റു.

കരിപ്പൂരിലെ വെടിവെപ്പില്‍ വിറങ്ങലിച്ച്ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ മലപ്പുറം അരീക്കോട് മേത്തലങ്ങാടി നാലകത്ത് അബ്ദുറഹിമാന്റെ മകന്‍ സല്‍മാന്‍(42) ഹൂതി വിമതരുടെ തടവിലായി. സല്‍മാനും കുടുംബവും താമസിക്കുന്ന സന്‍ആയി നഗരത്തിലെ ഫഌറ്റില്‍ പുലര്‍ച്ചെ ആയുധങ്ങളുമായി എത്തിയ ഹൂതി സംഘം മുഴുവന്‍ പുരുഷന്‍മാരെയും തട്ടിക്കൊണ്ടുപോയെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പട്ടിക്കാടില്‍ തീവണ്ടി എന്‍ജിന് തീ പിടിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. കരിപ്പൂരില്‍ വെടിവെപ്പ്. ഒരു സി ഐ എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. വി ഐ പി ഗേറ്റിന് സമീപത്തെ എ ടി സി ഗേറ്റിലൂടെ കയറാന്‍ ശ്രമിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പിടിവലിക്കിടയില്‍ സീതാറാം ചൗധരി എന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിലെ തോക്ക് പൊട്ടി. ചൗധരിയുടെ കൈയിലൂടെ കയറിയ വെടിയുണ്ട എസ് എസ് യാദവിന്റെ താടിയിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറി. ദേശീയപാതയില്‍ എടരിക്കോട് പാലച്ചിറമാടില്‍ ഗ്യാസ് ടാങ്കര്‍ ലോറി നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ ദുരന്തത്തില്‍പ്പെട്ട് ആറ് മലയാളികള്‍ മരിച്ചവരില്‍ മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശിയടക്കം ദുരന്തത്തിലകപ്പെട്ടു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ്. വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാര്‍ കണ്ടെത്തി. അട്ടിമറിയെന്ന് സംശയം. വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിംഗ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ റീ പോളിംഗ്്. കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് മീറ്ററുകളോളം പരിധിവിട്ടു നീങ്ങി. ടേക്ക്ഓഫിനിടെ വിമാനം റണ്‍വേ നിര്‍മാണം നടക്കുന്ന ഭാഗത്തെത്തിയെങ്കിലും വേഗതയിലല്ലായിരുന്നത് മൂലം പൈലറ്റിന് നിയന്ത്രിക്കാനായി. 178 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നുയരാന്‍ തിരിച്ച വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ദുരന്തങ്ങള്‍ വിട്ടൊഴിയാതെ
വിനോദ യാത്രക്കായി പൊന്മള, വലിയാട് എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലെ രാമനാഥപുരത്തേക്ക് പോയ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ഇവര്‍ സഞ്ചരിച്ച വാന്‍ ഇടിച്ചാണ് അപകടം. പൊന്മള പൂവാട് സ്വദേശികളായ കുവ്വക്കാടന്‍ അബ്ദുല്‍ റസാഖിന്റെ മകനും വാനിന്റെ ഡ്രൈവറുമായ സലീം(24), സഹായി കറുകമണ്ണില്‍ അബ്ദുവിന്റെ മകന്‍ സമീര്‍(25), കോഡൂര്‍ ആല്‍പറ്റക്കുളമ്പ് വലിയാട് സ്വദേശി മച്ചിങ്ങല്‍ നാസറിന്റെ മകന്‍ റിയാസ് (21) എന്നിവരാണ് മരിച്ചത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് യുവാക്കളായ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. ബഗല്‍ കോട്ട ജില്ലയിലെ ദുര്‍ഗാനഗര്‍ കോളനിയിലെ വിനോദ്, സച്ചിന്‍, രമേശ് എന്നിവരാണ് മരിച്ചത്. ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. വെട്ടത്തൂര്‍ യതീംഖാനയിലെ അന്തേവാസിയും ഓമാനൂര്‍ മൂച്ചിക്കല്‍ തവരക്കാടന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മകനുമായ അമീറുദ്ദീന്‍ (12) ആണ് മരിച്ചത്. കൊണ്ടോട്ടി ഐക്കരപ്പടിയില്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ച് അഞ്ചു മരണം. എടപ്പാളില്‍ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട ടവേര കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. എറണാകുളം ജില്ലാ ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ടീം അംഗങ്ങളായ അതുല്‍(16), അമല്‍ കൃഷ്ണ(15), സുധീഷ്(16), എടപ്പാള്‍ പഞ്ചായത്ത് ക്ലാര്‍ക്ക് സേവ്യര്‍ എന്നിവരാണ് മരിച്ചത്.

മന:സാക്ഷിയെ നടുക്കിയ ക്രൂരതകള്‍അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചത് സംബന്ധിച്ച പരാതിയില്‍ ഒരു മാസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ മാതാവ് പരാതി നല്‍കി.
കോട്ടക്കലില്‍ പതിമൂന്നു കാരിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ രക്ഷിതാക്കള്‍ക്ക് പുറമെ പീഡിപ്പിച്ചവരും ഇടനിലക്കാരുമടക്കം പത്തുപേരെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ 11കാരിയായ സഹോദരിയെയും ഒമ്പതുകാരനായ സഹോദരനെയും പീഡിപ്പിച്ച അര്‍ധ സഹോദരനായ 19 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ മെന്‍സ് ഹോസ്റ്റല്‍ സംഘത്തിന്റെ അതിരുവിട്ട ഓണാഘോഷത്തില്‍ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി തസ്‌നിയുടെ ജീവനെടുത്തു. വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ്കുമാര്‍ കിടപ്പ് മുറിയില്‍ വെട്ടേറ്റ് മരിച്ചു. കേസില്‍ വിനോദിന്റെ ഭാര്യ ജ്യോതിയെയും കുടുംബ സുഹൃത്തിനേയും പിടികൂടി. ആശുപത്രി അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവജാത ശിശുവിന്റെ മൃതദേഹം കടലാസുപെട്ടിയിലാക്കി ആശുപത്രിക്കു മുമ്പില്‍ ആദിവാസികളുടെ കുത്തിയിരുപ്പ്. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി യുവതി സബിതയും ബന്ധുക്കളുമാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കുത്തിയിരിപ്പ് നടത്തിയത്. രക്ത സ്രാവത്തെ തുടര്‍ന്നാണ് സബിതയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 10 മണിയോടെ പ്രസവിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകണമെന്ന ആശുപത്രി അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ രാത്രിയില്‍ ഉള്‍വനത്തിലെ ആദിവാസി കോളനിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു.
പാങ്ങിലെ ചെങ്കല്‍ ക്വാറിയിലെ പാചകത്തൊഴിലാളിയായിരുന്ന സാജിത കൊല്ലപ്പെട്ട സംഭവത്തില്‍ ക്വാറി ഉടമയും സഹായിയും അറസ്റ്റില്‍. ക്വാറിയുടമ പാങ്ങ് കരേക്കാട് ചെങ്കുങ്ങന്‍പടി കപ്പൂരത്ത് വീട്ടില്‍ അബ്ദുല്ല എന്ന മിനി അബ്ദു(42), സഹായി അസം കൊക്‌റാജാര്‍ ജില്ലയിലെ അജീബുര്‍ റഹ്മാന്‍ എന്ന അജീബുര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മൈതാനങ്ങളിലെ മലപ്പുറം

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ മത്സരങ്ങള്‍ക്ക് പയ്യനാട് സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സോക്കര്‍ മത്സരങ്ങള്‍ക്ക് പുതിയ വഴിത്തിരിവുമായി മലബാര്‍ പ്രീമിയര്‍ ലീഗിന് മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ കിക്കോഫ്.

പ്രക്ഷോഭങ്ങളിലെ മലപ്പുറം
ദേശീയപാത 45 മീറ്ററില്‍ നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭം. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സര്‍വേ നടത്തുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പൊന്മളയില്‍ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരുക്ക്. പത്തപ്പിരിയത്ത് ടാര്‍ മിക്‌സിംഗ് യൂനിറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രക്ഷോഭകര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിനിടെ ലാത്തിച്ചാര്‍ജ്ജില്‍ കിണറ്റില്‍ വീണ് അയപ്പന്‍ എന്നയാള്‍ മരിച്ചു. ടാര്‍ മിക്‌സിംഗ് യൂനിറ്റ് അടച്ചു പൂട്ടുന്നതുവരെ നാട്ടുകാരുടെ സമരം നീണ്ടു.

മാസങ്ങളിലൂടെ
ജനുവരി
പുതുവര്‍ഷ സമ്മാനം- ജനറല്‍ ആശുപത്രി മഞ്ചേരി ചെരണിയില്‍ സ്ഥാപിക്കും
സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി.
കരിപ്പൂരില്‍ ഒമ്പത് കിലോ സ്വര്‍ണം പിടികൂടി.
ജില്ലയില്‍ വനിതാ കോളജിന് മന്ത്രിസഭാ അംഗീകാരം
27-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വേങ്ങര ഉപജില്ലക്ക് കിരീടം.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പയ്യനാട് സ്റ്റേഡിയത്തില്‍.
ജില്ലയില്‍ നാല് നഗരസഭകള്‍ കൂടി. വളാഞ്ചേരി, പരപ്പനങ്ങാടി, താനൂര്‍, കൊണ്ടോട്ടി.
തോട്ടം സൂപ്പര്‍വൈസര്‍ അബ്ദുല്‍ ഗഫൂര്‍ എസ്റ്റേറ്റിനകത്ത് വേട്ടേറ്റ് മരിച്ചു.

ഫെബ്രുവരി
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; പ്രതികള്‍ക്ക് ജീവ പര്യന്തം.
തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വാഹനാപകടത്തില്‍ ഒതുക്കുങ്ങല്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു.

മാര്‍ച്ച്
കോട്ടക്കലില്‍ നടന്ന എസ് വൈ എസ് 60-ാം വാര്‍ഷിക മഹാ സമ്മേളനം പുതുചരിതം കുറിച്ചു.
ജില്ലാ മഹിളാ സമ്മാന്‍ പുരസ്‌കാരം കോറാടന്‍ റംലക്ക്
കരിപ്പൂരില്‍ 160 കോടിയുടെ വികസന പ്രഖ്യാപനം
പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാമത്.

ഏപ്രില്‍
കരിപ്പൂരില്‍ 1.75 കോടിയുടെ സ്വര്‍ണവേട്ട
മാതൃകാ മത്സ്യകര്‍ഷകന്‍ കെ കെ സെയ്ത് മരണപ്പെട്ടു.
എസ് എസ് എല്‍ സി 96.88% വിജയം
മഞ്ചേരിയില്‍ എം ബി ബി എസ് പുതിയ ബാച്ച് തുടങ്ങി
ഓടിക്കൊണ്ടിരിക്കെ നിലമ്പൂര്‍ ട്രെയിനില്‍ തീ.
മഅ്ദിന്‍ അക്കാദമിയുടെ 20 വാര്‍ഷികാഘോഷമായ സൈനിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മലബാര്‍ പ്രീമിയര്‍ ലീഗിന് മലപ്പുറത്ത് തുടക്കം.
ജില്ലയില്‍ രണ്ട് പേര്‍ക്ക് ലീഷ് മാനിയാസിസ് രോഗം സ്ഥിരീകരിച്ചു.
എല്‍ ഡി സി റാങ്ക് പട്ടിക ജില്ലയില്‍ 1914 പേര്‍ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
പോലീസ് ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് താനൂര്‍ എ എസ് ഐ മരിച്ചു.
കാലിക്കറ്റ് വിസിക്കും പ്രോ വിസിക്കും എതിരെ വിജിലന്‍സ് അന്വേഷണം.

മെയ്
പെരിന്തല്‍ണ്ണ മുള്ളിയാകുര്‍ശിയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ പുള്ളിപ്പുലി വനം വകുപ്പിന്റെ കെണിയില്‍
മലപ്പുറം എം എസ് പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. 31,920 അപേക്ഷകളില്‍ തീര്‍പ്പായി. 11 കോടിയുടെ ധന സഹായം
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മഞ്ചേരി തുറക്കല്‍ സൈനാസില്‍ പി ഹിബ ഒന്നാം റാങ്ക് നേടി. അഞ്ചാം റാങ്ക് മലപ്പുറം വള്ളിക്കപ്പാറ്റ കുമ്മിള്‍ ഹൗസില്‍ ഐശ്വര്യ രവീന്ദ്രന്. പട്ടിക ജാതി സംവരണത്തില്‍ പള്ളിക്കല്‍ ബസാര്‍ പൈത്രത്തിലെ നിര്‍മല്‍ കൃഷ്ണനും ഒന്നാം റാങ്ക്
ചമ്രവട്ടത്ത് അഞ്ച് കോടി രൂപ ചെലവില്‍ മറൈന്‍ മ്യൂസിയം വരുന്നു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ സമ്മുച്ചയ നിര്‍മാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടു.

ജൂണ്‍
ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വേക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. പൊന്മളയില്‍ സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരുക്ക്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ്, അഗ്നി സേനാ വിഭാഗവും തമ്മില്‍ സംഘര്‍ഷം. സി ഐ എസ് എഫ് ജവാന്‍ എസ് എസ് യാദവ് (44) വെടിയേറ്റു മരിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തല്‍ സി ഐ എസ് എഫ് സുരക്ഷാ ഭടന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 10 പേരെ കസ്റ്റഡിയിലെടുത്തു. 100 പേര്‍ക്കെതിരെ കേസ്
രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പുരസ്‌കാരം മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്

ജൂലൈ
വേങ്ങരയില്‍ പുതിയ ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ രണ്ട് മണിക്കൂര്‍ അടച്ചിടല്‍ തുടങ്ങി.
മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പുരസ്‌കാരം.
ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു.
കോട്ടക്കലില്‍ പതിമൂന്നുകാരിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍.
ആഡ്യന്‍പാറയില്‍ ജല വൈദ്യുതി ഉത്പാദനം തുടങ്ങി.
ഡെങ്കിപ്പനി ബാധിച്ച് ഒരു ആശാ പ്രവര്‍ത്തക കൂടി മരിച്ചു. പുല്‍പ്പറ്റ കളത്തുംപടി ഊര്‍മലത്തിക്കുന്ന് ഭാസ്‌കരന്റെ ഭാര്യ പുഷ്പലത (47) ആണ് മരിച്ചത്.
ഐ എസ് എല്ലില്‍ കൊണ്ടോട്ടിക്കാരന്‍ അനസും അരീക്കോട്ടുകാരന്‍ സക്കീറും ബൂട്ട് കെട്ടും.
വട്ടപ്പാറയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാവുംപുറം കാളിയാല ചോലക്കല്‍ സ്വദേശി പാറക്കല്‍ ഉസ്മാന്‍ (33), ഭാര്യ ഫൗസിയ (30), മകള്‍ നിസാമ (12) എന്നിവരാണ് മരിച്ചത്.
ടി ഭാസ്‌കരന്‍ മലപ്പുറം ജില്ലാ കലക്ടറായി ചുമതലയേറ്റു.
കോട്ടക്കലില്‍ ഭിക്ഷാടന മാഫിയയുടെ പിടിയില്‍ നിന്ന് ആന്ധ്ര സ്വദേശികളായ 24 കുട്ടികളെ ചൈല്‍ഡ് ലൈനും ചൈല്‍ഡ് പ്രൊട്ടക്ഷനും യൂനിറ്റും ചേര്‍ന്ന് പിടികൂടി.
കൈക്കൂലി കേസില്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണന്‍ അറസ്റ്റില്‍.
മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് ക്ലോംപക്‌സ് നിര്‍മാണത്തിന് 7.9 കോടി രൂപക്ക് ടെന്‍ഡര്‍.

ആഗസ്റ്റ്
മമ്പാട് പൊങ്ങല്ലൂരില്‍ ബസുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം.
പൊന്നാനി നിര്‍ദിഷ്ട വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി.

സെപ്തംബര്‍
ഇഫ്‌ളു അടച്ചുപൂട്ടി. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന ഇഫ്‌ളു കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി.
കരിപ്പൂര്‍ റണ്‍വൈ നവീകരണം തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.
ഡിഫ്തീരിയ വിദ്യാര്‍ഥി മരിച്ചു. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ജൂനിയര്‍ അറബിക് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അമീറുദ്ദീന്‍ (12) മരിച്ചു.

ഒക്‌ടോബര്‍
മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ ആത്മഹത്യ; സ്‌കൂള്‍ മാനേജറും മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി പി സൈതലവി അറസ്റ്റില്‍
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനും ഇന്‍ഡെയ്ന്‍ പാചകവാതക ഏജന്‍സി ഉടമയുമായ വളാഞ്ചേരി വിനോദ്കുമാര്‍ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിനോദ്കുമാറിനെ കൊന്നത് ഭാര്യയും സുഹൃത്തുമാണെന്ന് കണ്ടെത്തി.
ജില്ലാ അത്‌ലറ്റിക് മീറ്റില്‍ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ടീം ജേതാക്കളായി.
രാജ്യത്തെ ആദ്യ വൈഫൈ ക്യാമ്പസായി അലിഗഡ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രം മാറി.

നവംബര്‍
ചേര്‍ത്തലയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്; 270 കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. 105 ബൂത്തുകളില്‍ റീപോളിംഗ്.
കാലിക്കറ്റിന്റെ പുതിയ വി സിയായി ഡോ. മുഹമ്മദ് ബശീര്‍ ചുമതലയേറ്റു
ജില്ലയില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം. ഒമ്പത് മരണം. ഐക്കരപ്പടിയില്‍ ബസ് ലോറിക്ക് പിന്നിലിടിച്ച് അഞ്ച് മരണം. എടപ്പാളില്‍ കാര്‍ മറിഞ്ഞ് നാല് മരണം.
പത്തപ്പിരിയത്ത് ടാര്‍ മിക്‌സിംഗ് യൂനിറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രക്ഷോഭകര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിനിടെ ലാത്തിച്ചാര്‍ജ്ജില്‍ കിണറ്റില്‍ വീണ് അയപ്പന്‍ എന്നയാള്‍ മരിച്ചു. ടാര്‍ മിക്‌സിംഗ് യൂനിറ്റ് അടച്ചു പൂട്ടുന്നതുവരെ നാട്ടുകാരുടെ സമരം നീണ്ടു.

ഡിസംബര്‍
മലപ്പുറത്ത് 650ല്‍ ഏറെ എച്ച് ഐ വി ബാധിതര്‍.
പുതിയ പാസ്‌പോര്‍ട്ട് ഓഫീസറായി ജി ശിവകുമാര്‍ ചാര്‍ജെടുത്തു.
മഞ്ചേരിയില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് 59 പവന്‍ സ്വര്‍ണം കവര്‍ന്നു.
വനം വകുപ്പ് ഔട്ട് പോസ്റ്റുകള്‍ക്കു നേരെ മാവോയിസ്റ്റ് ആക്രമണം. അഞ്ച് പേരെ തട്ടിക്കൊണ്ട് പോയി വിട്ടയച്ചു.

Keywords: Malappuram, 2015, Nilambur, Manjeri, Karippur.
4:14 PM | 0 comments

വീട്ടുവേലക്കാരി ചമഞ്ഞ് വയോധികയുടെ താലിമാലയുമായി മുങ്ങി

Written By Kvartha SAT on Friday, October 23, 2015 | 3:56 PM

മലപ്പുറം: (www.malappueamvartha.com 23.10.2015) വീട്ടുവേലക്കാരി ചമഞ്ഞ് വയോധികയുടെ താലിമാലയുമായി യുവതി മുങ്ങി. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വയോധികയെ സ്‌കാനിംഗിന് വിധേയയാക്കിയപ്പോള്‍ അഴിച്ചു നല്‍കിയ താലിമാലയുമായാണ് വേലക്കാരി മുങ്ങിയത്. സംഭവത്തില്‍ പിടിയിലായ ചുങ്കത്തറ പുലിമുണ്ട കുത്തുകല്‍ രാജശ്രീ എന്ന ശ്രുതി(34)യെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എസ് ഐ പി വിഷ്ണു പറഞ്ഞു.
വയോധികയുടെ മകനും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ ശാന്തിഗ്രാം മൈത്രിയില്‍ മധുസൂദനന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പത്തു ദിവസം മുമ്പു വരെ കോട്ടയം ടൗണിനടുത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രതി രോഗികളെ ചികിത്സിച്ചിരുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസറായും രാജശ്രീ ജോലി ചെയ്തിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ആന്ധ്രയില്‍ മൂന്ന് വര്‍ഷത്തെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് മഞ്ചേരിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്തു. ഡോക്ടര്‍മാരുടെ കൂടെ ഓപ്പറേഷന്‍ തിയ്യേറ്ററിലും പരിശോധനകളിലും പങ്കെടുത്ത് ചികിത്സയുടെ പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കിയാണ് പിന്നീട് ഡോക്ടറായി രംഗത്തെത്തിയത്. അഞ്ചു വര്‍ഷത്തോളം ഡോക്ടറുടെ വേഷം കെട്ടിയ രാജശ്രീ കള്ളനോട്ട് തുടങ്ങി വിവിധ തട്ടിപ്പു കേസുകളിലും പ്രതിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതി ഒന്നര വര്‍ഷം തടവിന് ശിക്ഷിച്ച് നെയ്യിറ്റിന്‍കര ജയിലിലയച്ചിരുന്നു.
malappuram

Keywords: Malappuram, Robbery, Woman.
3:56 PM | 0 comments

ഇഫ്‌ലു ഓഫ് കാമ്പസ് കുഴിച്ച് മൂടിയത് രാഷ്ട്രീയ പാര്‍ട്ടികള്‍; മൗനം വെടിയണം: എസ് എസ് എഫ്

Written By Kvartha SAT on Friday, October 9, 2015 | 8:09 PM

മലപ്പുറം:  (www.malappuram.kvartha.com 09.10.2015) സച്ചാര്‍ കമ്മീഷന്‍
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് തുടങ്ങിയിരുന്ന ഇഫ്‌ലു ഓഫ് കാമ്പസ് അടച്ച്പൂട്ടിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം ഒഴിവാക്കി സമൂഹത്തോട് മറുപടി പറയണമെന്ന് എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. ഇഫ്‌ലു ഓഫ് കാമ്പസ് കുഴിച്ച് മൂടാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മലപ്പുറത്ത് നടത്തിയ പ്രതിഷേതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കാമ്പസിന്റെ പിതൃത്വം ഏറ്റെടുത്ത് സമൂഹത്തിന്റെ വോട്ട് തട്ടിയ രാഷ്ട്രീയ പ്രസ്താനം വിദ്യാര്‍ത്ഥികളോട് കടുത്ത അനീതിയാണ് ചെയ്യുന്നത്. ഇഫ്‌ലു നഷ്ടപ്പെട്ടതില്‍ സംസ്ഥാന- കേന്ദ്ര സര്‍കാറുകളുടെ അനാസ്ഥയാണ്. കേരള സര്‍കാറും കേരളത്തിലെ എംപിമാരും അടിയന്തിരമായി എം എച്ച് ആര്‍ ഡിയില്‍ ഇടപെട്ട് ഇഫ്‌ലു യാഥാര്‍ത്യമാക്കാന്‍ മുന്നോട്ട് വരണം. ഇഫ്‌ലുവിനെ കുഴിച്ച് മൂടാന്‍ ശ്രമം തുടരുകയാണെങ്കില്‍ ഇഫ്‌ലു ഓഫ് കാമ്പസ് യാഥാര്‍ത്യമാകുന്നത് വരെ അധികാര കേന്ദ്രത്തിലേക്ക് പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് എസ് എസ് എഫ് മുന്നറിയിപ്പ് നല്‍കി.
 പ്രതിഷേധത്തില്‍ ജില്ലാ കാമ്പസ് സെക്രട്ടറി എം കെ മുഹമ്മദ് സ്വഫ്‌വാന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധ മാര്‍ച്ചിന് കെ അബ്ദുറശീദ്, അശ്കര്‍ മലപ്പുറം, മുഹാസിന്‍ കൊളത്തൂര്‍, തൗഫീഖ് ഒതുക്കുങ്ങല്‍, അബ്ദുറഹീം പഴമള്ളൂര്‍ എന്നീവര്‍ നേതൃത്വം നല്‍കി.
Keywords: Malappuram, SSF, 
8:09 PM | 0 comments

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ചില സംശയങ്ങളും ഉത്തരങ്ങളും

Written By mvarthasubeditor on Monday, January 12, 2015 | 3:24 PM


റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട പൊതുസ്വഭാവമുള്ള 
ചില സംശയങ്ങളും ഉത്തരങ്ങളും

? റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് എന്തൊക്കെയാണു ചെയ്യേണ്ടത്.
നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി അപേക്ഷാഫോമുകള്‍ തങ്ങളുടെ റേഷന്‍ കാര്‍ഡ് ഏതു റേഷന്‍കടയുടെ കീഴിലാണോ ആ റേഷന്‍കടയില്‍ നിന്ന് ഈ മാസം 19 വരെ സൗജന്യമായി ലഭിക്കും. അപേക്ഷാഫോം പൂരിപ്പിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഒരു ലഘുലേഖയും ഇതോടൊപ്പം ലഭിക്കും.

? പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കടയില്‍ നല്‍കിയാല്‍ മതിയോ.
തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ വച്ചായിരിക്കും തിരികെ വാങ്ങുന്നത്. ഈ മാസം 19 നുശേഷം റേഷന്‍ കാര്‍ഡിനായി മുതിര്‍ന്ന വനിതാ അംഗത്തിന്റെ ഫോട്ടോ എടുക്കുന്നതിനുള്ള ക്യാമ്പുകള്‍ തുടങ്ങും. മാര്‍ച്ച് നാലിനു ഫോട്ടോ ക്യാമ്പുകള്‍ അവസാനിക്കും. 

? ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണോ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നത്? പുതുക്കുന്ന കാര്‍ഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണേ്ടാ.

നിലവില്‍ ഉപയോഗിച്ചുവരുന്ന റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012-ല്‍ അവസാനിച്ചതാണ്. അതിനാല്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ജോലിയും ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുന്‍ഗണനാ വിഭാഗത്തെ കണെ്ടത്തുന്ന ജോലിയും ഒരുമിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുതുക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗം, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലായിരിക്കും ഉള്‍പ്പെടുന്നത്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മുന്‍ഗണനാ വിഭാഗത്തിലും അല്ലാത്തവര്‍ പൊതുവിഭാഗത്തിലുമായിരിക്കും ഉള്‍പ്പെടുന്നത്. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ് നല്‍കുന്നത്.

? റേഷന്‍ കാര്‍ഡ് പതുക്കുന്നതിനുളള അപേക്ഷാഫോം പൂരിപ്പിക്കുന്നതിനു സഹായിക്കുന്നതിന് ആരെയാണു സമീപിക്കേണ്ടത്.

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ അപേക്ഷാഫോമിനോടൊപ്പം ലഭിക്കുന്നതാണ്. റേഷന്‍ കടക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കണ്‍ട്രോള്‍ റൂമിന്റെയും സഹായങ്ങള്‍ ആവശ്യമെങ്കില്‍ നേടാവുന്നതാണ്. ടോള്‍ ഫ്രീ നം. 1800-425-1550/1967.

? എന്റെ പേര് കുടുംബത്തിലെ റേഷന്‍ കാര്‍ഡിലാണ്. അതു മാറ്റി ഭര്‍ത്താവിന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലാക്കാന്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനോടൊപ്പം കഴിയുമോ.

കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ നിന്നു പേരു മാറ്റി, മറ്റു കാര്‍ഡുകളില്‍ ചേര്‍ക്കാനോ, പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനോ ഈ സമയത്തു കഴിയില്ല. പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നശേഷം കുടും ബ കാര്‍ഡില്‍ നിന്നു പേരു കുറവ് ചെയ്തു മറ്റു കാര്‍ഡില്‍ ചേര്‍ക്കാം.

? മേല്‍വിലാസം മാറിയിട്ടുണെ്ടങ്കില്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് എന്താണു ചെയ്യേണ്ടത്.

മാറിയ മേല്‍വിലാസം താങ്കളുടെ കാര്‍ഡ് ഉള്‍പ്പെട്ടിട്ടുളള താലൂക്കില്‍ തന്നെയാണെങ്കില്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ ഓഫീസുകളില്‍ നിന്നു ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാഫോമിനൊപ്പം ക്യാമ്പുകളില്‍ ഹാജരാക്കുകയാണെങ്കില്‍ മേല്‍വിലാസം മാറ്റാവുന്നതാണ്.

? റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്തു പുതുതായി അംഗങ്ങളുടെ പേരുകള്‍ ചേര്‍ക്കാന്‍ കഴിയുമോ.

2015 ജനുവരി ഒന്നിനു രണ്ടു വയസ് തികഞ്ഞ കുട്ടികളുടെ പേര്, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോമില്‍ എഴുതി ചേര്‍ക്കുകയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും ചെയ്താല്‍ കുട്ടികളുടെ പേരു ചേര്‍ക്കാന്‍ കഴിയും.

? റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്തുപോയി. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ട്. പുതിയ കാര്‍ഡ് ഈ സമയത്ത് ലഭിക്കുമോ.

സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കാം.

? റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്തു സ്ഥലത്തില്ലാത്തവര്‍ക്കു പിന്നീട് അതിനുളള അവസരമുണേ്ടാ? ഓണ്‍ലൈന്‍ മുഖേന റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കുമോ.

ലഭിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലെ ലലെൃ്ശരല ഹീഴശി വഴിയും, അക്ഷയ, കുടുംബശ്രീ എന്നിവ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതും കാര്‍ഡുടമയെ തിരിച്ചറിയുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ബന്ധപ്പെട്ട സപ്ലൈ ഓഫീസ് സന്ദര്‍ശിക്കേണ്ടതുമാണ്.

? വെവ്വേറെ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുളള ഭാര്യയ്ക്കും ഭര്‍ത്താവിനും ഈ കാര്‍ഡുകളില്‍ നിന്നും തങ്ങളുടെ പേരുകള്‍ കുറവു ചെയ്തു കൊണ്ട് പുതിയ കാര്‍ഡ് ഈ സമയത്ത് അനുവദിച്ചു നല്‍കുമോ.

പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നതിനുശേഷം അതു ചെയ്യാം.

? വനിതാ അംഗങ്ങളുടെ അഭാവത്തില്‍ പുരുഷന്റെ പേരില്‍ കാര്‍ഡ് അനുവദിക്കുമോ.

അനുവദിക്കും.

? റേഷന്‍കാര്‍ഡ് സമീപകാലത്തു നഷ്ടപ്പെട്ടുപോയി. എങ്കില്‍ പുതിയ കാര്‍ഡ് ലഭിക്കുമോ.

ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുളള അപേക്ഷ സഹിതം പുതുക്കലിനുള്ള അപേക്ഷാഫോം സമര്‍പ്പിക്കാം.

? ഫോട്ടോ പതിക്കാത്ത പഴയ കാര്‍ഡാണ് കൈവശമുളളത്. ഈ കാര്‍ഡ് പുതുക്കി ലഭിക്കുമോ.

നിലവില്‍ പ്രാബല്യത്തിലുളള കാര്‍ഡ് അല്ലാത്തതിനാല്‍ പുതുക്കല്‍ പ്രക്രിയ കഴിഞ്ഞശേഷം മാത്രം അപേക്ഷ നല്‍കുക.

? വിധവയും നിര്‍ധനയും ആശ്രയരഹിതയുമായ വനിതയാണെങ്കില്‍ ഞാന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുമോ.

ഒഴിവാക്കല്‍ മാനദണ്ഡത്തില്‍ വരുന്നില്ലായെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

? ഞാനാണു കുടുംബത്തിലെ മുതിര്‍ന്ന വനിത. എന്നാല്‍, എനിക്കു മരുമകളുടെ പേരിലാണു കാര്‍ഡെടുക്കാന്‍ താല്പര്യമെങ്കില്‍ സാധിക്കുമോ.

മുതിര്‍ന്ന വനിതാ അംഗത്തിന്റെ സമ്മതപത്രം പ്രകാരം സാധിക്കും.

? റേഷന്‍കാര്‍ഡ് പുതുക്കുന്ന സമയത്തു കാര്‍ഡുടമയ്ക്കു ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമുണേ്ടാ.

ഇല്ല. എന്നാല്‍ സബ്‌സിഡി തുക നേരിട്ട് ബാങ്കിലേക്കു മാറ്റുന്ന പദ്ധതി നടപ്പിലാകുമ്പോള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടി വരും.

? ഫോട്ടോ എടുക്കുന്നതിനായി ക്യാമ്പില്‍ വരുമ്പോള്‍ പഴയ റേഷന്‍കാര്‍ഡ് കൊണ്ടുവരേണ്ടതുണേ്ടാ? മറ്റെന്തെല്ലാം രേഖകള്‍ കൊണ്ടുവരണം? പഴയ റേഷന്‍ കാര്‍ഡ് തിരികെ നല്‍കുമോ.

പഴയ റേഷന്‍കാര്‍ഡ്, പുതുക്കലിനുളള ഫോം, ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയല്‍ രേഖ, എന്നിവ ക്യാമ്പില്‍ കൊണ്ടുവരേണ്ടതാണ്. ഉദാ: ആമിസ ുമയൈീീസ, ഉൃശ്ശിഴ ഹശരലിരല ലരേ

? നിലവിലുളള റേഷന്‍കാര്‍ഡില്‍ നിന്നു വരുമാനത്തില്‍ കുറവു വരുത്താനാണെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത്.

വില്ലേജ് ഓഫീസില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് റേഷന്‍കാര്‍ഡ് പുതുക്കാനുളള അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതി.

? എപിഎല്‍ കാര്‍ഡ് ബിപിഎല്‍. ആക്കി മാറ്റുന്നതിനു കളക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. പരിശോധനയും കഴിഞ്ഞു. ഇനി ബിപിഎല്‍ കാര്‍ഡ് ലഭിക്കുമോ? ഇതിനായി അന്വേഷണം നടത്തേണ്ടതായുണേ്ടാ.

റേഷന്‍ കാര്‍ഡ് പുതുക്കി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചതിനാല്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് പുതിയ കാര്‍ഡായി ലഭിക്കും.

? കാര്‍ഡുടമയോ അം ഗങ്ങളോ മരിച്ചുപോയാല്‍ കാര്‍ഡ് പുതുക്കുന്നവരെ ഉള്‍പ്പെടുത്താതിരിക്കാന്‍ എന്താണു ചെയ്യേണ്ടത്.

ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി.

? ജോലിയുടെ ഭാഗമായി മറ്റൊരു സംസ്ഥാനത്തായിരുന്ന എനിക്ക് അവിടെ റേഷന്‍ കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു സറണ്ടര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് സഹിതം കേരളത്തില്‍ സ്ഥിര താമസമാണ്. ഇവിടെ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ എന്താണു ചെയ്യേണ്ടത്.

പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷയോടൊപ്പം താമസ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കും.

? ഗൃഹനാഥ വിദേശത്താണെങ്കില്‍ കുടുംബത്തിലെ കാര്‍ഡ് ആരുടെ പേരില്‍ നല്‍കും? കുടുംബനാഥ തിരികെ വരുമ്പോള്‍ കാര്‍ഡില്‍ ഉടമയുടെ പേരും ഫോട്ടോയും മാറ്റുവാന്‍ കഴിയുമോ.

കുടുംബത്തോടൊപ്പം സ്ഥിരതാമസമില്ലെങ്കില്‍ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് ലഭിക്കും. കുടുംബനാഥ തിരികെയെത്തുന്ന മുറയ്ക്ക് രേഖകളുടെഅടിസ്ഥാനത്തില്‍ പേരുള്‍പ്പെടുത്തി കാര്‍ഡുടമയെ മാറ്റാം.

? റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് പുതുക്കേണ്ടതായുണേ്ടാ? ഒരു അവശ്യരേഖ എന്ന നിലയില്‍ മാത്രം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമോ.

റേഷന്‍ വിഹിതം ആവശ്യമില്ലെങ്കിലും റേഷന്‍ കാര്‍ഡ് പുതുക്കി കൈവശം വയ്ക്കാന്‍ സാധിക്കും. പുതുക്കല്‍ ഫോമില്‍ റേഷന്‍ ആവശ്യമുണേ്ടാ എന്ന ചോദ്യത്തിന് 'ഇല്ല' എന്നു മറുപടി നല്‍കുക.

? എന്റെ റേഷന്‍ കാര്‍ഡ് ഇപ്പോഴുളള കടയില്‍ നിന്നു സമീപത്തുളള കടയിലേക്ക് മാറ്റാന്‍ ഇപ്പോള്‍ സാധിക്കുമോ.

റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായശേഷം മാറ്റാന്‍ കഴിയും.

? പേരിലും മേല്‍വിലാസത്തിലും തിരുത്തലുണെ്ടങ്കില്‍ എന്താണു ചെയ്യേണ്ടത്.

ആവശ്യമായ സാക്ഷ്യപത്രം പുതുക്കല്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് തിരുത്തലുകള്‍ വരുത്താം.

? നിലവിലുളള കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന താലൂക്കിലല്ല/ ജില്ലയിലല്ല ഇപ്പോള്‍ താമസിക്കുന്നതെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണു ചെയ്യേണ്ടത്.

പഴയ മേല്‍വിലാസത്തില്‍ ഫോം വാങ്ങുക. പുതുക്കല്‍ നടപടി അവസാനിച്ചശേഷം പുതിയ ജില്ലയില്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.

? പുതുതായി പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ കാര്‍ഡ് പുതുക്കുന്നതോടൊപ്പം കഴിയുമോ.

ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സാധിക്കും (സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്)

? കേരളത്തില്‍ സ്ഥിരതാമസമല്ലാത്തവര്‍ക്കു റേഷന്‍ കാര്‍ഡ് ലഭിക്കുമോ.

ഇല്ല. കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കാണു റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്.

? മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനുവേണ്ടിയുളള മാനദണ്ഡങ്ങള്‍ എന്തെല്ലാം. 
4.11.2011 se k.D(ssI) \w. 16/2011/X.kz.`.h, 27.04.2012 se k.D (ssI)\w. 112/2012/X.kz.`.h എന്നീ സര്‍ക്കാര്‍ ഉത്തരവുകളില്‍ പരാമര്‍ശിച്ചിട്ടുളള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ നിന്നാണുമുന്‍ഗണനാ വിഭാഗത്തെ തെരഞ്ഞെടുക്കുന്നത്.

? റേഷന്‍ കടയില്‍ നിന്നു ലഭിച്ച അപേക്ഷാഫോം നഷ്ടപ്പെട്ടുപോകുകയോ പൂരിപ്പിച്ചപ്പോള്‍ തെറ്റിപ്പോവുകയോ ചെയ്താല്‍ വേറെ അപേക്ഷാഫോം ലഭിക്കുമോ.

ഓരോ കാര്‍ഡിനും ഓരോ ഫോം മാത്രമേ പ്രിന്റ് ചെയ്തു വിതരണംനടത്തുകയുള്ളു. ഫോം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതു കാര്‍ഡുടമയുടെ ഉത്തരവാദിത്വമാണ്. വളരെ അടിയന്തര സന്ദര്‍ഭങ്ങളില്‍ ബ്ലാങ്ക് ഫോമുകള്‍ നല്‍കും.

? ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെങ്കിലും മുന്‍ഗണനാ പട്ടികയില്‍ വന്നില്ലെങ്കില്‍ എന്താണു ചെയ്യേണ്ടത്.

പരിശോധനാ കമ്മിറ്റിക്കു പരാതി നല്‍കാവുന്നതാണ്.

? പുതുക്കിയ കാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ വിവിധ വിഭാഗത്തിലുളള കാര്‍ഡുടമകള്‍ക്കു ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ എന്തൊക്കെയാണ് അവയുടെ നിരക്ക് എത്രയാണ്.

ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തിന് ആളൊന്നിന് അഞ്ചു കിലോ ഭക്ഷ്യധാന്യം വീതം ലഭിക്കും. എഎവൈ വിഭാഗത്തിന് 35 കിലോ ഭക്ഷ്യധാന്യവും മറ്റുളള വിഭാഗത്തിന് ലഭ്യതയ്ക്കനുസരിച്ച് ഏഴു മുതല്‍ എട്ടു വരെ കിലോ ഭക്ഷ്യധാന്യവുംലഭിക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുമ്പോഴുളള നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകും.

? നിലവില്‍ ഒരു കാര്‍ഡിലും പേരില്ലാത്ത ഒരാളുടെ പേര് ഇപ്പോള്‍ പുതുക്കുന്ന റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ? എന്തു രേഖയാണു ഹാജരാക്കേണ്ടത്.

കുട്ടികളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, മുതിര്‍ന്നവര്‍ക്കു മറ്റൊരു കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്ന രേഖ.

? കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗം രോഗബാധിതയും ക്യാമ്പില്‍ വരാന്‍ കഴിയാത്ത ആളുമാണ്. കുടുംബത്തില്‍ മറ്റു വനിതാ അംഗങ്ങളില്ല. കാര്‍ഡുടമയായ പുരുഷന്‍ മരിച്ചുപോയി എങ്കില്‍ കുടുംബത്തിലെ ഇപ്പോഴുള്ള മുതിര്‍ന്ന അംഗത്തിന്റേ പേരില്‍ കാര്‍ഡ് നല്‍കുമോ.

ഇത്തരത്തിലുളളവര്‍ക്കു കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വകുപ്പ് തലത്തില്‍ ഏര്‍പ്പെടുത്തും.

? എന്റെ കാര്‍ഡ് നിലവില്‍ ബിപിഎല്‍ ആണ്. എന്നാല്‍, സമീപകാലത്തായി എനിക്കു സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇപ്പോഴുളള കാര്‍ഡില്‍ നിന്നു വേര്‍പെട്ട് എനിക്കുമാത്രമായി പുതിയ കാര്‍ഡും എന്നാല്‍, മറ്റംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്.

ഒരേ കുടുംബത്തില്‍ താമസിക്കുന്നവര്‍ക്കു രണ്ടു കാര്‍ഡ് അനുവദിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

? രണ്ടു കുടുംബമാണെങ്കിലും ഒരു വീട്ടിലാണു താമസിക്കുന്നതെങ്കില്‍ നിലവിലുള്ളറേഷന്‍ കാര്‍ഡ് വിഭജിച്ച് രണ്ടു കാര്‍ഡായി നല്കുമോ.

പ്രത്യേക കുടുംബമായി ഒരേ കെട്ടിടത്തില്‍ താമസിക്കുകയും ആ വിവരം പഞ്ചായത്ത് അധികാരികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്താല്‍ ഇത്തരത്തിലുളള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍, കാര്‍ഡ് പുതുക്കലിനുശേഷം മാത്രം.

? ഫോമുകള്‍ പൂരിപ്പിച്ചു നല്‌കേണ്ട ക്യാമ്പുകള്‍ എവിടെയായിരിക്കും? വിവരങ്ങള്‍എങ്ങനെ അറിയാന്‍ കഴിയും.

റേഷന്‍ കടയ്ക്കു സമീപം കാര്‍ഡുടമകള്‍ക്കു സൗകര്യപ്രദമായ ഇടങ്ങളിലായിരിക്കുംക്യാമ്പുകള്‍ ക്രമീകരിക്കുക. ഈ വിവരം പത്രം മുഖേനയും റേഷന്‍കടയുടമമുഖാന്തിരവും കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും.

? പുതിയ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ ഇപ്പോഴുള്ള കാര്‍ഡ് നമ്പര്‍ തന്നെയായിരിക്കുമോ.

അതെ. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ കാര്‍ഡ് നമ്പര്‍ മാറിയേക്കാം.

? ആര്‍സിഎംഎസ് (റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം) ഫ്രീസ് ചെയ്തതിനുശേഷം അത്യാവശ്യമായതിനാല്‍ അപേക്ഷിച്ചതിന്‍ പ്രകാരം എനിക്കു താത്കാലിക റേഷന്‍കാര്‍ഡ് നല്കുകയുണ്ടായി. പ്രസ്തുത കാര്‍ഡും ഈ അവസരത്തില്‍ പുതുക്കാന്‍കഴിയുമോ.

കഴിയും.

? റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി അപേക്ഷാ ഫോമിനോടൊപ്പം അസല്‍രേഖകളാണോ അതോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണോ ഹാജരാക്കേണ്ടത്.

ജനന തീയതി സംബന്ധിച്ചു സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മറ്റു രേഖകള്‍ അസലും ഹാജരാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതും അസല്‍ പരിശോധനയ്ക്കായി ക്യാമ്പുകളില്‍ കൊണ്ടുവരേണ്ടതുമാണ്.

? ഞാനാണ് വീട്ടിലെ ഏകവനിത. എന്നാല്‍ എന്റെ പേര് ഇപ്പോഴുളള കാര്‍ഡിലില്ല. കുടുംബത്തിലെ കാര്‍ഡിലാണ് എന്റെ പേരുളളത്. ഇതില്‍ നിന്നു കുറവുചെയ്തു കാര്‍ഡുടമയായി എന്റെ ഫോട്ടോ പതിച്ച പുതുക്കിയ കാര്‍ഡ് ലഭിക്കുമോ.

നിലവില്‍ കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് പുതുക്കിയശേഷം, വനിതാ അംഗത്തിന്റെ പേര് ചേര്‍ത്തു കാര്‍ഡുടമയാക്കാവുന്നതാണ്.

? ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. മൂന്നു കുടുംബങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. മൂന്നു കാര്‍ഡ് നിലവിലുണ്ട്. ഇവ മൂന്നും പുതുക്കി പുതിയ കാര്‍ഡ് തരുമോ.

മൂന്നു കുടുംബങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം താമസ സര്‍ട്ടിഫിക്കറ്റ് ഉണെ്ടങ്കില്‍ മൂന്നു കാര്‍ഡും പുതുക്കി നല്‍കും.

? കാര്‍ഡുടമയാകാന്‍ താല്പര്യമില്ലാത്ത വനിതയ്ക്കു പുരുഷന്റെ പേരില്‍ തന്നെ കാര്‍ഡ് പുതുക്കി ലഭിക്കുമോ.

കുടുംബം മുന്‍ഗണനാ വിഭാഗത്തില്‍ വരേണ്ടതുണെ്ടങ്കില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ വനിത കാര്‍ഡുടമയാകണം.

? പുതുക്കിയ കാര്‍ഡുകള്‍ എന്നുമുതല്‍ ലഭിച്ചു തുടങ്ങും? അതുവരെ നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ.

ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് ഓഗസ്റ്റ് ഒന്നു മുത ല്‍ പുതിയ റേഷന്‍ കാര്‍ഡ് നിലവില്‍വരും. അതുവരെ നില വിലുള്ള കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും

3:24 PM | 0 comments

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി യു പി എക്ക് ഗുണം ചെയ്യും: ഇടി

Written By Malappuram News on Saturday, March 22, 2014 | 12:45 AM

മലപ്പുറം: നരേന്ദ്രമോദി ഏകാധിപതിയെ പോലെ തന്നെ സ്വയം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് പിടിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബശീര്‍.

രാജ്യത്തിന്റെ ഐക്യമൊന്നും മോദിക്ക് പ്രശ്‌നമല്ല. രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന നമ്മള്‍ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി രാജ്യത്തെ യുവാക്കളെ സ്വധീനിച്ചിട്ടുണ്ട്. ഇത് ഈ തിരഞ്ഞെടുപ്പില്‍ യു പി എക്ക് ഗുണം ചെയ്യുമെന്നും ഇടി പറഞ്ഞു.
12:45 AM | 0 comments

കസ്തൂരിരംഗന്‍: സി പി എം ഇരട്ടത്താപ്പ് കാണിക്കുന്നു- എം ഐ ഷാനവാസ്

മലപ്പുറം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സി പി എം ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് വയനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം ജനവാസകേന്ദ്രങ്ങളെയും തോട്ടങ്ങളെയുമെല്ലാം പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കി കഴിഞ്ഞു. അന്തിമവിജ്ഞാപനം കര്‍ഷകര്‍ക്കനുകൂലമായ രീതിയിലിറക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമെ സാധിക്കൂ. കസ്തൂരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിച്ച് വോട്ടുനേടാമെന്നത് സി പി എമ്മിന്റെ വ്യാമോഹമാണ്. മലയോരമേഖലകളെല്ലാം തന്നെ യു ഡി എഫിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യഘട്ട പ്രചരണം ശക്തമായി തുടരുകയാണെന്നും യു ഡി എഫ് അണികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സജ്ജരായി കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ കണ്‍വെന്‍ഷനുകള്‍ നടന്നത് വയനാട്ടിലാണ്. പഞ്ചായത്ത്, ബൂത്ത് കണ്‍വെന്‍ഷനുകള്‍ അന്തിമഘട്ടത്തിലാണ്. ഇന്ന് ഏറനാട് നിയോജകമണ്ഡലത്തില്‍ പ്രചാരണപരിപാടികള്‍ക്ക് തുടക്കമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
12:42 AM | 0 comments

കോണ്‍ഗ്രസിന് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകില്ല

വേങ്ങര: കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാകില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബയുടെ വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുജ്‌റാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വംശഹത്യ നടക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ എം പി യെ പോലും രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് പാലോളി ആരോപിച്ചു. യു ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി കെ സുന്ദരന്‍, കെ വി ബാല സുബ്രഹ്മണ്യന്‍, ടി എന്‍ ശിവശങ്കരന്‍, മുസ്തഫ കടമ്പോട്, ടി എ സമദ്, എം മുഹമ്മദ് പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുസ്തഫ കടമ്പോട് ചെയര്‍മാനും എം മുഹമ്മദ് ജനറല്‍ കണ്‍വീനറും, കെ ടി അലവിക്കുട്ടി ട്രഷററുമായി സമിതി രൂപവത്കരിച്ചു.
12:40 AM | 0 comments

നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ച


മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് കലക്ടര്‍ കെ ബിജു അറിയിച്ചു.
ഈമാസം 15 മുതലായിരുന്നു നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്ന തീയതി. എന്നാല്‍ ജില്ലയില്‍ ആദ്യ പത്രികകള്‍ ലഭിച്ചത് 19 നായിരുന്നു. മലപ്പുറത്ത് 12 ഉം പൊന്നാനിയില്‍ 11 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ഡി എഫ് നേതാക്കള്‍ക്കൊപ്പം ഇന്നലെ ഉച്ചക്ക് ശേഷം വയനാട് കലക്ടറേറ്റിലെത്തിയാണ് ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ മുമ്പാകെ അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പത്രികാസമര്‍പ്പണത്തിനായി പുറപ്പെട്ടത്.
ഉച്ചക്ക് ശേഷം രണ്ടരയോടെ കലക്ടറുടെ ചേമ്പറിലെത്തിയ എം ഐ ഷാനവാസ് മൂന്ന് സെറ്റ് പത്രികയാണ് നല്‍കിയത്. വയനാട് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, മലപ്പുറം ഡി സി സി പ്രസിഡന്റ് ഇ കെ മുഹമ്മദ് കുഞ്ഞി, ഐ സി ബാലകൃഷ്ണന്‍, സി മോയിന്‍കുട്ടി എന്നിവര്‍ ഷാനവാസിനൊപ്പമുണ്ടായിരുന്നു. നേരത്തെ ഡി സി സിയില്‍ നിന്നും യു ഡി എഫ് നേതാക്കളടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.
പി കെ ഗോപാലന്‍, പി വി ബാലചന്ദ്രന്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, എന്‍ ഡി അപ്പച്ചന്‍, റസാഖ് കല്‍പ്പറ്റ, എ കെ അഹമ്മദ്ഹാജി, പി പി ആലി, എ പി ഹമീദ്, കെ കെ ഹംസ, കെ ജെ ദേവസ്യ, എം സി സെബാസ്റ്റ്യന്‍, പ്രവീണ്‍കുമാര്‍, പി കെ അനില്‍കുമാര്‍, സി പി വര്‍ഗീസ്, ഭഗീരഥന്‍പിള്ള തുടങ്ങിയ നേതാക്കളും, ഡി സി സി ഭാരവാഹികളും, കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കളും സംബന്ധിച്ചു.
മലപ്പുറം ലോക്‌സഭാമണ്ഡലത്തില്‍ സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി നാസറുദ്ദീന്‍ (47) നാമനിര്‍ദേശ പത്രിക നല്‍കി. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇല്‍യാസും സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി സ്വാദിഖും നാമനിര്‍ദേശ പത്രിക നല്‍കി.
പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീറിന്റെ ഡമ്മിയായി അശ്‌റഫ് കോക്കൂര്‍ പത്രിക നല്‍കി. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 56,847 രൂപയുടെ നിക്ഷേപമുണ്ട്. ഒരു സ്‌കോഡ കാര്‍ സ്വന്തമായുണ്ട്.
സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി ഇക്‌റാമുല്‍ ഹഖും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കെ വി വിനോദും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി ഗണേശനും സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി അബ്ദുലത്തീഫും നാമനിര്‍ദേശ പത്രിക നല്‍കി.
12:36 AM | 0 comments

58 പാസ്‌പോര്‍ട്ടുകളുമായി കാറിലെത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

Written By Malappuram News on Monday, September 2, 2013 | 1:51 PM

എടക്കര: 58 പാസ്‌പോര്‍ട്ടുകളുമായി കാറിലെത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് ആനമറിയില്‍ സ്ഥാപിച്ച പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടയിലാണ് കാറില്‍ നിന്ന് 58 പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയത്. കണ്ണൂര്‍ ഗീതാലയം മഹേഷ് (45), കൊണ്ടോട്ടി പുളിക്കല്‍ പള്ളിക്കല്‍ ബസാര്‍ ചേലക്കാട് സിദ്ധീഖ് (41) തട്ടേക്കാട്ട് െൈസനുല്‍ ആബിദ് (23) എന്നിവരെയാണ് വഴിക്കടവ് എസ്‌ഐ എംടി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഓണത്തോടനുബന്ധിച്ച് പോലീസ് സ്ഥാപിച്ച ചെക്ക് പോസ്റ്റ് പരിശോധനയിലാണ് പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ഹൈദരാബാദില്‍ നിന്ന് കാറില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു പാസ്‌പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ നിന്നുള്ള തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്ക് കൊണ്ടു പോകാന്‍ പേപ്പറുകള്‍ ശരിയാക്കാനാണ് ഇത്രയും പാസ്‌പോര്‍ട്ട് കൈവശം വെച്ചതെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ പോലീസിന് നല്‍കിയ മൊഴില്‍ വൈരുധ്യമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം തുടങ്ങി. മൂന്ന് പേരെയും നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി  
1:51 PM | 0 comments

ചരിത്രമുഹൂര്‍ത്തം; മെഡിക്കല്‍ കോളജ് ജില്ലക്ക് സ്വന്തം

മഞ്ചേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മലപ്പുറം ജില്ലക്ക് സ്വന്തമായ ദിനം. ഒരു നാടിന്റെ സ്പന്ദനം ആഹ്ലാദത്താല്‍ മിടിക്കുകയായിരുന്നു. സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ നാടിന്റെ ആഘോഷങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തിയ ജനം ചരിത്രമൂഹൂര്‍ത്തം അവിസ്മരണീയമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തപ്പോള്‍ നാടും നഗരവും ഉത്സവലഹരിയിലായി. മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കുവാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യമാണ് യാഥാര്‍ഥ്യമായത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
100 സീറ്റുകളാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. ഒന്നാം വര്‍ഷത്തേയ്ക്കുള്ള ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറി, ലക്ചര്‍ ഹാളുകള്‍, ഡെമോണ്‍സ്‌ട്രേഷന്‍ ഹാളുകള്‍ തുടങ്ങിയവ സജ്ജമാക്കി. അടുത്ത വര്‍ഷങ്ങളിലേക്കുള്ള അക്കാദമിക് ബ്ലോക്ക് ഹോസ്റ്റലുകള്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മാണവും അടുത്തദിവസം തന്നെ ആരംഭിക്കും. താത്കാലികമായി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ മൂന്നു, നാലു നിലകളിലാണ്. 23 ഏക്കര്‍ സ്ഥലമാണ് കോളജിനായി ഏറ്റെടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മ്മിച്ച അഞ്ച് നില കെട്ടിടത്തിന് പുറമേ ഒരു നില കൂടി നിര്‍മിച്ചിട്ടുണ്ട്. കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. തുടക്കത്തില്‍ ജനറല്‍ ആശുപത്രി കോളജിനൊപ്പം ഉണ്ടാവും. പിന്നീട് ഇത് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലേക്ക് കൊണ്ടുവരും. അപ്പോഴേയ്ക്കും കോളേജില്‍ ചികിത്സയും ആരംഭിക്കും. അഞ്ചു വര്‍ഷം കൊണ്ട് മികവുറ്റ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി ഇത് മാറുമെന്നാണ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. പുതുതായി പ്രഖ്യാപിച്ച ആറ് മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തേതാണ് മഞ്ചേരിയില്‍ തുടങ്ങിയത്. 34 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് പൂര്‍ണമായും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുന്ന മെഡിക്കല്‍ കോളജ് എന്ന സവിശേഷതയും ഉണ്ട്. മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തുകയായിരുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനവും പുരോഗമിക്കുകയാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് അനുവദിച്ചത്. അടുത്ത വര്‍ഷത്തോടെ മാത്രമേ ഇവിടെ രോഗികളെ ചികിത്സിക്കല്‍ തുടങ്ങുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ഡോ.പി.വി. നാരായണനാണ് പ്രിന്‍സിപ്പല്‍. 2011 മാര്‍ച്ചിലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മഞ്ചേരി ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളേജുകളുടെ ബജറ്റ് പ്രഖ്യാപനം ഉണ്ടായത്.
12:35 AM | 0 comments

ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും: മുഖ്യമന്ത്രി

വണ്ടൂര്‍: ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹോമിയോ കാന്‍സര്‍ ചികിത്സാ കേന്ദ്രം വണ്ടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ചികിത്സ ലഭിക്കാനുള്ള സൗകര്യമൊരുക്കും. സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണ്.
അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ടത് മരുന്ന് വാങ്ങുന്നതിനാണ്. ഇതാണ് ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷനായി. കെട്ടിടോദ്ഘാടനം ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നിര്‍വഹിച്ചു. സോവനീര്‍ പ്രകാശനം വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രാക്കുന്ന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
12:23 AM | 0 comments

കരിങ്കൊടിക്കാര്‍ക്കും മെഡിക്കല്‍ കോളജ് ആശ്രയം നല്‍കുമെന്ന് മാണി

മഞ്ചേരി: നാടും നഗരവും ആഹ്ലാദ തിമിര്‍പ്പില്‍ ആഘോഷിക്കുമ്പോള്‍ പുറത്ത് കരിങ്കൊടിയുമായി നില്‍ക്കുന്നവര്‍ക്കും നാളെ മെഡിക്കല്‍ കോളജ് ആശ്രയിക്കേണ്ടി വരുമെന്ന് ധനമന്ത്രി കെ.എം മാണി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 660 പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, 230 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, 15 ജില്ലാ ആശുപത്രികള്‍, 11 ജനറല്‍ ആശുപത്രികള്‍, അഞ്ചു മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവയാണ് നിലവിലുള്ളത്. ആറാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് മഞ്ചേരിയില്‍ യാഥാര്‍ഥ്യമായത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയും അധികം ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ മികച്ച ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും മാണി പറഞ്ഞു.
12:10 AM | 0 comments

മഞ്ചേരി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ആഘോഷമാക്കാന്‍ നാടൊരുങ്ങി

Written By Malappuram News on Friday, August 30, 2013 | 8:30 AM

മഞ്ചേരി: ആരോഗ്യമേഖലയില്‍ ജില്ലക്ക് അഭിമാനമാകുന്ന മഞ്ചേരി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി. പന്തലിന്റെയും വേദിയുടെയും നിര്‍മാണം പൂര്‍ത്തിയായി. 12 മന്ത്രിമാരും ജില്ലയിലെ മുഴുവന്‍ എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുക്കും. ആഘോഷം വര്‍ണാഭമാക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധം നഗരത്തിലെ കടകമ്പോളങ്ങളും കെട്ടിടങ്ങളും ദീപാലങ്കൃതമാക്കിയിട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം വിവിധ സംഘടനകളും ക്ലബ്ബുകളും സ്വന്തം നിലയില്‍ കമാനങ്ങള്‍ സ്ഥാപിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം നഗരത്തിലെ കടകളെല്ലാം കൊടി തോരണങ്ങളാല്‍ മനോഹരമാക്കി കഴിഞ്ഞു. മുപ്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അഡ്വ. എം ഉമ്മര്‍ എം എല്‍ എക്ക് അഭിവാദ്യമര്‍പ്പിച്ച് മഞ്ചേരി നിയോജക മണ്ഡലത്തിലുടനീളം ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രിയുടെ അത്യാഹിത വിഭാഗമുള്‍പ്പെടെ വിവിധ വാര്‍ഡുകള്‍ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികള്‍ ചെയ്തു തുടങ്ങി. മെഡിക്കല്‍ കോളജില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പതിനൊന്ന് വിദ്യാര്‍ഥികളും കൂടി പ്രവേശനം നേടിയതോടെ 84 പേര്‍ പ്രഥമ എം ബി ബി എസ് ബാച്ചിലെ പഠിതാക്കളായി. അഖിലേന്ത്യാ ക്വാട്ടയിലുള്ള എം ബി ബി എസ് പ്രവേശനം ഇന്നത്തോടെ പൂര്‍ത്തിയാകും. ഗവ. മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ സ്വീപ്പര്‍ തസ്തികയില്‍ ആറുപേരെ നിയമിച്ചു. ആറു മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് ഇവരുടെ നിയമം. സ്വീപ്പര്‍മാരെ നിയോഗിക്കാന്‍ കോളജ് അധികൃതര്‍ നേരത്തെ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരുന്നു. കരാര്‍ അടിസ്ഥനത്തില്‍ നിയമിക്കുന്ന രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍, നാല് ലാബ് അനാട്ടമി അറ്റന്റര്‍മാര്‍, രണ്ടു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ ദിവസം കോളജ് ഓഫീസില്‍ നടന്നിരുന്നു. വിദ്യാര്‍ഥികളുടെ പഠന മുറിയിലേക്ക് മുപ്പത് മേശ, നൂറ്റമ്പതിലധികം കസേരകള്‍, പത്ത് ടൈനിംഗ് ടേബിള്‍, മുപ്പത് സ്റ്റൂള്‍, പതിനാറ് അലമാര, ആറ് സ്റ്റീല്‍ റാക്ക് എന്നിവ എത്തിയിട്ടുണ്ട്. അതേസമയം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നുമുള്ള ഫഌക്‌സു ബോര്‍ഡുകള്‍ നഗരത്തിലെ പ്രധാന കവലകളില്‍ ഉയര്‍ന്നതും മുഖ്യമന്ത്രിയെ തടയാനെത്തുന്നവരെ കായികമായി നേരിടുമെന്ന ചില സംഘടനകളുടെ പ്രസ്താവനകളും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുന്നതിന് ഓരോ ബ്രാഞ്ചുകളില്‍ നിന്നും എട്ടു വീതം പ്രവര്‍ത്തകരെ സി പി എം നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ട്രാഫിക് നിയന്ത്രണത്തിനും ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പിമാര്‍, സി ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സായുധ പോലീസ് സജ്ജമാണ്.
8:30 AM | 0 comments

രാഷ്ട്രീയ വിവാദത്തില്‍ മുക്കി ശോഭ കെടുത്തരുതെന്ന് എസ് വൈ എസ്

അരീക്കോട്: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാനം രാഷ്ട്രീയ വിവാദത്തില്‍ മുക്കി ശോഭ കെടുത്തരുതെന്ന് എസ് വൈ എസ് ജില്ലാ പ്രവര്‍ത്തകസമിതി. ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും കൂട്ടായ്മയുടെ ഫലമായാണ് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ നല്‍കിയ നാണയത്തുട്ടുകള്‍ ശേഖരിച്ചായിരുന്നു. ഇടക്കാലത്ത് ആശുപത്രിയിലേക്ക് സ്വകാര്യമേഖയുടെ പങ്കാളിത്തം കൊണ്ടു വരാന്‍ നീക്കം നടന്നപ്പോള്‍ എസ് വൈ എസ് ഉള്‍പ്പെടെയുള്ള ജനപക്ഷ സംഘടനകളുടെ ശക്തമായ ഇടപെടലുകളാണ് ആശുപത്രിയെ സര്‍ക്കാര്‍ മേഖലയില്‍ നിലനിര്‍ത്താന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയത്. ഇത്തരത്തില്‍ ജനകീയ കൂട്ടായ്മയുടെ ഫലമായി ജില്ലയ്ക്കു ലഭിച്ച മെഡിക്കല്‍ കോളേജിന്റെ തുടക്കം തന്നെ രാഷ്ട്രീയ വിവാദത്തിനുള്ള അവസരമാക്കി മാറ്റുന്നത് നിര്‍ഭാഗ്യകരമാണ്. ഭരണ പ്രതിപക്ഷങ്ങള്‍ വിട്ടു വീഴ്ചക്കു തയ്യാറായി ജനഹിതത്തിനൊപ്പം നില്‍ക്കണമെന്നും ജില്ലയ്ക്കു ലഭിച്ച സൗഭാഗ്യം വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പിഎം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, കെടി ത്വാഹിര്‍ സഖാഫി, കൊളത്തൂര്‍ അലവി സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അലവിക്കുട്ടി ഫൈസി എടക്കര, കെപി ജമാല്‍ കരുളായി, പിവി മുഹമ്മദ്, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
8:26 AM | 0 comments

പ്രതിഷേധത്തെ തടഞ്ഞാല്‍ നോക്കിനില്‍ക്കില്ല: എല്‍ ഡി എഫ്

മലപ്പുറം: മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായി അടുത്തമാസം ഒന്നിന് മുഖ്യമന്ത്രി മഞ്ചേരിയിലെത്തുമ്പോള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് എല്‍ ഡി എഫ് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. . മുഖ്യമന്ത്രി വരുന്ന റൂട്ടില്‍ കാണിക്കും. ബലം പ്രയോഗിച്ച് മുഖ്യമന്ത്രിയെ തടയില്ല. മറ്റുമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ല. മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനവും ഘോഷയാത്രയും തടയില്ല. മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധം തടയുമെന്നാണ് പറയുന്നത്. ഇതിനുശ്രമിച്ചാന്‍ നോക്കിനില്‍ക്കില്ല. ചിലപ്പോള്‍ സംയമനം പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഉദ്ഘാടന ചടങ്ങില്‍ നിരവധി മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഉദ്ഘാടകനും അദ്ധ്യക്ഷനും കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. ഇത് പരിഹാസ്യവും മതേതരസമൂഹത്തില്‍ ആശാസ്യവുമല്ല. ഭരണഘടനയുടെ മുകളില്‍ ആത്മീയ നേതാക്കള്‍ക്ക് സ്ഥാനം നല്‍കുന്ന ഇറാന്റെ നയമാണിത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ലീഗ് ഏറ്റെടുക്കേണ്ട. സോളാര്‍ തട്ടിപ്പില്‍ ജനങ്ങളെ വെല്ലുവിളിച്ചാണ് മുഖ്യമന്ത്രി നടക്കുന്നത്. പ്രതിഷേധിക്കാനുള്ള ഭരണഘടനാവകാശം ഉപയോഗിച്ചാണ് എല്‍ ഡി എഫ് സമരം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീ നര്‍ വി ഉണ്ണികൃഷ്ണന്‍, സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാനകമ്മിറ്റിയംഗം ടി കെ ഹംസ. ആര്‍ എസ് പി ജില്ലാസെക്രട്ടറി മുഹമ്മദാലി, എന്‍ സി പി ജില്ലാപ്രസിഡന്റ് ടി എന്‍ ശിവശങ്കരന്‍, ജനതാദള്‍ നേതാവ് കെ വി ബാലസുബ്രഹ്മണ്യന്‍ പങ്കെടുത്തു.
8:23 AM | 0 comments

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് സി പി എം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടി എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ബഹിഷ്‌കരിക്കുമെന്ന് സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിതമാകുന്നത് ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് പാര്‍ട്ടി കാണുന്നത്. കേരളത്തിലെ പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് ആരോഗ്യമേഖലയിലും ചികിത്സാ രംഗത്തും ഒരു കുതിച്ചുചാട്ടത്തിന് ഈ മെഡിക്കല്‍ കോളേജിന്റെ സ്ഥാപനവും പ്രവര്‍ത്തനവും ഏറെ സഹായകരമാകും എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജായി മാറാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിന് കഴിയുമെന്ന ഉത്തമപ്രതീക്ഷയും സിപിഐ എം വെച്ചു പുലര്‍ത്തുന്നു. എന്നാല്‍ സെപ്തംബര്‍ ഒന്നിന് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായി മഞ്ചേരിയിലെത്തുന്ന മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാനും കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാനും എല്‍ഡിഎഫ് തീരുമാനമെടുത്തിരിക്കുകയാണ്. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനുെമതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്വേഷണഘട്ടത്തില്‍ മുഖ്യമന്ത്രി രാജിവെച്ചു മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് രണ്ട് മാസത്തിലേറെയായി വിവിധ രൂപത്തിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.
മഞ്ചേരിയിലെത്തുന്ന മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യാനാണ് ആയിരക്കണക്കിന് സമരസഖാക്കള്‍ എത്തുക. ജനകീയ സമരങ്ങളെ ചോരയില്‍മുക്കിക്കൊല്ലാന്‍ ആരുതന്നെ ശ്രമിച്ചാലും അതു പരാജയപ്പെടുകതന്നെ ചെയ്യും. സമാധാനപരമായ പ്രതിഷേധമാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. ആഗസ്ത് 23ന് താനൂരില്‍ പ്രതിഷേധ പ്രകടനത്തെ പൊലീസിന്റെ സാന്നിധ്യത്തില്‍ ലീഗുകാര്‍ ആക്രമിക്കുകയുണ്ടായി.പോലീസും ഗുണ്ടകളും ചേര്‍ന്ന് തടഞ്ഞിട്ടും പ്രതിഷേധപ്രകടനം നടന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ഉള്ള ജനങ്ങളുടെ മൗലികാവകാശം ആര്‍ക്കും പണയം വെക്കാന്‍ സിപിഐ എം ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ അഴിമതിയ്‌ക്കെതിരെ അമര്‍ഷം കൊള്ളുന്ന എല്ലാ ജനാധിപത്യവാദികളും അണിനിരക്കണമെന്ന് സിപിഐ എം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
8:05 AM | 0 comments

സംഘങ്ങളായി സ്വയംതൊഴില്‍ സംരംഭം തുടങ്ങാം


മലപ്പുറം: സ്വയംതൊഴില്‍ സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാവുകയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ് ആന്‍ഡ് ജോബ് ക്ലബ്‌സ്. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ള തൊഴില്‍രഹിതരെ രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള ചെറു സംഘങ്ങളായി സംഘടിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കി സ്വയം തൊഴില്‍ ക്ലബ്ബുകള്‍ രൂപവത്കരിക്കുകയാണ് പദ്ധതി.
2007 മുതല്‍ ആരംഭിച്ച പദ്ധതിയില്‍ 74 അംഗങ്ങളുള്ള 25 ക്ലബ്ബുകളാണ് ജില്ലയിലുള്ളത്. മെഡിക്കല്‍ ഷോപ്പ്, കംപ്യൂട്ടര്‍ സര്‍വീസ് സ്‌റ്റോര്‍, ഓഫ് സെറ്റ് പ്രിന്റ്ിങ് യൂനിറ്റ്, മോബൈല്‍ ഫോണ്‍ സര്‍വീസ് സ്‌റ്റോര്‍ , ലഘുഭക്ഷണശാല, പോള്‍ട്രി ഫാം എന്നിവയാണ് പ്രധാന സംരംഭങ്ങള്‍. ഇവയ്ക്ക് ഇതുവരെ 12 കോടി ലോണ്‍ അനുവദിച്ചിട്ടുണ്ട്. പ്രൊഫഷനല്‍ - സാങ്കേതിക യോഗ്യതയുള്ളവര്‍, തൊഴില്‍രഹിതവേതനം കൈപറ്റുന്നവര്‍, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക്കുകളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പദ്ധതിയില്‍ കൂടുതലും സ്ത്രീകള്‍ അംഗങ്ങളായ ക്ലബ്ബുകളാണ്. പദ്ധതി പ്രകാരം ഒരു ജോബ് ക്ലബ്ബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചിലവിന്റെ 25% വരെ സബ്‌സിഡിയായി നല്‍കും. ജില്ലയിലെ ദേശസാല്‍കൃത, സഹകരണ, റൂറല്‍ ബാങ്കുകല്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ ജോബ് ക്ലബ്ബ് ഗുണഭോക്താക്കള്‍ക്ക് ലീഡ് ബാങ്കിന്റെ പരിശീലന കേന്ദ്രമായ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയ്‌നിംങ് ഇന്‍സ്റ്റിറ്റിയൂട്ട് മുഖേന സൗജന്യ സംരഭകത്വവികസന പരിശീലനവും നല്‍കി വരുന്നുണ്ട്.
8:00 AM | 0 comments

മഴക്കാല രോഗ പ്രതിരോധം: തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

Written By Malappuram News on Friday, July 5, 2013 | 5:44 PM


മലപ്പുറം: മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നഗരസഭാ ടൗണ്‍ ഹാളില്‍ രോഗ പ്രതിരോധ അവലകോന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം തടയാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. റോസ് മേരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 ജൂണില്‍റിപ്പോര്‍ട്ട് ചെയ്ത രോഗവിവരങ്ങളുടെ പട്ടിക

5:44 PM | 0 comments

പത്താം തരം തുല്യതാ കോഴ്‌സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ എട്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം ജയിച്ചവര്‍ക്കും പത്താം തരത്തിന് മുമ്പ് പഠനം അവസാനിപ്പിച്ചവര്‍ക്കും പഴയ സ്‌കീമില്‍ പത്താംതരം പരാജയപ്പെട്ടവര്‍ക്കും പത്താം തരം തുല്യതാ കോഴ്‌സിന് ചേരാം. ഗ്രേഡിങ് സ്‌കീമില്‍ പത്താം തരം തോറ്റവര്‍ തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹരല്ല.
അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും വിദ്യാകേന്ദ്രങ്ങളിലും 100 രൂപയ്ക്ക് ലഭിക്കും. അപേക്ഷോയോടൊപ്പമുള്ള എസ്.ബി.ടി. ചലാന്‍ മുഖേനയാണ് ഫീസ് അടക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന ചേരുന്നവര്‍ ഫീസടക്കേണ്ടതില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 മാസത്തെ പഠന കാലയളവില്‍ അവധി ദിവസ സമ്പര്‍ക്ക ക്ലാസുകള്‍ നടത്തുകയും സൗജന്യമായി പാഠപുസ്തകങ്ങളും നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരം ഫോണ്‍ 0483 2734670.
5:38 PM | 0 comments

എം എസ് എം ജില്ലാ പ്രവര്‍ത്തക സംഗമം ഏഴിന് തിരൂരില്‍

തിരൂര്‍:എം എസ് എം17 -അമത്‌വിജ്‌നാന പരീക്ഷ ജില്ലയിലെ 140 കേന്ദ്രങ്ങളില്‍ നടക്കും. പതിനായിരത്തിലധികം പേര്‍ പരീക്ഷയില്‍ പങ്കെടുക്കും. തിരൂരില്‍ നടന്ന എം എസ് എം ജില്ലാ പ്രവര്‍ത്തക സംഗമംവിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി..
എംഎസ്എംജില്ലാ പ്രവര്‍ത്തകസംഗമം ഞായറാഴ്ച തിരൂര്‍ അക്ഷരകോളേജില്‍ വൈകുന്നേരം 6 മണിക്ക് നടക്കും. എംഎസ്എംജില്ലാ പ്രസിഡന്റ് ജാഫര്‍ പകര ഉദ്ഘാടനം ചെയ്യും.ജില്ലാസെക്രട്ടറി സി എം അബ്ദുല്‍ഖാലിക്ക് സംസാരിക്കും. എംഎസ്എം ജില്ലാ വൈസ് പ്രസിഡന്റ് മുന്‍ഷിറലി കോട്ടക്കല്‍ അധ്യക്ഷതവഹിക്കും.
4:00 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers