നെതര്‍ലാന്‍ഡിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ശിഹാബ് തങ്ങളെ കുറിച്ച് പ്രബന്ധാവതരണം


 Shihab Thangal, Netharland, Conference, K.T.Haris Hudavi, Malappuram, Kasaragod, Kerala, Malayalam news
മലപ്പുറം: നെതര്‍ലാന്‍ഡിലെ പ്രശസ്ത സര്‍വകലാശാലയായ ലീഡന്‍ യൂനിവേഴ്‌സിറ്റിയില്‍ ഒക്ടോബര്‍ 23 മുതല്‍ 29 വരെ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ രണ്ടര പതിറ്റാണ്ടു കാലം മുസ്ലീങ്ങള്‍ക്ക് ആത്മീയ ഭൗതിക നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് പ്രബന്ധാവതരണം നടക്കും.

26 ന് ന്യൂന പക്ഷ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക സെഷനിലാണ് സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഇസ്ലാമിക് സ്റ്റഡീസ് മേധാവിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയുമായ കെ.ടി. ഹാരിസ് ഹുദവി കൂറ്റപ്പുറം ന്യൂനപക്ഷ ശാക്തീകരണത്തില്‍ ശിഹാബ് തങ്ങളുടെ പങ്കിനെ കുറിച്ചാണ് പ്രബന്ധമവതരിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ഹംദര്‍ദ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ഇദ്ദേഹം വിവിധ ദേശീയ അന്തര്‍ ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്. ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥികളായ വി.കെ ജഅഫര്‍ ഹുദവി, കെ.ടി. അന്‍വര്‍, ജെ.എന്‍.യു വിലെ അനീസ് തിരുവനന്തപുരം എന്നിവരും പ്രബന്ധാവതരണത്തിനായി തിങ്കളാഴ്ച യാത്ര തിരിക്കും.

Keywords: Shihab Thangal, Netharland, Conference, K.T.Haris Hudavi, Malappuram, Kasaragod, Kerala, Malayalam news

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post