Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Education. Show all posts
Showing posts with label Education. Show all posts

പത്താം തരം തുല്യതാ കോഴ്‌സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Written By Malappuram News on Friday, July 5, 2013 | 5:38 PM

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ എട്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം ജയിച്ചവര്‍ക്കും പത്താം തരത്തിന് മുമ്പ് പഠനം അവസാനിപ്പിച്ചവര്‍ക്കും പഴയ സ്‌കീമില്‍ പത്താംതരം പരാജയപ്പെട്ടവര്‍ക്കും പത്താം തരം തുല്യതാ കോഴ്‌സിന് ചേരാം. ഗ്രേഡിങ് സ്‌കീമില്‍ പത്താം തരം തോറ്റവര്‍ തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹരല്ല.
അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും വിദ്യാകേന്ദ്രങ്ങളിലും 100 രൂപയ്ക്ക് ലഭിക്കും. അപേക്ഷോയോടൊപ്പമുള്ള എസ്.ബി.ടി. ചലാന്‍ മുഖേനയാണ് ഫീസ് അടക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന ചേരുന്നവര്‍ ഫീസടക്കേണ്ടതില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 മാസത്തെ പഠന കാലയളവില്‍ അവധി ദിവസ സമ്പര്‍ക്ക ക്ലാസുകള്‍ നടത്തുകയും സൗജന്യമായി പാഠപുസ്തകങ്ങളും നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരം ഫോണ്‍ 0483 2734670.
5:38 PM | 0 comments

ഹയര്‍സെക്കന്‍ഡറി വര്‍ധന അപ്രായോഗികം: അംഗീകരിക്കേണ്ടതില്ല

Written By mvarthasubeditor on Friday, July 13, 2012 | 9:50 PM

മലപ്പുറം: ഹയര്‍സെക്കന്‍ഡറിയില്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാതെ കുട്ടികളെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അപ്രായോഗികമാണെന്ന്‌ കേരള പ്രൈവറ്റ്‌ സ്‌കൂള്‍ മാനേജേഴ്‌സ്‌ അസോസയേഷന്‍ പ്രസ്‌താവിച്ചു.

ജില്ലയില്‍ 30,000 കുട്ടികള്‍ക്ക്‌ സീറ്റ്‌ ലഭിക്കാതെ പുറത്ത്‌ നില്‍ക്കുമ്പോള്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാതെ നിലവിലുള്ള ബാച്ചുകളില്‍ ഹയര്‍സെക്കന്‍ഡറി സ്‌പെഷ്യല്‍ റൂള്‍സ്‌ പ്രകാരം ഒരു ബാച്ചില്‍ 40 കുട്ടികള്‍ എന്നിരിക്കെ വര്‍ധിപ്പിച്ച്‌ ഒരു ബാച്ചില്‍ 60 കുട്ടികളാണ്‌ ഇപ്പോള്‍ പഠിക്കുന്നത്‌. ഇത്‌ ലാബ്‌ പ്രാക്‌ടിക്കലും പഠനവും ഏറെ പ്രയാസം സൃഷ്‌ടിച്ചിരിക്കെ, രക്ഷിതാക്കളുടെയും കുട്ടികളുടെയും കണ്ണില്‍ പൊടിയിടാന്‍ വീണ്ടും അതേ ക്ലാസില്‍ 10 കുട്ടികളെ വീതം വീണ്ടും ഇരുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ അപ്രായോഗികവും അവ്യക്തവും അശാസ്‌ത്രീയവുമായതിനാല്‍ വര്‍ധിപ്പിച്ച സീറ്റ്‌ സ്വീകരിക്കേണ്ടതില്ലെന്ന്‌ കേരള പ്രൈവറ്റ്‌ സ്‌കൂള്‍ മാനേജേഴ്‌സ്‌ അസോസയേഷന്‍ തീരുമാനിച്ചു. 

കാടാമ്പുഴ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ എടരിക്കോട്‌, വി പി സൈതലവി, കുറ്റൂര്‍ കുഞ്ഞുമൊയ്‌തു, പാലേമാട്‌ ഭാസ്‌കരന്‍ പിള്ള പ്രസംഗിച്ചു.
9:50 PM | 0 comments

റാഞ്ചി യൂനിവേഴ്‌സിറ്റിയില്‍ അരീക്കോട് സ്വദേശിക്ക് ഒന്നാംറാങ്ക്

Written By mvarthasubeditor on Wednesday, July 11, 2012 | 11:19 PM

അരീക്കോട്: ഝാര്‍ഖണ്ഡിലെ റാഞ്ചി യൂനിവേഴ്‌സിറ്റിയില്‍ നിന്നും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എം ഫില്‍ കോഴ്‌സില്‍ മലപ്പുറം സ്വദേശിക്ക് ഒന്നാം റാങ്ക്. അരീക്കോട് ഉഗ്രപുരം അബ്ദുസ്സലാം സുല്ലമിയുടെയും വി സലീമത്തിന്റെയും മകള്‍ കെ നൂര്‍ജഹാനാണ് ഒന്നാം റാങ്ക് നേടിയത്.

റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയിലായിരുന്നു പഠനം. അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജില്‍ നിന്നും ബി എ ഇംഗ്ലീഷില്‍ ബിരുദവും തൃശൂര്‍ വിമല കോളെജില്‍ നിന്നും എം എസ് ഡബ്ലിയുവും നേടിയ നൂര്‍ജഹാന്‍ മഞ്ചേരി മുത്തനൂര്‍ സ്വദേശി ടി കെ അബ്ദുല്‍ വഹാബിന്റെ ഭാര്യയാണ്.
11:19 PM | 0 comments

തുടര്‍വിദ്യാഭ്യാസ കലോത്സവം ഏഴിന്

Written By mvarthasubeditor on Wednesday, July 4, 2012 | 12:45 PM

മലപ്പുറം: ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം ജൂലൈ 7 , 8 തീയതികളില്‍ മക്കരപ്പറമ്പില്‍ നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ 4, 5 , 6 തീയതികളിലായി മലപ്പുറം കുടുംബശ്രീ കോണ്‍ഫറന്‍സ് ഹാള്‍, നെഹ്‌റു യുവ കേന്ദ്ര കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ സാക്ഷരതാമിഷന്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
നാല്, ഏഴ് തുല്യതാ പഠിതാക്കള്‍ , പത്താംതരം തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍ എന്നീ വിഭാഗത്തിലാണ് മത്സരം നടക്കുക.
ഗ്രാമ, ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നും വജയികളായവരാണ് ജില്ലാ തലത്തില്‍ മാറ്റുരക്കുന്നത്. ആയിരത്തോളം വരുന്ന മത്സരാര്‍ത്ഥികളുടെ കലാപ്രകടനത്തിന് ജനകീയ പങ്കാളിത്തത്തോടെയാണ് ആദിത്യമരുളുന്നത്. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുഹമ്മദ് മാസ്റ്റര്‍ ചെയര്‍മാനായ സംഘാടക സമതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏഴാംതീയതി രാവിലെ ടി.എ അഹമ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അദ്ധ്യക്ഷത വഹിക്കും. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും.
എട്ടിന് വൈകുന്നേരം സമാപന സമ്മേളനവും സമ്മാന വിതരണവും നടക്കും. നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Key words: Kerala, Malappuram,Makkaraparamba, Continuation educational fest
12:45 PM | 0 comments

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും: വിദ്യാഭ്യാസ മന്ത്രി.

Written By mvarthasubeditor on Monday, July 2, 2012 | 1:00 AM

മലപ്പുറം: സര്‍ക്കാര്‍ ഫണ്ടും ജനപ്രതിനിധികളുടെ ഫണ്ടും ഉപയോഗിച്ച് പി.റ്റി.എയുടെ സഹായത്തോടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.

15 കോടി ചെലവഴിച്ച് 'ഫ്യൂച്ചര്‍ സ്‌കൂള്‍' പദ്ധതി നടപ്പിലാക്കും. പദ്ധതിയില്‍ മണ്ഡലത്തിലെ ഒരു സ്‌കൂളില്‍ ലൈബ്രറി, ലാബ്, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയവയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. ശാരീരിക-മാനസിക പീഡനങ്ങളേല്‍പ്പിക്കുന്ന അധ്യാപകരെ അധ്യാപനത്തില്‍നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. പുതിയ വിദ്യാഭ്യസ ജില്ലകള്‍ രൂപീകരിക്കും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് ജില്ലാ തലത്തില്‍ ഓഫീസുകളാരംഭിക്കും. 

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാനുള്ള സംവിധാനമൊരുക്കും. എറ്റവും നല്ല പി.റ്റി.എ കമ്മിറ്റിക്ക് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും തെരഞ്ഞെടുക്കുന്ന മറ്റ് പി.റ്റി.എ കമ്മിറ്റികള്‍ക്ക് യഥാക്രമം നാല്, മൂന്ന്, രണ്ട്, ഒരു ലക്ഷം വീതവും നല്‍കുമെന്നും ബദല്‍ സ്‌കൂളുകള്‍ എല്‍.പി. സ്‌കൂളുകളായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി. കോയാമ്മു, പരീക്ഷാഭവന്‍ ജോ.കമ്മീഷണര്‍ വൈ.തങ്കച്ചന്‍, പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ് വി.ജോണ്‍,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Will increase basic needs in schools: PK Abdu Rub
1:00 AM | 0 comments

വിദ്യാഭ്യാസ വകുപ്പിന്റെ അദാലത്തില്‍ 6200 ലധികം അപേക്ഷകള്‍

മലപ്പുറം: എസ്.എസ്.എല്‍.സി ബുക്കിലെ തെറ്റ് തിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി കോട്ടപ്പടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ അദാലത്തില്‍ 6200 ലധികം അപേക്ഷകള്‍ ലഭിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെയും സംഘാടകരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ഇത്രയും അപേക്ഷകരെത്തിയത്. വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി ബുക്കിലെ ചെറിയ തെറ്റുകള്‍ കാരണം വലഞ്ഞിരുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആശ്വാസമായിരുന്നു പരീക്ഷാ ഭവന്റെ അദാലത്ത്. 

സാധാരണ ഗതിയില്‍ പരീക്ഷാ ഭവനില്‍ പോയി തിരുത്തേണ്ടിയിരുന്ന തെറ്റുകള്‍ ലളിതമായ നടപടി ക്രമങ്ങളിലൂടെ തിരുത്താനവസരം ലഭിച്ചത് ജില്ലയിലുള്ളവര്‍ പ്രയോജനപ്പെടുത്തി. അപേക്ഷ നല്‍കാനാകാത്തവര്‍ക്ക് ഒരു അദാലത്ത്കൂടി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. 

തെറ്റ് തിരുത്തി സര്‍ട്ടിഫിക്കറ്റുകള്‍ ഒരുമാസത്തിനകം അതത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അയച്ച് കൊടുക്കും. സ്‌കൂളില്‍ നിന്ന് അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാം. 

സ്‌കൂള്‍ രേഖകളിലെ തെറ്റ് തിരുത്തുന്നതിനുള്ള അധികാരം പ്രധാനധ്യാപകര്‍ക്ക് നല്‍കിയത് ഭാവിയില്‍ തെറ്റ് വരാതിരിക്കാന്‍ സഹായിക്കും. അടുത്ത മാസങ്ങളിലായി കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തുടര്‍ന്ന് മറ്റെല്ലാ ജില്ലകളിലും അദാലത്ത് നടത്തും.
12:16 AM | 0 comments

എസ് എസ് എഫ് ഹയര്‍സെക്കണ്ടറി വര്‍ക്ക്‌ഷോപ്പ് 18 ന്

Written By mvarthasubeditor on Friday, June 29, 2012 | 9:28 PM

മലപ്പുറം: ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കണ്ടറി വര്‍ക്ക് ഷോപ്പ് അടുത്തമാസം 18 ന് മലപ്പുറം മഅ്ദിന്‍ ക്യാംപസില്‍ വെച്ച് നടക്കും.

ഒരോ സ്‌കൂളില്‍ നിന്നും നേരത്തെ തിരഞ്ഞെടുത്ത 3 വിദ്യാര്‍ത്ഥികളും സെക്ടര്‍ ഹയര്‍ സെക്കണ്ടറി കൊ ഓര്‍ഡിനേറ്റര്‍മാരുമാണ് പ്രതിനിധികള്‍. 

കാലത്ത് 10 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന പരിപാടിയില്‍ ക്ലാസുകള്‍ക്കും പരിശീലനങ്ങള്‍ക്കും സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. യോഗത്തില്‍ ഉസ്മാന്‍ ബുഖാരി, സികെഎം ഫാറൂഖ്, അബ്ദു നാസര്‍ ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
9:28 PM | 0 comments

എം.എസ്.പി. സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം

മലപ്പുറം: എം.എസ്.പി. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ജൂണ്‍ 29ന് രാവിലെ 10 ന് സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് നിര്‍വഹിക്കും. 

തൃശൂര്‍ ഐ.ജി. എസ്.ഗോപിനാഥ് അധ്യക്ഷനാവും. ജില്ലാ പൊലീസ് മേധാവി കെ.സേതുരാമന്‍, എം.എസ്.പി. കമാണ്ടന്റ് യു.ഷറഫലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി, പി.റ്റി.എ. പ്രസിഡന്റ് പി.ചന്ദ്രശേഖരന്‍, പ്രധാനധ്യാപകന്‍ പി.സുകുമാരന്‍ എന്നിവര്‍ സംസാരിക്കും.
ക്ലാസ്‌റൂമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ടച്ച് സ്‌ക്രീന്‍ സംവിധാനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. പ്രൈമറി തലം മുതല്‍ വിദ്യാഭ്യാസം രസകരമാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍-കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സംവിധാനങ്ങള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥകള്‍ക്കും ഒരുപോലെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ ഒരുക്കുക.

English Summery
Smart class room in MSP school
9:22 AM | 0 comments

35 സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവിക്ക് അംഗീകാരം

Written By mvarthasubeditor on Wednesday, June 27, 2012 | 11:16 PM

മലപ്പുറം: മലപ്പുറം ജില്ലയിലെ 35 സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നേരത്തേ ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുക മാത്രമാണ്‌ താന്‍ ചെയ്തതെന്ന്‌ മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എല്‍ .ഡി.എഫ് സര്‍ക്കാരാണ് നടപടിക്ക് തുടക്കമിട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു. എയ്ഡഡ് പദവി നല്‍കുന്നകാര്യം ഇപ്പോള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്.

മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ കെ.എസ്.യു, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി. മുഖ്യമന്ത്രി ലീഗിന്‌ അടിമപ്പെടുകയാണെന്നും നടപടി സാമുദായിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സംഘടനകള്‍ ആരോപിച്ചു.

English Summery
CM announces recognition to 35 schools in Malappuram 
11:16 PM | 0 comments

നവോദയ വിദ്യാലയ പ്രവേശന പരീക്ഷാ ഫലം

മലപ്പുറം: മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് (ജൂണ്‍ 28) രാവിലെ 11 ന് ഹാള്‍ ടിക്കറ്റുമായി ഊരകം നവോദയ വിദ്യാലയത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തെരെഞ്ഞെടുക്കപ്പെട്ട നമ്പറുകള്‍ തഴെ കൊടുക്കുന്നു.

ബി 00004, ഇ 00225, ഇ 00709, ബി 00724, ഇ 00733, എഫ് 00745, ബി 00942, ബി 01119, ബി 01123, ഇ 01125, ബി 01505, ബി 01506, ബി 01520, എഫ് 01555, ഇ 02307, സി 00009, സി 00212, സി 01541, ഡി 01000, എന്‍ 01022, ഐ 00021, ജെ 00062, എന്‍ 00149, എന്‍ 00152, എന്‍ 00176, എന്‍ 00190, ഐ 00346, എം 00359, എം 00361, എന്‍ 00393, ഐ 00513, ഐ 00519, എന്‍ 00577, എന്‍ 00616, എന്‍ 00769, എം 00825, ഐ 00913, ജെ 00965, എം 01018, എന്‍ 01067, എന്‍ 01105, എം 01160, എന്‍ 01174, ഐ 01210, ജെ 01265, കെ 01266, എന്‍ 01296, ജെ 01430, എന്‍ 01443, എം 01524, ജെ 01720, എം 01771, ഐ 01821, ഐ 01848, ഐ 01862, എന്‍ 01953, ജെ 02111, എന്‍ 02124, എന്‍ 02244, എന്‍ 02251, ഒ 002258, ജെ 02303, എം 02406, ഐ 02423, ഐ 02426, എന്‍ 02489, കെ 00082, കെ 00350, ഒ 00430, ഒ 00809, കെ 00997, ഒ 01112, ഒ 01331, ഒ 01761 ഒ 01959, കെ 01978, കെ 02182, കെ 02187, എല്‍ 00999, പി 01114.

English Summery
Navodaya exam result published 
6:44 PM | 0 comments

ജില്ലാപഞ്ചായത്തിന്റെ വിജയഭേരി പദ്ധതി പ്രൈമറി തലങ്ങളിലേക്ക്

Written By mvarthasubeditor on Tuesday, June 26, 2012 | 11:55 PM

മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ വിജയഭേരി പദ്ധതി പ്രൈമറി തലങ്ങളില്‍ നടപ്പിലാക്കുന്നു. നാല്, ഏഴ് ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലാം ക്ലാസുകാര്‍ക്ക് മലയാളം, കണക്ക് വിഷയങ്ങളും ഏഴാം ക്ലാസുകാര്‍ക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക് വിഷയങ്ങളിലും പ്രത്യേക പരീക്ഷ നടത്തിയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഡയറ്റാണ് പരീക്ഷക്കാവശ്യമായ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പരീക്ഷയില്‍ ജില്ലയിലെ മിടുക്കരും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ കണ്ടെത്തും. പിന്നോക്കം നില്‍ക്കുന്നവരുടെ പഠനം നിലവാരം ഉര്‍ത്തുന്നതിനാവശ്യമായ പ്രത്യേക പരിശീലനം നല്‍കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് സിവല്‍ സര്‍വ്വീസ് അടക്കമുള്ള ഉന്നത പരീക്ഷകള്‍ക്ക് പാകപ്പെടുത്തും വിധം പരിശീലനം നല്‍കും. അഞ്ചു വര്‍ഷത്തെ പരിശീലനമാണ് നല്‍കുക. 

വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമാപഞ്ചായത്തുകളാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പരിശീലനം നല്‍കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും വിജഭേരി അതത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കും. ഒാരോ പഞ്ചായത്തിലും ഒരു കോ-ഓഡിനേറ്ററേയും അസി.കോ-ഓഡിനേറ്ററേയും നിയമിക്കും. വിദ്യാഭ്യാസ പദ്ധതികളുമായി കൂടുതല്‍ ബന്ധപ്പെടുന്നവരെയാണ് കോ-ഓഡിനേറ്റര്‍മാരായി നിയമിക്കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലാ പഞ്ചായത്ത ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ ജില്ലയിലെ മുഴുവന്‍ അധ്യാപക സംഘടനകളുടേയും യോഗം ചേരുമെന്ന് വിജയഭേരി കോ-ഓഡിനേറ്റര്‍ സലീം കുരുവമ്പലം പറഞ്ഞു.
പ്ലസ്റ്റു വിജയശതമാനത്തില്‍ അസൂയാവഹമായ മുന്നേറ്റം കൈവരിച്ച ജില്ലയില്‍ ഉപരിപഠന സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡിഗ്രീ പ്രവേശനത്തിന് പരിമിതമായ സീറ്റുകള്‍ മാത്രമാണ് ജില്ലക്കുള്ളത്. ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ പോലും പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കേണ്ട സാഹചര്യണ്ട്. എന്നാല്‍ സര്‍ക്കാര്‍ വേങ്ങരയിലും താനൂരിലും പ്രഖ്യാപിച്ച ഗവണ്‍മെന്റ് കോളജുകള്‍ ഉടന്‍ തുടങ്ങാനുള്ള നടപടികള്‍ വേണം. ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ് കോളജുകളില്‍ അഡീഷണല്‍ കോഴ്‌സുകള്‍ അനുവദിച്ചും കോഴ്‌സുകള്‍ക്ക് സീറ്റുവര്‍ദ്ധിപ്പിച്ചും നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എം ഗഫൂര്‍ അവതരിപ്പിച്ച പ്രമേയത്തെ വെട്ടം ആലിക്കോയ പിന്താങ്ങി.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പ്രതീക്ഷ പദ്ധതിയുടെ സര്‍വ്വെ പൂര്‍ത്തിയായി. 15 പഞ്ചായത്തളിലാണ് പദ്ധതി ആദ്യം ആംഭിക്കുക. അസുഖ ബാധിതരായ കുട്ടിയെ ആഴ്ചയില്‍ ഒരിക്കലെങ്കിലും പരിചരിക്കാന്‍ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. കരാറുകാരുടെ മെല്ലെപ്പോക്ക് നയം കാരണം നിരവധി പദ്ധതികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുടങ്ങി കിടക്കുന്നത്. ഇത്തരത്തിലുള്ള കരാറുകാര്‍ക്കെതിരെ കര്‍ശന നടപിടിയെടുക്കും. ഏല്‍പിച്ച പദ്ധതിയില്‍ കാലതാമസം വരുത്തിയ മൂന്ന് കരാറുകാരെ നീക്കാനും ജില്ലാ പഞ്ചയാത്ത് തീരുമാനിച്ചു. പുതുതായി അനുവദിച്ച് ഹായര്‍സെക്കന്ററി സ്‌കൂളുകള്‍ക്കുള്ള ഫര്‍ണ്ണിച്ചര്‍ വിതരണം ആരംഭിച്ചാതായി പ്രസിഡന്റ് പറഞ്ഞു. 28ന് മുമ്പ് ഫര്‍ണ്ണിച്ചറുകള്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഒന്നാം തിയതിക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്തില്‍ അറിയിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, സ്ഥിരം സമിതി അംഗങ്ങളായ വി. സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ടി. വനജ ടീച്ചര്‍ പ്രസംഗിച്ചു.
11:55 PM | 0 comments

അലക്ക് തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്

മലപ്പുറം: കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പ്രഫഷണല്‍ കോഴ്‌സുകള്‍, 

എം.ഫില്‍, റ്റി.റ്റി.സി, ബി.എഡ്, സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. പ്രവേശനം ലഭിച്ച് 60 ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം. 

അപേക്ഷാ ഫോം തപാലില്‍ ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപ സ്റ്റാംപ് പതിപ്പിച്ച 22ഃ10 സെന്റീമീറ്റര്‍ വലിപ്പമുള്ള കവര്‍സഹിതം അപേക്ഷിച്ചാല്‍ പാലക്കാട് ഫയര്‍ സ്റ്റേഷന് സമീപമുള്ള ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും.

English Summery 
Education grant to poor
11:43 PM | 0 comments

എന്‍.സി.ഡി ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: പ്രമേഹം, ബി.പി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ ഭാഗമായി മുണ്ടുപറമ്പ് ജി.യു.പി.എസ് ല്‍ 30 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക കാംപ് സംഘടിപ്പിച്ചു. 

മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശശിധരന്റെ അധ്യക്ഷതയില്‍ മലപ്പുറം അരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി.ദേവാനന്ദ് കൗണ്‍സിലര്‍മാരായ പി.മുംതാസ്, ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ജെ.പി.എഎച്ച്.എന്‍ മാരായ അജിത, ദേവയാനി, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English Summery
NCC camp conducted 
12:31 AM | 0 comments

മതമില്ലാത്ത ജീവന്‍; ഡിഡിഇ തെളിവെടുപ്പ് നടത്തി

Written By mvarthasubeditor on Saturday, June 23, 2012 | 7:22 AM

അരീക്കോട്:  മതമില്ലാത്ത ജീവന്‍ എന്ന പാഠം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വിവാദമായതും വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചതുമായ സാമൂഹികപാഠം പുസ്തകം വീണ്ടും വിതരണം ചെയ്ത സംഭവത്തില്‍ ഡിഡിഇ കെ.സി. ഗോപി തെളിവെടുപ്പ് നടത്തി. അന്വേഷണ റിപോര്‍ട്ട് ഡിപിഐക്ക് കൈമാറി. മുണ്ടമ്പ്ര ജിഎംയുപി സ്കൂളില്‍ നേരിട്ടെത്തിയായിരുന്നു പരിശോധന. 124 വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നല്‍കിയിരുന്നു. രക്ഷിതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ എഇഒയുടെ നിര്‍ദേശപ്രകാരം വിവാദ പാഠമുള്‍പ്പെട്ട 42 പുസ്തകങ്ങള്‍ തിരിച്ചുവാങ്ങി.

വിവാദ പാഠഭാഗം ഉള്‍പ്പെട്ടവ എത്രയെണ്ണമുണ്ടാകുമെന്ന് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. 2008ലാണ് പുസ്തകം വിവാദമായത്. ആ വര്‍ഷം തന്നെ പുസ്തകം പിന്‍വലിച്ച് പുതിയ പാഠഭാഗം ചേര്‍ത്ത് നല്‍കിയിരുന്നു. പഴയ പുസ്തകം വീണ്ടും ഉള്‍പ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. കൊഴക്കോട്ടൂര്‍ എയുപിഎസ് സൊസൈറ്റിയില്‍നിന്നാണ് പുസ്തകം വാങ്ങിയത്. സൊസൈറ്റിയില്‍ പാഠപുസ്തകമെത്തിച്ചത് തപാല്‍ വകുപ്പാണ്. പുതിയ പുസ്തകങ്ങളാണ് സൊസൈറ്റി മുഖേന നല്‍കുന്നത്.

നേരത്തെ പുസ്തകം വിതരണം ചെയ്തിരുന്നത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ മുഖേനയായിരുന്നു. പുസ്തകത്തിന് നല്‍കിയ ഓര്‍ഡര്‍, ഇന്‍ഡന്റ്, സ്റ്റോക്ക് എന്നിവ ഡിഡിഇ പരിശോധിച്ചു. ചെറിയ വ്യത്യാസങ്ങളോടെ ഇറക്കിയ മൂന്നാം ക്ളാസിലെ ഇംഗിഷ്,

കണക്ക് പാഠപുസ്തകങ്ങളുടെ കൂട്ടത്തില്‍ പഴയ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കാമെന്ന് അധ്യാപകര്‍ പറഞ്ഞു. മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം മാറ്റി വിശ്വാസ സ്വാതന്ത്യ്രം എന്ന പാഠഭാഗത്തോടെയായിരുന്നു പുതിയ പുസ്തകം. എഇഒ കെ.കെ. ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് വാസുദേവന്‍ എന്നിവരും സ്കൂളിലെത്തി. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കെഎസ്ടിയു പ്രതിഷേധം
അരീക്കോട്:  മുണ്ടമ്പ്ര ഗവ. യുപി സ്കൂളില്‍ മതമില്ലാത്ത ജീവന്‍ പാഠഭാഗമുള്‍പ്പെടുത്തിയ പുസ്തകം വിതരണം ചെയ്ത സംഭവത്തില്‍ കെഎസ്ടിയു ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സി. അബ്ദുറഹിമാന്‍ ആധ്യക്ഷ്യം വഹിച്ചു. കെ.ടി. ചെറിയ മുഹമ്മദ്, പി.കെ. സെയ്തലവി, സി.ടി. അബ്ദുല്‍നാസര്‍, സി.പി. അബ്ദുല്‍കരീം, പി. മുഹമ്മദ് ഷമീം, പി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
7:22 AM | 0 comments

നെറ്റ്‌വര്‍ക്ക് എഞ്ചിനിയറിങ് ഡിപ്ലൊമ : അപേക്ഷ ക്ഷണിച്ചു

Written By mvarthasubeditor on Wednesday, June 20, 2012 | 12:44 PM

മലപ്പുറം: മമ്പാട് എം.ഇ.എസ്. കോളേജ്, കോട്ടയ്ക്കല്‍ ഗവ. വിമെന്‍സ് പോളിടെക്‌നിക് കോളേജ്, പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പ്രൊഫഷനല്‍ ഡിപ്ലൊമ ഇന്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലും തൊഴില്‍ നേടുന്നതിനാവശ്യമായ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൗകര്യമുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റാണ് കെല്‍ട്രോണിന്റെ സഹകരണത്തോടെ നല്‍കുന്നത്. എസ്.സി/എസ്.റ്റി/ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. കോട്ടയ്ക്കല്‍ - പെരിന്തല്‍മണ്ണ കോളേജുകളിലെ വിവരം 8086999110 നമ്പറിലും മമ്പാട് 04931-200387, 9539701053 നമ്പറിലും അറിയാം
Keywords:Malappuram,Education,Kottakkal
12:44 PM | 0 comments

യു.പി.എസ്.എ. ഇന്റര്‍വ്യൂ ജൂണ്‍ 20 മുതല്‍

മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 389/08) ഇന്റര്‍വ്യൂവിന്റെ രണ്ടാം ഘട്ടം കമ്മീഷന്റെ മലപ്പുറം, കോഴിക്കോട് ഓഫീസുകളില്‍ ജൂണ്‍ 20,21,22 തീയതികളില്‍ നടക്കും. മെയിന്‍ ലിസ്റ്റില്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈഴവ ഉപപട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 10072 വരെയുള്ളവര്‍ക്കും ഇതിനകം ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ട് അന്വേഷിക്കണം.

English Summery
UPSA interview on June 20th 
11:04 AM | 0 comments

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കും

മലപ്പുറം: പൊന്നാനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നു. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം ഒക്‌റ്റോബര്‍ 1992 മുതല്‍ മാര്‍ച്ച് 2012 വരെ എന്ന് രേഖപ്പെടുത്തിയവര്‍ക്കും ഈ കാലയളവില്‍ സീനിയോറിറ്റി നഷ്ടപ്പെട്ട് റീ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പേകേണ്ടി വന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തു/രാജിവെച്ചവര്‍ക്കും അസ്സല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കും.

ഇതിലേക്കായി 2012 ഓഗസ്റ്റ് 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പൊന്നാനി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തി അപേക്ഷ നല്‍കാമെന്ന് പൊന്നാനി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
12:01 AM | 0 comments

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Written By mvarthasubeditor on Monday, June 18, 2012 | 8:37 AM

മലപ്പുറം: ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയും ജന്‍ ശിക്ഷന്‍ സന്‍സ്ഥാനും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി കോളജിന്റെ നിലമ്പൂര്‍, മഞ്ചേരി കേന്ദ്രങ്ങളില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ടൂറിസം സ്റ്റഡീസ്, ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫംഗ്ഷനല്‍ ഇംഗ്ലീഷ്, ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുഡ് ആന്‍ഡ് ബവ്‌റിജ് പ്രൊഡക്ഷന്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടുവാണ് യോഗ്യത. സ്ത്രീകള്‍, ബി.പി.എല്‍ കുടുംബാഗങ്ങള്‍ എന്നിവര്‍ക്ക് ഫീസിളവുണ്ട്. അവസാന തീയതി ജൂണ്‍ 30. അപേക്ഷകള്‍ ഡയറക്ടര്‍ ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍, സെക്കന്‍ഡ് ഫ്‌ളോര്‍, പീവീസ് ബില്‍ഡിംഗ്, നിലമ്പൂര്‍ ഫോണ്‍. 04931 221979, 9946239220.

English Summery
Employment courses in IGNOU
8:37 AM | 0 comments

ഖത്തുന്നസ്ഖ് പരീക്ഷ 27ന്

മലപ്പുറം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മിറ്റി റെയിഞ്ചുതലത്തില്‍ നടത്തുന്ന ഖത്തുന്നസ്ഖ് ( ലിഖിതപരിജ്ഞാന കോഴ്‌സ്) പരീക്ഷ ഈ മാസം 27ന് നടക്കും. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഖത്തുന്നസ്ഖ്, ഇംലാഅ് എന്നീ രണ്ട് വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷയില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കുന്ന റെയിഞ്ചുകള്‍ 23ന് മുമ്പായി ജില്ലാ ഓഫീസില്‍ നിശ്ചിത ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി അറിയിച്ചു.
8:30 AM | 0 comments

സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ മാതൃക തുടരണം

Written By mvarthasubeditor on Friday, June 15, 2012 | 12:22 PM


മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ജില്ല കാണിച്ച മാതൃകയുമായി മുന്നോട്ടു പോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ ഏഴാം ബാച്ച് രജിസ്‌ട്രേഷനും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഫണ്ട് കൈമാറ്റവും ഉദ്ഘാടനവും ചെയ്യുകയായിരുന്നു പ്രസിഡന്റ്.
മുന്‍കാലങ്ങളില്‍ സാക്ഷരത ക്ലാസുകളില്‍ പ്രായംചെന്നവരായിരുന്നു പഠിതാക്കളായി എത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ പഠന കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വിദ്യാഭ്യാസം നേടാനുള്ള ഈ പ്രവണത ജില്ലയെ സംബന്ധിച്ച് നല്ല ലക്ഷണമാണ്. ഇനിയും മുന്നോട്ടുപോയി ജില്ല മറ്റു ജില്ലകള്‍ക്ക് മാതൃകയാകണമെന്നും അവര്‍ സൂചിപ്പിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. പഠിതാക്കള്‍ സമാഹരിച്ച തുക ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കലിന് കൈമാറി. സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ ഇ.മുഹമ്മദ്മുനീര്‍, ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ പി.ഉമ്മര്‍കോയ, എന്‍.വൈ.കെ കോഡിനേറ്റര്‍ അനില്‍കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ സി.അബ്ദുള്‍ റഷീദ്, ജില്ലാ സാക്ഷരതാമിഷന്‍ സ്‌പെഷല്‍ അസിസ്റ്റന്റ് എം.മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ തുക സമാഹരിച്ച വിദ്യാകേന്ദ്രത്തിനും പഠന കേന്ദ്രത്തിനും ഉപഹാരം നല്‍കി.
Keywords:Malappuram,Suhara mambaad, 
12:22 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers