മലപ്പുറം: ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയും ജന്‍ ശിക്ഷന്‍ സന്‍സ്ഥാനും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി കോളജിന്റെ നിലമ്പൂര്‍, മഞ്ചേരി കേന്ദ്രങ്ങളില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ടൂറിസം സ്റ്റഡീസ്, ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫംഗ്ഷനല്‍ ഇംഗ്ലീഷ്, ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുഡ് ആന്‍ഡ് ബവ്‌റിജ് പ്രൊഡക്ഷന്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടുവാണ് യോഗ്യത. സ്ത്രീകള്‍, ബി.പി.എല്‍ കുടുംബാഗങ്ങള്‍ എന്നിവര്‍ക്ക് ഫീസിളവുണ്ട്. അവസാന തീയതി ജൂണ്‍ 30. അപേക്ഷകള്‍ ഡയറക്ടര്‍ ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍, സെക്കന്‍ഡ് ഫ്‌ളോര്‍, പീവീസ് ബില്‍ഡിംഗ്, നിലമ്പൂര്‍ ഫോണ്‍. 04931 221979, 9946239220.
English Summery
Employment courses in IGNOU
Post a Comment