മലപ്പുറം: മമ്പാട് എം.ഇ.എസ്. കോളേജ്, കോട്ടയ്ക്കല്‍ ഗവ. വിമെന്‍സ് പോളിടെക്‌നിക് കോളേജ്, പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പ്രൊഫഷനല്‍ ഡിപ്ലൊമ ഇന്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലും തൊഴില്‍ നേടുന്നതിനാവശ്യമായ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൗകര്യമുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റാണ് കെല്‍ട്രോണിന്റെ സഹകരണത്തോടെ നല്‍കുന്നത്. എസ്.സി/എസ്.റ്റി/ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. കോട്ടയ്ക്കല്‍ - പെരിന്തല്‍മണ്ണ കോളേജുകളിലെ വിവരം 8086999110 നമ്പറിലും മമ്പാട് 04931-200387, 9539701053 നമ്പറിലും അറിയാം
Keywords:Malappuram,Education,Kottakkal
Post a Comment