Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Conference. Show all posts
Showing posts with label Conference. Show all posts

നെതര്‍ലാന്‍ഡിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ശിഹാബ് തങ്ങളെ കുറിച്ച് പ്രബന്ധാവതരണം

Written By Kasargodvartha on Monday, October 22, 2012 | 9:29 PM


 Shihab Thangal, Netharland, Conference, K.T.Haris Hudavi, Malappuram, Kasaragod, Kerala, Malayalam news
മലപ്പുറം: നെതര്‍ലാന്‍ഡിലെ പ്രശസ്ത സര്‍വകലാശാലയായ ലീഡന്‍ യൂനിവേഴ്‌സിറ്റിയില്‍ ഒക്ടോബര്‍ 23 മുതല്‍ 29 വരെ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ രണ്ടര പതിറ്റാണ്ടു കാലം മുസ്ലീങ്ങള്‍ക്ക് ആത്മീയ ഭൗതിക നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് പ്രബന്ധാവതരണം നടക്കും.

26 ന് ന്യൂന പക്ഷ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക സെഷനിലാണ് സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഇസ്ലാമിക് സ്റ്റഡീസ് മേധാവിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയുമായ കെ.ടി. ഹാരിസ് ഹുദവി കൂറ്റപ്പുറം ന്യൂനപക്ഷ ശാക്തീകരണത്തില്‍ ശിഹാബ് തങ്ങളുടെ പങ്കിനെ കുറിച്ചാണ് പ്രബന്ധമവതരിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ഹംദര്‍ദ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ഇദ്ദേഹം വിവിധ ദേശീയ അന്തര്‍ ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്. ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥികളായ വി.കെ ജഅഫര്‍ ഹുദവി, കെ.ടി. അന്‍വര്‍, ജെ.എന്‍.യു വിലെ അനീസ് തിരുവനന്തപുരം എന്നിവരും പ്രബന്ധാവതരണത്തിനായി തിങ്കളാഴ്ച യാത്ര തിരിക്കും.

Keywords: Shihab Thangal, Netharland, Conference, K.T.Haris Hudavi, Malappuram, Kasaragod, Kerala, Malayalam news
9:29 PM | 0 comments

പോലീസ് അസോസിയേഷന്‍ സമ്മേളനം തുടങ്ങി

Written By Malappuram News on Thursday, May 24, 2012 | 11:06 AM

തിരൂര്‍: കേരള പോലീസ് അസോസിയേഷന്‍ 29-ാം സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ സംസ്ഥാനപ്രസിഡന്റ് പി ഡി ഉണ്ണി പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ഉദ്ഘാടനസമ്മേളനം ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനത്തിന് മാതൃകയാകും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആത്മാര്‍ത്ഥത, സത്യസന്ധത, നിഷ്പക്ഷത എന്നീമൂല്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളുണ്ടാകുമെന്നും അല്ലാത്തപക്ഷം നാട്ടുകാര്‍ പോലീസിനെ വിലവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതിന് പകരം മണല്‍- മണ്ണ് മാഫിയാസംഘങ്ങളെ സഹായിക്കുന്നവരും പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ചുമതലകള്‍ വിസ്തൃതമാകുന്ന പുതിയ പരിതസ്ഥിതിയില്‍ അടിസ്ഥാന കര്‍ത്തവ്യങ്ങള്‍ മറന്ന് ബാഹ്യകാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുന്നത് പോലീസുകാര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. മാലിന്യ നിര്‍മാര്‍ജ്ജനവും ശിശു- വൃദ്ധപരിപാലനവും വരെ പോലീസിന്റെ ഡ്യൂട്ടിയായി മാറിയിരിക്കുന്നു.മറ്റു രാജ്യങ്ങളിലെ ചിലനിയമങ്ങള്‍ പകര്‍ത്തുമ്പോള്‍ പോലീസിന് ധൈര്യത്തോടെ സേവനം ചെയ്യാനാകുന്ന നിയമങ്ങളും നടപ്പിലാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. മനുഷ്യാവകാശങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത് ക്രിമിനലുകള്‍ക്ക് സഹായകമാകുന്നു. ജയിലിലുള്ളവര്‍ക്ക് അനാവശ്യമായസൗകര്യങ്ങള്‍ വേണമെന്ന് വാദിക്കുമ്പോള്‍ അക്രമത്തിനിരയായവര്‍ നീതിക്കുപുറത്താവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി അനില്‍കുമാര്‍ അനുസ്മരണഭാഷണം നടത്തി. പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. എ പി ബറ്റാലിയന്‍ ഡി ഐ ജി. ഇ ജെ ജയരാജ്, എം എസ് പി കമാണ്ടന്റ് യു ഷറഫലി, ഡി വൈ എസ് പിമാരായ കെ സലീം, എ രാജു, എം എ രാമകൃഷ്ണന്‍, വിനോദ് ജോസഫ് സംസാരിച്ചു. പ്രമോഷനായ സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും നടന്നു.ജി ആര്‍ അജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി അബ്ദദുള്ളക്കോയ വരവ്‌ചെലവ് കണക്കും സണ്ണിക്കുട്ടി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അരവിന്ദാക്ഷന്‍ പ്രമേയാവതരണം നടത്തി.
ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാര്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ആര്‍ ബസന്ത്, വി ഡി സതീശന്‍ എം എല്‍ എ, കെ എം റോയ്, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ഡോ. സെബാസ്റ്റിയന്‍പോള്‍, ടി പി ചെറൂപ്പ, ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സംസാരിക്കും.

Keywords: Police, Conference, Tirur, Malappuram, കേരള, 
11:06 AM | 0 comments

എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ പ്രൗഢമായി

Written By Malappuram News on Sunday, May 13, 2012 | 6:45 PM

എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
മലപ്പുറം: കേരളസ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ പ്രൗഢമായി. 2013 ഏപ്രില്‍ 26,27,28 തിയ്യതികളില്‍ എറണാകുളത്ത് വെച്ചാണ് സമ്മേളനം നടക്കുക. ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ നടന്ന പ്രഖ്യാപന സമ്മേളനങ്ങളില്‍ ഒരു വര്‍ഷകാലത്തെ 40 വാര്‍ഷിക പദ്ധതികള്‍ അതവരിപ്പിച്ചു. 1973 ഏപ്രില്‍ 29 ന് പട്ടിക്കാട് ജാമിഅ നൂരിയയില്‍ വെച്ചാണ് കേരളത്തിലെ ഏറ്റവും വലിയ ധാര്‍മ്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എസ് എഫ് രൂപികൃതമായത്. കഴിഞ്ഞ നാല്പതിറ്റാണ്ടുകളില്‍ കേരളത്തിലെ മത വൈജ്ഞാനിക സാമൂഹിക സംസ്‌കാരിക മണ്ഢലങ്ങളില്‍ തുല്ല്യതയില്ലാത്ത സേവനങ്ങള്‍ അര്‍പ്പിക്കാന്‍ എസ് എസ് എഫ് ന് സാധിച്ചിട്ടുണ്ട്. അനഭിലഷണിയമാം വിധം വളര്‍ന്ന് വരുന്ന കക്ഷി രാഷ്ട്രീയ അതിപ്രസരണത്തില്‍ നിന്ന് ധൂര്‍ത്തിനും ദുരഅഭിമാനത്തിനും ഹേതുകമായ കേവലം ഭൗതിക താല്‍പ്പര്യങ്ങളില്‍ നിന്നും മുക്തരായി ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ക്ക് പരമ പ്രധാന്യം നല്‍കി നാടിന്‍ സമൂഹത്തിനും അനുഗുണമായി വര്‍ത്തിക്കുന്ന തലമുറയെ സൃഷ്ഠിക്കാന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ സംഘടനാ പ്രതിജ്ഞാ ബന്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന തീവ്രവാദ പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്താനും ഹിംസാത്മകമായ കലാലയ രാഷ്ട്രീയത്തിന്റെ കെടുതികളെ കുറിച്ച് സമൂഹ മനസ്സാക്ഷിയെ തട്ടിയുണര്‍ത്താനും എസ് എസ് എഫിന് സാധിച്ചിട്ടുണ്ട്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ വിദ്യഭ്യാസ മേഖലയില്‍ അനുവര്‍ത്തിക്കുന്ന തല തിരിഞ്ഞ സംവിധാനങ്ങളും മലബാറിനോടുള്ള പിന്തിരിപ്പിന്‍ നയത്തിനെതിരെയും എസ് എസ് എഫ് ശക്തമായ സമര രംഗത്ത് നിന്നിട്ടുണ്ട്. വിദ്യഭ്യാസ കലാ സാംസ്‌കാരിക പുരോഗമന പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എഫ് നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ആതുര സേവന രംഗത്ത് സംഘടനയുടെ ഇടപെടല്‍ വലിയെരു സമൂഹത്തിന് താങ്ങായി വര്‍ത്തിക്കുന്നുണ്ട്.
40-ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ നിര്‍വഹിച്ചപ്പോള്‍ ആയിരക്കണക്കിന് എസ് എസ് എഫ് കാര്‍ തക്ബീര്‍ ധ്വനികളോടയാണ് ഏറ്റെടുത്തത്. ഒരു വര്‍ഷകാലത്തെ പ്രവര്‍ത്തന പദ്ധതികളെ ഏറ്റെടുക്കാന്‍ നാടും നഗരവും ഒരുക്കമാണെന്ന് രീതിയിലാണ് പ്രഖ്യാപന സമ്മേളനങ്ങള്‍ സമാപിച്ചു.
പ്രഖ്യാപന സമ്മേളനങ്ങള്‍ക്ക് ശേഷം സ്‌നേഹ സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളംബര റാലികള്‍ നടന്നു. ഒതുക്കുങ്ങല്‍ നടന്ന പ്രഖ്യാപന സമ്മേളനം പ്രൊഫസര്‍ കെ.എം.എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഉസ്താദ് പ്രഖ്യാപനവും അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പ്രം പദ്ധതി അവതരണവും നിര്‍വഹിച്ചു. പുത്തനത്താണിയില്‍ അബൂഹനീഫല്‍ ഫെസി തെന്നല ഉദ്ഘാടനവും സയ്യിദ് ടി.എസ്.കെ തങ്ങള്‍ പ്രഖ്യാപനവും അശ്‌റഫി അഹ്‌സനി ആനക്കര പദ്ധതി അവതരണം നടത്തി. എടവണ്ണയില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനവും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഖ്യാപനവും പി.വി അഹമ്മദ് കബീര്‍ പദ്ധതി അവതരണവും നടത്തി. എടപ്പാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ മുസ്തഫ മാസ്റ്റ്ര്‍ കോഡൂര്‍ ഉദ്ഘാടനവും പൊന്മള മൊയ്തീന്‍കുട്ടി ബാഖവി പ്രഖ്യാപനവും ജാഫര്‍ ചേലക്കര പദ്ധതി അവതരണവും നടത്തി. 

പരപ്പനങ്ങാടിയില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉദ്ഘാടനവും ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദ് പറവൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. എടവണ്ണപ്പാറയില്‍ എന്‍.അലി അബ്ദുള്ള ഉദ്ഘാടനവും കോടാമ്പുഴ ബാസ മുസ്‌ലിയാര്‍ പ്രഖ്യാപനവും ജലീല്‍ സഖാഫി കടലുണ്ടി പദ്ധതി അവതരണവും നിര്‍വഹിച്ചു. പട്ടിക്കാട് നടന്ന സമ്മേളന പ്രഖ്യാപനം സി.പി സൈതലവി മാസ്റ്റര്‍ ഉദ്ഘാടനവും കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ പ്രഖ്യാപനവും ബഷീര്‍ പറവന്നൂര്‍ പദ്ധതി അവതരണവും നടത്തി. തിരൂരില്‍ നടന്ന പ്രഖ്യാപന സമ്മേളനം ജി.അബൂബക്കര്‍ ഉദ്ഘാടനവും പൊന്മള അബ്ദു ഖാദിര്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദലി കിനാലൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. പ്രഖ്യാപന സമ്മേളനങ്ങളില്‍ ജില്ലയിലെ പ്രാസ്താനിക നായകരുടെയും പ്രവര്‍ത്തകരുടെയും നിറ സാന്നിധ്യമായിരുന്നു.


Keywords: SSF, Malappuram, Conference, കേരള, 6:45 PM | 0 comments

എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ ഇന്ന്

Written By Malappuram News on Thursday, May 10, 2012 | 5:41 PM

മലപ്പുറം: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) നാല്‍പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ ഇന്ന് 2.30 ന് ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ നടക്കും. 1973 ഏപ്രില്‍ 29 ന് പട്ടിക്കാട് വെച്ചാണ് എസ് എസ് എഫ് രൂപീകൃതമായത്. ധര്‍മ്മത്തിന്റെ വഴിയില്‍ നീണ്ട നാല് പതിറ്റാണ്ട് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളാണ് എസ് എസ് എഫ് സാധ്യമാക്കിയത്.
ക്യാംപസുകളില്‍ അരാചകത്വം നിറഞ്ഞാടിയിരുന്ന ഘട്ടത്തിലാണ് മത-ഭൗതിക വിദ്യാര്‍ത്ഥി സമന്വയ ലക്ഷ്യവുമായി എസ് എസ് എഫ് പിറവിയെടുക്കുന്നത്. പുതിയ സാമൂഹിക ചുറ്റുപാടില്‍ വിദ്യാര്‍ത്ഥി യുവജനതയെ അധര്‍മ്മത്തിന്റെ വഴിയില്‍ നിന്നും ധര്‍മ്മ പക്ഷത്തേക്കുള്ള തിരിച്ചു വരവാണ് എസ് എസ് എഫ് നടത്തികൊണ്ടിരിക്കുന്നത്.
കൈരളിയുടെ വിദ്യഭ്യാസ സാംസ്‌കരിക സാമൂഹിക മത സേവന രംഗങ്ങളില്‍ ചലനാത്മകമായ സമീപനങ്ങള്‍ സ്വീകരിച്ചാണ് എസ് എസ് എഫ് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. മാനവിക മൂല്യങ്ങള്‍ തകര്‍ന്നടിയും വിധത്തില്‍ അശാന്തിയും തീവ്രവാദവും അതിക്രമങ്ങളും അരാജകത്വവും കൊണ്ട് മനുഷ്യ മനസ്സുകളില്‍ വിള്ളലുകള്‍ സൃഷ്ഠിക്കുമ്പോള്‍ സാമൂഹിക നവോന്ഥാന ദൗത്യവുമായിട്ടാണ് എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം നടക്കുന്നത്.
സ്‌നേഹ സംഘം ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേളനം ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍ നടക്കും. പട്ടിക്കാട് ഗവ: സ്‌കൂള്‍, എടവണ്ണ പിഎസ് ഓഡിറ്റോറിയം, എടവണ്ണപ്പാറ ദാറുല്‍ അമാന്‍, ഒതുക്കുങ്ങല്‍ കെ.എം.എച്ച് ഓഡിറ്റോറിയം, പരപ്പനങ്ങാടി തഅ്‌ലീം ക്യാംപസ്, പുത്തനത്താണി സിവി ഓഡിറ്റോറിയം, തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, എടപ്പാള്‍ നാല് കെട്ട് ഓഡിറ്റോറിയം എന്നിവടങ്ങളില്‍ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ ഉസ്താദ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ടി.എസ്.കെ തങ്ങള്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, ചെറുശ്ശോല ബീരാന്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, കോടാമ്പുഴ ബാവ മുസ്‌ലിയാര്‍, ചുള്ളിക്കോട് ഹുസൈന്‍ സഖാഫി പ്രഖ്യാപനം നടത്തും.
വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുള്ള, സിപി സൈതലവി മാസ്റ്റര്‍, കെ.എം.എ റഹീം സാഹിബ്, അബൂ ഹനീഫല്‍ ഫൈസി, പി.എം മുസ്തഫ മാസ്റ്റര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ജി.അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് പറവൂര്‍, വിപിഎം ബഷീര്‍, ജലീല്‍ സഖാഫി, എന്‍.വി അബ്ദു റസ്സാഖ് സഖാഫി, പിവി അഹമ്മദ് കബീര്‍, ജഅ്ഫര്‍ ചേലക്കര, അഷ്‌റഫ് അഹ്‌സനി, മുഹമ്മദലി കിനാലൂര്‍, എന്നിവര്‍ പദ്ധതി അവതരണം നടത്തും. കൊളത്തൂര്‍ അലവി സഖാഫി, കെ.പി.എച്ച് തങ്ങള്‍, പി.എസ്.കെ ദാരിമി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എം.എ നാസര്‍ സഖാഫി, ശിഹാബുദ്ധീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും.
സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, തലപ്പാറ തങ്ങള്‍, മഹ്മൂദ് ഫൈസി, അബൂബക്കര്‍ ശര്‍വാനി, ക്ലാരി ബാവ മുസ്‌ലിയാര്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, പി.വി മുഹമ്മദ്, പി.കെ ബഷീര്‍ ഹാജി, ഒ.എം.എ റഷീദ് ഹാജി, മുഹമ്മദ് ഇബ്രാഹീം സാഹിബ് തുടങ്ങിയ മുന്‍ കാല നേതാക്കള്‍ സംബന്ധിക്കും.

Keywords: SSF, Malappuram, Conference, കേരള, 
5:41 PM | 0 comments

മെക്കന്‍സി പരിഷ്‌കാരങ്ങള്‍ അനുവദിക്കില്ല: എഫ് എന്‍ പി ഒ

Written By Malappuram News on Wednesday, May 9, 2012 | 1:03 AM

തിരൂര്‍:പോസ്റ്റ് ഓഫീസുകള്‍, ആര്‍ എം എസ് ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള മെക്കന്‍സി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് തിരൂരില്‍ ഇന്നലെ സമാപിച്ച എഫ് എന്‍ പി ഒ സംസ്ഥാനസമ്മേളനം പ്രഖ്യാപിച്ചു.പ്രൊജക്റ്റ് ആരോയുടെ പേരില്‍ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന മാനസികപീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ചൈല്‍ഡ്‌കെയര്‍ലീവ് അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി പിത്രീ യൂണിയന്‍-പ്രസി-കെ എം ആന്റണി,സെക്ര-ജോണ്‍ ഡി ആവോക്കാരന്‍.പി ഫോര്‍ യൂണിയന്‍-പ്രസി-ത്രിവിക്രമന്‍ നായര്‍,സെക്ര-സി മൊയ്തീന്‍കുട്ടി.ഇ ഡി യൂണിയന്‍-പ്രസി-വിജയന്‍ ചേളന്നൂര്‍,സെക്ര-പി യു മുരളീധരന്‍.ആര്‍ എം എസ്-3 യൂണിയന്‍ പ്രസി എ എന്‍ അയ്യപ്പന്‍, സെക്ര-ഡി കൃസ്തുദാസ്.ആര്‍ എം എസ് 4 യൂണിയന്‍ പ്രസി-യുകെ പുഷ്പന്‍,സെക്ര-എന്‍ വി വിനോദ് എന്നിവരെ തിരഞ്ഞെടുത്തു.

Keywords: Conference, Malappuram, Tirur, കേരള, FNPO
1:03 AM | 0 comments

എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം; ജില്ലയില്‍ എട്ട് കേന്ദ്രങ്ങളില്‍

Written By Malappuram News on Monday, May 7, 2012 | 11:46 PM

മലപ്പുറം: കേരളസ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) 40 ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഈ മാസം 11 ന് ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ നടക്കും. പട്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍, എടവണ്ണ പി.എസ് ഓഡിറ്റോറിയം, എടവണ്ണപ്പാറ ദാറുല്‍ അമാന്‍ കാമ്പസ്, ഒതുക്കുങ്ങല്‍ കെ.എം.എച്ച് ഓഡിറ്റോറിയം, പരപ്പനങ്ങാടി തഅ്‌ലീം കാമ്പസ്, പുത്തനത്താണി സിവി ഓഡിറ്റോറിയം, തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം, എടപ്പാള്‍ നാല് കെട്ട് ഓഡിറ്റോറിയം എന്നീ കേന്ദ്രങ്ങളിലാണ് പ്രഖ്യാപന സമ്മേളനം. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ പ്രഖ്യാപനം നിര്‍വഹിക്കും. സംഘടനയുടെ മുന്‍കാല നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. യൂണിറ്റിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രഖ്യാപന സമ്മേളനത്തിന് സ്‌നേഹ സംഘം അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന റാലിയോടെ സമാപിക്കും.
മലയാളി സമൂഹം ഏറ്റുപിടിച്ച കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ യാത്രനായകന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ആവേശമുള്‍കൊണ്ടാണ് എസ് എസ് എഫ് പ്രവര്‍ത്തകര്‍ സമ്മേളന ഗോദയില്‍ ഇറങ്ങുന്നത്. പ്രഖ്യാപന സമ്മേളനത്തിന് ജില്ലാ ഡിവിഷന്‍ പ്രവര്‍ത്തക സമിതിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെക്ടര്‍ ഭാരവാഹികളുടെ യൂണിറ്റ് പര്യടനം, ഡിവിഷന്‍ നേതൃ സംഘമം തുടങ്ങിയ വിവിധ പദ്ധതികള്‍ നടന്നു വരുന്നു.
ഇത് സംബന്ധമായ ജില്ലാ അവലോകന സമിതി യോഗത്തില്‍ കെ. സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സി.കെ ശക്കീര്‍, സികെ അബ്ദു റഹ്മാന്‍ സഖാഫി, സി.കെ.എം ഫാറൂഖ്, ദുല്‍ ഫുഖാറലി സഖാഫി, ശിഹാബുദ്ധീന്‍ സഖാഫി, പി.കെ മുഹമ്മദ് ശാഫി, എം അബ്ദു റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: SSF, Malappuram, Conference, SSF 40th Annual Conference 
11:46 PM | 0 comments

മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Written By mvarthasubeditor on Sunday, May 6, 2012 | 7:47 PM


മഞ്ചേരി: മുസ്‌ലിംലീഗിന്റെ രൂപീകരണ കാലത്തു തന്നെ പാര്‍ട്ടിക്കു വേരോട്ടം ലഭിച്ച മണ്ണില്‍ നടന്ന ജില്ലാ സമ്മേളനം ജനബാഹുല്യം കൊണ്ട് ചരിത്രസംഭവമായി. ഏപ്രില്‍ 21ന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിന് സമുജ്ജ്വല സമാപ്തി.
നാല് മണിക്ക് ആരംഭിച്ച ഗ്രീന്‍ഗാര്‍ഡ് പരേഡോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. കൃത്യമായ ചുവടുകളും സംഘശക്തിയുടെ അജയ്യതയും വിളിച്ചോതിയ ഗ്രീന്‍ഗാര്‍ഡ് പരേഡ് നഗരവീഥികളെ ആവേശം കൊള്ളിച്ചു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നുമായി കാല്‍ലക്ഷത്തിലധികം വളണ്ടിയര്‍മാര്‍ ഒന്നിച്ച് അടിവെച്ചു നീങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നഗരം പ്രകമ്പനം കൊണ്ടു.
ജനബാഹുല്യം ഭയന്ന് ബഹുജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കിയിരുന്നുവെങ്കിലും രാവിലെ മുതല്‍ തന്നെ നഗരത്തില്‍ പതിനായിരങ്ങളെത്തി. ഒരു ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടലെങ്കിലും അതെല്ലാം തെറ്റിക്കുന്ന വിധത്തിലായിരുന്നു ജനങ്ങളുടെ കുത്തൊഴുക്ക്. 

രാവിലെ തന്നെ നഗരത്തിലെ എല്ലാ വഴികളും പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ശിഹാബ് തങ്ങള്‍ നഗര്‍ ലക്ഷ്യമാക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഹരിതപതാകയുമേന്തി ചെറുതും വലുതുമായ വാഹനങ്ങളും ഒറ്റയ്ക്കും കൂട്ടായുമായ പ്രകടനങ്ങളും മുദ്രാവാക്യങ്ങളുടെയും പാര്‍ട്ടി താരാട്ടുകളുടെയും അകമ്പടിയോടെയെത്തി.
ഗ്രീന്‍ഗാര്‍ഡ് പരേഡിന് വന്‍ സ്വീകരണമായിരുന്നു. വെളുത്ത നിറത്തിലുള്ള പാന്റും പച്ച നിറത്തിലുള്ള ഷര്‍ട്ടും തൊപ്പിയും ഷൂസും അണിഞ്ഞ ഗ്രീന്‍ ഗാര്‍ഡുകളുടെ പരേഡ് ഗംഭീരവും അവിസ്മരണീയവുമായി. ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഷ്‌റഫ് കോക്കൂര്‍, എംകെ ബാവ, പി സൈതലവി മാസ്റ്റര്‍,ടിവി ഇബ്രാഹിം, സലീം കുരുവമ്പലം, എംഎ ഖാദര്‍, അഡ്വ എം റഹ്മത്തുല്ല, പിഎം ഹനീഫ്. നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത്, ടിപി അഷ്‌റഫലി, നഹാസ് പാറക്കല്‍, ടി ശാജഹാന്‍, ഉമര്‍ ഒട്ടുമ്മല്‍, പിഎംകെ കാഞ്ഞിയൂര്‍, സികെ റസാക്, തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു. ഗ്രീന്‍ ഗാര്‍ഡ് ക്യാപ്റ്റന്‍ ഇപി ഹനീഫ് മാസ്റ്റര്‍, വൈസ് ക്യാപ്റ്റന്‍മാരായ യുകെ മമ്മദിശ, സലീം മണ്ണിശ്ശേരി തുടങ്ങിയവരും നേതൃത്വം നല്‍കി. 

നേതാക്കള്‍ക്ക് തൊട്ടുപിറകില്‍ ഓരോ മണ്ഡലവും അടിവെച്ചു. മണ്ഡലം ടീമുകളുടെ മുന്‍നിരയില്‍ മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി. മൂന്ന് നിരകളിലായാണ് ഗ്രീന്‍ ഗാര്‍ഡുകള്‍ മാര്‍ച്ച് ചെയ്തത്. ഒരോ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 34 അംഗങ്ങളുള്ള യൂണിറ്റുകളാക്കിയായിരുന്നു ഓരോ ട്രൂപ്പും അടി വെച്ചത്. മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട മാര്‍ച്ചുകളും ജസീല ജംഗ്ഷനില്‍ സംഗമിച്ച് പ്രധാന നഗരം വഴി കച്ചേരിപ്പടിയിലെത്തി ബൈപാസിലൂടെ സമ്മേളന നഗരിയിലെത്തുമ്പോള്‍ സൂചി കുത്താനിടമില്ലാതെ നിറഞ്ഞ് കവിഞ്ഞിരുന്നു. 

പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യേ പ്രസിഡണ്ടും വിദേശകാര്യ -മാനവവിഭവശേഷി വകുപ്പ് മന്ത്രിയുമായ ഇ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ്, എംപി അബ്ദുസമദ് സമദാനി, ഡോ എംകെ മുനീര്‍, പികെ അബ്ദുറബ്ബ്, വികെ ഇബ്രാഹിം കുഞ്ഞ്, മഞളാം കുഴി അലി, കെഎം ഷാജി, പിവി അബ്ദുല്‍ വഹാബ്, കെ കുട്ടി അഹമ്മദ് കുട്ടി, എംഐ തങ്ങള്‍ ,പ്രസംഗിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, തമിഴ്‌നാട് മുസ്‌ലിംലീഗ് സെക്രട്ടറി അബൂബക്കര്‍, തുടങ്ങിയവരും എംഎല്‍എമാരും സന്നിഹതിരായിരുന്നു.
മുസ്‌ലിംലീഗ് ജില്ലാജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സ്വാഗതവും സെക്രട്ടറി സലീം കുരുവമ്പലം നന്ദിയും പറഞ്ഞു.
Keywords: IUML, Muslim League, Conference, Manjeri, Malappuram,
7:47 PM | 0 comments

ഫോറസ്റ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സമ്മേളനം നിലമ്പൂരില്‍

Written By Malappuram News on Friday, May 4, 2012 | 5:00 PM

മലപ്പുറം: കേരള ഫോറസ്റ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്റെ 29ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച്ച നിലമ്പൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും.  9.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ യൂനിയന്‍ ഉപദേശകസമിതിയംഗം പി ശശിധരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥആന പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് സംഘടനാ പ്രമേയവും ജനറല്‍ സെക്രട്ടറി കെ കെ പ്രദീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ ബി നന്ദകുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.
തുടര്‍ന്ന് 11 മണിക്ക് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാന്‍ ശൗക്കത്ത്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ പാലക്കാട് ഒ.പി കലേര്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഈസ്റ്റേന്‍ സര്‍ക്കിള്‍ പാലക്കാട് എന്‍.കെ ശശിധരന്‍ ഐ.എഫ്.എസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിലമ്പൂര്‍ സി.വി രാജന്‍, എം.സി മാത്തുക്കുട്ടി, എച്ച് വിന്‍സന്റ് രവി തോട്ടത്തില്‍, കെ മനോജ്, കെ ജയകുമാര്‍, എം മുഹമ്മദാലി, സെയ്ത് ഹാഷിം ഹുസൈന്‍, സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളന ചര്‍ച്ച നടക്കും. വൈകീട്ട് നാലിന് 30ാം സംസ്താന കൗണ്‍സില്‍ രൂപവത്കരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ ജോര്‍ജ്ജ് ഫ്രാന്‍സിസ്, കെകെ പ്രദീപ്, ബി നന്ദകുമാര്‍, പി ശശിധരന്‍ സംബന്ധിച്ചു
Keywords:  Kerala Forest Ministerial Staff Union, Malappuram, Forest, Nilambur, Conference, KFMSU
5:00 PM | 0 comments

മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം: രാജകീയ വരവേല്‍പ്പിന് മഞ്ചേരി ഒരുങ്ങി

മഞ്ചേരി: മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന് വിത്തിട്ട മണ്ണില്‍ മുന്‍കാല നേതാക്കളുടെ ത്യാഗ സ്മരണകളുടെ നിറവില്‍ നടക്കുന്ന മലപ്പുറം ജില്ല മുസ്‌ലിംലീഗ് സമ്മേളനത്തിന് രാജകീയ വരവേല്‍പ് നല്‍കാന്‍ മഞ്ചേരി നഗരം ഒരുങ്ങി. പ്രവര്‍ത്തകരില്‍ ആവേശം വിതറാനും പാര്‍ട്ടി ചലനങ്ങള്‍ക്ക് കരുത്ത് പകരാനും പാര്‍ട്ടിയുടെ ജനക്ഷേമ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനുമായി ഏപ്രില്‍ 21ന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനമാണ് മെയ് 5ന് മഞ്ചേരിയില്‍ നടക്കുന്നത്. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാന്‍ ഏറനാടിന്റെ തലസ്ഥാനനഗരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഒരു മാസം മുമ്പേ ആരംഭിച്ച പ്രചരണപരിപാടികളും വാര്‍ഡ് കണ്‍വെന്‍ഷനുകളും പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ് കണ്‍വെന്‍ഷനും ഗ്രീന്‍ഗാര്‍ഡ് പരേഡ് പരിശീലനവും പൂര്‍ത്തിയായി. വാഹനജാഥ, പദയാത്ര, ബൈക്ക് റാലി, കുടുംബസംഗമം, ഗൃഹസന്ദര്‍ശനം തുടങ്ങി ജനമനസ്സുകളില്‍ സമ്മേളന സന്ദേശം നല്‍കാന്‍ അഭൂതപൂര്‍വമായ ആവേശമാണ് പ്രവര്‍ത്തകര്‍ കാണിച്ചത്. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികള്‍ പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ച് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

കാല്‍ ലക്ഷത്തോളം വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡ് മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. പാണ്ടിക്കാട് റോഡിലെ കെ.എം.എച്ച് ആസ്പത്രി പരിസരം, നിലമ്പൂര്‍ റോഡിലെ ചെരണി, കോഴിക്കോട് റോഡിലെ തുറക്കല്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പരേഡ് മേലാക്കം ജംഗ്ഷനില്‍ സംഗമിച്ച് നഗരം വഴി സമ്മേളന നഗരിയിലെത്തും. ഗ്രീന്‍ഗാര്‍ഡ് പരേഡ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കാനും മാര്‍ച്ച് ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തുന്നതിനും വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണം പോലുള്ള ജീവകാരുണ്യ പദ്ധതികളും സമ്മേളന സന്ദേശം വിളംബരം ചെയ്യുന്ന ഹരിതവര്‍ണത്തിലുള്ള വെയ്റ്റിംഗ് ഷെഡുകള്‍, കമാനങ്ങള്‍, ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ തുടങ്ങിയവയും വ്യാപകമായി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം സമ്മേളന സന്ദേശം മുഴക്കുന്ന ഗെയ്റ്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍കാല നേതാക്കളുടെ പേരില്‍ മുസ്‌ലിംലീഗും പോഷക ഘടകങ്ങളുമാണ് ഗെയ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.

കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ മുസ്‌ലിംലീഗും ബാപ്പു കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ യൂത്ത്‌ലീഗും ഹസന്‍കുട്ടി കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ എം.എസ്.എഫും ഓവുങ്ങല്‍ ആലിഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ പ്രവാസി ലീഗും അബ്ദുല്ലക്കുട്ടി കുരിക്കളുടെ പേരില്‍ കെ.എം.സി.സി ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും കുഞ്ഞാപ്പു കുരിക്കളുടെ പേരില്‍ കെ.എം.സി.സി ഷറഫിയ്യ ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും പാലായി അബൂബക്കറിന്റെ പേരില്‍ കെ.എം.സി.സി റിയാദ് മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും എം മഹ്മൂദ് എന്ന ബാപ്പുട്ടിയുടെ പേരില്‍ കെ.എം.സി.സി അല്‍ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയും വല്ലാഞ്ചിറ ഖാദറിന്റെ പേരില്‍ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷനും വല്ലാഞ്ചിറ റഷീദിന്റെ പേരില്‍ ടാക്‌സി & കോണ്‍ട്രാക്ട് ഗാരേജ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും കൊടക്കാടന്‍ മുഹമ്മദിന്റെ പേരില്‍ മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും അഡ്വ. കെ.പി മുഹമ്മദിന്റെ പേരില്‍ കേരള ലോയേഴ്‌സ് ഫോറം മലപ്പുറം ജില്ല കമ്മിറ്റിയും തുറക്കല്‍ ബാപ്പുട്ടി, കെ കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഉമ്മര്‍ എന്നിവരുടെ പേരില്‍ മുന്‍സിപ്പല്‍ ചുമട്ടു തൊഴിലാളി യൂനിയനുമാണ് ഗെയ്റ്റുകള്‍ സ്ഥാപിച്ചത്.
ഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍


മഞ്ചേരി: സമ്മേളന നഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വെള്ളിയാഴ്ച നടക്കുന്ന പതാകജാഥയെ സ്വീകരിക്കാനുള്ള കൊടിമരങ്ങള്‍ പൂര്‍ണമായും നാട്ടിക്കഴിഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന 64 പതാകകളും കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നെത്തുന്ന പതാകയും സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നഗരിയില്‍ പൂര്‍ത്തിയായി.

ഏകദേശം മൂവായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്റ്റേജ് ഒരുക്കിയിട്ടുള്ളത്. അറേബ്യന്‍ കലാരൂപത്തെ ഓര്‍മിപ്പിക്കുംവിധത്തിലാണ് സ്റ്റേജിലെ കമാനങ്ങള്‍. അത്യാകര്‍ഷണീയ മാതൃകയിലുള്ള പെയിന്റിംഗുകളും ആര്‍ട്‌വര്‍ക്കുകളും ഇതിനെ സവിശേഷതയാണ്. സ്റ്റേജിനു മുമ്പില്‍ മീഡിയഗാലറിയും തൊട്ടുപിറകില്‍ ഗ്രീന്‍ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ഇരിപ്പിടവുമാണ് ഒരുക്കുന്നത്.

സ്റ്റേജിന്റെ പടിഞ്ഞാറു ഭാഗത്ത് 13 അടി ഉയരവും 8 അടി വീതിയുമുള്ള ഒരു എല്‍.ഇ.ഡി സ്‌ക്രീന്‍ സ്ഥാപിക്കും. ആറ് കാമറകളിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പൊതുജനങ്ങളിലേക്ക് പകരാന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി എട്ടോളം സ്‌ക്രീനുകള്‍ സ്ഥാപിക്കും. മഞ്ചേരി ടൗണ്‍, ജനറല്‍ ആസ്പത്രി പരിസരം, പ്രധാന ജംഗ്ഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും.

പകല്‍, രാത്രി ഭേദമന്യെ നൂറോളം തൊഴിലാളികളുടെ പരിശ്രമമാണ് നഗരിയെ സുന്ദരമാക്കുന്നത്. അരീക്കോട് സ്വദേശി ഷാഹിദിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഷാഹിദിന്റെ സഹോദരന്‍ നസീമിന്റെ ഡിസൈനിലാണ് ശിഹാബ് തങ്ങള്‍ നഗര്‍ ഒരുങ്ങുന്നത്.

Keywords: Conference, IUML, Muslim League, Manjeri, Malappuram, Politics, 
12:18 AM | 0 comments

മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനവും ഗ്രീന്‍ഗാര്‍ഡ് പരേഡും അഞ്ചിന്

Written By Malappuram News on Wednesday, May 2, 2012 | 8:05 PM

മഞ്ചേരി: 'സംശുദ്ധ രാഷ്ട്രീയം, സുരക്ഷിത സമൂഹം' എന്ന സന്ദേശത്തോടെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനവും ഗ്രീന്‍ഗാര്‍ഡ് പരേഡും മെയ് 5ന് മഞ്ചേരി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 21ന് പ്രതിനിധി സമ്മേളനത്തോടെ ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനമാണ് 5ന് മഞ്ചേരിയില്‍ നടക്കുന്നത്.
ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിലായി സംഘടിപ്പിച്ച വനിത-വിദ്യാര്‍ഥിനി സമ്മേളനം, ദളിത്‌ലീഗ് സമ്മേളനം, യുവജന-വിദ്യാര്‍ഥി സമ്മേളനം, തൊഴിലാളി-കര്‍ഷക സമ്മേളനം, പ്രവാസിലീഗ്-കെ.എം.സി.സി സമ്മേളനം, ചരിത്ര-സാംസ്‌കാരിക സമ്മേളനം തുടങ്ങി ജനോപകാര മുദ്രാവാക്യങ്ങളുയര്‍ത്തുന്ന സമ്മേളനങ്ങള്‍ സംഘടനാശക്തി വിളിച്ചോതുന്നതും വന്‍ ജനപങ്കാളിത്തമുള്ളവയുമായിരുന്നു. ഓരോ സമ്മേളനങ്ങളിലും ചര്‍ച്ചചെയ്ത വിഷയങ്ങള്‍ ക്രോഡീകരിച്ച് പ്രവര്‍ത്തന പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും.
പ്രത്യേക പരിശീലനം നേടിയ കാല്‍ലക്ഷത്തോളം കേഡറ്റുകള്‍ പങ്കെടുക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡ് മൂന്ന് മണിക്ക് ആരംഭിക്കും. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ അണിനിരക്കും. നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, ഏറനാട് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ചെരണിയില്‍ നിന്നും മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ കെ.എം.എച്ച് ആസ്പത്രി പരിസരത്തു നിന്നും കൊണ്ടോട്ടി, വള്ളിക്കുന്ന്, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, തവനൂര്‍, പൊന്നാനി, വേങ്ങര മണ്ഡലങ്ങളിലുള്ളവര്‍ തുറക്കല്‍ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നുമാണ് പരേഡ് ആരംഭിക്കുക. മൂന്ന് മാര്‍ച്ചുകളും മേലാക്കം ജംഗ്ഷനില്‍ സംഗമിച്ച് പ്രധാന നഗരം വഴി സമ്മേളന നഗരിയായ ശിഹാബ് തങ്ങള്‍ നഗറിലെത്തും.
പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി ഇ അഹ്മദ്, ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്, എം.പി വീരേന്ദ്രകുമാര്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്‌റാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി, മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, എം.പി അബ്ദുസ്സമദ് സമദാനി എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, പി.വി അബ്ദുല്‍വഹാബ്, കുട്ടി അഹമ്മദ് കുട്ടി, എം.ഐ തങ്ങള്‍, പി.എം.എ സലാം, പി അബ്ദുല്‍ഹമീദ്, സലീം കുരുവമ്പലം പങ്കെടുക്കും.
മെയ് 4ന് പതാകജാഥ നടക്കും. മുസ്‌ലിംലീഗ് ജന്മംകൊണ്ട് 64 വര്‍ഷം പിന്നിടുന്നതിന്റെ ഓര്‍മയ്ക്കായി 16 മണ്ഡലങ്ങളില്‍ നിന്ന് 64 പതാക ജാഥകള്‍ ആരംഭിക്കും. മണ്‍മറഞ്ഞ പൂര്‍വകാല നേതാക്കളുടെ വീടുകളില്‍ നിന്നാണ് പതാകകള്‍ ഏറ്റുവാങ്ങുക. ഇതിനു പുറമെ പാണക്കാട് കുടപ്പനക്കല്‍ തറവാടില്‍ നിന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് കൈമാറുന്ന പതാക ജില്ല സെക്രട്ടറി പി അബ്ദുല്‍ഹമീദ് ഏറ്റുവാങ്ങും. വൈകിട്ട് 5 മണിക്ക് സമ്മേളന നഗരിയില്‍ എത്തിച്ചേരുന്ന പതാകകള്‍ 64 കാരണവന്മാര്‍ ഒരേ സമയം ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന 'സ്‌നേഹാദരം' പരിപാടിയില്‍ ജില്ലയിലെ ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 125 പ്രമുഖരെ ആദരിക്കും. തുടര്‍ന്ന് കേരള സംസ്‌കൃതി അവതരിപ്പിക്കുന്ന മാപ്പിള കലാവിരുന്ന് നടക്കും.
മെയ് 3ന് ഹരിതം 2012 -മെഗാക്വിസ് റിയാലിറ്റി ഷോ നടക്കും. വിദ്യാഭ്യാസ- സന്നദ്ധ സ്ഥാപനങ്ങളില്‍ നിന്നുള്ള നൂറോളം ടീമുകള്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച കാലം- എക്‌സിബിഷന്‍ സമ്മേളന നഗരിക്കു സമീപം പ്രദര്‍ശനം തുടരുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി പി അബ്ദുല്‍ഹമീദ്, അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, നാലകത്ത് സൂപ്പി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. എം റഹ്മത്തുല്ല, സലീം കുരുവമ്പലം, വല്ലാഞ്ചിറ മുഹമ്മദലി, കൊടക്കാടന്‍ മുഹമ്മദലി ഹാജി, വല്ലാഞ്ചിറ അബ്ദുല്‍മജീദ്, കണ്ണിയന്‍ അബൂബക്കര്‍, സജ്‌റുദ്ദീന്‍ മൊയ്തു, യൂസുഫ് വല്ലാഞ്ചിറ പങ്കെടുത്തു.

Keywords: Conference, IUML, Muslim League, Manjeri, Malappuram, 
8:05 PM | 0 comments

വനിതാ ലീഗ്, ദളിത് ലീഗ് സമ്മേളനം തിങ്കളാഴ്ച

Written By Malappuram News on Monday, April 23, 2012 | 10:45 AMമലപ്പുറം: വനിതാ ലീഗ് - വിദ്യാര്‍ത്ഥിനി, ദളിത് ലീഗ് സമ്മേളനം തിങ്കളാഴ്ച ചേളാരിയില്‍ നടക്കും. ശാസ്ത്ര സാങ്കേതിക വിദ്യയും സ്ത്രീ സമൂഹവും, സ്ത്രീ ശാക്തീകരണം -ഇസ്‌ലാമിക മാനം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. രാവിലെ 10 മണിക്ക് ചേളാരി എം കെ ഹാജി നഗറില്‍ (ലിബര്‍ട്ടി ഹാള്‍) നടക്കുന്ന വനിതാലിഗ് - വിദ്യാര്‍ത്ഥിനി സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. കേരള മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ബിന്ദു കൃഷ്ണ മുഖ്യാതിഥി ആയിരിക്കും. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍എ മുഖ്യ പ്രഭാഷണം നടത്തും. വനിതാ ലീഗ് ജില്ലാ ട്രഷറര്‍ പി സെല്‍മ അധ്യക്ഷത വഹിക്കും. സെയ്തു മുഹമ്മദ് നിസാമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. പി സലീം, ഡോ. കെ സക്കീന വിഷയം അവതരിപ്പിക്കും. എംകെ ബാവ, ഖമറുന്നിസ അന്‍വര്‍, അഡ്വ. നൂര്‍ബിന റഷീദ്, സുഹറ മമ്പാട് , അഡ്വ. കെപി മറിയുമ്മ, കെ സാബിറ എന്നിവര്‍ പ്രസംഗിക്കും. പി ഖദീജ, പികെ മൈമൂന, സക്കീന പുല്‍പാടന്‍, കെപി ജല്‍സീമിയ, ബുഷ്‌റ ഷബീര്‍, കെ സഫിയ, ബീവി പൊന്നാനി, വികെ സുബൈദ, സിഎച്ച് ജമീല പ്രസീഡിയം നിയന്ത്രിക്കും. ഉച്ചക്ക് 2 മണിക്ക് കെപി രാമന്‍ നഗറില്‍ നടക്കുന്ന ദളിത് ലീഗ് സംഗമം സെയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി എംഎ ഖാദര്‍ അധ്യക്ഷത വഹിക്കും. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമന്‍ മുഖ്യ പ്രഭാഷണം നടത്തും. “ദളിത് ലീഗ് - പിന്നോക്ക സമുദായങ്ങളുടെ ചരിത്ര പശ്ചാത്തലം, ദളിത് ക്ഷേമ പദ്ധതികളുടേയും ഫണ്ടിന്റെയും വിനിയോഗവും മാതൃകാ പദ്ധതികളും എന്ന പ്രമേയം ഡോ. പിടി അബ്ദുള്‍ അസീസ്, ഐസക് കുരുവിള അവതരിപ്പിക്കും. ഡോ. വി.പി അബ്ദുല്‍ ഹമീദ്, എ പി ഉണ്ണികൃഷ്ണന്‍, അഡ്വ. എംപി ഗോപി, എന്‍വി മോഹന്‍ദാസ്, സിപി ശശീധരന്‍ പ്രസംഗിക്കും. ബക്കര്‍ ചെര്‍ണ്ണൂര്‍, എ കുഞ്ഞുണ്ണി, സിഎച്ച് മഹ്മൂദ്, ടിപിഎം ബഷീര്‍, എന്‍പി അബ്ദുള്‍ നാസര്‍ പ്രസീഡിയം നിയന്ത്രിക്കും.
10:45 AM | 0 comments

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കം

Written By Malappuram News on Friday, April 20, 2012 | 3:56 PM

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കം. സമ്മേളനം മെയ് 5വരെ നീണ്ടുനില്‍ക്കും. പ്രതിനിധി സമ്മേളനത്തോടെയാണ് സമ്മേളനത്തിന്ന് തുടക്കം കുറിക്കുന്നത്.
മെയ് 5ന് കാല്‍ലക്ഷത്തോളം ഗ്രീന്‍ഗാര്‍ഡ് അംഗങ്ങളുടെ പരേഡിന് ശേഷം സമാപനസമ്മേളനം മഞ്ചേരി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. 'സംശുദ്ധ രാഷ്ട്രീയം, സുരക്ഷിത സമൂഹം' എന്നതാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്ന പ്രമേയം. ശനിയാഴ്ച ഉച്ചക്ക് ശേഷം പൂര്‍വകാലനേതാക്കളെ അനുസ്മരിക്കുകയും, അവരുടെ സന്ദേശം പുത്തന്‍ തലമുറക്ക് കൈമാറുകയും ചെയ്യുന്നതിന്നായി 'സ്മരണ' എന്നപേരില്‍ സെഷന്‍ നടക്കും. തുടര്‍ന്ന് 23ന് ചേളാരിയില്‍ വനിത, വിദ്യാര്‍ഥിനി, ദളിത് സമ്മേളനങ്ങളും, 24ന് പൊന്നാനിയില്‍ ചരിത്ര സാംസ്‌കാരിക സമ്മേളനവും, 26ന് കോട്ടക്കലില്‍ വിദ്യാര്‍ഥി യുവജനസമ്മേളനവും നടക്കും.
ഏപ്രില്‍ 27ന് തീരദേശ സമ്മേളനം തിരൂരില്‍ നടക്കും. പാര്‍ട്ടിയുടെ മുഴുവന്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഏപ്രില്‍ 29ന് പ്രവാസി, കെ എം സി സി സമ്മേളനം പെരിന്തല്‍മണ്ണയിലും മെയ് 1ന് ട്രേഡ്‌യൂണിയന്‍ സമ്മേളനം വണ്ടൂരിലും നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് അധ്യാപക - സര്‍വ്വീസ് സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രദര്‍ശനം 30ന് ആരംഭിക്കും. മെയ് 4ന് മൂന്ന്മണിക്ക് സമ്മേളന നഗരിയിലേക്ക് 65 പതാകജാഥകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുറപ്പെടും.
3:56 PM | 0 comments

എളയൂര്‍ യത്തീംഖാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Written By Malappuram News on Friday, April 13, 2012 | 1:26 AM

കാവനൂര്‍: എളയൂര്‍ മല്‍ജഉല്‍ഐതാം യതീംഖാന 35-ാം വാര്‍ഷിക സമ്മേനത്തിന് തുടക്കമായി മര്‍ഹും, വലിയുള്ളാഹി തൃപ്പനച്ചി ഉസ്താദ്, കാവനൂര്‍ ഖാസി എന്നിവരുടെ മഖ്ബറ സിയാറത്തോടെ ആയിരുന്നു തുടക്കം.പ്രാരംഭ സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന സുവനീര്‍ ഫക്‌റുദ്ധീന്‍ തങ്ങള്‍, കുഞ്ഞാപ്പുവിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മന്‍സൂറലി ഫൈസി കാളംബാടി മുഖ്യ പ്രഭാഷണം നടത്തി. കെ.എ റഹ്മാന്‍ ഫൈസി മുഹമ്മദ് ബാഖവി, അബ്ദുല്‍ ലത്തീഫ് ബാഖവി, മുഹമ്മദ് ബാഖവി, ഒ.പി. കുഞ്ഞാപ്പു ഹാജി തുടങ്ങിവര്‍ സംബന്ധിച്ചു. വെള്ളിയാഴ്ച കുടുംമ്പ സന്ദര്‍ശനം കാലത്ത് 8 മണി മുതല്‍ 5 മണി വരെ നടക്കും. ഉമര്‍ ദര്‍സി തച്ചണ്ണ, മൊയ്തീന്‍ കുട്ടി ദാരിമി , ഇബ്രാഹീം വാഫി തുടങ്ങിയവര്‍ ദുആക്ക് നേതൃത്വം നല്‍കും. രാത്രി 7 മണിക്ക്‌നടക്കുന്ന ആത്മീയ സദസ്സില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സൂഫി വര്യന്‍ കല്ലാച്ചി ഉസ്താദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
1:26 AM | 0 comments

ദേശീയ കെമിസ്ട്രി സമ്മേളനം സംഘടിപ്പിച്ചു

Written By Malappuram News on Friday, March 23, 2012 | 9:52 AM

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കെമിസ്ടി സമ്മേളനം സംഘടിപ്പിച്ചു. സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സ്‌ലര്‍ ഡോ. എം അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി പഠന വിഭാഗം തലവന്‍ വി എം അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ അരവിന്ദാക്ഷന്‍, പി രവീന്ദ്രന്‍ സംസാരിച്ചു.
9:52 AM | 0 comments

പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന്

Written By Malappuram News on Wednesday, March 21, 2012 | 6:59 PM

മലപ്പുറം: പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനം പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലെയും ഭാരവാഹികളും ജില്ലാ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും സമ്മേളനത്തില്‍ പ്രതിനിധികളായിരിക്കും. പാര്‍ട്ടി 19-ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന് പതാകദിനമായി അചരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം 30ന് കൊല്ലത്ത് നടക്കുന്ന മനുഷ്യാവകാശ റാലിയും മഹാ സംഘമവുംവിജയിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ഷംസുദ്ധീന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, സെക്രട്ടറി അസീസ് വെളിയങ്കോട്, ട്രഷറര്‍ ഗഫൂര്‍ വാവൂര്‍, ജോ. സെക്രട്ടറി ഹബീബ് റഹ്മാന്‍ പങ്കെടുത്തു.
6:59 PM | 0 comments

എന്‍ ജി ഒ ജില്ലാ സമ്മേളനം തുടങ്ങി

Written By Malappuram News on Monday, March 19, 2012 | 1:29 AM

മലപ്പുറം: കേരള എന്‍ ജി ഒ യൂനിയന്‍ 43-ാം ജില്ലാ സമ്മേളനം സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ടി കെ എ ശാഫി, പി ഋഷികേശ്കുമാര്‍, കെ സി വേലായുധന്‍ പ്രസംഗിച്ചു. കേരള എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ സുന്ദരരാജന്‍, കെ എം എബ്രഹാം, എം കെ വസന്ത സംബന്ധിച്ചു. രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് എ അബ്ദുര്‍റഹീം പതാക ഉയര്‍ത്തി. വി ശിവദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി പി മോഹനന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: എ അബ്ദുര്‍റഹീം (പ്രസി.), ടി വേണുഗോപാലന്‍, ടി കേസരീദേവി (വൈ. പ്രസി.), വി ശിവദാസ് (സെക്ര.), ടി എം ഋഷികേശന്‍, കെ മോഹനന്‍ (ജോ.സെക്ര), സി ബാലകൃഷ്ണന്‍ (ട്രഷറര്‍).
1:29 AM | 0 comments

കിസാന്‍സഭ ജില്ലാ സമ്മേളനം മഞ്ചേരിയില്‍

Written By Malappuram News on Saturday, March 17, 2012 | 11:01 AM

മഞ്ചേരി : അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സമ്മേളനം ഏപ്രില്‍ 20, 21 തീയതികളില്‍ മഞ്ചേരിയില്‍ നടക്കും. സമ്മേളനത്തിന്റ വിജയകരമായ നടത്തിപ്പിനായി പി പി സുനീര്‍, പി സുബ്രഹ്മണ്യന്‍, പ്രൊഫ. പി ഗൗരി, പി തുളസിദാസ്, കെ നാരായണന്‍, ടി ജെ ജോര്‍ജ്ജ് രക്ഷാധികാരികള്‍, ഇ അബ്ദു (ചെയ.), പി എ വാസുദേവന്‍ (ജന. കണ്‍.), മുക്കം ചന്ദ്രന്‍ (ട്രഷറര്‍). പി ടി വേലുക്കുട്ടി, പി ടി ബാലകൃഷ്ണന്‍, അഡ്വ. പി പി ബാലകൃഷ്ണന്‍, വി സതീശന്‍, ഇ സരള, പി ദാമോദരന്‍ (വൈ. ചെയ.), സി കെ മൊയ്തീന്‍, ടി പി ജോണ്‍, പി സോരജിനി, കൃഷ്ണദാസ് രാജ, കെ ബാബുരാജ്, പി ടി ശറഫുദ്ദീന്‍, സുധീപ് (ജോ. കണ്‍.), ഭാരവാഹികളായ 250 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ജില്ലാ പ്രസിഡന്റ് പി തുളസീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ കെ നാരായണന്‍, മുക്കം ചന്ദ്രന്‍, സി കെ മൊയ്തീന്‍, കെ എം മൊയ്തീന്‍ പ്രസംഗിച്ചു.
11:01 AM | 0 comments

എസ് എം എ ജില്ലാ മാനവിക സമ്മേളനം ശനിയാഴ്ച

Written By kvartha desk on Friday, March 16, 2012 | 11:53 AM

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ മാനവിക സമ്മേളനം ശനിയാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായാണ് മാനവിക സമ്മേളനം നടക്കുന്നത്. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമ്മേളനം കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹ്മാന്‍ റണ്ടത്താണി എം എല്‍ എ, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍, കെ ഡി എഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ എന്നിവര്‍ മുഖ്യാഥിതികളാകും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നടത്തും.
സംസ്ഥാന ഇ സി കണ്‍വീനര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കെ പി എച്ച് തങ്ങള്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റീരി പ്രസംഗിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് അഹമ്മദ് ഹുസസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി ചെങ്ങര പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പിസി ഇബ്‌റാഹീം, പ്രൊഫ. കെ എം എ റഹീം, ഇ യഅ്കൂബ് ഫൈസി, ഖാസിം കോയ പൊന്നാനി, പി എം മുസ്തഫ കോഡൂര്‍, അബ്ദു ഹാജി വേങ്ങര, എം പി മുഹമ്മദ് ഹാജി അരീക്കോട് പങ്കെടുക്കും.
സ്വാഗത സംഘം കണ്‍വീനര്‍ കെ ടി അബ്ദുര്‍റഹ്മാന്‍, പികെ അബ്ദുര്‍റഹ്മാന്‍, എം പി മുഹമ്മദ് ഹാജി, എം എ ലത്ത്വീഫ് മസ്‌ലിയാര്‍ മഖ്ദൂമി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
11:53 AM | 0 comments

കുട്ടികളില്ലാത്ത ദമ്പതിമാരുടെ ജില്ലാ സമ്മേളനം 31ന് മലപ്പുറത്ത്

മലപ്പുറം: കുട്ടികളില്ലാത്ത ദമ്പതിമാരുടെ സംഘടനയായ പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ ജില്ലാ സമ്മേളനം മാര്‍ച്ച് 31ന് മലപ്പുറം മാളിയേക്കല്‍ ടൂറിസ്റ്റ് ഹോമില്‍ നടക്കും. കുട്ടികളുണ്ടാകുന്നതിനായി വര്‍ഷങ്ങളായി ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്ക് ചെലവഴിച്ച് ഒടുവില്‍ രോഗം പിടിപെട്ട് നിരാശരായി കഴിയുന്ന നൂറുകണക്കിന് ദമ്പതിമാര്‍ സമൂഹത്തില്‍ ജീവിച്ചുവരവേ അവരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുകയും പരസ്പരം സാന്ത്വനമാകുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളില്ലാത്തവരെക്കുറിച്ച് സമഗ്ര സര്‍വേ നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക, ഇവരുടെ പ്രശ്‌നപരിഹാരത്തിനും ക്ഷേമപദ്ധതികള്‍ക്കുമായി ബജറ്റില്‍ തുക വകയിരുത്തുക, വന്ധ്യതാ ചികിത്സയുടെ പേരിലെ ചൂഷണം അവസാനിപ്പിക്കുക, ദത്തെടുക്കല്‍ നിയമത്തില്‍ ഭേദഗതിവരുത്തുക, കുട്ടികളില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് /പഞ്ചായത്ത് ഓഫീസുകളില്‍നിന്ന് നല്‍കുക,പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കൂട്ടായ്മയില്‍ പങ്കുചേരാന്‍ അസരവുമുണ്ട്. ഫോണ്‍: 8089984401
11:44 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers