മലപ്പുറം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സി പി എം ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് വയനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം ജനവാസകേന്ദ്രങ്ങളെയും തോട്ടങ്ങളെയുമെല്ലാം പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കി കഴിഞ്ഞു. അന്തിമവിജ്ഞാപനം കര്‍ഷകര്‍ക്കനുകൂലമായ രീതിയിലിറക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമെ സാധിക്കൂ. കസ്തൂരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിച്ച് വോട്ടുനേടാമെന്നത് സി പി എമ്മിന്റെ വ്യാമോഹമാണ്. മലയോരമേഖലകളെല്ലാം തന്നെ യു ഡി എഫിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യഘട്ട പ്രചരണം ശക്തമായി തുടരുകയാണെന്നും യു ഡി എഫ് അണികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സജ്ജരായി കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ കണ്‍വെന്‍ഷനുകള്‍ നടന്നത് വയനാട്ടിലാണ്. പഞ്ചായത്ത്, ബൂത്ത് കണ്‍വെന്‍ഷനുകള്‍ അന്തിമഘട്ടത്തിലാണ്. ഇന്ന് ഏറനാട് നിയോജകമണ്ഡലത്തില്‍ പ്രചാരണപരിപാടികള്‍ക്ക് തുടക്കമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment