കോട്ടക്കല്‍: മണ്ഡലത്തില്‍ മൂന്ന് റോഡുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. പൊന്മള പഞ്ചായത്തിലെ ആക്കപ്പറമ്പ്-കടനാമുട്ടി-കാടാമ്പുഴ റോഡ്, കുറ്റിപ്പുറം പഞ്ചായത്തിലെ ചെമ്പി പരിധി-കാവുമ്പുറം റോഡ്, വളാഞ്ചേരി പഞ്ചായത്തിലെ മനക്കല്‍പടി-കാവുമ്പുറം റോഡ് എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് ഇതിന് അനുമതി നല്‍കിയത്. പൊന്മള കുറ്റിപ്പുറം പഞ്ചായത്തുകളിലെ രണ്ട് വി സി ബിക്കും അനുമതിയായിട്ടുണ്ട്. ആക്കപ്പറമ്പ്, മനക്കപ്പറമ്പ്, പേരശന്നൂര്‍ എന്നിവക്കാണ് അനുമതിയായത്.
കോട്ടക്കല്‍ മണ്ഡലത്തില്‍ മൂന്ന് റോഡുകള്‍ക്ക് അനുമതി
Malappuram News
0
Post a Comment