Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Kottakkal. Show all posts
Showing posts with label Kottakkal. Show all posts

കിണറ്റില്‍ വീണ നാലു വയസുകാരനെ 11കാരന്‍ രക്ഷിച്ചു

Written By mvarthasubeditor on Wednesday, July 11, 2012 | 11:25 PM

കോട്ടക്കല്‍: അര്‍ഷദിന്റെ ധീരതയില്‍ സിഫിന് തിരിച്ചു കിട്ടിയത് സ്വന്തം ജീവന്‍. കളിച്ചു കൊണ്ടിരിക്കെ കാല്‍തെറ്റി ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ നാല് വയസുകാരന്‍ സിഫിനാണ് അയല്‍ വാസിയായ കൂട്ടുകാരന്‍ അര്‍ഷദ് രക്ഷകനായത്.

പുതുപ്പറമ്പ് ഞാറത്തടം കാട്ടകത്ത് ഷംസു-ആരിഫ ദമ്പതികളുടെ നാലുവയസുകരാന്‍ സിഫിനാണ് കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. 

പത്ത് മീറ്ററോളം ആഴമുള്ള കിണറ്റില്‍ സിഫിന്‍ വീഴുമ്പോള്‍ അര്‍ഷദ് മാത്രമായിരുന്നു സമീപത്തുണ്ടായിരുന്നു. ഉടനെ അവനും കിണറ്റിലേക്ക് ചാടി സിഫിനെ കരക്കെത്തിച്ചു. ഇതിനിടയില്‍ വിവര മറിഞ്ഞ് പരിസരവാസികളും ഓടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.

English Summery
11-year-old escaped 4-year-old from well 
11:25 PM | 0 comments

മദ്യഷാപ്പിന് മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പോലീസുകാരെ മര്‍ദ്ദിച്ചു

Written By mvarthasubeditor on Wednesday, July 4, 2012 | 1:41 PM

കോട്ടക്കല്‍: മദ്യഷാപ്പിന് മുമ്പില്‍ അതിക്രമം കാണിച്ച സംഘം അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പിച്ചു. കോട്ടക്കല്‍ സ്‌റ്റേഷനിലെ ശശി, സജുകുമാര്‍ എന്നിവരെയാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പാലച്ചിറമാട് കൊളമ്പില്‍ സാദിഖലി(25)യെ പോലീസ് അറസ്റ്റ്‌ചെയ്തു. പൂക്കിപറമ്പ് ബീവറേജ് മദ്യഷാപ്പിന് മുമ്പിലാണ് മൂന്നംഗ സംഘം അതിക്രമം കാണിച്ചത്. ലഹരിയിലായിരുന്നവര്‍ മദ്യഷാപ്പിന് മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് എത്തിയ പോലീസുകാര്‍ക്കെതിരെയും ഇവര്‍ തിരിഞ്ഞു. പോലീസുകാരുടെ കാല്‍വിരല്‍ ചവിട്ടി മുറിക്കുകയും മുതുകില്‍ കടിച്ച് പരുക്കേല്‍പ്പികുകയും ചെയ്തു. പിന്നീട് കൂടുതല്‍ പോലീസുകാരെത്തിയാണ് പിടികൂടിയത്. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രിയാണ് 

സംഭവം. പരുക്കേറ്റവര്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ മലപ്പുറം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജറാക്കി.
1:41 PM | 0 comments

ഗ്യാസ് സിലിന്‍ഡറിന് അമിത വില: സപ്ലൈ ഓഫീസര്‍ പരിശോധിക്കും

കോട്ടക്കല്‍: ഗ്യാസ് സിലിന്‍ഡറിന് അമിത വില ഈടാക്കിയ സംഭവം അന്വേഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്‍ന്ത്യന്‍ ഗ്യാസിന്റെ കോട്ടക്കല്‍ ഏജന്‍സി 'മേഘ' യാണ് കഴിഞ്ഞ ദിവസം ഉപഭോക്താക്കളില്‍ നിന്നും അന്യായമായി തുക ഈടാക്കിയത്.

ഇതെ തുടര്‍ന്ന് ഓഫീസിന് മുമ്പില്‍ ഉപഭോക്താക്കള്‍ ബഹളം വെച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിന്‍ഡറിനാണ് ഏജന്‍സി അമിത വില വാങ്ങിയത്. ഏജന്‍സിയെ കുറിച്ച് നിരവധി പരാതികള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ദിവസം തന്നെ ഇവിടെ പരിശോധന നടത്തും. 

ചേളാരിയിലെ ഐ ഒ സി അധികൃതരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. അപാകതകള്‍ കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
12:28 AM | 0 comments

സൗജന്യ മനശാന്തി ചികിത്സ തുടങ്ങി

Written By mvarthasubeditor on Tuesday, July 3, 2012 | 4:33 PM

കോട്ടക്കല്‍: ആയൂര്‍ വേദ കോളജിലെ മനശാന്തി വിഭാഗത്തില്‍ സൗജന്യ ചികിത്സ തുടങ്ങി. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ 11 വരെ ഗവേഷണാടിസ്ഥാനത്തിലാണ് ചികിത്സ.
4:33 PM | 0 comments

കാന്‍സര്‍ പഠനഗവേഷണ കേന്ദ്രം ആരംഭിക്കുന്നു

കോട്ടക്കല്‍: ആയൂര്‍ വേദ കോളജില്‍ കാന്‍സര്‍ ചികിത്സാ പഠന ഗവേഷണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നു. ബ്രസ്റ്റ്, ഹെഡ്, നെക്ക്, ലംഗ്‌സ് പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളാണ് പഠന ഗവേഷണത്തിനായി തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ മൂന്ന് മെഡിക്കല്‍ കോളജുകളിലാണ് നിലവില്‍ ഇത്തരം ചികിത്സയുള്ളത്. 

ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ശ്രമഫലമായാണ് ഇത് നടപ്പിലാവുന്നത്. ഇതിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംഘം കോളജ് സന്ദര്‍ശിച്ചു.

English Summery
Cancer study center in Kottakal 
12:44 PM | 0 comments

മധ്യവയസ്ക്കന്റെ കൊലപാതകം; സ്ത്രീയടക്കം 2 തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

Written By mvarthasubeditor on Saturday, June 30, 2012 | 8:10 AM

കോട്ടയ്ക്കല്‍: മധ്യവയസ്കനെ കഴുത്തില്‍ മുണ്ടിട്ടുമുറുക്കിയും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തി പാടത്തു തള്ളിയെന്ന കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. തമിഴ്നാട് തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ട വടക്കേക്കോവില്‍ സരോജിനി (സരോജം-55), മധുര ഉസിലാംപെട്ടി തടയന്‍പെട്ടി കൊടങ്ങിനായ്ക്കപ്പടി പെരുമാള്‍ (51) എന്നിവരെയാണ് തിരൂര്‍ സിഐ ആര്‍. റാഫിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നു രാവിലെയാണ് മലമ്പുഴ മന്തക്കാട് ഡാമിനു സമീപത്തെ കണിയാലപ്പറമ്പത്ത് അറുമുഖം മകന്‍ സുബ്രഹ്മണ്യ(52)നെ കാവതികളം പാടത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൗണിലെ സ്വര്‍ണം അരിപ്പുകാരനായിരുന്നു സുബ്രഹ്മണ്യന്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കടംവാങ്ങിയ പണവും മൊബൈല്‍ ഫോണും തിരികെ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ. സലീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സുബ്രഹ്മണ്യന്‍ സരോജിനിയുടെ കൂടെ രണ്ടു വര്‍ഷം താമസിച്ചിരുന്നു. ഇവരില്‍നിന്ന് 6,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വാങ്ങിയ ശേഷം സുബ്രഹ്മണ്യന്‍ നാടുവിട്ടു. അതിനു ശേഷം പെരുമാള്‍ സരോജിനിയുടെ കൂടെ താമസം തുടങ്ങി. സുബ്രഹ്മണ്യന്‍ വേങ്ങരയില്‍ ഉണ്ടെന്നു മനസ്സിലാക്കിയ സരോജിനി അവിടെച്ചെന്ന് പണം ചോദിച്ചു. 20നു വൈകിട്ട് നഗരസഭാ കമ്യൂണിറ്റി ഹാളിനു സമീപം ഇരുവരും വഴക്കുകൂടുകയും സുബ്രഹ്മണ്യന്‍ സരോജിനിയെ അടിക്കുകയും ചെയ്തു.

പിന്നീട്, ബാറില്‍നിന്നു മദ്യം വാങ്ങി മൂന്നുപേരും ഓട്ടോയില്‍ കയറുകയും സുബ്രഹ്മണ്യനെ കോട്ടപ്പടിയില്‍ ഇറക്കുകയും ചെയ്തു. രാത്രി 12 മണിയോടെ സരോജിനിയും പെരുമാളും സുബ്രഹ്മണ്യനെ വിളിച്ചുണര്‍ത്തുകയും മദ്യപിക്കാനായി കാവതികളം പാടത്ത് എത്തുകയുമായിരുന്നു. അവിടെവച്ചും വഴക്കുണ്ടായി. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കോട്ടയ്ക്കല്‍ എസ്ഐ എന്‍.ബി. ഷൈജു, വല്‍സലകുമാര്‍, സുധീഷ്, പ്രവീണ്‍കുമാര്‍, അനൂപ്, സന്തോഷ്കുമാര്‍, അനില്‍കുമാര്‍, സത്യന്‍, പ്രമോദ്, രാജേഷ്, അസീസ്, സരിത, ബിന്ദു എന്നിവരും സിഐയുടെ കൂടെയുണ്ടായിരുന്നു.

English Summery
Two including woman arrested in murder case
8:10 AM | 0 comments

റെയില്‍വെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കോട്ടക്കലില്‍ സ്ഥാപിക്കും

Written By mvarthasubeditor on Thursday, June 28, 2012 | 8:58 AM

കോട്ടക്കല്‍: റെയില്‍വെയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം(പി ആര്‍ എസ്) ഓഫീസ് കോട്ടക്കലില്‍ സ്ഥാപിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ 1000 ലൊക്കേഷന്‍ സ്‌കീമുമായി ബന്ധപ്പെട്ടാണിത്. 

ഇതിന് സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം ഇന്നത്തെ നഗരസഭാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഇതിനായി സൗജന്യ സ്ഥലം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ അറിയിക്കണമെന്ന് റെയില്‍വെ അധികൃതര്‍ നഗരസഭയോടാവശ്യപ്പെട്ടിരുന്നു. ഇത് സംമ്പന്ധിച്ച കാര്യമാണ് ഇന്നത്തെ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുക. 

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് റെയില്‍വെയുടെ കത്ത് നഗരസഭക്ക് ലഭിച്ചത്. രാവിലെ 11മണിക്ക് നഗരസഭ ഹാളിലാണ് യോഗം.

English Summery
Will establish railway reservation in Kottakal 
8:58 AM | 0 comments

നെറ്റ്‌വര്‍ക്ക് എഞ്ചിനിയറിങ് ഡിപ്ലൊമ : അപേക്ഷ ക്ഷണിച്ചു

Written By mvarthasubeditor on Wednesday, June 20, 2012 | 12:44 PM

മലപ്പുറം: മമ്പാട് എം.ഇ.എസ്. കോളേജ്, കോട്ടയ്ക്കല്‍ ഗവ. വിമെന്‍സ് പോളിടെക്‌നിക് കോളേജ്, പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പ്രൊഫഷനല്‍ ഡിപ്ലൊമ ഇന്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലും തൊഴില്‍ നേടുന്നതിനാവശ്യമായ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൗകര്യമുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റാണ് കെല്‍ട്രോണിന്റെ സഹകരണത്തോടെ നല്‍കുന്നത്. എസ്.സി/എസ്.റ്റി/ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. കോട്ടയ്ക്കല്‍ - പെരിന്തല്‍മണ്ണ കോളേജുകളിലെ വിവരം 8086999110 നമ്പറിലും മമ്പാട് 04931-200387, 9539701053 നമ്പറിലും അറിയാം
Keywords:Malappuram,Education,Kottakkal
12:44 PM | 0 comments

പ്രവാസി ബോര്‍ഡ് ആനുകൂല്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും: മന്ത്രി

Written By mvarthasubeditor on Monday, June 18, 2012 | 8:46 AM

കോട്ടക്കല്‍: പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ആനുകൂല്യങ്ങളെ കുറിച്ച് പ്രവാസികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്ന് ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രവാസിക്ഷേമ മന്ത്രി കെ സി ജോസഫ് പറഞ്ഞു. കോട്ടക്കലില്‍ ആരംഭിച്ച കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ജില്ലാ ലെയന്‍സ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സംഘടനകളുടെ സഹായം ഇതിനായി തേടും. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തിലുണ്ടായിട്ടും ബോര്‍ഡില്‍ അംഗമായവരുടെ എണ്ണം വളരെ പരിമിതമാണ്. ആനുകൂല്യങ്ങള്‍ സംബന്ധിച്ച അറിവില്ലായിമയാണ് ഇതിന്ന് കാരണം. ബോധവത്കരണത്തിലൂടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനാവും. ശിക്ഷാ കാലാവധി കഴിഞ്ഞും വിദേശ ജയിലുകളില്‍ നിരവധി മലയാളികള്‍ കഴിയുന്നുണ്ട്. 

ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ കുടുങ്ങി കിടക്കുന്ന ഇത്തരക്കാരെ രക്ഷപ്പെടുത്താന്‍ നിയമ സഹായം നല്‍കും.
ഇവര്‍ക്ക് വേത്തില്‍ നാട്ടിലെത്താന്‍ ആവശ്യമായ സഹായങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ അംഗങ്ങളുടെ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ചെയര്‍മാന്‍ അഡ്വ. പി എം എ സലാം സ്വാഗതം പറഞ്ഞു.
ഇ ടി മുമ്മദ് ബശീര്‍ എം പി മുഖ്യാതിഥിയായി രുന്നു.ചെയര്‍പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍, പി മൂസ കുട്ടി ഹാജി, കെ കെ നാസര്‍, ടി കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം പി അബ്ദു സമദ് സമദാനി അധ്യക്ഷത വഹിച്ചു.

English Summery
Conduct campaign in NRI allowances: Minister
8:46 AM | 0 comments

ആയുര്‍വേദ സര്‍വകലാശാല ഈ വര്‍ഷം തുടങ്ങും: മുഖ്യമന്ത്രി

Written By mvarthasubeditor on Sunday, May 27, 2012 | 10:32 PM

കോട്ടക്കല്‍: ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡോ.പി കെ വാരിയരുടെ നവതി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കാലങ്ങളായുള്ള കോട്ടക്കലിന്റെ ആവശ്യമാണ് ആയുര്‍വേദ യൂനിവേഴ്‌സിറ്റി. ഇത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തുകയും തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തിന് കേരളത്തിന് പുറത്താണ് പ്രചാരം. ആയുര്‍വേദ മേഖലക്കും ഔഷധകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.പി.അബ്ദുസമദ് സമദാനി എംഎല്‍എ അധ്യക്ഷത വഹിച്ചു.

English Summery
Ayurveda university will start this year: CM

10:32 PM | 0 comments

കണ്ണുരില്‍ പാര്‍ട്ടി കോളനികള്‍ സ്ഥാപിച്ച് ലീഗ് ഭീകരത സൃഷ്ടിക്കുന്നു: പി ജയരാജന്‍

Written By mvarthasubeditor on Thursday, May 24, 2012 | 3:14 PM

കോട്ടക്കല്‍: കണ്ണുരില്‍ പാര്‍ട്ടി കോളനികള്‍ സ്ഥാപിച്ച് മുസ്‌ലിം ലീഗ് ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പി ജയരാജന്‍. സി പി എം മേഖലാ ജാഥ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനെ പോലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. വ്യത്യസ്ഥ രാഷ്ട്രീയപാര്‍ട്ടികളോടൊപ്പമുള്ള യോജിച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി എസ് അച്യൂതാനന്ദന്‍ കേന്ദ്രത്തിനയച്ച കത്ത് അദ്ദേഹം പാര്‍ട്ടി അംഗമായതിനാലാണ്. ഇതിന്റെ പേരില്‍ ഇനിയും പലതും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വലതുപക്ഷം പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നത് വിമോചന കാലത്തെപോലെയുള്ള കമ്മ്യൂണിറ്റ് വിരുദ്ധജ്വരമാണ്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ അപവാദ കഥകളാണ് വലതു പക്ഷം പ്രചരിപ്പിച്ചു കൊണ്ടിരുക്കുന്നത്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവരെയാണ് ഇവര്‍ ധീരനായകരായി ഉയര്‍ത്തിക്കാണിക്കുന്നത്. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ടി പി ചന്ദ്രശേഖരനെ വധിച്ചതെന്ന് പറഞ്ഞാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് പറഞ്ഞിട്ടും അതിന് തയ്യാറാകാതിരുന്ന പ്രവര്‍ത്തകരാണ് ധീര കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിയെ ധിക്കരിച്ച് പുറത്ത് പോയവരെ ധീരന്‍മാരായി കാണാന്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മര്യാതകള്‍ പാലിക്കാതെയും പാര്‍ട്ടി തീരുമാനം ലംഘിച്ചതിനുമാണ് ചന്ദ്രശേഖരനെ പുറത്താക്കിയത്. വാക്കും പ്രവര്‍ത്തിയും തുല്യതയുള്ളവരാണ് യഥാര്‍ഥ മാര്‍ക്കിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ടി കബീര്‍ അധ്യക്ഷത വഹിച്ചു. എന്‍ പുഷ്പരാജന്‍ സി ഉസ്മാന്‍, കെ പി സുമതി, ടി കെ ഹംസ പ്രസംഗിച്ചു.

English Summery
League build party colonies in Kannur: P Jayarajan
3:14 PM | 1 comments

പാപ്പായി ഏലങ്ങാടന്‍ മൂസ (63) നിര്യാതനായി

Written By Malappuram News on Thursday, May 10, 2012 | 10:09 AM

കോട്ടക്കല്‍: ചാപ്പനങ്ങാടി പാപ്പായി ഏലങ്ങാടന്‍ മൂസ (63) നിര്യാതനായി. മക്കള്‍: നിസാമുദ്ദീന്‍, മൈമൂന, ബുഷ്‌റ, റുബീന, ശാഹിദ. മരുമക്കള്‍: അനില്‍, ഇബ്‌റാഹീം, സാബിര്‍, അഷ്‌റഫ്.

Keywords:Obituary, Malappuram, Kottakkal, കേരള, 
10:09 AM | 0 comments

സ്­കൂള്‍ ബസ് മ­റിഞ്ഞ് 38 പേര്‍ക്ക് പരു­ക്കേറ്റു

Written By Malappuram News on Sunday, April 29, 2012 | 6:46 PM

കോട്ടയ്ക്കല്‍: എടരിക്കോട് സ്­കൂള്‍ ബസ് മറിഞ്ഞ് 36 വിദ്യാര്‍ഥി­കളും രണ്ടു ജീവനക്കാ­രുമടക്കം 38 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 9.30 ന് എടരിക്കോട്­തിരൂര്‍ റോഡില്‍ എടരിക്കോട് ജങ്ഷനിലാണ് സംഭവം. ക്ലാരി ജി.യു.പി. സ്­കൂളിലെ കുട്ടികളുമായി വരികയായിരുന്ന മിനിബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലി­ടി­ച്ചാ­ണ് മ­റി­ഞ്ഞ­ത്.
നാട്ടുകാര്‍ ഓടിയെത്തി ബസ്സിന്റെ മുന്നിലെ ചില്ല് ഇളക്കിമാറ്റിയും ജനലുകളിലൂടെയുമാണ് കുട്ടികളെ പുറത്തെടുത്തത്. ഭയന്നു കരയുകയായിരുന്ന കുട്ടികളെ ഉടന്‍ ഓട്ടോറിക്ഷകളിലും മറ്റുമായി അല്‍മാസ്, മിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുതുപ്പറമ്പ് ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. മൂന്ന്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇതില്‍. 10.30 നുള്ള പരീക്ഷ എഴുതാനായി വരികയായിരുന്നു. ഇവര്‍ക്ക് പരീക്ഷക്ക് മറ്റൊരവസരം നല്‍കുമെന്ന് സ്­കൂളധികൃതര്‍ പ­റഞ്ഞു.

Keywords: Kottakkal, Malappuram, Accident, BUS, School, 
6:46 PM | 0 comments

പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ മറുപടി പറയേണ്ടി വരും: കെ ടി ജലീല്‍

Written By Malappuram News on Friday, April 20, 2012 | 3:43 PM

കോട്ടക്കല്‍: കാന്തപുരം നടത്തുന്ന കേരളയാത്രയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവര്‍ നാളെ കാലത്തോട് മറുപടി പറയേണ്ടി വരുമെന്ന് കെ ടി ജലീല്‍ എം എല്‍ എ. കോട്ടക്കലില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. അതാണ് ലോകചരിത്രവും. അഭിപ്രായ വ്യത്യാസങ്ങളോടൊപ്പം നന്മക്ക് വേണ്ടി ഒരുമിക്കുകയും സംസ്‌കൃതചിത്തരാവുകയുമാണ് വേണ്ടത്. യാത്ര സമാപിക്കുമ്പോള്‍ കേരള ചരിത്രത്തില്‍ പുതിയ സ്‌നേഹഗാഥ രചിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക , മതനേതാക്കളുടെയുെമല്ലാം നേതൃത്വത്തില്‍ നിരവധി യാത്രകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
എന്നാല്‍ കാന്തപുരം എല്ലാ യാത്രകളെയും പിന്നിലാക്കിയിരിക്കുകയാണ്. സംസ്‌കാരത്തിന്റെ നിദാനം മനുഷ്യത്വമാണ്. ആഗോളവത്കരണത്തിന്റെ ഭാഗമായി മനുഷ്യത്വം ചവിട്ടിമെതിക്കപ്പെട്ടു. കാരുണ്യവും സൗഹൃദവും സ്‌നേഹവുമെല്ലാം അന്യമാകുമ്പോള്‍ അതിനെതിരെയുള്ള ഉണര്‍ത്തു പാട്ടാണ് കാന്തപുരം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ മേലങ്കിയില്ലാതെ അറിവിന്റെ വിളക്കുമായി സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനം സാക്ഷാത്കരിക്കുകയും കാലത്തിന്റെ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാവുകയും ചെയ്തുവെന്നതാണ് കേരളയാത്രയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗീകാരപത്രം കാന്തപുരത്തിന് ആവശ്യമില്ല. അദ്ദേഹത്തോടൊപ്പമുള്ള ജനക്കൂട്ടം അതാണ് തെളിയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
3:43 PM | 0 comments

നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ ചില്ലറക്ക് പകരം നല്‍കുന്ന പാന്‍പരാഗ്

Written By Malappuram News on Wednesday, April 18, 2012 | 12:32 AM

കോട്ടക്കല്‍: നിരോധനം ലംഘിച്ച് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ പാന്‍ വില്‍പ്പന. ബാക്കി നല്‍കാനുള്ള തുകക്കും അല്ലാതെയുമാണ് ഇവിടെ പാന്‍പരാഗ് വിറ്റഴിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വിഹക്കാനെത്തുന്നവര്‍ക്ക് ചില്ലറക്ക് പകരം പാന്‍ പരാഗിന്റെ പാക്കറ്റുകളാണ് നല്‍കിവരുന്നത്.
പാന്‍പരാഗ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പല തവണ നഗരസഭ നിരോധിച്ചതും വിലക്കേര്‍പ്പെടുത്തിയതുമണ്. ഇതിനിടയിലാണ് നഗരസഭയുടെ തന്നെ ഉടമയിലുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ ഇത് വില്‍ക്കുന്നത്. സ്വകാര്യ വ്യക്തിക്കാണ് കംഫര്‍ട്ട് സ്റ്റേഷന്റെ നടത്തിപ്പ് ചുമതല.
ചില്ലറയുടെ മറവിലാണ് നിരോധിത ലഹരി ഉല്‍പ്പനങ്ങളുടെ വില്‍പ്പന കൊഴുക്കുന്നത്.
കഴിഞ്ഞ ദിവസം ചില്ലറുയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പിന് അധികൃതര്‍ ഇവിടെ വില്‍പ്പനക്ക് വെച്ചിരുന്ന പാന്‍ പരാഗുകള്‍ പിടിച്ചെടുത്തിരുന്നു. നിരോധനം ഉണ്ടായിട്ടും നഗരസഭയുടെ തന്നെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ഇത് വില്‍ക്കുന്നത് കര്‍ശനമായി തടയണമെന്നാണ് ആവശ്യം.
12:32 AM | 0 comments

പി എസ് സി പരീക്ഷ യോഗം 25ന്

Written By Malappuram News on Friday, March 23, 2012 | 9:25 AM

കോട്ടക്കല്‍ : ജില്ലാ എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് പി എസ് സി പരീക്ഷയില്‍ 74 മാര്‍ക്കില്‍ കുറവുള്ളവരുടെ അടിയന്തര യോഗം മാര്‍ച്ച് 25ന് രാവിലെ 10.30ന് മലപ്പുറം ശിക്ഷക് സദനില്‍ ചേരും. ഫോണ്‍: 9446331010.
9:25 AM | 0 comments

മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സംഗമം 30ന്

കോട്ടക്കല്‍ : ജനകീയ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധി സംഗമം മാര്‍ച്ച് 30ന് കോട്ടക്കലില്‍ നടക്കും. ട്രേഡ്‌സിറ്റിയില്‍ വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പരിപാടി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. റോയ് അറക്കല്‍, ജലീല്‍ നീലാമ്പ്ര പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എ എ റഹീം, നൗഷാദ് മംഗലശ്ശേരി, പി അന്‍സാരി പങ്കെടുത്തു.
8:29 AM | 0 comments

കോട്ടക്കലില്‍ ശുദ്ധജല വിതരണം മുടങ്ങും

കോട്ടക്കല്‍ : കേരള വാട്ടര്‍ അതോറിറ്റിയുടെ കോട്ടക്കല്‍-പറപ്പൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ കിണറ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജലവിതരണത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
8:24 AM | 0 comments

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കോട്ടക്കല്‍ സന്ദര്‍ശിച്ചു

കോട്ടക്കല്‍ : ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി.എന്‍ജിനീയര്‍ കോട്ടക്കലിലെ കോട്ടപ്പടി സന്ദര്‍ശിച്ചു. സ്വകാര്യ കെട്ടിടത്തില്‍ നിന്നും മാലിന്യം പുറത്തേക്ക് തള്ളുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസി.എന്‍ജിനീയര്‍ വിനയയാണ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ചത്. കാലങ്ങളായി കോട്ടപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ടൗണിലെ അഴുക്കുചാലിലേക്ക് തള്ളി തുടങ്ങിയിട്ട്. പരാതി ലഭിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ഇടപെട്ട് മാലിന്യം തള്ളുന്ന പൈപ്പ് അടച്ചിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. മലിനജലം തളം കെട്ടി പരിസരം ഏറെ ദുര്‍ഗന്ധ പൂര്‍ണമായിരുന്നു. പരിസരത്തും ഇത് ദുരിതമായിരുന്നു. നഗരസഭയില്‍ പരാതി ലഭിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് സന്ദര്‍ശം. കെട്ടിടം പൂര്‍ണമായും കണ്ട അംഗം ശാസ്ത്രീയമായല്ല ഇവിടെ മലിനജലം സംസ്‌കരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് നഗരസഭയോട് വിശദീകരണം തേടാനാണ് തീരുമാനമെന്നറിയുന്നു.
8:20 AM | 0 comments

കോട്ടക്കല്‍ മണ്ഡലത്തില്‍ മൂന്ന് റോഡുകള്‍ക്ക് അനുമതി

കോട്ടക്കല്‍: മണ്ഡലത്തില്‍ മൂന്ന് റോഡുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. പൊന്മള പഞ്ചായത്തിലെ ആക്കപ്പറമ്പ്-കടനാമുട്ടി-കാടാമ്പുഴ റോഡ്, കുറ്റിപ്പുറം പഞ്ചായത്തിലെ ചെമ്പി പരിധി-കാവുമ്പുറം റോഡ്, വളാഞ്ചേരി പഞ്ചായത്തിലെ മനക്കല്‍പടി-കാവുമ്പുറം റോഡ് എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് ഇതിന് അനുമതി നല്‍കിയത്. പൊന്മള കുറ്റിപ്പുറം പഞ്ചായത്തുകളിലെ രണ്ട് വി സി ബിക്കും അനുമതിയായിട്ടുണ്ട്. ആക്കപ്പറമ്പ്, മനക്കപ്പറമ്പ്, പേരശന്നൂര്‍ എന്നിവക്കാണ് അനുമതിയായത്.
1:04 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers