കോട്ടക്കല്‍: പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ആനുകൂല്യങ്ങളെ കുറിച്ച് പ്രവാസികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്ന് ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രവാസിക്ഷേമ മന്ത്രി കെ സി ജോസഫ് പറഞ്ഞു. കോട്ടക്കലില്‍ ആരംഭിച്ച കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ജില്ലാ ലെയന്‍സ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സംഘടനകളുടെ സഹായം ഇതിനായി തേടും. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തിലുണ്ടായിട്ടും ബോര്‍ഡില്‍ അംഗമായവരുടെ എണ്ണം വളരെ പരിമിതമാണ്. ആനുകൂല്യങ്ങള്‍ സംബന്ധിച്ച അറിവില്ലായിമയാണ് ഇതിന്ന് കാരണം. ബോധവത്കരണത്തിലൂടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനാവും. ശിക്ഷാ കാലാവധി കഴിഞ്ഞും വിദേശ ജയിലുകളില്‍ നിരവധി മലയാളികള്‍ കഴിയുന്നുണ്ട്.
ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ കുടുങ്ങി കിടക്കുന്ന ഇത്തരക്കാരെ രക്ഷപ്പെടുത്താന്‍ നിയമ സഹായം നല്‍കും.
ഇവര്‍ക്ക് വേത്തില്‍ നാട്ടിലെത്താന്‍ ആവശ്യമായ സഹായങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ അംഗങ്ങളുടെ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ചെയര്‍മാന്‍ അഡ്വ. പി എം എ സലാം സ്വാഗതം പറഞ്ഞു.

ഇ ടി മുമ്മദ് ബശീര്‍ എം പി മുഖ്യാതിഥിയായി രുന്നു.ചെയര്‍പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍, പി മൂസ കുട്ടി ഹാജി, കെ കെ നാസര്‍, ടി കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം പി അബ്ദു സമദ് സമദാനി അധ്യക്ഷത വഹിച്ചു.
English Summery
Conduct campaign in NRI allowances: Minister
Post a Comment