വനിതാ ലീഗ്, ദളിത് ലീഗ് സമ്മേളനം തിങ്കളാഴ്ചമലപ്പുറം: വനിതാ ലീഗ് - വിദ്യാര്‍ത്ഥിനി, ദളിത് ലീഗ് സമ്മേളനം തിങ്കളാഴ്ച ചേളാരിയില്‍ നടക്കും. ശാസ്ത്ര സാങ്കേതിക വിദ്യയും സ്ത്രീ സമൂഹവും, സ്ത്രീ ശാക്തീകരണം -ഇസ്‌ലാമിക മാനം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. രാവിലെ 10 മണിക്ക് ചേളാരി എം കെ ഹാജി നഗറില്‍ (ലിബര്‍ട്ടി ഹാള്‍) നടക്കുന്ന വനിതാലിഗ് - വിദ്യാര്‍ത്ഥിനി സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. കേരള മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ബിന്ദു കൃഷ്ണ മുഖ്യാതിഥി ആയിരിക്കും. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍എ മുഖ്യ പ്രഭാഷണം നടത്തും. വനിതാ ലീഗ് ജില്ലാ ട്രഷറര്‍ പി സെല്‍മ അധ്യക്ഷത വഹിക്കും. സെയ്തു മുഹമ്മദ് നിസാമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. പി സലീം, ഡോ. കെ സക്കീന വിഷയം അവതരിപ്പിക്കും. എംകെ ബാവ, ഖമറുന്നിസ അന്‍വര്‍, അഡ്വ. നൂര്‍ബിന റഷീദ്, സുഹറ മമ്പാട് , അഡ്വ. കെപി മറിയുമ്മ, കെ സാബിറ എന്നിവര്‍ പ്രസംഗിക്കും. പി ഖദീജ, പികെ മൈമൂന, സക്കീന പുല്‍പാടന്‍, കെപി ജല്‍സീമിയ, ബുഷ്‌റ ഷബീര്‍, കെ സഫിയ, ബീവി പൊന്നാനി, വികെ സുബൈദ, സിഎച്ച് ജമീല പ്രസീഡിയം നിയന്ത്രിക്കും. ഉച്ചക്ക് 2 മണിക്ക് കെപി രാമന്‍ നഗറില്‍ നടക്കുന്ന ദളിത് ലീഗ് സംഗമം സെയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി എംഎ ഖാദര്‍ അധ്യക്ഷത വഹിക്കും. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമന്‍ മുഖ്യ പ്രഭാഷണം നടത്തും. “ദളിത് ലീഗ് - പിന്നോക്ക സമുദായങ്ങളുടെ ചരിത്ര പശ്ചാത്തലം, ദളിത് ക്ഷേമ പദ്ധതികളുടേയും ഫണ്ടിന്റെയും വിനിയോഗവും മാതൃകാ പദ്ധതികളും എന്ന പ്രമേയം ഡോ. പിടി അബ്ദുള്‍ അസീസ്, ഐസക് കുരുവിള അവതരിപ്പിക്കും. ഡോ. വി.പി അബ്ദുല്‍ ഹമീദ്, എ പി ഉണ്ണികൃഷ്ണന്‍, അഡ്വ. എംപി ഗോപി, എന്‍വി മോഹന്‍ദാസ്, സിപി ശശീധരന്‍ പ്രസംഗിക്കും. ബക്കര്‍ ചെര്‍ണ്ണൂര്‍, എ കുഞ്ഞുണ്ണി, സിഎച്ച് മഹ്മൂദ്, ടിപിഎം ബഷീര്‍, എന്‍പി അബ്ദുള്‍ നാസര്‍ പ്രസീഡിയം നിയന്ത്രിക്കും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post