കോട്ടക്കല്‍: നിരോധനം ലംഘിച്ച് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ പാന്‍ വില്‍പ്പന. ബാക്കി നല്‍കാനുള്ള തുകക്കും അല്ലാതെയുമാണ് ഇവിടെ പാന്‍പരാഗ് വിറ്റഴിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വിഹക്കാനെത്തുന്നവര്‍ക്ക് ചില്ലറക്ക് പകരം പാന്‍ പരാഗിന്റെ പാക്കറ്റുകളാണ് നല്‍കിവരുന്നത്.
പാന്‍പരാഗ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പല തവണ നഗരസഭ നിരോധിച്ചതും വിലക്കേര്‍പ്പെടുത്തിയതുമണ്. ഇതിനിടയിലാണ് നഗരസഭയുടെ തന്നെ ഉടമയിലുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ ഇത് വില്‍ക്കുന്നത്. സ്വകാര്യ വ്യക്തിക്കാണ് കംഫര്‍ട്ട് സ്റ്റേഷന്റെ നടത്തിപ്പ് ചുമതല.
ചില്ലറയുടെ മറവിലാണ് നിരോധിത ലഹരി ഉല്‍പ്പനങ്ങളുടെ വില്‍പ്പന കൊഴുക്കുന്നത്.
കഴിഞ്ഞ ദിവസം ചില്ലറുയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പിന് അധികൃതര്‍ ഇവിടെ വില്‍പ്പനക്ക് വെച്ചിരുന്ന പാന്‍ പരാഗുകള്‍ പിടിച്ചെടുത്തിരുന്നു. നിരോധനം ഉണ്ടായിട്ടും നഗരസഭയുടെ തന്നെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ഇത് വില്‍ക്കുന്നത് കര്‍ശനമായി തടയണമെന്നാണ് ആവശ്യം.

Post a Comment