മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടി എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ബഹിഷ്‌കരിക്കുമെന്ന് സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിതമാകുന്നത് ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് പാര്‍ട്ടി കാണുന്നത്. കേരളത്തിലെ പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് ആരോഗ്യമേഖലയിലും ചികിത്സാ രംഗത്തും ഒരു കുതിച്ചുചാട്ടത്തിന് ഈ മെഡിക്കല്‍ കോളേജിന്റെ സ്ഥാപനവും പ്രവര്‍ത്തനവും ഏറെ സഹായകരമാകും എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജായി മാറാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിന് കഴിയുമെന്ന ഉത്തമപ്രതീക്ഷയും സിപിഐ എം വെച്ചു പുലര്‍ത്തുന്നു. എന്നാല്‍ സെപ്തംബര്‍ ഒന്നിന് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായി മഞ്ചേരിയിലെത്തുന്ന മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാനും കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാനും എല്‍ഡിഎഫ് തീരുമാനമെടുത്തിരിക്കുകയാണ്. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനുെമതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്വേഷണഘട്ടത്തില്‍ മുഖ്യമന്ത്രി രാജിവെച്ചു മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് രണ്ട് മാസത്തിലേറെയായി വിവിധ രൂപത്തിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.
മഞ്ചേരിയിലെത്തുന്ന മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യാനാണ് ആയിരക്കണക്കിന് സമരസഖാക്കള്‍ എത്തുക. ജനകീയ സമരങ്ങളെ ചോരയില്‍മുക്കിക്കൊല്ലാന്‍ ആരുതന്നെ ശ്രമിച്ചാലും അതു പരാജയപ്പെടുകതന്നെ ചെയ്യും. സമാധാനപരമായ പ്രതിഷേധമാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. ആഗസ്ത് 23ന് താനൂരില്‍ പ്രതിഷേധ പ്രകടനത്തെ പൊലീസിന്റെ സാന്നിധ്യത്തില്‍ ലീഗുകാര്‍ ആക്രമിക്കുകയുണ്ടായി.പോലീസും ഗുണ്ടകളും ചേര്‍ന്ന് തടഞ്ഞിട്ടും പ്രതിഷേധപ്രകടനം നടന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ഉള്ള ജനങ്ങളുടെ മൗലികാവകാശം ആര്‍ക്കും പണയം വെക്കാന്‍ സിപിഐ എം ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ അഴിമതിയ്‌ക്കെതിരെ അമര്‍ഷം കൊള്ളുന്ന എല്ലാ ജനാധിപത്യവാദികളും അണിനിരക്കണമെന്ന് സിപിഐ എം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Post a Comment