മലപ്പുറം: മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നഗരസഭാ ടൗണ്‍ ഹാളില്‍ രോഗ പ്രതിരോധ അവലകോന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം തടയാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. റോസ് മേരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂണില്‍റിപ്പോര്‍ട്ട് ചെയ്ത രോഗവിവരങ്ങളുടെ പട്ടിക
Post a Comment