Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Article. Show all posts
Showing posts with label Article. Show all posts

'രഹസ്യകാമുകന്റെ' ഫോണ്‍ കോള്‍

Written By Malappuram News on Monday, July 2, 2012 | 2:14 AM

തിവുപോലെ അദ്ദേഹം ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തി. ചോറും കറിയും മേശപ്പുറത്ത് വിളമ്പിവച്ച് മുറിയിലേയ്ക്ക് കടക്കുമ്പോഴാണ്‌ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. ഫോണ്‍ ബെല്ലടിച്ചതേ അദ്ദേഹം എന്നെ നോക്കി. ഞാന്‍ ചെന്ന്‌ ഫോണെടുത്തു. നമ്പര്‍ ഒരു പിടിയുമില്ല. ഇന്റര്‍നെറ്റ് കോളിംഗിന്റെ നമ്പറാണെന്ന്‌ മനസിലായി.
"ഹലോ''
"ആ ഹലോ...''
മറുതലയ്ക്കല്‍ പരിചിത ശബ്ദം. സാജിദാണ്‌. എന്തേ ആവോ ഈ നേരത്ത്? കുറച്ചുദിവസങ്ങള്‍ കൂടി ഇന്ന്‌ രാവിലെ വിളിച്ച് സംസാരിച്ചതാണല്ലോ? രണ്ട് മാസത്തിലേറെയായി സാജിദുമായി പരിചയത്തിലായിട്ട്. ഒരു ഓണ്‍ ലൈന്‍ സൗഹൃദം. എന്റെ അടുത്ത സുഹൃത്തിന്റെ സുഹൃത്താണ്‌. വളരെ മാന്യനായ മനുഷ്യന്‍.
"ഹലോ, എന്തേ വിളിച്ചത്" അല്‍പം അല്‍ഭുതത്തോടെ ഞാന്‍ ചോദിച്ചു. ഈ വിളി പതിവില്ല. വല്ലപ്പോഴും വിളിക്കും. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് അയാള്‍ വാ തോരാതെ സംസാരിക്കും. താനത് മൂളിക്കേള്‍ക്കും. ഇടയ്ക്ക് പ്രതികരിക്കും. അത്രതന്നെ. ഒരു ദിവസത്തില്‍ രണ്ട് വട്ടം വിളിക്കാനുള്ള ഒരടുപ്പവും ഞങ്ങള്‍ക്കിടയിലില്ല.
" ഓ സോറി, ഞാന്‍ വിളിച്ച നമ്പര്‍ മാറിപോയി" അല്‍പം ജാള്യതയോടെ അയാള്‍ പറഞ്ഞു.
"അത് സാരമില്ല, അപ്പോ ഓകെ" പറഞ്ഞ് ഫോണ്‍ കട്ടാക്കാന്‍ തുടങ്ങിയതേ അയാള്‍ ചോദിച്ചു.
" ഊണു കഴിച്ചോ? "
" ഇല്ല. കഴിക്കാറാകുന്നേയുള്ളു. ഞാന്‍ അല്‍പം വീട്ടുജോലിയിലാ...''
" ഓ.... എങ്കില്‍ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല. കാര്യങ്ങള്‍ നടക്കട്ടെ. ബൈ.."
സാജിദ് ഫോണ്‍ കട്ട് ചെയ്തു. ഈ നേരമത്രയും ഒന്നും മിണ്ടാതെ അദ്ദേഹം ചോറുണ്ണുകയാണ്‌.
ഫോണ്‍ സ്റ്റാന്‍ഡില്‍ വച്ച് തിരിഞ്ഞതേ ചോദ്യം വന്നു.
" ആരാ വിളിച്ചത്?..."
" അതോ?... ആ സാജിദ്...."
" ആ ഗള്‍ഫിലുള്ളയാളോ?..."
" ഉം... അതേ...."
" എന്തിനാ വിളിച്ചത്?..."
" ചുമ്മാ... നമ്പര്‍ മാറിപോയതാ..."
" എന്നിട്ടെന്താ എന്റടുത്ത് തരാഞ്ഞത്?..."
" എന്തിന്‌?... അയാള്‍ മറ്റാരാണ്ടെ വിളിച്ചതല്ലേ?.. വല്ല തിരക്കിലുമാകും... അയാള്‍ നിങ്ങളെ കുറെ ദിവസം മുന്‍പ് വിളിച്ച് സംസാരിച്ചതല്ലേ?...."
" അതേ... എന്നാലും നിനക്കാ ഫോണ്‍ ഒന്ന്‌ തന്നാലെന്താരുന്നു?...."
എന്ത് മറുപടി പറയണമെന്ന്‌ ആദ്യമൊന്ന്‌ ശങ്കിച്ചു. പിന്നെ എന്റെ സ്വതസിദ്ധമായ രീതിയില്‍ പറഞ്ഞു, " അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയില്ല.."
അതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. " നീയെന്തിനാ അയാളോടിത്ര സോഫ്ടായി സംസാരിക്കണെ?... അല്‍പം കടുപ്പത്തില്‍ സംസാരിച്ചാലെന്താ?..."
" ഞാന്‍ എല്ലാരോടും ഇങ്ങനെയാ സംസാരിക്കാറ്.... ആണിനോടും പെണ്ണിനോടും... എന്റെ ശൈലിയിതാണ്‌... മറിച്ച് സംസാരിക്കാന്‍ എനിക്കറിയില്ല...." ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി.
" ആ... ഇതുപോലുള്ള വിളികളാ ഒടുക്കം കൊലപാതകത്തില്‍ എത്തുന്നത്... ഇന്നാള്‍ കണ്ടില്ലേ?.... കാക്കനാട്....."
" കാക്കനാട് എന്താ?...."
" കെട്ടിയവനെ കെട്ടിയോളും രഹസ്യകാമുകനും കൂടി കഴുത്തുഞെരിച്ചു കൊന്നത്?... ആ കാമുകനും ഗള്‍ഫിലായിരുന്നു... സ്ഥിരമായി വിളിച്ചാണ്‌ അവര്‍ അടുപ്പത്തിലായത്..."
" ഓ..... നിങ്ങള്‍ പേടിക്കണ്ട... അയാളെ ഞാന്‍ പ്രേമിക്കാനൊന്നും പോണില്ല..."
" അതെന്താ?... അയാള്‍ നിങ്ങളെ പോലെയാ... പ്രേമിക്കാന്‍ തോന്നണ്ടേ?....."
ഞാന്‍ തമാശ പറഞ്ഞതോ കാര്യം പറഞ്ഞതോ എന്ന സംശയത്തില്‍ അദ്ദേഹം ഒരു നിമിഷം പകച്ചു. പിന്നീട് ഊണു മതിയാക്കി കൈകഴുകി.
" അല്ലെങ്കില്‍ തന്നെ അയാള്‍ക്ക് പത്തില്‍ പഠിക്കുന്ന മകളുണ്ട്... ഞാനാണെങ്കിലോ മദ്ധ്യവയസ്ക.... പ്രേമിക്കാനുള്ള മൂഡൊക്കെ പോയി..."
കൈ തുടയ്ക്കുന്നതിനിടയില്‍ അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ നോക്കി.
പറഞ്ഞ്‌ തൃപ്തിയാകാതെ ഞാന്‍ വീണ്ടും തുടങ്ങി. ഞാന്‍ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി... ഇതിനിടയില്‍ ഒരു പരിധിയില്‍ കൂടുതല്‍ അടുത്ത ബന്ധങ്ങളില്ല... എന്നിട്ടും...."
" അതല്ലെടി... നിന്റെ ശബ്ദമാണ്‌ പ്രശ്നം... ഒരിക്കല്‍ കേട്ടാല്‍ പിന്നേയും വിളിച്ച് സംസാരിക്കാന്‍ തോന്നും.... ഞാന്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ ഈ എനിക്ക് പോലും തോന്നിയിട്ടുണ്ട്..."
" ഓഹ്.... ആയിക്കോട്ടെ, ഇനി ഞാന്‍ എന്റെ തൊണ്ട ഓപ്പറേഷന്‍ ചെയ്ത് ശബ്ദം മാറ്റണോ?..."
" വേണ്ട... ആരോടും കൂടുതല്‍ അടുപ്പത്തിന്‌ പോകാതിരുന്നാല്‍ മതി....
 കഴിഞ്ഞ ദിവസവും ഒരു കൊലപാതകമുണ്ടായി... ഭര്‍ത്താവിനെ ഭാര്യയും രഹസ്യകാമുകനും കൂടി....."
" ഒന്ന്‌ നിറുത്തുന്നുണ്ടോ?... നിങ്ങളെ കൊല്ലണമായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ കൊന്നേനെ.... ഇല്ലേല്‍ ക്വട്ടേഷനെങ്കിലും കൊടുത്തേനെ...."
പറഞ്ഞത് പോരാന്ന്‌ തോന്നി. പിന്നെയും പറഞ്ഞു.
" നിങ്ങള്‍ ഭാര്യ കൊന്നത് മാത്രമാണല്ലോ പറയുന്നത്.... സംശയരോഗിയായ ഭര്‍ത്താക്കന്മാര്‍ കൊന്നുകളഞ്ഞ സ്ത്രീകളുടെ കഥ പറയാത്തതെന്താ?... ഇന്നാള്‍ കണ്ടില്ലേ പത്രത്തില്‍... നിരപരാധിയായ സ്ത്രീയെ സംശയരോഗിയായ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നത്..." ഇടയ്ക്ക് ശബ്ദം മുറിഞ്ഞു.
" ഇങ്ങനെ പോയാല്‍ നിങ്ങളും എന്നെ ഉറക്കത്തില്‍ കഴുത്തുഞെരിച്ച് കൊല്ലില്ലെന്ന്‌ ആരു കണ്ടു..." പറഞ്ഞു തീരുമ്പോഴേക്കും എന്റെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു.
പ്രതികരണം കേള്‍ക്കാതെ തിരിഞ്ഞുനോക്കുമ്പോഴേക്കും ഇടവഴിയിലൂടെ ബൈക്കിന്റെ ശബ്ദം ഇരച്ചുനീങ്ങുന്നുണ്ടായിരുന്നു.

-സന്ധ്യാ ചെറിയാന്‍
2:14 AM | 0 comments

'ശ്വേതാ മേനോന്റെ പ്രസവം '

Written By mvarthasubeditor on Saturday, June 30, 2012 | 9:06 PM

ശ്വേതാ മേനോന്റെ പ്രസവം വെള്ളിത്തിരയില്‍! മലയാളികള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്‌. ബോളീവുഡ് സുന്ദരി ഐശ്വര്യാറായിയുടെ പ്രസവം പോലും ഇത്ര വിവാദമായിരുന്നില്ലെന്ന്‌ തോന്നുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തുവരുന്ന കമന്റുകള്‍ സദാചാര മുഖം മൂടി എടുത്തണിഞ്ഞ മലയാളിയുടെ തനിസ്വഭാവം വെളിവാക്കുന്നതാണ്‌. ആളുകളുടെ പരിഭ്രമവും വേവലാതിയും കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവരുടെ വീട്ടിലാരും പ്രസവിച്ചിട്ടില്ലേന്ന്‌ തോന്നും. ബ്ലസി ചിത്രത്തിലൂടെ ശ്വേതാമേനോന്‍ പ്രസവസമയത്ത് പ്രകടിപ്പിക്കുന്ന പരാക്രമങ്ങളും വെളിവാക്കപ്പെടുന്ന ശരീരഭാഗങ്ങളും കാണാന്‍ ആര്‍ത്തിമൂത്ത്‌ കാത്തിരിക്കുകയാണ്‌ ഏറെ പേരും.

ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന ഘട്ടമാണ്‌ പ്രസവം. മരണവേദനയ്ക്ക് തുല്യം. സ്വന്തം ജീവന്‍ ദൈവത്തിനുമുന്‍പില്‍ സമര്‍പ്പിച്ച് മറ്റൊരു ജീവന്‍ ഏറ്റുവാങ്ങുന്ന പ്രക്രിയ. ഈ പ്രക്രിയക്ക് മുന്‍പ് ഒരു സ്ത്രീയനുഭവിക്കുന്ന വേവലാതികള്‍, വിഷമങ്ങള്‍, ആനന്ദം, സന്തോഷം, ഉദരത്തില്‍ പേറുന്ന കുരുന്നിനോട് അവള്‍ പുലര്‍ത്തുന്ന പ്രാമുഖ്യം, ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവള്‍ക്ക്‌ ലഭിക്കുന്ന സംരക്ഷണം, അവഗണന, എല്ലാം ബ്ലസി ചിത്രത്തില്‍ ഇതിവൃത്തമാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ മാനസീകവും ശാരീരികവുമായ ആരോഗ്യം ഉള്ളില്‍ പേറുന്ന കുരുന്നുജീവന്റെ ആരോഗ്യത്തേയും ബുദ്ധിവികാസത്തേയും എത്രത്തോളം ബാധിക്കുമെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അവസ്ഥകളെയാണ്‌ ബ്ലെസിയും ശ്വേതാമേനോനും പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുന്നത്. ലൈംഗീകതയ്ക്ക് വേണ്ടി മാത്രം ഭാര്യമാരെ സമീപിക്കുന്ന ഭര്‍ത്താക്കന്മാരുടെ വികൃതമായ മുഖവും ചിത്രത്തിലൂടെ വ്യക്തമാകും.

ഭാര്യയുടെ ഗര്‍ഭകാലത്ത് അവള്‍ക്കും കുഞ്ഞിനും വേണ്ടി ഭര്‍ത്താക്കന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുക്കമല്ല. ഒരു സ്പര്‍ശനം, തലോടല്‍, സ്നേഹമസൃണമായ ചോദ്യങ്ങള്‍, കരുതല്‍ ഇവയ്ക്കെല്ലാം ഗര്‍ഭാവസ്ഥയില്‍ വളരെ പ്രാധാന്യമാണുള്ളത്. ഭാര്യ ഗര്‍ഭിണിയാണെന്ന്‌ പറയുമ്പോള്‍ എന്തോ 'പണി' കിട്ടിയ ഭാവമാണ്‌ പലരുടേയും മുഖത്ത്. ചിലര്‍ക്ക് ഭാര്യമാരുടെ ഗര്‍ഭകാലം ഹോട്ടലുകളില്‍ നിന്നും വാങ്ങുന്ന മസാലദോശയിലും ചിക്കന്‍ ബിരിയാണിയിലും ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ആപ്പിളിലും ഓറഞ്ചിലും കഴിയും. ഇനി മറ്റ് ചിലര്‍ക്കാകട്ടെ ഭാര്യയുടെ ഗര്‍ഭകാലം അവരുടെ ശാരീരികമായ ആവശ്യം നിവര്‍ത്തിക്കുന്നതിനുള്ള തടസമാണ്‌. ഛര്‍ദ്ദിക്കുന്ന ഭാര്യയെ നോക്കി 'ഇവളുടെ മട്ട് കണ്ടാല്‍ ലോകത്ത് ആദ്യമായി പ്രസവിക്കുന്നത് ഇവളാണെന്ന്‌ തോന്നും' എന്ന്‌ മനസില്‍ പിറുപിറുത്ത് മുഖം തിരിക്കുന്ന എത്ര ഭര്‍ത്താക്കന്മാര്‍ നമുക്കിടയിലുണ്ട്. ചില ഭര്‍ത്താക്കന്മാര്‍ രണ്ടാം വിവാഹത്തിന്‌ മുതിരുന്നത് ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോഴാണ്‌ എന്നത് ഏറ്റവും രസിപ്പിക്കുന്ന തമാശയാണ്‌.

ഇത്തരം തമാശകള്‍ക്കെതിരെയുള്ള ചുട്ട മറുപടിയാണ് ബ്ലസി ചിത്രം. ഇതുപോലൊരു വേഷം കൈകാര്യം ചെയ്യാന്‍ മുന്‍പോട്ട് വന്ന ശ്വേതാമേനോന്‍ എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. മാതൃത്വമെന്നത് എത്ര വിലപ്പെട്ടതാണെന്ന്‌ പുരുഷസമൂഹത്തെ മനസിലാക്കിക്കുവാന്‍ ബ്ലസിയേക്കാള്‍ നല്ലൊരു സംവിധായകനുമില്ല. പുരുഷന്മാര്‍ക്ക് വാല്‍സല്യം ഇണങ്ങുമെന്ന്‌ 'കാഴ്ച'യിലൂടേയും പ്രണയം വഴങ്ങുമെന്ന്‌ 'പ്രണയത്തി'ലൂടേയും പ്രേക്ഷകന് മനസിലാക്കിക്കൊടുത്ത സംവിധായകനാണ്‌ ബ്ലസി. ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്‌ മാതൃത്വത്തിന്റെ നവരസം നുകരാന്‍.

-സന്ധ്യാ ചെറിയാന്‍

English Summery
Swetha ready to tell the secret of motherhood 
9:06 PM | 0 comments

ചികിത്സയെന്ന മാറാരോഗം- ഭാഗം 3

Written By Malappuram News on Tuesday, June 26, 2012 | 10:17 PM


പ്പറേഷന്‍ കൂടാതെ തന്നെ ഹൃദ്‌രോഗം വൈറ്റമിന്‍ സി (Vitamin-C) ഉപയോഗിച്ച് മാറ്റാം എന്നുള്ളതിന് 1994-ല്‍ തന്നെ അമേരിക്കയില്‍ പാറ്റന്റ് എടുത്തിട്ടുണ്ട്. (U S Patent No : 5278189). ഇത് വളരെ ഫലപ്രദമാണെന്നതിന് തുടര്‍ന്നുവന്ന പല പഠനങ്ങളും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പുതിയ പുതിയ ഉപകരണങ്ങള്‍ വഴിയും വമ്പിച്ച മരുന്നുവില്‍പ്പനയും വഴി ലഭിക്കുന്ന വന്‍ ലാഭം ആര്‍ക്കും തങ്ങളുടെ ഒത്താശയില്ലാതെ ലഭിക്കുന്ന വൈറ്റമിന്‍ സി കൊണ്ട് മുടങ്ങാതിരിക്കാനാണ് അമേരിക്ക ഇന്ന് ശ്രദ്ധിക്കുന്നത്. കൂട്ടിലിട്ട് വളര്‍ത്തുന്ന കാര്യമായ എക്‌സര്‍സൈസ് ഒന്നും കിട്ടാത്ത മാംസം ധാരാളം തീറ്റുന്ന മൃഗങ്ങള്‍ക്കെന്താ ഹാര്‍ട്ട് അറ്റാക്ക് വരാത്തത് ? അവയുടെ കൊളസ്‌ട്രോള്‍ ലവല്‍ പരിശോധിച്ചാല്‍ പലപ്പോഴും 500-600 mg/dl  ഉണ്ടായിട്ടും അവര്‍ക്ക് പ്രശ്‌നമോ രോഗമോ ഇല്ല. മനുഷ്യന് മാത്രമെന്തേ ഇങ്ങനെയൊരു രോഗം? യഥാര്‍ത്ഥത്തില്‍ വൈറ്റമിന്‍ സി കുറയുമ്പോളാണ് പ്രശ്‌നമെന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. ധമനികളുടെ നിര്‍മ്മിതിയിലെ അടിസ്ഥാനഘടകങ്ങളാണ് കൊളാജനും ഇലാസ്റ്റിനും. കൊളാജന്റെ പ്രധാനഘടകങ്ങള്‍ വൈറ്റമിന്‍ സി, ലൈസീന്‍, പ്രോലീന്‍ എന്നിവയാണ്.
ലൈസീനും പ്രോലീനും കോണ്‍ക്രീറ്റിലെ കമ്പികളാണെങ്കില്‍ കൊളാജന്‍ സിമന്റാണ്. ശാരീരിക- മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈറ്റമിന്‍ സി ധാരാളമായി ഉപയോഗിക്കപ്പെടുന്നു.(വൈറ്റമിന്‍ സി ക്ക് മിസ്സിംഗ് സ്ട്രസ്സ് ഹോര്‍മോണ്‍ എന്ന ഒരോമനപ്പേരുണ്ട്) മനുഷ്യശരീരത്തില്‍ മൊത്തമുള്ള രക്തക്കുഴലുകള്‍ക്ക് ഒരു ലക്ഷം കിലോമീറ്ററിനടുത്തു നീളംവരും. ഇതില്‍ ഹൃദയത്തോടടുത്തു കിടക്കുന്നവയിലാണ് ഏറ്റവും കൂടുതല്‍ സ്ട്രസ്സ്(സംഘര്‍ഷം) വരുന്നത്. അതുകൊണ്ടുതന്നെ അവിടെയാണ്
തേയ്മാനവും വരുന്നത്. വൈറ്റമിന്‍ സി കുറഞ്ഞ് വിള്ളാനും പൊട്ടാനും തുടങ്ങുമ്പോള്‍ (Lesions) ഇതിനെഅടക്കാന്‍ ശരീരം സ്വയം ചെയ്യുന്ന രക്ഷാപ്രവര്‍ത്തനമാണ് അമിതമായാല്‍ അമൃതും വിഷം എന്ന കണക്കെ ബ്ലോക്കായി മാറുന്നത്. മനുഷ്യന്‍, ഗിനിപ്പന്നി തുടങ്ങി വളരെച്ചുരുക്കം ജീവികളൊഴിച്ച് ബാക്കിയെല്ലാ മൃഗങ്ങള്‍ക്കും അന്നജത്തെ ശരീരാവശ്യാനുസാരം വൈറ്റമിന്‍ സി ആക്കി മാറ്റാന്‍ കഴിയും. 70 കിലോ തൂക്കമുള്ള ഒരു മൃഗം ഭക്ഷണത്തിലൂടെ നേരിട്ട് കിട്ടുന്നതിനു പുറമേ ദിവസം 11 ഗ്രാമോളം വൈറ്റമിന്‍ സി ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഉല്‍പ്രേരകം L-Gulonolactone Oxidase(GLO)മനുഷ്യന് ശരീരത്തിനകത്ത് ഉണ്ടാക്കാന്‍ പറ്റാത്തതിനാല്‍ വൈറ്റമിന്‍ സി യ്ക്ക് ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്നു.
ഭക്ഷണത്തിലൂടെ വൈറ്റമിന്‍ സി ആവശ്യത്തിന് കിട്ടാതെ വരുമ്പോഴാണാണ് ഗതികെട്ട ശരീരം സുലഭമായ കൊഴുപ്പിനെആശ്രയിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കും വിനിയോഗിക്കുക വഴി വിറ്റാമിന്‍ സി നഷ്ടപ്പെട്ട് കമ്പികള്‍ (പ്രോലീന്‍, ലൈസീന്‍) പുറത്തായിരിക്കുന്ന വിള്ളലിനെലൈസീനും പ്രോലീനുമായി ബൈന്റിംഗ് ശേഷിയുള്ള കൊളസ്‌ട്രോളിനെ (Lipoprotien-A) ഉപയോഗിച്ച് റിപ്പയര്‍ ചെയ്യുന്നത് ഇത് കാലേണ കട്ടിച്ച് പ്ലാക്കും ബ്ലോക്കുമാകുന്നു. GLOസ്വയം ഉണ്ടാക്കാന്‍ കഴിവുള്ള മൃഗങ്ങള്‍ ആവശ്യാനുസരണം വൈറ്റമിന്‍ സി അന്നജത്തെ ഉപയോഗിച്ച് സൃഷ്ടിക്കുന്നതിനാല്‍ അവയുടെ ഹൃദയധമനികളില്‍ ക്ഷതം (Lesions) ഉണ്ടാകുന്നില്ല.
അതുകൊണ്ടുതന്നെ ബ്ലോക്കും അറ്റാക്കുമില്ല. അന്നജത്തെ നല്ലൊരളവില്‍ വിറ്റാമിന്‍ സി ആക്കി മാറ്റുന്നതിനാല്‍ മൃഗങ്ങള്‍ക്ക് പ്രമേഹവുമില്ല. വൈറ്റമിന്‍ സി ആവശ്യാനുസരണം കൊടുക്കുന്നതിനു പകരം കൊളസ്‌ട്രോളിന്റെ താല്‍ക്കാലിക തേപ്പിനെഇളക്കിക്കളഞ്ഞാല്‍ അതു തരുന്ന ഫലം എന്തായിരിക്കും. എന്നാണ് വൈറ്റമിന്‍ സി പക്ഷക്കാരുടെ ചോദ്യം.
മനുഷ്യന്റെ ഒരുദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ സി യുടെ അളവ് (RDA) പരമാവധി 75 മില്ലിഗ്രാം ആണെന്നാണ് അലോപ്പതി കണക്ക്. എങ്കില്‍ മൃഗങ്ങളെന്തിന് നിത്യേന11 ഗ്രാമോളം വൈറ്റമിന്‍ സി ശരീരത്തിന് അകത്തു നിര്‍മ്മിക്കുകയും ആറോഴു ഗ്രാമെങ്കിലും ഭക്ഷണത്തിലൂടെയും ഉപയോഗിക്കുന്നു ? ഇതിലും വളരെ കൂടിയ (നിത്യേന40-50 ഗ്രാം വരെ) ഡോസില്‍ നിശ്ചിത കാലയളവില്‍ മനുഷ്യര്‍ക്ക് നല്‍കി
നടത്തിയ പരീക്ഷണങ്ങളിലും വൈറ്റമിന്‍ സി കിഡ്‌നിക്കോ ലിവറിനോ ഒന്നും ഒരു ദോഷവും വരുത്തുന്നില്ലെന്ന് അവര്‍ പരീക്ഷണത്തെളിവുകള്‍ നിരത്തി അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കച്ചവടക്കണ്ണോടെ മാത്രം എല്ലാം നോക്കിക്കാണുന്ന ഈ കാലത്ത് അവരുടെ ഗര്‍ജ്ജനങ്ങള്‍ വെറും വനരോദനങ്ങളാകുന്നു. നമ്മുടെ ശരീരം ഈ ഭുമിയുടെ ഭാഗംതന്നെയാണെന്നിരിക്കെ അതിനു സംഭവിക്കുന്ന ക്ഷയ-ക്ഷതങ്ങള്‍ക്ക് ഭുമിയില്‍ത്തന്നെ പരിഹാരം തേടുക എന്നത് തന്നെയാണ് ആത്യന്തികമായി ശരി. ഭൂമിയിലെ എല്ലാ സസ്യലതാദികള്‍ക്കും ഭൈഷജ്യഗുണമുണ്ട്. അതില്‍ താരതമ്യേനഗുണഫലം കൂടിയവയും
ദോഷം കുറഞ്ഞവയും മരുന്നായും ഭക്ഷണമായും ഉപയോഗിക്കുന്നു. ഒരേ സാധനം തന്നെ ആവശ്യത്തിന്റെ തോത് പരിഗണിച്ച് രൂക്ഷമായി കൃത്യമായ ഇടവേളകളില്‍ നല്‍കുമ്പോള്‍ മരുന്നായും ലഘുവായി നല്‍കുമ്പോള്‍ ഭക്ഷണമായും വിളിക്കപ്പെടുന്നു.(പ്രഷറും ഷുഗറും താഴ്ന്ന് അവശനിലയില്‍ കിടക്കുന്നവന് നല്‍കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം ഒരര്‍ത്ഥത്തില്‍ ജീവന്‍രക്ഷാ ഔഷധമാണ്.)
നമ്മില്‍ ലീനമായിരിക്കുന്ന പ്രാണന്‍ തന്നെയാണ് നമ്മുടെ പ്രതിരോധ ശേഷിയുടെ അടിത്തറ. ഭൂമിയുടേയും ഭൂമിയിലേയും ജീവിതത്തിന് ഒരു താളക്രമവും യമനിയമവും നിലനില്‍ക്കുന്നുണ്ട്. അതിനു വിഗ്നമാവാതെ നമുക്ക് മുന്നോട്ടുപോകാമെങ്കില്‍ രോഗസാധ്യത വളരെ വിരളം. അഥവാ രോഗിയായിപ്പോയാല്‍ രോഗശാന്തിയും വളരെ എളുപ്പം. താളത്തിനൊത്ത് പോകുമ്പോള്‍ നമ്മുടെ പ്രാണശക്തിയും വളരെ മികച്ച നിലവാരത്തിലായിരുക്കും. നാം താളഭംഗം വീണ്ടുവീണ്ടും വരുത്തുമ്പോള്‍ പ്രാണന്റെ (പ്രതിരോധ ശേഷിയുടെ) പ്രതികരണവും ചിലപ്പോള്‍ മേല്‍പ്പറഞ്ഞപോലെ അപക്രമമാകുന്നു. പ്രതിരോധപ്രക്രിയ തന്നെ ചിലപ്പോള്‍ നമ്മില്‍ രോഗതുല്യമായ ഫലം ഉളവാക്കാം. ചിലപ്പോള്‍ പ്രതിരോധശേഷി ഒരുതരം നിസ്സംഗത  (Hanging) കൈവരിക്കുകയും അതു തല്‍ക്കാലം ഗുണം തോന്നുന്നതു കൂടിയാണെങ്കില്‍ നാം അറിയാതെ നമ്മുടെ ഒത്താശയോടെ രോഗം അതിന്റെ കാഠിന്യത്തിലെത്തുകയും ചെയ്‌തേക്കാം. ഇത്തരം ഘട്ടങ്ങളിലൊക്കെയാണ് മരുന്ന് നല്‍കി ചികിത്സിക്കേണ്ടിവരുന്നത്. മരുന്ന് എന്നു നാം വിളിക്കുന്ന വസ്തു നമുക്ക് സുപരിചിതവും നിത്യഭക്ഷണത്തിന്റെ ഭാഗവുമാണെങ്കില്‍ പ്പോലും രൂക്ഷമായ അളവിലും ഗുണത്തിലുമായിരിക്കും രോഗാവസ്ഥയില്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ നാം എത്തിപ്പെട്ട പ്രത്യേകശാരീരിക അവസ്ഥയില്‍ ഇത് പ്രത്യേകമായ ചില ഗുണങ്ങള്‍ നല്‍കുമെങ്കിലും ഈഅളവിലും രൂക്ഷതയിലും അതില്‍ ചിലതെങ്കിലും ഏതെങ്കിലും ദോഷം ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. ആക്ഷനുള്ള എന്തിനു റിയാക്ഷനുമുണ്ട്, റിയാക്ഷനില്ലെങ്കില്‍ ആക്ഷനുമില്ല. ഇതിന് ഇന്ന ചികിത്സാരീതി എന്ന വ്യത്യാസമില്ല. പെട്ടെന്ന് ഗുണം ചെയ്യുന്നതിന്റെ ദോഷവും അങ്ങിനെത്തന്നെ. ഗുണം തന്നെ തുക്കെയാണെങ്കില്‍ ദോഷം ഇന്നതിനാലാണെന്ന് നമുക്ക് തിരിച്ചറിയാത്തത്ര വൈകിയാ യിരിക്കാം എന്നുമാത്രം. ചുരുക്കിപ്പറഞ്ഞാല്‍ നാം ഭക്ഷണം എന്നരീതിയില്‍ ഉപയോഗിക്കേണ്ടുന്ന പ്രകൃതി വിഭവങ്ങളെ മരുന്ന് എന്ന രീതിയില്‍ അഥവാ കഠിനവും രൂക്ഷവുമായി ഉപയോഗിക്കേണ്ട അവസ്ഥാ വിശേഷം നാം ഉണ്ടാക്കാതെ നോക്കിയാല്‍ നമുക്ക് നന്ന്. ഇത് പറയുന്നതുപോലെ എളുപ്പമല്ലാതിരിക്കെ മറ്റെന്തെങ്കിലും പോംവഴി നമുക്കുമുമ്പെ ജീവിച്ചവര്‍, ചിന്തിച്ചവര്‍ കയ്യാളിയിട്ടുണ്ടോ ? അത് വിജയകരമായതാണെങ്കില്‍ കാലത്തെ അതിജീവിക്കും. അങ്ങിനെവല്ലതുമുണ്ടോ? ഉണ്ട് ! ലോകത്തെ ആരോഗ്യത്തിലും അതുകൊണ്ടുതന്നെ ജനസംഖ്യയിലും ആയുസ്സിലും മികച്ചുനില്‍ക്കുന്ന ചൈനയില്‍. പ്രാചീന(ഈ വാക്കില്‍ തന്നെ ചീനയുണ്ട്)കാലംതൊട്ടേ അറിവിലും ടെക്‌നോളജിയിലും മികച്ചുനിന്നിരുന്ന ചൈനയില്‍ അക്വു-പങ്ചര്‍ എന്ന ചികിത്സാരീതിയുണ്ട്. അക്വു-പങ്ചര്‍ പറയുന്നു 'മാറാരോഗങ്ങളെന്നൊന്നില്ല, മറിച്ച് മാറ്റാരോഗങ്ങളല്ലാതെ' എന്ന്.പ്രാചീനമായ എല്ലാ ചികിത്സാരീതികളിലുമെന്നപോലെ അക്വു-പങ്ചറിലും പഞ്ചഭൂതപ്രാണോര്‍ജ്ജ സിദ്ധാന്തം തന്നെയാണ് അടിസ്ഥാനമാക്കുന്നത്. എന്നാല്‍ മറ്റുചികിത്സകളില്‍ ശാരീരികവ്യതിയാനങ്ങളെ (രോഗങ്ങളേയും രോഗനിദാനങ്ങളേയും) ചികിത്സിക്കാന്‍ പുറമേ നിന്നുള്ള രാസജൈവപദാര്‍ത്ഥങ്ങളെ ശക്തമായ അളവില്‍ മരുന്നായി നല്‍കുമ്പോള്‍ അക്വു-പങ്ചറിന്റെ രീതി തികച്ചും വിഭിന്നമാണ്. അക്വു-പങ്ചര്‍ രോഗചികിത്സക്ക് നമ്മുടെ ജീവശക്തിയെ അഥവാ പ്രാണോര്‍ജ്ജത്തെ നേരിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. എത്ര ശക്തമായ ശരീരവും ജീവന്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി നഷ്ടപ്പെട്ടാല്‍ ആ ഭാഗം അന്യജീവികള്‍ ഭക്ഷണത്തിനുപയോഗിക്കുകയും അതുവഴി ചീഞ്ഞ്‌പോകുന്നതും നാം കാണുന്നു. അതുപോലെ ഒരു ശരീരത്തില്‍ ജീവന്റെ അംശം ബാക്കിയുള്ളിടത്തോളം ശരിയായ വിധം സഹായം കിട്ടിയാല്‍ തിരിച്ചുവരവിന് (പുനരുജ്ജീവനത്തിന്) പ്രാപ്തി നേടുന്നതും നമുക്കറിയാം.
അക്വു-പങ്ചര്‍ തത്വമനുസരിച്ച് ശരീരത്തിലെ പന്ത്രണ്ട് പ്രധാനആന്തരിക അവയവങ്ങളുടെ പ്രാണോര്‍ജ്ജ നിലയില്‍ ബാഹ്യമോ ആന്തരികമോ ആയ കാരണങ്ങളാല്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങളാകാനോ രോഗങ്ങള്‍ വരാനോ നിദാനമാകുന്നത്. അതായത് ഊര്‍ജ്ജവ്യതിയാനത്താല്‍ മേല്‍പ്പറഞ്ഞ അവയവങ്ങള്‍ക്ക് സംഭവിക്കുന്ന പ്രവര്‍ത്തനഅപാകത സ്വയം രോഗമായി അനുഭവപ്പെടുകയോ പ്രതിരോധ ശേഷി താറുമാറാകുക വഴി പുറമേ നിന്നുള്ള ആക്രമണങ്ങള്‍ക്ക് (രോഗകാരികളാലും മറ്റും) വ്യക്തിയെ വിധേയമാക്കുകയോ ചെയ്യുന്നു. ഓരോ അവയവത്തിന്റെയും ഊര്‍ജ്ജപ്രവാഹത്തിന് ശരീരത്തില്‍ പ്രത്യേകമായ ചാനലുകളും ഈ ചാനലുകളിലെല്ലാം മര്‍മ്മബിന്ദുക്കളും  (Vital Points)  ഉണ്ട്. ഈ മര്‍മ്മബിന്ദുക്കളില്‍ Acus സൂചി ഉപയോഗിച്ച്  Puncture   (കുത്തിയിറക്കുക) ചെയ്യുക വഴി അതാതു ചാനലിലെ ഊര്‍ജ്ജനിലയെ സമതുലനപ്പെടുത്തി രോഗമുക്തിയിലെത്തിക്കുകയാണ് അക്വുപങ്ചറിന്റെ രീതി. ഇതിന് മുടിനാരിനേക്കാള്‍ വണ്ണംകുറഞ്ഞ സൂചികള്‍ ഒട്ടുംവേദനയില്ലാതെ കുത്തി അക്വു തെറാപ്പിസ്റ്റ് ചികിത്സിക്കുന്നു. രോഗത്തിനടിപ്പെടുന്നതും രോഗമുക്തി തേടുന്നതും പ്രധാനമായും ശരീരമാണല്ലോ, അതുകൊണ്ടുതന്നെ ശരീരത്തിന്റെ റിപ്പയറിംഗിന് ശരീരത്തെ നിര്‍മ്മിച്ച ഘടകങ്ങളെ ഉപയോഗിക്കേണ്ടതുണ്ട്. ശരീരത്തിലെ തേയ്മാനങ്ങളെ തീര്‍ക്കാനും കോശങ്ങളുടെ നിര്‍മ്മിതിക്കും ഉപയോഗിച്ച ഘടകങ്ങള്‍ അഥവാ പോഷകങ്ങള്‍ അക്വുപങ്ചര്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും കണ്ടെത്തുന്നു. പോഷക സമ്പുഷ്ടമായ ആഹാരവും അതിനെശരിയാംവണ്ണം ഉപയോഗിപ്പിക്കുന്ന അക്വുപങ്ചറുമുണ്ടെങ്കില്‍ ഏതു രോഗവും മരുന്നില്ലാതെ മാറ്റാം എന്ന് സാരം. രോഗങ്ങളും ചികിത്സകളും എല്ലാകാലത്തും മനുഷ്യനെസംബന്ധിച്ചിടത്തോളം ഒരു പ്രധാനവിഷയം തന്നെയായിരുന്നിട്ടും അന്നുതൊട്ടിന്നോളം തലപുകഞ്ഞ് ആലോചിച്ചിട്ടും ഇന്നും രോഗങ്ങളും രോഗികളും നിലനില്‍ക്കുകതന്നെ ചെയ്യുന്നു. രോഗങ്ങള്‍ വരാതെ നോക്കുകയെന്നതാണ് ഒരുതരം ചികിത്സയേയും ആശ്രയിക്കാതിരിക്കാനുള്ള വഴി. ഇതിനാകട്ടെ മാനസികപ്രക്ഷുബ്ധതകളേയും ആക്രാന്തത്തേയും നിയന്ത്രിക്കാനുള്ള കരുത്താണ്,
അതിനുള്ള പരിശീലനമാണ് വേണ്ടത്. ഏതു കാര്യവും ഒട്ടും ഏറാതെയും ഒട്ടും കുറയാതെയും മധ്യമമായി നിയന്ത്രിച്ചാല്‍ നല്ലൊരു പരിധിവരെ അരോഗിയായി ജീവിക്കാം. മനുഷ്യന്‍ ഭൗതികതയിലേക്കും ശരീരത്തിലേക്കും മാത്രമായി ശ്രദ്ധയൂന്നുന്നത് നിര്‍ത്താത്തിടത്തോളം കാലം കച്ചവടക്കുറുക്കന്മാര്‍ നമ്മെ പേടിപ്പിച്ച് വിധേയപ്പെടുത്തിക്കൊണ്ടേയിരിക്കും. കഴുതയായിട്ടാണെങ്കിലും ആയിരം കൊല്ലം ജീവിക്കണമെന്ന അത്യാഗ്രഹം വിട്ട് അല്‍പ്പകാലത്തേക്കാണെങ്കിലും തലച്ചോറു പയോഗിക്കുന്ന മനുഷ്യനായി ജീവിക്കണം എന്ന് നാം ശപഥം ചെയ്താല്‍ ചികിത്സാബിസിനസ് ക്ഷയിക്കാന്‍ തുടങ്ങും. അതോടെ നമ്മുടെ പിന്‍തലമുറക്കെങ്കിലും
ആരോഗ്യവും ആയുസ്സുമുള്ളവരായി ജീവിക്കാം. പക്ഷെ ഒരുപാടു ചോദ്യങ്ങള്‍ അപ്പോളും ബാക്കി നില്‍ക്കുന്നു. വെറുതെ തിന്നും കുടിച്ചും ഉറങ്ങിയും രമിച്ചും കാലംകഴിക്കാന്‍ ചിന്താശേഷിയോ വിചിന്തനപ്രാപ്തിയോ ഒന്നും ആവശ്യമില്ല. ഭൂമിയില്‍ മനുഷ്യര്‍ ജനിക്കുന്നതിന് കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പെ ജീവിതം തുടങ്ങിയവയുടെ പരമ്പരകള്‍ ഇന്നും തിന്നും കുടിച്ചും ഉറങ്ങിയും സന്താനോല്‍പ്പാദനം നടത്തിയും കഴിഞ്ഞുവരുന്നുണ്ട്. (ഡാര്‍വിന്‍ സായിപ്പിന്റെ പരിണാമസിദ്ധാന്തം ഇന്ന്
രാഹുകേതുക്കളുടെ നിലവാരത്തിലാണ് പരിഗണിക്കപ്പെടുന്നത്). ഇത്രയൊക്കെയേ നരനും ചെയ്യാനുള്ളുവെങ്കില്‍ ഇവനെന്തിന് മനനം ചെയ്ത് മനുഷ്യനാകണം? ഭൂമിയിലങ്ങ് ജീവിച്ചുതീര്‍ക്കാന്‍ (ഒന്നിലധികം ജന്മങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും) ഒരു ഉറുമ്പിന്റെയോ പാറ്റ(കൂറ)യുടേയോ ബുദ്ധിതന്നെ ധാരാളം. ശരീരത്തിന്റെയും മനസ്സിന്റെയും സുജീവനത്തിന് ഭൂമിയുടേയും പ്രകൃതിയുടേയും താളത്തിലേക്കും തനിമയിലേക്കും മടങ്ങുംതോറുമാണ് ഗുണവും ആശ്വാസവും കാണുന്നതെങ്കില്‍ തന്നെയും ആത്യന്തികമായി നാം അപ്പോഴും എത്തുന്നത് മേല്‍പ്പറഞ്ഞ മനുഷ്യേതര ജീവികള്‍ തലമുറകളായി അനുഭവിച്ചുവരുന്ന സുഖസ്ഥിതിയിലേക്കാണ്. എങ്കില്‍ പിന്നെ മനുഷ്യബുദ്ധിയുടെ, വിവേചനശക്തിയുടെ, ചിന്താശേഷിയുടെ ആവശ്യമെന്ത്? ഭൂമിയുമായി ബന്ധമില്ലാത്ത, ശരീരപ്രസക്തമല്ലാത്ത മറ്റൊരു ലോകത്തേക്കുള്ള പരിശീലനമാണോ ഭൂമിയില്‍ ? അതല്ല ഇതിനും മുമ്പേ മറ്റൊരിടത്തുനിന്ന് കിട്ടിയ
പരിശീലനത്തിന്റെ പരീക്ഷാഹാളാണോ മനുഷ്യന് ഭൂമി? എങ്കില്‍ എന്തിന്? ഇനി നാം എങ്ങോട്ട്? മനുഷ്യമസ്തിഷ്‌കത്തിന് ആഴത്തില്‍ ആലോചിക്കാനും മനസ്സിലാക്കാനും ഉറച്ചതീരുമാനമെടുക്കാനും വിഷയങ്ങള്‍ വേറെയുണ്ടെന്ന് സാരം ഇനിയും നമുക്ക് ശരീരസുഖത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന പാമരത്തത്തില്‍ നിന്ന് ഉയര്‍ന്ന് ചിന്തിച്ചു തുടങ്ങാം. കിട്ടിയ ജന്മം മനുഷ്യജന്മമാക്കാം, നരജന്മമല്ല.                                                                          

Dr. Rasheed Husain
ഡോ: റഷീദ് ഹുസൈന്‍. ടി.
MBBS, MD
(കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
MD(OM) കഴിഞ്ഞ ലേഖകന്‍
ഓര്‍ത്തോമോളിക്യുലാര്‍ മെഡിസിനില്‍
പി.എച്ച്.ഡി ചെയ്തുവരുന്നു)
10:17 PM | 1 comments

ചികിത്സയെന്ന മാറാരോഗം- ഭാഗം 2

ജീവിതത്തിനിടയില്‍ നാം ബാഹ്യമായ നിര്‍ബന്ധം നിമിത്തമോ അല്ലാതെയോ പ്രകൃതിയുമായി സമരസപ്പെടുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ നമുക്ക് അസന്തുലിതത്വം അഥവാ രോഗം പിടിപെടുകയോ ഉണ്ടാവുകയോ ചെയ്യുന്നു. ഇതിനെവീണ്ടും സന്തുലിതമാക്കുക, മേലില്‍ അസന്തിലതത്വം വരാതിരിക്കാനുള്ള പരമാവധി പരിശ്രമം നടത്തുക ഇവയെ ചികിത്സ എന്ന് വിളിക്കപ്പെടുന്നു. സമഗ്രചികിത്സാരീതികള്‍ ഇതിന് നമ്മില്‍ ലീനമായ പ്രതിരോധശേഷിയെ പരമാവധി ആശ്രയിക്കുകയും പരിഹാരക്രിയകള്‍ക്കാവശ്യമായ അസംസ്‌കൃത-സംസ്‌കൃത വസ്തുക്കള്‍ പ്രകൃതിയില്‍ നിന്ന് അഥവാ ഭക്ഷണത്തില്‍ നിന്നു തന്നെ ലഭ്യമാക്കുകയും ചെയ്യുന്നു.
മനുഷ്യസൃഷ്ടിപ്പില്‍ ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത സിന്തറ്റിക്ക് വസ്തുക്കളേയോ അതുപോലുള്ള മറ്റു അപ്രകൃതിക വസ്തുക്കളെയോ ആശ്രയിക്കുന്നേ ഇല്ല. ആയതിനാല്‍ പ്രകൃതിവിരുദ്ധ പ്രക്രിയ നല്‍കുന്ന താല്‍ക്കാലിക-വികലസുഖത്തിനു പകരം നാം അറിഞ്ഞോ അറിയാതെയോ ഭംഗപ്പെടുത്താത്തിടത്തോളം ശാശ്വതവും നിര്‍ദ്ദോഷവുമായ ഫലം നല്‍കുന്നു. ദൈവം ശരീരനിര്‍മ്മിതിയില്‍ ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത സിന്തറ്റിക്ക്-രാസപദാര്‍ത്ഥങ്ങളില്‍ ആധുനിക അലോപ്പതി ചികിത്സ അള്ളിപ്പിടിച്ചിരിക്കുന്നെങ്കിലും അലോപ്പതിയുടെ പിതാവ് ഹിപ്പോക്രാറ്റസ് ഈ അഭിപ്രായക്കാരനായിരുന്നില്ല. അദ്ദേഹം പറഞ്ഞത് 'നിന്റെ ഭക്ഷണമാണ് നിന്റെ മരുന്ന്' എന്നാണ്. പ്രകൃതിക്ക് സമരസപ്പെട്ട് ജീവിക്കുന്ന മനുഷ്യനു സന്തുലിതമായ ഭക്ഷണം മാത്രം മതി മരുന്നായി എന്നര്‍ത്ഥം. ഇതിനെഉപയോഗിച്ച് നമ്മുടെ പ്രതിരോധ ശേഷി അഥവാ ജീവന്‍ വേണ്ട റിപ്പയറുകള്‍ നിര്‍വ്വഹിച്ചുകൊള്ളും.
ഏകപിതൃത്വത്തില്‍ അഭിമാനവും നിര്‍ബന്ധബുദ്ധിയുമുള്ള പ്രാചീനമായ സംസ്‌കൃതികള്‍ നില നിന്നിരുന്ന രാജ്യങ്ങളില്‍ നിന്നും പിടിവിട്ട് ആധുനികലോകത്തിന്റെ എന്നപോലെ ആധുനിക ചികിത്സയുടേയും നിയന്ത്രണം പറയത്തക്ക പാരമ്പര്യമോ സംസ്‌കാരമോ ഇല്ലാത്ത അമേരിക്കയുടെ കയ്യിലായി. അതോടെ ഏക പിതാവായ ഹിപ്പോക്രാറ്റസ്   (Hippocrates)  തമസ്‌കരിക്കപ്പെടുകയും ഒരുകൂട്ടം ഹൈപോക്രേറ്റ്‌സ് ( Hypocrites ) അലോപ്പതിക്ക് പിതാക്കളാവുകയും ചെയ്തു. അതോടെ ലോകജനതയെ വിളനിലമായും രോഗങ്ങളെ വിളകളായും കാണുന്ന പൈശാചികത ഔന്നത്യത്തിന്റെയും അന്തസ്സിന്റെയും മുഖമുദ്രായായി. വൈദ്യശാസ്ത്ര സിലബസ്സുപോലും കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിച്ച് ചിട്ടപ്പെടുത്തി. ലാഭകരമായ ചികിത്സാസങ്കേതങ്ങളേയും (സര്‍ജ്ജറി) ഉപകരണങ്ങളേയും പദാര്‍ത്ഥങ്ങളേയും മറ്റുചികിത്സാസമ്പ്രദായക്കാര്‍ക്ക് അപ്രാപ്യമാക്കി. ഇതെല്ലാം അലോപ്പതിയുടെ കണ്ടുപിടുത്തങ്ങളായി ചിത്രീകരിച്ചു.
യഥാര്‍ത്ഥത്തില്‍ അലോപ്പതി സര്‍ജ്ജറി തുടങ്ങുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മറ്റു പ്രാചീന മുറകളില്‍ അവ നടത്തിവന്നിരുന്നു. അന്ന് അവലംബിച്ചിരുന്ന രീതികളിലും ആയുധങ്ങളിലും ഇന്ന് മാറ്റമുണ്ടെങ്കിലും. അലോപ്പതിയിലും അന്നുതൊട്ടിന്നുവരെ ഒരേ രീതിയും ഉപകരണങ്ങളുമല്ല ഉപയോഗിക്കുന്നത്. ഇന്ന് അലോപ്പതി ചികിത്സയില്‍ ഉപയോഗിക്കുന്ന നല്ല ശതമാനം ഉപകരണങ്ങളും പദാര്‍ത്ഥങ്ങളും പലപ്പോഴായി പല എഞ്ചിനീയര്‍മാരും കെമിസ്റ്റുകളും കണ്ടെത്തിയവയും ഉണ്ടാക്കിയവയുമാണ്. അവരൊന്നും അലോപ്പതിയുടെ ഭാഗമോ അവര്‍ക്കൊന്നും ഇത് അലോപ്പതിക്കാരേ ഉപയോഗിക്കാവൂ എന്ന നിര്‍ബന്ധമോ ഇല്ലായിരുന്നിട്ടും വന്‍ലാഭം മാത്രം മുന്നില്‍ക്കണ്ട് ഹൈപോക്രേറ്റ്‌സ് കയ്യടക്കി. ഇനിയുമൊരു അവകാശവാദം ആരും ഒരിക്കലും ഉന്നയിക്കാതിരിക്കാന്‍ മറ്റുചികിത്സാ സമ്പ്രദായങ്ങള്‍ക്ക് മാനദണ്ഡം നിശ്ചയിക്കുന്നതിലും സിലബസ്സ് നിര്‍മ്മിക്കുന്നതിലുമടക്കം ആഗോളതലത്തില്‍ പരോക്ഷമായി സ്വാധീനം ചെലുത്തി സര്‍വ്വ മേഖലയേയും വരുതിയിലാക്കി.
അലോപ്പതിയുടെ 'വളര്‍ച്ചാ'വേഗത മറ്റുചികിത്സാ സമ്പ്രദായങ്ങളേയും അലോപ്പതിയുടെ പല രീതികളേയും കടംകൊള്ളാന്‍ പ്രേരിപ്പിച്ചു. ചികിത്സകളിലും മരുന്നു നിര്‍മ്മാണത്തിലും ഇത്തരം നൂതനസമ്പ്രദായങ്ങളെ നമ്മുടെ ചിരപരിചിത മുറകളായ ആയുര്‍വ്വേദ-സിദ്ധ മുറകളും പിന്‍തുടര്‍ന്നതിന്റെ ഗുണഫലങ്ങളാണ് യാത്രാവേളകളിലും മറ്റും കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായ കഷായ ഗുളികകളും കോണ്‍സണ്‍ട്രേറ്റഡ് എക്‌സ്ട്രാക്റ്റുകളും മറ്റും. പക്ഷെ ഈ കടമെടുപ്പും
യന്ത്രവല്‍കൃത നിര്‍മ്മാണവും മരുന്നുകളുടെ ഗുണനിലവാരത്തില്‍ ഗണ്യമായ തരംതാഴ്ചയുണ്ടാക്കി. ഇത് ആത്യന്തികമായി സമഗ്രചികിത്സയെ കൂടുതല്‍ പിറകോട്ടുതള്ളി. അമ്മിയില്‍ ഇത്രവേഗത്തില്‍ ഇത്രസമയം വീതം ഇത്രദിവസം അരയ്ക്കണം എന്ന് പറഞ്ഞ മരുന്നിനെഅളവുകൂടിയാലും എളുപ്പത്തിനു വേണ്ടി ആട്ടുകല്ലിലിട്ടു അരച്ചുകൂടാ. തണലില്‍ ഭാവനചെയ്ത് ഉണക്കാന്‍ പറഞ്ഞ മരുന്നിന് ശുദ്ധമായ വായുസഞ്ചാരത്തോടൊപ്പം നേരിട്ടല്ലാത്ത സൂര്യപ്രകാശം തന്നെ കിട്ടണം. മോട്ടറൈസ്ഡ് മോര്‍ട്ടാറും ഡ്രൈയറും ഇത്തരം സൂക്ഷ്മക്രിയകളെ തകിടം മറിച്ചു. പ്രത്യേക അനുപാതത്തില്‍ കിട്ടേണ്ടിയിരുന്ന ചൂടും മര്‍ദ്ധവും മറ്റും താറുമാറായതുവഴി മരുന്നുകളുടെ രാസ സംയോഗവും പരിണിത രാസഘടനയും മാറി.
ഭക്ഷ്യ എണ്ണയുടേയും ഡീസലിന്റെയും മൗലീക ഘടകങ്ങള്‍ ഒന്നായിരിക്കെതന്നെ രണ്ടും രണ്ടുഫലം നല്‍കുന്നു. തുടര്‍ച്ചയായി ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ഭക്ഷ്യഎണ്ണ മൗലീക ഘടകങ്ങളായ ഹൈഡ്രജന്റെയും കാര്‍ബണിന്റെയും വിന്യാസത്തില്‍ മാറ്റംവന്ന് ഡീസലിന് തുല്യമായി പരിണമിക്കുന്നു. കഞ്ചാവിന്റെ ഇല നേരിട്ടുകത്തിച്ചു വലിക്കുന്നതും പ്രത്യേകരീതിയില്‍ കയ്യിലിട്ട് മര്‍ദ്ദിച്ച് കത്തിച്ച് വലിക്കുന്നതും വ്യത്യസ്ത ഫലം നല്‍കുന്നു. ഇതില്‍ നിന്നെല്ലാം നിര്‍മ്മാണത്തനിമയിലെ കണശതയും ആവശ്യവും നമുക്ക് മനസ്സിലാക്കാം. ഒരേഘടകങ്ങളെയാണെങ്കിലും വ്യത്യസ്തരീതിയില്‍ കൂട്ടിച്ചേര്‍ത്താല്‍ വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക.
വാണിജ്യാടിസ്ഥാനത്തില്‍ യന്ത്രസഹായത്താല്‍ നിര്‍മ്മിക്കുന്ന മരുന്നുകളുടെ ഘടകങ്ങളും അളവും കൃത്യമായിരുന്നാലും നാം ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ഗുണഫലം അതിനുണ്ടാകണമെന്നില്ല. ദോഷഫലം ഉണ്ടായിക്കൂടായ്കയുമില്ല. പടിഞ്ഞാറിന്റെ സ്വാധീനം ആധുനികതയെ അടിമുടി ആവേശിച്ചിരിക്കയാല്‍ സംസ്‌കാരത്തിലെന്നപോലെ ചികിത്സാകാഴ്ചപ്പാടുകളിലും ഒരുമാറ്റം ശ്രമകരം തന്നെ. വിത്തെറിഞ്ഞവനെബഹുമാനിക്കുന്ന പവിത്രമായ പാരമ്പര്യം മറന്ന് ആരുടേതെന്ന്‌പോലും നോക്കാതെ കൊയ്തുകയ്യടക്കിയവന്‍ മാന്യനും ബഹുമാന്യനുമാകുന്ന പൈശാചികത ആധുനികതയുടെ മുഖമുദ്രയും MBA എന്ന ഓമനപ്പേരുള്ള  Glorified Pimping  കച്ചവടങ്ങളുടെ നേതൃത്വം കയ്യേല്‍ക്കുകയും ചെയ്യിച്ചതും ഒരു ദീര്‍ഘകാല പ്രോജക്റ്റിന്റെ ഭാഗമല്ലെന്നാരുകണ്ടു. (എന്താണ്, എന്തിനാണ് എന്നൊന്നുമറിയാതെ ഒരു ജോലികിട്ടുകയെന്ന മിനിമം ലക്ഷ്യത്തോടെ'ഒരെമ്പിയെക്ക്' പഠിച്ച സാധുക്കള്‍ എന്നോട് ക്ഷമിക്കുക. ഞാന്‍ എന്നല്ല ആരും നിങ്ങളെ ഉദ്ദേശിച്ചിട്ടേയില്ല അതുകൊണ്ട് PSCഎഴുതിക്കൊണ്ടെയിരിക്കുക) 2004 ആഗസ്റ്റ് 1 ഞായറാഴ്ചത്തെ വാഷിംഗ്ടണ്‍പോസ്റ്റ് പത്രത്തില്‍ ജെറോം.പി.കസ്സിറര്‍ (Jerom.P.Kassirer) ഒരു വന്‍ തട്ടിപ്പ് വെളിപ്പെടുത്തുകയുണ്ടായി. അമേരിക്കയിലെ കൊളസ്‌ട്രോള്‍ മരുന്നുപയോഗത്തിന് മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ ചുമതലയുള്ള ദേശീയ കൊളസ്‌ട്രോള്‍ വിദ്യാഭ്യാസപരിപാടി(NCEP)യുടെ തലപ്പത്തുള്ള ഒമ്പതുപേരില്‍ എട്ടാളും കുത്തക മരുന്നു കമ്പനികളുടെ കയ്യില്‍ നിന്ന് കോടികള്‍ പ്രതിഫലം പറ്റുന്നവരായിരുന്നു എന്നതാണാ സത്യം.
സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും സ്റ്റാറ്റിന്‍ കഴിക്കാതിരുന്നാള്‍ അറ്റാക്കുവന്നു മരിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുകയുമായിരുന്നു അവരുടെ പ്രധാനപണി. ഇതുവഴി ഈ മരുന്നുപയോഗിക്കുന്നവരുടെ മൊത്തം എണ്ണത്തിലും കഴിക്കുന്ന മരുന്നിന്റെ അളവിലും വന്‍ വര്‍ദ്ധനവുണ്ടാക്കാനായി. അതുപോലെ സ്റ്റാറ്റിന്‍ മരുന്ന് ഹൃദ്‌രോഗത്തിന് നല്ലതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അമേരിക്കയിലെ പ്രസിദ്ധമായ ക്ലീവ്‌ലന്റ് ക്ലിനിക്കില്‍ മെര്‍ക്ക് (Merck)പോലുള്ള ഭീമന്‍ മരുന്നുകമ്പനികള്‍ വന്‍പരസ്യം നല്‍കി സംഘടിപ്പിച്ച പരീക്ഷണപരിപാടിയുടെ ആകത്തുകയും ഇങ്ങനെത്തന്നെയായിരുന്നു. എഉഅ അംഗീകാരമുള്ള ദലശേമ എന്ന മരുന്നിനെക്കുറിച്ചായിരുന്നു പഠനം. വൈദ്യശാസ്ത്രജ്ഞന്‍മാരുടെ ഒരു സംഘം തന്നെയുള്ള ക്ലീവ്‌ലന്റ് ക്ലിനിക്കിന്റെ ചെയര്‍മാന്‍ ഓഫ് കാര്‍ഡിയോളജി ഡോക്ടര്‍ സ്റ്റീവന്‍ നിസ്സന്‍ ആയിരുന്നു പഠനത്തലവന്‍. കോടികള്‍ ചിലവിട്ട് രണ്ടു വര്‍ഷമെടുത്ത് നടത്തിയ പരീക്ഷണ റിസള്‍ട്ട് ക്രോഡീകരണത്തിനു മുമ്പെ കമ്പനികള്‍ മുക്കി. മാധ്യമങ്ങളും കാര്‍ഡിയോളജിസ്റ്റുകളും പൊതുജനവും പ്രതിഷേധ പ്രതികരണങ്ങള്‍ നടത്തിയപ്പോള്‍ നിവൃത്തികെട്ട് അമേരിക്കന്‍ ഭരണകൂടത്തിനു തന്നെ ഇടപെട്ട് ഫലം പുറത്തുവിടേണ്ടി വന്നു. 2008 ജനുവരി 15 ന് പുറത്തുവിട്ട പത്രപ്രസ്താവനഈ മരുന്ന് ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല ദോഷം ചെയ്യുന്നതായും വെളിപ്പെടുത്തി. പക്ഷെ ഈ കാലയളവുകൊണ്ടു തന്നെ കമ്പനികള്‍ കോടാനുകോടികള്‍ സമ്പാദിച്ചിരുന്നു.
ഇങ്ങനെയൊക്കെയായിട്ടും അമേരിക്കന്‍ ഗവണ്‍മെന്റ് ഇതിനെതിരെ ഒന്നു ചെറുവിരല്‍ അനക്കിയിട്ടില്ല. മാത്രമല്ല അവരുടെകൂടി മൗനാനുവാദത്തോടെ ആഗോളതലത്തില്‍ കുത്തക മരുന്നു കമ്പനികള്‍ വ്യാജപ്രചരണത്തിലൂടെ വന്‍ വ്യാപാരം നടത്തിവരികയും ചെയ്യുന്നു. നമ്മുടെ നാട്ടിലേയും ഭൂരിപക്ഷം ഡോക്ടര്‍മാര്‍ അറിയാതെയും ഒരു ന്യുനപക്ഷം അറിവോടെയും ഇത്തരം ഭീമന്‍മാരുടെ
ചട്ടുകങ്ങളാണ്.
                                                         തുടര്‍ന്ന് വായിക്കുക.......                                                            
Dr. Rasheed Husain
ഡോ: റഷീദ് ഹുസൈന്‍. ടി.
MBBS, MD
(കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
MD(OM) കഴിഞ്ഞ ലേഖകന്‍
ഓര്‍ത്തോമോളിക്യുലാര്‍ മെഡിസിനില്‍
പി.എച്ച്.ഡി ചെയ്തുവരുന്നു)

12:13 PM | 0 comments

ചികിത്സയെന്ന മാറാരോഗം- ഭാഗം 1

Written By Malappuram News on Wednesday, May 30, 2012 | 2:49 PM

രോഗങ്ങളും ചികിത്സയും മനുഷ്യന്റെ സകലസമാധാനവും കെടുത്തുന്നു. കഷ്ടപ്പെട്ടും കഷ്ടപ്പെടുത്തിയും പത്ത് കാശുണ്ടാക്കുന്നതു തന്നെ മരുന്നിനും ചികിത്സക്കും വേണ്ടിയായിരിക്കുന്നു. രണ്ടായിരത്തോടെ എല്ലാവര്‍ക്കും രോഗം എന്നായിരുന്നോ നമ്മുടെ മുദ്രാവാക്യം എന്ന് സംശയിക്കുമാറ്
രോഗികളല്ലാത്തവരുടെ എണ്ണം ചുരുങ്ങിയിരിക്കുന്നു. പണ്ടും രോഗങ്ങളുണ്ടായിരുന്നെങ്കിലും ചികിത്സതന്നെ ഒരു മഹാരോഗമായിരുന്നില്ല. പത്രത്താളുകള്‍ ജനവികാരത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ വേണ്ടി മരുന്നുവിലയെക്കുറിച്ചും ചികിത്സാകൊള്ളയെക്കുറിച്ചും കരഞ്ഞു തീര്‍ക്കുന്നു. ജനങ്ങള്‍ നീലച്ചിത്രം കാണുന്നവന്റെ മനസ്സോടെ വായിച്ചു മൂര്‍ച്ഛകൊള്ളുന്നു. പരിഹാരങ്ങള്‍ മാത്രം എങ്ങുമില്ല, അതത്ര എളുപ്പവുമല്ല. സാംസ്‌കാരിക വളര്‍ച്ചയും സാംസ്‌കാരിക വരള്‍ച്ചയും ഇതിനോടൊപ്പം കൂട്ടിവായിക്കാതെ വൈദ്യശാഖയ്ക്കുമാത്രമായി ഒരുകാലത്തും വേറിട്ട ഒരസ്ഥിത്വം ഉണ്ടായിരുന്നിട്ടില്ല. ഏകദേശം മനുഷ്യരോളം തന്നെ പഴക്കമുണ്ട് രോഗങ്ങള്‍ക്കും ചികിത്സകള്‍ക്കും എന്ന് ഊഹിക്കലാണ് സാമാന്യയുക്തി. ആദിമ മനുഷ്യര്‍ ഭൂമിയിലെ ജീവിതത്തിനിടയില്‍ അനുഭവിച്ചുവന്ന പലതരം ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഉള്‍വിളിയില്‍ നിന്നും സ്വന്തം അനുഭവത്തില്‍ നിന്നും ലഭ്യമായ പരിഹാരങ്ങളുടെ വ്യത്യസ്ഥ മാഹാരങ്ങളായിരിക്കാം മറ്റെല്ലാ സംസ്‌കൃതികളേയുംപോലെ വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങളും. ഇതില്‍ ഉള്‍വിളി എന്നതിനെമനുഷ്യന്റെയും ഭൂമിയുടേയും സൃഷ്ടാവ് നല്‍കിവന്ന അവശ്യബോധനങ്ങള്‍ എന്ന് ദൈവിവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. കാരണം പലപ്പോഴും പട്ടി, പൂച്ച, എലി, സിഹം തുടങ്ങി പല ജന്തുക്കളും ചില പ്രത്യേക ഇലകളും പുല്ലുകളും തിരഞ്ഞുപിടിച്ചു തിന്നുന്നത് കാണാം. സസ്യാഹാരിയായ മുയലടക്കം പല ജീവികളും ഗര്‍ഭകാലത്ത് ആവശ്യത്തിന് പ്രോട്ടീനടങ്ങിയ ഭക്ഷണം കിട്ടാതെ വന്നാല്‍ പ്രസവാനന്തരം സ്വന്തം കുട്ടികളില്‍ ഒന്നോ രണ്ടോ എണ്ണത്തെ പിടിച്ചുതിന്നുന്നത് കാണാം. വന്യമൃഗങ്ങള്‍ക്ക് ഇത്രയും ബോധനം നല്‍കുന്ന ദൈവം വിവേചനശേഷിയും ബുദ്ധിയും വേണ്ടുവോളം നല്‍കി ഭൂമിയുടെ ഉടമകളും നേതാക്കളും ആകാവുന്ന വിധം സൃഷ്ടിച്ച മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അലംഭാവം കാണിക്കില്ലല്ലോ.
ഓരോ പ്രദേശത്തും എത്തിപ്പെട്ട നരവര്‍ഗ്ഗസന്തതികളെ മനനം ചെയ്യിച്ച് മനുഷ്യരാക്കുന്ന ധാര്‍മ്മിക ബോധനങ്ങളും ശാരീരിക പ്രശ്‌നങ്ങള്‍ക്ക് അതാതു പ്രദേശങ്ങളില്‍ ലഭ്യമായ ഭൈഷജ്യാദി മുറകളും കാലാകാലങ്ങളില്‍ ദൈവം നല്‍കിവന്നിട്ടുണ്ടാകും. ഇതിനു പ്രകൃതിയേയും സൃഷ്ടിജാലങ്ങളേയും കുറിച്ചു പഠിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാകുന്ന ദൈവിക യുക്തിഭദ്രതയും നീതിബോധവും സാക്ഷ്യം വഹിക്കുന്നു. ഇതില്‍ ദൈവദത്തമായവ പൂര്‍ണ്ണഫലദായകവും നിര്‍ദ്ദോഷവുമായവയാണ്. പക്ഷെ ഇവയില്‍ ഭൂരിഭാഗവും മനുഷ്യന്റെ കൈകടത്തലുകള്‍ക്കും സ്വാര്‍ത്ഥതകള്‍ക്കും വിധേയമായി കളങ്കപ്പെട്ടു. അനുഭവത്തില്‍ നിന്നും പരീക്ഷണങ്ങളാലും ലഭ്യമാക്കിയ ചികിത്സകളെ ആഴത്തില്‍ പഠിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ കാണുന്ന പല ഗുണങ്ങളും പരോക്ഷമായി പലദോഷങ്ങളും പേറുന്നതായി കാണുന്നു.
ഒരുരോഗത്തിന്റെ ചികിത്സ ചിലപ്പോള്‍ സങ്കീര്‍ണ്ണമായ മറ്റൊരു രോഗത്തെ നാം അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ചേക്കാം. ഇത് തിരിച്ചറിയുന്നത് ഒരുപാടുപേരുടെ ജീവനോ ജീവിതമോ ബലിയാടാക്കിയ ശേഷമായിരിക്കാം. പക്ഷെ ഇങ്ങനെയൊക്കെയാണങ്കിലും മനുഷ്യരാല്‍ കണ്ടെത്തിയ ികിത്സാസമ്പ്രദായങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞുകൂടാ, അതിന്റെ സംഭാവനകളെ ചെറുതായി കാണുകയുമരുത്. അതിന്റെ പോരായ്മകളെ മനുഷ്യന്റെ പരിമിതിയായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതിന്റെ മേന്മകളെ മനുഷ്യന്റെ വിജയമായും. മൈക്രോസ്‌കോപ്പിന്റെ കണ്ടുപിടുത്തത്തോടെ രോഗാണുക്കളെ കണ്ടുപിടിച്ചത് ആധുനിക(അലോപ്പതി) ചികിത്സാ രംഗത്ത് വന്‍കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കി. അതുവരെയുണ്ടായിരുന്ന പല ധാരണകളേയും അത് തിരുത്തി. പക്ഷെ രോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കലിന്റേയും മാറിക്കൊണ്ടിരിക്കലിന്റെയും തുടര്‍ച്ചയും വേഗതയും അന്നുമുതല്‍ കൂടി എന്നൊരു സത്യം നാം മറന്നുകൂടാ.
ഇന്നു നാം എത്തിനില്‍ക്കുന്നതോ? ആധുനിക ചികിത്സയുടെ കുതിച്ചുചാട്ടത്തിനു മുമ്പ് വിരളമായി കേട്ടിരുന്നതും കേട്ടിട്ടേ ഇല്ലായിരുന്നതുമായ സങ്കീര്‍ണ്ണരോഗങ്ങളുടേയും അതിന്റെയൊക്കെ സ്‌പെഷ്യലിസ്റ്റുകളുടെയും സ്‌പെഷ്യാലിറ്റി ആശുപത്രികളുടേയും പടക്കളത്തിനു നടുവിലും!
രോഗങ്ങളും ചികിത്സകരും പലതരം പേരുമാറ്റങ്ങളോടെയും വേഷ-രൂപ മാറ്റങ്ങളോടെയും ഒട്ടും വിട്ടുകൊടുക്കാതെ പൊതുജനത്തിന്റെ തലയിലും മാറത്തും കയറി നിന്ന് പരസ്പരം പടവെട്ടിക്കൊണ്ടേയിരിക്കുന്നു.

ഒരുരോഗത്തിന് അതിന്റെ കാരണക്കാരായ രോഗാണുക്കളെ നേരിട്ട് നിഗ്രഹിക്കുക, ശരീരധാതുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ കണ്ടാല്‍ അത് റീബാലന്‍സ് ചെയ്യുക തുടങ്ങിയവയാണ് അലോപ്പതി ചികിത്സാരീതി. ഇതില്‍ രോഗിക്ക് രോഗശമനം ഉടനടി തന്നെ ലഭ്യമായിത്തുടങ്ങുന്നു എന്നത് ഇതിന്റെ പ്രചുരപ്രചാരണത്തിന് കാരണമായി. എങ്കിലും ഒരു പൂര്‍ണ്ണ മനുഷ്യന്‍ എന്നതിനെഅവഗണിച്ച് ഒരു പ്രത്യേക അവയവത്തിന് ഒരു പ്രത്യേക രോഗമായി പരിഗണിച്ചുള്ള ചികിത്സ സത്വര ശാന്തിയുണ്ടാക്കുമ്പോള്‍ നാം അറിഞ്ഞോ അറിയാതെയോ അവഗണിക്കു
ഒരു വശമുണ്ട്. നാം ഈ ചികിത്സയിലൂടെ നേടിയത് ഈ രോഗിക്ക് രോഗം തുടങ്ങുന്നതിന്റെ തൊട്ടു തലേനാളത്തെ അവസ്ഥയാണ്. അതായത് ഭനാളെ' ഇതേ രോഗമോ വകഭേദങ്ങളോ ഇദ്ദേഹത്തിന് വീണ്ടും വന്നേക്കാം. അദ്ദേഹത്തെ രോഗിയാക്കിയ രോഗാണുക്കള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിലെ ധാതുലവണങ്ങളുടെ നിലവിലെ ഇംബാലന്‍സേനാംപരിഹരിച്ചിട്ടുള്ളൂ.അങ്ങനെയൊരു ഇംബാലന്‍സ് വരാനുള്ള കാരണം ഇപ്പോഴും നിലനില്‍ക്കുന്നു. ഉദാഹരണത്തിന് ഒരാളുടെ ശരീരത്തില്‍ ആകമാനം നീരുവന്നു. പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കിഡ്‌നി പൂര്‍ണ്ണമായും മറ്റേത് ഭാഗികമായും നശിച്ചിരിക്കുന്നു. പെട്ടെന്ന് തന്നെ കിഡ്‌നി മാറ്റിവെക്കല്‍ നടത്തി രക്ഷപ്പെടുത്തി. പക്ഷെ, അയാളുടെ രണ്ടാമത്തെ കിഡ്‌നി കേടാകുന്നതിന്റെ തലേന്നത്തെ അവസ്ഥയിലാണ് പരമാവധി അയാള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. പുതിയ കിഡ്‌നിക്ക് അതേ അവസ്ഥ വന്നുകൂടായ്കയില്ല. അയാളുടെ കിഡ്‌നികള്‍ നശിക്കാനിടയായ അടിസ്ഥാനകാരണങ്ങളില്‍ മാറ്റം വരാതെ അയാള്‍ താല്‍ക്കാലിക രക്ഷമാത്രമേ നേടുന്നുള്ളൂ. സമഗ്രചികിത്സാ സമ്പ്രദായങ്ങളുടേയും അവയുടെ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെയും പ്രസക്തി ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത്.വന്ന രോഗത്തിന് മാത്രം ചികിത്സിക്കുന്നതിനു പകരം വ്യക്തിക്കും സമൂഹത്തിനും രോഗം വരാതെ നോക്കാനുള്ള ജീവനപദ്ധതികളിലാണ് സമഗ്രചികിത്സാരീതികളുടെ മര്‍മ്മം കുടികൊള്ളുന്നത്.
                                                            തുടര്‍ന്ന് വായിക്കുക.......


Dr. Rasheed Husain

ഡോ: റഷീദ് ഹുസൈന്‍. ടി.
MBBS, MD
(കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
MD(OM) കഴിഞ്ഞ ലേഖകന്‍
ഓര്‍ത്തോമോളിക്യുലാര്‍ മെഡിസിനില്‍
പി.എച്ച്.ഡി ചെയ്തുവരുന്നു)

Also read:
ചികിത്സയെന്ന മാറാരോഗം- ഭാഗം 2
ചികിത്സയെന്ന മാറാരോഗം- ഭാഗം 3
2:49 PM | 1 comments

പ്രവാസികളുടെ ശ്രദ്ധയ്ക്ക്

Written By mvarthasubeditor on Friday, May 25, 2012 | 10:01 PMനാട്ടില്‍ ഭാര്യമാരെ തനിച്ചാക്കി വിദേശത്ത് ജോലി നോക്കുന്ന ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഭാര്യമാര്‍ വേലി ചാടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ്‌. അവസരം ഒത്തുവന്നാല്‍ അവര്‍ വേലിചാടും. അവര്‍ക്ക് പണത്തിലുപരി ആഗ്രഹങ്ങള്‍ പലതാണ്. അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ യുവാക്കള്‍ ക്യൂ നില്‍ക്കുകയുമാണ്. കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറി വിദേശത്ത് പോയി അദ്ധ്വാനിക്കുന്ന യുവാക്കള്‍ക്ക് പലപ്പോഴും ഭാര്യമാരെ ഒന്നു വിളിക്കാന്‍ പോലും സമയം കിട്ടാറില്ല. വീട്, വാഹനം എന്നീ ആഗ്രഹങ്ങള്‍ക്കു വേണ്ടി ഓവര്‍ ടൈം ഡ്യൂട്ടി എടുത്തും നാലു ക്യാഷ് സമ്പാദിക്കാന്‍ ശ്രമിക്കുമ്പോഴും പ്രിയപ്പെട്ട ഭാര്യമാര്‍ സുഖമായിരിക്കണം എന്ന ചിന്ത മാത്രമെ അവര്‍ക്കുള്ളു. നാട്ടിലെ സ്ഥിതി തികച്ചും വ്യത്യസ്ഥവുമാണ്. മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത സ്ത്രീകള്‍ നാട്ടിലില്ല. പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ഫോണുകളും അതില്‍ കൂടുതല്‍ സ്വിമ്മുകളുമാണ്. മിസ്ഡ് കാള്‍ വഴിയും മറ്റും ആരംഭിക്കുന്ന സൗഹാര്‍ദ്ദങ്ങളാണ് പതിയെ പതിയെ പ്രണയങ്ങള്‍ക്ക് വഴിമാറുന്നത്. വിദേശത്തുള്ള സ്വന്തം ഭര്‍ത്താക്കന്മാരില്‍ നിന്നും കിട്ടാത്ത സ്‌നേഹവും ലാളനയും സുരക്ഷിതത്വവും ഇത്തരം പ്രണയങ്ങളില്‍ നിന്നും ലഭിക്കുന്നു എന്ന തോന്നല്‍ വരുന്നതോടെ പിന്നീടിവര്‍ക്ക് എല്ലാം ഇത്തരത്തിലുള്ള രഹസ്യ കാമുകരായി മാറുന്നു.
രണ്ടോ മൂന്നോ മാസത്തെ ബന്ധത്തോടെ പ്രണയത്തിനപ്പുറം രഹസ്യ ബന്ധങ്ങളും തെറ്റല്ലെന്ന ചിന്ത വന്നു തുടങ്ങുന്നു. സ്ത്രീകള്‍ രഹസ്യബന്ധങ്ങള്‍ തുടരുന്നതിന്റെ കാരണം ഒന്നു മാത്രമാണ്. വൈകാരിക സംതൃപ്തിയും സ്‌നേഹവും നല്‍കുന്ന സുഹൃത്തുക്കള്‍ കാമുകര്‍ ഇടക്കു ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ പിന്തിരിയാന്‍ കഴിയാതെ വരുന്നു. അല്ലെങ്കില്‍ രഹസ്യ ലൈംഗികത മഹാപാപമല്ലെന്ന സമീപനത്തിലേക്ക് മാറ്റം വരുന്നു. വിവാഹ ജീവിതത്തിനു പുറത്ത് ലൈംഗികത ആവാമെന്ന സമീപനം ഏറ്റവും കൂടുതല്‍ വരുന്നത് ഭര്‍ത്താക്കന്മാര്‍ അടുത്തില്ലാത്ത സ്ത്രീകളിലാണ്. വിവാഹജീവിതം കഴിഞ്ഞ് അഞ്ചു വര്‍ഷം ഭര്‍ത്താക്കന്മാര്‍ വിട്ടു നിന്നാല്‍ തന്നെ രഹസ്യ ലൈംഗികതക്കുള്ള സ്ത്രീയുടെ താല്‍പര്യം ആരംഭിക്കുമെന്ന് നാലായിരത്തോളം പേരെ വിശകലനം ചെയ്ത് തയ്യാറാക്കിയ യു കെ അഡള്‍ട്ടറി സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. രഹസ്യ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിലും ഇത്തരം സ്ത്രീകള്‍ മുന്‍പന്തിയിലാണ്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ രഹസ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും. ഇവര്‍ പരസ്പരം ബന്ധപ്പെടുത്താതെ കൊണ്ടു പോകാനും മിടുക്കികളാണിവര്‍. വിദേശത്തു നിന്നുളള ഭര്‍ത്താക്കന്മാര്‍ ഇടക്ക് വിളിക്കുമ്പോള്‍ കാണാത്തതിലും സ്‌നേഹം ലഭിക്കാത്തതിലുമുള്ള പരാതികള്‍ നിരത്തി ഇവര്‍ നല്ല പിള്ള ചമയുകയും ചെയ്യുന്നു. അന്യ ദേശത്ത് ജോലിയെടുക്കുന്ന ഭര്‍ത്താക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവരുടെ നന്മക്കു മാത്രം പ്രാര്‍ത്ഥിച്ച് ജീവിക്കുന്ന ഭാര്യമാരും നാട്ടിലുണ്ടെന്നത് വാസ്തവം.
നാടിന്റെ പച്ചപ്പ് കാണാതെ കുടുംബത്തിന്റെയും നാടിന്റെയും പുരോഗതി മാത്രം ലക്ഷ്യം വെച്ച് വിദേശത്ത് ചോര നീരാക്കി കഷ്ടപ്പെടുമ്പോള്‍ ഇടക്കെങ്കിലും ഭാര്യമാരോട് നല്ല വാക്ക് പറയാന്‍ ശ്രമിക്കുക. സ്‌നേഹം പറഞ്ഞെങ്കിലും അറിയിക്കുക. ഭാര്യമാര്‍ നിങ്ങളുടെ മനസ്സിലുളളതു പോലെ മാത്രമെ ജീവിക്കൂ എന്ന് വിശ്വസിക്കാനെങ്കിലും ഇതുപകരിക്കും.

- അച്ചു മാടമ്പി. 
10:01 PM | 1 comments

സ്‌കൂള്‍ വിപണി: ബ്രാന്‍ഡു ഉത്പന്നങ്ങളുടെ കൊയ്ത്ത്

Written By Malappuram News on Monday, May 14, 2012 | 2:11 AM

മലപ്പുറം: വേനലവധിയുടെ പകുതിയോടെ സ്‌കൂള്‍ വിപണി സജീവം. സ്‌കൂളുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ച് ഫലം വന്നതോടെ അടുത്ത അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും. പുത്തന്‍ മണം മാറാത്ത പുസ്തകങ്ങളും. ബാഗുകളുമില്ലാതെ സ്‌കൂളുകളിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാനെ വയ്യ കുട്ടികള്‍ക്ക്. എന്നാല്‍ സ്‌കൂള്‍ വിപണി ലക്ഷ്യം വെച്ചുള്ള വിലവര്‍ധന താങ്ങാനാവാതെ രക്ഷിതാക്കള്‍ പാടു പെടുകയാണ്. 
പുസ്തകങ്ങള്‍ക്കും ബാഗുകള്‍ക്കും എന്നു വേണ്ട പെന്‍സിലിന് വരെ വില വര്‍ധിച്ചിട്ടുണ്ട്. ബാഗുകള്‍ക്ക് 20-ഉം 30ഉം വില കൂടിയപ്പോള്‍, നോട്ടു ബുക്കുകള്‍ക്ക് 4 മുതല്‍ 5 രൂപ വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കുടകള്‍ക്കാകട്ടെ 25-മുതല്‍ 60 വരെ വില വര്‍ധിച്ചു. ഇതു വരെ ആവശ്യമില്ലാതെ കിടന്നിരുന്ന സ്ലേറ്റ് പെന്‍സിലിന് വരെ വില കൂടി. 
ബ്രാന്‍ഡു ഉത്പന്നങ്ങള്‍ക്കാണ് മാര്‍ക്കറ്റില്‍ ഡിമാന്റ്. ബാഗും ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലും വരെ ആളുകള്‍ വാങ്ങുന്നത് ബ്രാന്‍ഡഡ് ഉത്പന്നങ്ങലളാണ്. തദ്ദേശിയര്‍ നിര്‍മ്മിക്കുന്ന ബാഗുകള്‍ക്കും കുടകള്‍ക്കും ഡിമാന്റ് കുറവാണ്. ബ്രാന്‍ഡ് ബാഗുകള്‍ക്ക് 215 മുതല്‍ 1200 വരെ വില ഈടാക്കുമ്പോള്‍, നാടന്‍ ബാഗുകള്‍ക്ക് 150 മുതല്‍ 450 രൂപ വരെയാണ് വില. പല വര്‍ണത്തില്‍ വ്യത്യസ്ത മോഡലുകളില്‍ ഇറങ്ങുന്ന ബ്രാന്‍ഡ് ഉത്പന്നങ്ങളെ കവച്ചു വെക്കാന്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്കാകുന്നില്ല എന്നതാണു സത്യം. ചെവിയും കണ്ണും, മൂക്കും മുഴലിന്റെ തലയും ഒക്കെയായി ബാഗും കുടകളും വമ്പന്‍ കമ്പനികള്‍ പുറത്തിറക്കുമ്പോള്‍ കുടുംബശ്രീ, അയല്‍കൂട്ടങ്ങള്‍ തുടങ്ങി ചെറുകിട നിര്‍മാതാക്കള്‍ക്ക് ഒരേ തരത്തിലുള്ള ഉത്പന്നങ്ങള്‍ മാത്രമെ നിര്‍മിക്കാനാവുന്നുള്ളു.വമ്പന്‍ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വശീകരിക്കാനും ഇവര്‍ക്കാകുന്നില്ല. കുടകള്‍ക്ക് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വില്‍പന കുറവാണ്. 
വിപണി കീഴടക്കാന്‍ വിദേശ ഉത്പന്നങ്ങള്‍ ഇത്തവണയും എത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നാണ് കൂടുതല്‍ ഉത്പന്നങ്ങള്‍. വിവിധ തരത്തിലുള്ള ബാഗ്, കുട, പെന്‍സില്‍ ബോക്‌സ്, പൗച്ച് തുടങ്ങിവയാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മുഖ്യ ഉത്പന്നങ്ങള്‍. മുത്തും, ലൈറ്റുകളും ഘടിപ്പിച്ച കുടകള്‍ക്കു പുറമെ വിവിധ തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ബാഗുകളാണ് ചൈനീസ് ഉത്പന്നത്തിലെ താരം. ഇവക്കു പുറമെ ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന സ്ലേറ്റുകളും ഇത്തവണ സ്‌കൂള്‍ വിപണി കീഴടക്കിയിട്ടുണ്ട്. 
പല വര്‍ണ്ണങ്ങളിലുള്ള കുടകളും വാട്ടര്‍ ബോട്ടിലുകളും കൊണ്ട് അലങ്കരിച്ചാണ് മിക്ക ഷോപ്പുകളും വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്നത്. നെയിം സ്ലിപ്പുകള്‍ വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ സൗജന്യമായി നല്‍കിയാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വശീകരിക്കുന്നത്.


Keywords: Malappuram, Article, School, കേരള, 
2:11 AM | 0 comments

അവധിക്കാലം പണം സ്വരൂപിക്കാന്‍ കുട്ടിപ്പട്ടാളങ്ങള്‍

Written By mvarthasubeditor on Sunday, May 6, 2012 | 7:20 PM

അടിച്ചുപൊളിക്കേണ്ട അവധിക്കാലം പണം സ്വരൂപിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റുകയാണിവിടെ കുട്ടിപ്പട്ടാളങ്ങള്‍. മാഞ്ചുവടുകളിലും, കളിക്കളങ്ങളിലും ചിലവഴിച്ചിരുന്ന ഒഴിവു കാലങ്ങള്‍ കുട്ടിക്കച്ചവടങ്ങള്‍ക്ക്‌ വഴിമാറി വരുന്നു. സൈക്കിളുകളില്‍ കെട്ടിയുണ്ടാക്കിയ പെട്ടികളില്‍ ഐസ്‌ വില്‍പന, വീടിനടുത്ത്‌ തന്നെ റോഡു വക്കുകളില്‍ ഓലയും പ്ലാസ്‌റ്റിക്‌ ചാക്കുകളും കൊണ്ട്‌ മറച്ചുണ്ടാക്കിയ കൊച്ചു കടകള്‍. കടകളില്‍ വീട്ടില്‍ ഉപയോഗമില്ലാത്ത കുപ്പികളില്‍ പല വര്‍ണ്ണത്തിലുള്ള മിഠായികള്‍, അച്ചാറുകള്‍, വേനലിനെ പ്രധിരോധിക്കാന്‍ മോരുവെള്ളങ്ങള്‍, കൂടാതെ ലക്കി പ്രൈസുകള്‍. പണം കണ്ടെത്തുന്നതിന്‌ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതാണ്‌. ഇവ കൗതുകത്തിനു പുറമെ കുഞ്ഞുങ്ങളുടെ കാര്യപ്രാപ്‌തിയാണു തെളിയിക്കുന്നത്‌. കുഞ്ഞുകരങ്ങളില്‍ പണം സ്വരൂപിക്കുന്നതിനുള്ള കാണാകാഴ്‌ച്ചകള്‍. അവധിക്കാലം കഴിയുന്നതിന്ന്‌ മുന്‍പ്‌ സ്‌കൂള്‍ തുറക്കുമ്പോഴേക്കുള്ള കരുതി വെക്കല്‍. പുത്തനുടുപ്പും പുസ്‌തകങ്ങളും വാങ്ങാന്‍ അച്ചനമ്മമാരെ ഒരു കൈ സഹായിക്കല്‍ ഇങ്ങിനെ പോകുന്നു ഇവരുടെ കുഞ്ഞു ആഗ്രഹങ്ങള്‍. പൊരി വെയിലത്തു പന്തു തട്ടിയും, വാടമാങ്ങകള്‍ പൊറുക്കിത്തിന്നും അവധിക്കാലം തള്ളിനീക്കുന്നതിന്‌ പകരം, തണലില്‍ ഒതുങ്ങിയിരുന്ന്‌ കച്ചവടം നടത്തുന്നതില്‍ രക്ഷിതാക്കള്‍ക്കും സന്തോഷമാണ്‌. കച്ചവടത്തിന്‍ മുതല്‍ മുടക്ക്‌ നല്‍കുന്നല്‍ രക്ഷിതാക്കള്‍ തന്നെയാണ്‌. വമ്പന്‍ ലാഭം പ്രതീക്ഷിക്കുന്നതിന്ന്‌ പകരം മക്കളുടെ സുരക്ഷയും, കാര്യപ്രാപ്‌തി വര്‍ദ്ധിക്കലും മാത്രമ്‌ാണിവര്‍ ലക്ഷ്യം വെക്കുന്നത്‌. പൊട്ടക്കിണറുകളിലും, പുഴകളിലും, കരിങ്കല്‍ കോറികളിലും അപകടം പതിയിരിക്കുമ്പോള്‍ മക്കള്‍ സുരക്ഷിതമായി എപ്പോഴും കണ്ണു മുന്നില്‍ തന്നെ കാണുമെന്നതിനാല്‍ ഇത്തിരി പണം കൊടുത്തും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ്‌ രക്ഷിതാക്കള്‍.

- അച്ചു മാടമ്പി


Keywords: Student, Article, Achu Madambi, Vacation Times
7:20 PM | 0 comments

ചിരിപ്പിക്കുന്ന മുസ്തഫയ്ക്ക് പറയാനുള്ളത്

Written By kvartha desk on Thursday, May 3, 2012 | 1:00 PM

നാട്ടിലെ നാടക വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഹാസ്യ നടനായിരുന്നു മുസ്തഫ. ചിരിച്ചും ചിരിപ്പിച്ചും നടന്നിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം ഇന്ന് തീരാദുരിതമാണ്. ദുരന്തങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടാന്‍ കാത്തുനില്‍ക്കുന്നത് പോലെ.
നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പാലക്കാട് കുമരനെല്ലൂര്‍ എറവക്കാട് വലിയകത്ത് മുസ്തഫ ജീവിതത്തിന്റെ പച്ചപ്പ് തേടിയാണ് 2003ല്‍ ബഹ്‌റൈനിലേക്ക് വിമാനം കയറിയത്. സഹോദരിയുടെ ഭൂമി വിറ്റാണ് വിസക്ക് പണം നല്‍കിയത്. ബാര്‍ബറായിരുന്ന മുസ്ഥഫ നാട്ടിലേക്കയക്കുന്ന പണം പിശുക്കിയും കടം വാങ്ങിയും ജോലിക്കുനിന്നിരുന്ന കട സ്വന്തമാക്കി. മാന്യമായി ജീവിതം നയിക്കുന്നതിനിടെ ഒരു തവണ നാട്ടില്‍ വന്നു. സഹോദരിയുടെ ഭൂമി തിരിച്ചുവാങ്ങിച്ചു നല്‍കി. ബഹ്‌റൈനിലേക്ക് തന്നെ തിരിച്ചുപോയി. മുസ്ഥഫ ഒപ്പം മറ്റൊരു കടകൂടി വാങ്ങാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ഈ പ്രവാസിയുടെ ജീവിതം മാറ്റിമറിച്ച ദുരന്തമുണ്ടായത്. 2006 ഒക്‌ടോബര്‍ 13 രാത്രി 8.30ന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മുസ്തഫയെ ശിയാ വിഭാഗത്തില്‍പ്പെട്ട തദ്ദേശീയരായ ഒരു സംഘം തടഞ്ഞുനിര്‍ത്തി. ഇന്ത്യക്കാരനാണോയെന്ന് ചോദിച്ചു. അതെയെന്ന് മറുപടി പറഞ്ഞു. പിന്നെ കൊടിയ മര്‍ദ്ദനമായിരുന്നു. കൈയും കാലും കെട്ടിയിട്ടുള്ള ക്രൂരമര്‍ദനത്തിനൊടുവില്‍ വാളെടുത്ത് കഴുത്തിന് നേരെ വീശിയെങ്കിലും കൈകൊണ്ട് തടഞ്ഞതിനാല്‍ കൈകള്‍ക്ക് സാരമായ മുറിവേറ്റു.
 മരണമുഖത്തു നിന്നു രക്ഷപെട്ട മുസ്ഥഫ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായി. മരിച്ചെന്ന് കരുതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഏറെ സമയത്തിന് ശേഷം അതുവഴി വന്ന മറ്റൊരു മലയാളിയാണ് മുസ്ഥഫയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് സുമനസുകളുടെ കാരുണ്യത്താല്‍ ഒരു മാസത്തോളം ബഹറൈനില്‍ ചികിത്സ നടത്തി. ഇന്ത്യക്കാരനു നേരെയുണ്ടായ ആക്രമം ബഹറൈന്‍ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി വന്നപ്പോള്‍ മുസ്തഫ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിച്ചു. ഭീഷണിയായി. ഒടുവില്‍ നവംബറില്‍ നാട്ടിലേക്ക് മടങ്ങി. ചികിത്സ ലഭിച്ചെങ്കിലും ശരീരത്തിന്റെ പാതി തളര്‍ന്നിരുന്നു. തുടര്‍ന്ന് നാലുമാസത്തെ ചികിത്സക്ക് ശേഷം ജോലി ചെയ്യാമെന്ന അവസ്ഥയിലായി. കടം കയറിയതോടെ സഹോദരിക്ക് വാങ്ങി നല്‍കിയ സ്ഥലം വിറ്റു. രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം തൃശൂര്‍ ജില്ലയിലെ ചൂണ്ടലില്‍ വാടക വീട്ടിലെത്തി. അവിടെ ഒരു ബാര്‍ബര്‍ഷോപ്പ് തുടങ്ങി.
 ജീവിതം പച്ചപിടിച്ചതോടെ അടുത്ത ദുരന്തം മുസ്തഫയെ തേടിയെത്തി. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് മറിഞ്ഞു. തലയടിച്ചുവീണ മുസ്തഫയുടെ തലച്ചോറില്‍ നിന്ന് കണ്ണിലേക്കുള്ള ഞരമ്പ് പൊട്ടി. ഇതോടെ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നശിച്ചു. വലുത കണ്ണിനും കാഴ്ച കുറഞ്ഞു. ഇത്തവണയും ചികിത്സക്കായി വന്‍ തുക കടമായി. ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്നത് പോലെ ഇതിനിടെ മുസ്ഥഫയെ അണലി കടിച്ചു. വീണ്ടും ആശുപത്രിയില്‍. പുറത്തിറങ്ങിയ മുസ്ഥഫയെ ദുരന്തം വിട്ടൊഴിഞ്ഞില്ല. വീണ്ടും പാമ്പുകടിയേറ്റ് മുസ്ഥഫ ആശുപത്രിയിലായി. ഇത്തവണ വെള്ളിക്കെട്ടനാണ് മുസ്ഥഫയുടെ ശരീരത്തില്‍ പല്ലിന്റെ മൂര്‍ച്ച പരീക്ഷിച്ചത്. ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്കായിയുന്നു ഓരോ രക്ഷപ്പെടലും. ഒടുവില്‍ വേലിയിലിരുന്ന പച്ചിലപാമ്പും മുസ്ഥഫയുടെ കണ്ണില്‍ കൊത്തി. ഇന്ന് അവശനാണ് മുസ്ഥഫ. യാത്ര ചെയ്താല്‍ ഇപ്പോള്‍ തലകറക്കമുണ്ട്. എന്നിട്ടും ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും പോറ്റാന്‍ പാടുപെടുകയാണ്. 
ജീവിതത്തില്‍ ദുരന്തങ്ങളുമായി നടക്കുന്ന ഈ മനുഷ്യന്‍ കണ്ണിലെ പാതി വെളിച്ചവുമായി അലയുകയാണ്. മലപ്പുറം കലക്‌ട്രേറ്റില്‍ പ്രവാസി ക്ഷേമനിധിയും അതിന്റെ പ്രശ്‌നങ്ങളും വിവിധ സംഘടനാപ്രതിനിധികളും വ്യക്തികളും നിയമസഭാ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ തന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ സമിതിക്ക് മുന്നില്‍ വിവരിക്കാനാകാതെ മുസ്ഥഫ വിതുമ്പി. അത് കാഴ്ച നഷ്ടപ്പെട്ട കണ്ണില്‍നിന്നുള്ള കണ്ണുനീരായി. ഇടറിയ കണ്ഠത്തോടെ മുസ്ഥഫ പറഞ്ഞു, എല്ലാം അതില്‍ എഴുതിയിട്ടുണ്ട്. പറഞ്ഞുതീരും മുമ്പ് മുസ്ഥഫയുടെ വാക്കുകള്‍ പൊട്ടിക്കരച്ചിലായി.
- തസ്‌ന നെടുവഞ്ചേരി

Keywords: Article, Malappuram, Thasna Neduvanjeri, Musthafa
1:00 PM | 0 comments

കാലിക്കറ്റ് സര്‍വകലാശാല ഭൂമി വിവാദം: ലീഗിന്റെ മുഖം കെടുത്തുമോ?

Written By Malappuram News on Tuesday, May 1, 2012 | 2:04 PM

ലബാറിന്റെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് വേണ്ടിയാണ് കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചത്. സര്‍വകലാശാല സ്ഥാപിക്കുന്നതിലും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മുസ്‌ലിം ലീഗിന്റെ സാന്നിധ്യം വിസ്മരിക്കാനാവില്ല. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലായി പുറത്ത് വന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അഞ്ചാം മന്ത്രിയുടെ പേരിലഉണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങും മുമ്പെയാണ് ലീഗ് മറ്റൊരു വിവാദത്തിലേക്ക് ചാടി വീണത്.
മലബാറിന്റെ ഉന്നമനത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത മുസ്‌ലിം ലീഗ് അധികാരം ഉപയോഗിച്ച് എന്തു ചെയ്യുമെന്ന് തെളിയിക്കുന്നതാണ്. എന്നാല്‍ പറയുന്ന ആരോപണങ്ങളെല്ലാം മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ മെനഞ്ഞുണ്ടാക്കിയതാണെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞത്. വി സിയേയും സിന്‍ഡിക്കേറ്റിനേയുംആര്‍ക്കും ഒറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒചു അവസരം കാത്തിരിക്കുന്നത് പോലെയാണ് സഖാക്കള്‍ ഇത് ഏറ്റെടുത്തിരിക്കുന്നത്. സി പി എമ്മിന്റെ മറ്റും ഇടത് സംഘടനകളുടേയും പാര്‍ട്ടി യോഗങ്ങലിലും പൊതു യോഗങ്ങളിലും പ്രധാന ചര്‍ച്ച ഇത് തന്നെ. സര്‍വകാലാശാലയുടെ ഗതകാല പ്രൗഢിക്കും പാരമ്പര്യത്തിനും ഏറ്റ കളങ്കം തന്നെയാണ് ഇപ്പോഴുയര്‍ന്ന ഭൂമി വിവാദം. അതിന്റെ സത്യാവസ്ഥ എന്താണെന്നു സംശയത്തിന്റെ കണിക പോലും അവശേഷിപ്പിക്കാതെ ബോധ്യപ്പെടുത്താന്‍ ഉചിതമായ ഒരു അന്വേഷണത്തിന് ഉത്തരവിടട്ടെ സര്‍ക്കാര്‍. ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ തീര്‍ച്ചയായും ബാധ്യതയുണ്ട്.
VC dr. abdul salam
 സര്‍വകലാശാലയുടെ ഒരു സെന്റ് ഭൂമി പോലും ആര്‍ക്കും കൈമാറിയിട്ടില്ല എന്ന ന്യായം അംഗീകരിക്കാം. എന്നാല്‍, മൂന്നു സ്വകാര്യ ട്രസ്റ്റുകള്‍ക്കായി മുപ്പത്തെട്ട് ഏക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തീരുമാനം കൈക്കൊണ്ട സിന്‍ഡിക്കെറ്റ് നടപടി ആരോപണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും വിവാദമാകുന്നതും തികച്ചും സ്വാഭാവികം. 304 അഫിലിയേറ്റഡ് കോളെജുകളും 31 അംഗീകൃത ബിരുദാനന്തര ഡിപ്പാര്‍ട്ടുകളും അടങ്ങുന്ന അതിവിപുലമായ കാലിക്കറ്റ് സര്‍കലാശാലയ്ക്ക് അതിന്റെ ആസ്ഥാനത്ത് 600ലേറെ ഏക്കര്‍ ഭൂമിയുണ്ട്. അതില്‍ നിന്ന് 38 ഏക്കര്‍ സ്ഥലം കായിക വികസനത്തിനു വേണ്ടി മൂന്നു സ്വകാര്യ ട്രസ്റ്റുകള്‍ക്കു കൈമാറാനുള്ള സര്‍വകലാശാലാ സിന്‍ഡിക്കെറ്റ് തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാരോ തങ്ങളോ അറിഞ്ഞില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കുറ്റസമ്മതം നടത്തുമ്പോള്‍, ഭൂമിദാനം സര്‍വകലാശാലയുടെ ലക്ഷ്യമല്ലെന്നും കായിക വികസനത്തിനു ചില പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമാണു താന്‍ ചെയ്തതെന്നു വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം വിശദീകരിക്കുന്നു.
വൈസ് ചാന്‍സലര്‍ മുസ്ലിം ലീഗ് നോമിനിയാണെന്നതും ഭൂമിദാനത്തിനു തീരുമാനമെടുത്ത സിന്‍ഡിക്കെറ്റിലെ ഭൂരിപക്ഷവുംലീഗുകാരാണെന്നതുമാണ് ലീഗിനെ വെട്ടിലാക്കിയത്. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നതും മുസ്ലിം ലീഗ് മന്ത്രി. ഇനി കേരള ഒളിംപിക്‌സ് അസോസിയേഷന്‍ കോഴിക്കോട് ശാഖയ്ക്കാണ് 25 ഏക്കര്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. മന്ത്രി ഡോ. എം.കെ. മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി.എ. ഹംസയാണ് അസോസിയേഷന്‍ സെക്രട്ടറി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എജ്യുക്കേഷന്‍ സൊസൈറ്റിക്കാണു 10 ഏക്കര്‍. അവശേഷിക്കുന്ന മൂന്നേക്കര്‍ നല്‍കാന്‍ തീരുമാനിച്ചത് കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍ത്തൃപിതാവ് ഡോ. കെ. കുഞ്ഞാലി മാനേജിംഗ് ട്രസ്റ്റിയായ കേരള ബാഡ്മിന്റന്‍ അസോസിയേഷനും. ചുരുക്കത്തില്‍ എല്ലാം ലീഗുകാര്‍.
വി എസ് സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കെറ്റിനെ പിരിച്ചു വിട്ട് പുതിയ യു ഡി എഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സിന്‍ഡിക്കെറ്റാണിപ്പോള്‍ സര്‍വകലാശാലാ ഭരണം നടത്തുന്നത്. വികസനത്തിനു ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാലാണ് ഭൂമിദാനം ചെയ്തു നൂറു കോടിയുടെ ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കാന്‍ കാരണമെന്ന വൈസ് ചാന്‍സലറുടെ വിശദീകരണം. തന്നെ വൈസ് ചാന്‍സലര്‍ പദവിയില്‍ അവരോധിക്കാന്‍ മുന്‍കൈയെടുത്ത ലീഗ് നേതൃത്വത്തോടും വിദ്യാഭ്യാസ മന്ത്രിയോടും ഒന്നും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
സര്‍വകലാശാലാ ഭരണം രാഷ്ട്രീയവത്കരിക്കപ്പെടുന്നതിന്റെ ദുരന്തങ്ങളാണ് ഇതെല്ലാം. കോഴിക്കോട് സര്‍വകലാശാലയില്‍ മാത്രമല്ല, മിക്ക സര്‍വകലാശാലകളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടഉണ്ട്. കേരള സര്‍വകലാശാലയില്‍ ഇടതു സിന്‍ഡിക്കെറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഒരു എഴുത്തു പരീക്ഷ അപ്പാടെ അട്ടിമറിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ നിയമിച്ച സംഭവം ഹൈക്കോടതി ഇടപെട്ടു റദ്ദാക്കി. മതിയായ യോഗ്യതയില്ലാത്ത ഒരാളെ വൈസ് ചാന്‍സ്ലറാക്കാന്‍ ശ്രമിച്ചു എന്ന പേരുദോഷത്തോടെയാണു യുഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് സര്‍വകലാശാലയുടെ ഭരണം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചതു തന്നെ. അതു വിവാദമായപ്പോള്‍ അദ്ദേഹത്തിനു പകരം ഡോ. അബ്ദുള്‍ സലാമിനെ വിസിയാക്കി ലീഗ് നേതൃത്വം മുഖം രക്ഷിക്കുകയായിരുന്നു.

- ഹന്ന സിതാര

Keywords: Article, Malabar, Calicut University, 
2:04 PM | 0 comments

ചരിത്രം പറയുന്ന നിലമ്പൂര്‍ തേക്കുകള്‍

നിലമ്പൂരിന്റെ തേക്കിന്‍ മഹിമക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്ന വ്യാപാരികളും സഞ്ചാരികളും നിലമ്പൂരിലെ തേക്കുതോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും തേക്കുകള്‍ കയറ്റിക്കൊണ്ടുപോകുകയും പതിവായിരുന്നു. വന രാജാവായ തേക്കിന്റെ പ്രതാപമാണ് നിലമ്പൂരിന് ലോക പ്രശസ്തിയുടെ നെറുകയില്‍ സ്ഥാനം ഉറപ്പിച്ചത്.
ഇന്ത്യയിലെ ആദ്യ അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാര്‍ എത്തും മുമ്പേ നിലമ്പൂര്‍ തേക്കുകള്‍ കര കടന്നതായി സൂചനയുണ്ട്. അധിനിവേശ ശക്തികളുടെ കയറ്റുമതി ഇനങ്ങളില്‍ തേക്കിന് പ്രഥമ പരിഗണന ലഭിച്ചതോടെ തേക്കിന്‍ നാടും വിദേശ ശ്രദ്ധയിലേക്കുയര്‍ന്നു. 1948 ല്‍ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡ് ഗാമ തിരിച്ചു പോകാനുള്ള കപ്പലിന്റെ കൊടിമരം നിര്‍മിച്ചത് നിലമ്പൂര്‍ തേക്കുപയോഗിച്ചാണ്. ഗാമക്ക് തേക്ക് നല്‍കിയതിന്റെ രേഖ ഇന്നും കോവിലകത്ത് സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ബക്കിംഗ് ഹാം കൊട്ടാരത്തിന് മോടി പിടിപ്പിച്ചതും ബ്രിട്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 150 വര്‍ഷം പഴക്കമുള്ള ടിങ്കോമാലി എന്ന യുദ്ധ കപ്പല്‍ നിര്‍മിച്ചതും നിലമ്പൂര്‍ തേക്ക് ഉപയോഗിച്ചാണ്. ഏറ്റവുമൊടുവില്‍ ആഢംബര കാറുകളുടെ രാജാവ് ബ്രിട്ടനിലെ റോള്‍സ് റോയിസിന്റെ ഉള്‍വശം രാജകീയമാക്കാനും നിലമ്പൂര്‍ തേക്ക് വേണ്ടി വന്നു.

പ്രകൃതി നിലമ്പൂരിനു സമ്മാനിച്ച തേക്കിന്‍ സൗരഭ്യം നിലനിര്‍ത്താന്‍ ശ്രമമാരംഭിച്ചത് ബ്രിട്ടീഷുകാരാണ്. ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ഗവര്‍ണറായിരുന്ന എച്ച് വി കനോലിയാണ് നിലമ്പൂരില്‍ തേക്ക് സംരക്ഷണ ദൗത്യം നിറവേറ്റാന്‍ മുന്നോട്ട് വന്നത്. കനോലിയുടെ നിര്‍ദേശ പ്രകാരമാണ് നിലമ്പൂരിലെ ആദ്യ തേക്ക് തോട്ടം വെച്ചുപിടിപ്പിച്ചത്. കനോലി പ്ലോട്ട് എന്ന പേരിലറിയപ്പെടുന്ന ഈ തോട്ടമാകാം ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലെ തേക്ക് തോട്ടം. അക്കാലത്തെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന മഞ്ചേരി സ്വദേശി ചാത്തുമേനോനാണ് കനോലി പ്ലോട്ട് യാഥാര്‍ഥ്യമാക്കിയത്.
1841 നും 55നും ഇടയില്‍ 1500 ഏക്കര്‍ സ്ഥലത്ത് തേക്കിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. 1933ല്‍ ചാലിയാര്‍ തീരത്തെ 14.8 ഏക്കര്‍ സ്ഥലത്തെ തേക്കിന്‍ തോട്ടം സംരക്ഷിത പ്ലോട്ടാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധ വേളയില്‍ 9.1 ഏക്കര്‍ സ്ഥലത്തെ തേക്കു തടികള്‍ യുദ്ധാവശ്യങ്ങള്‍ക്കും സഖ്യ സൈനികര്‍ക്ക് നല്‍കാനായും ബ്രിട്ടീഷുകാര്‍ മുറിച്ചു കടത്തി. ബാക്കിയുള്ള 5.7 ഏക്കര്‍ സ്ഥലത്ത് 119 തേക്കു മരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ തേക്കു മരം സ്ഥിതി ചെയ്യുന്നതും കനോലി പ്ലോട്ടില്‍ തന്നെയാണ് 46.5 മീറ്റര്‍ ഉയരവും 420 സെന്റീമീറ്റര്‍ വണ്ണവുമുള്ള തേക്ക് ഭീമനെ വനം വകുപ്പ് പ്രത്യേകം സംരക്ഷിക്കുന്നുണ്ട്. വിദേശികളടക്കമുള്ള ആയിരങ്ങളാണ് തേക്ക് ഭീമനെ കാണാനെത്തുന്നത്. 1895ന് ശേഷം കരുളായി, നെടുങ്കയം, നെല്ലിക്കുത്ത്, അകമ്പാടം, എടക്കോട് ഭാഗങ്ങളിലും പുഴയോരത്ത് തേക്ക് വെച്ച് പിടിപ്പിച്ചു തുടങ്ങി. ചാലിയാറും പോഷക നദികളും കൊണ്ടുവരുന്ന എക്കല്‍ മണ്ണും കാലാവസ്ഥയുമാണ് നിലമ്പൂരില്‍ തേക്ക് വിളയാടാന്‍ ഹേതുവാകുന്നത്. നിലമ്പൂര്‍ - നോര്‍ത്ത്, സൗത്ത് ഡിവിഷനകളിലായി 2500 ഏക്കര്‍ സ്ഥലത്ത് തേക്ക് തോട്ടമുണ്ട്.
തേക്ക് വ്യവസായത്തിലൂടെ ഓരോ വര്‍ഷവും കോടികളുടെ വരുമാനമാണ് വനം വകുപ്പിന് ലഭിക്കുന്നത്. നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോ, നെടുങ്കയം സെയില്‍സ് ഡിപ്പോ എന്നിവിടങ്ങളില്‍ നടക്കുന്ന തേക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപാരികള്‍ എത്താറുണ്ട്.
ഒരു ക്യുബിക് മീറ്ററിന് രണ്ടര ലക്ഷം രൂപ വരെ നിലമ്പൂര്‍ തേക്കിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുറിച്ചു മാറ്റുന്ന തേക്കുകള്‍ക്ക് പകരമായി വെച്ചു പിടിപ്പിക്കുന്നവ തഴച്ചു വളരാതിരിക്കുന്നത് നിലമ്പൂരിന്റെ തേക്കിന്‍ പെരുമക്ക് മങ്ങലേല്‍ക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
തേക്ക് മരങ്ങളുടെ ചരിത്രവും വളര്‍ച്ചയും പരിപാലനവും അടുത്തറിയാനും ചരിത്ര പ്രാധാന്യമുള്ള തേക്കിന്‍ ഭാഗങ്ങള്‍ കണ്ടറിയാനുമായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കെ എഫ് ആര്‍ ഐ നിലമ്പൂരില്‍ തേക്ക് മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. 1995 മെയ് 21ന് സ്ഥാപിക്കപ്പെട്ട തേക്ക് മ്യസിയം ഇന്ന് മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ജൈവ ഉദ്യാനവും ശലഭ ഉദ്യാനവും തേക്ക് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
മലയോര വികസനത്തിന് പാതയൊരുക്കിയ നിലമ്പൂര്‍ റെയില്‍വേക്ക് നിമിത്തമായതും തേക്കിന്‍ സമ്പത്ത് തന്നെ. ചാലിയാര്‍ പുഴയിലൂടെ മൂന്ന് പകലും രണ്ട് രാത്രിയും കൊണ്ട് തേക്കു തടികള്‍ കല്ലായിയിലെത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിന് അന്ത്യംകുറിക്കാനാണ് 1927 ല്‍ ബ്രിട്ടീഷുകാര്‍ നിലമ്പൂര്‍ റെയില്‍വെ നിര്‍മിച്ചത്. നിലമ്പൂരില്‍ നിന്ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീളുന്ന പാതക്ക് 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് റെയില്‍വേയാണ് ഇത്.

Keywords: Nilambur, Teak, Article, Nilambur teak
11:00 AM | 0 comments

മലബാറിന്റെ വികസന കുതിപ്പ്

 ലബാറിന്റെ പറക്കാനുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകുപകര്‍ന്നത് കരിപ്പൂര്‍ വിമാനത്താവളമാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന പതിറ്റാണ്ടുകളില്‍ തന്നെ മലബാറില്‍ വിമാനത്താവളമെന്ന ആശയം ഉദിച്ചിരുന്നു. സൈനികാവശ്യങ്ങള്‍ക്കായി മലബാറില്‍ വിമാനത്താവളം നിര്‍മിക്കാനാണ് വെള്ളക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മലബാറില്‍ സ്വാതന്ത്ര്യ സമരം കത്തിയതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നു. മലബാറില്‍ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കൊണ്ടോട്ടിയിലെ കണ്ണങ്കോട്ടുപാറ എന്ന വിശാലമായ ഭൂപ്രദേശമാണെന്ന് സൈനിക മേധാവികള്‍ തന്നെ കണ്ടെത്തിയിരുന്നു. കണ്ണങ്കോട്ടുപാറ ഉള്‍പ്പെടുന്ന പ്രദേശമാണ് കരിപ്പൂര്‍.
ബ്രിട്ടീഷുകാരുടെ തിരിച്ചുപോക്കോടെ നിലച്ച വിമാനത്താവളമെന്ന ആശയം പിന്നീട് പുനരുജ്ജീവിപ്പിച്ചത് കെ പി കേശവമേനോനാണ്. 1977 ഒക്‌ടോബര്‍ എട്ടിന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളം യാഥാര്‍ഥ്യമാക്കണമെന്ന മുദ്രാവാക്യമായി കരിപ്പൂരിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇതൊരു തുടക്കമായിരുന്നു. തുടര്‍ന്നിങ്ങോട്ട് വിവിധ സംഘടനകള്‍ സമരമുഖത്തേക്കിറങ്ങി.
ഒടുവില്‍ ആ സമരങ്ങള്‍ ഫലം കണ്ടു. 1982 മെയില്‍ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി ആനന്ത് പ്രസാദ് ശര്‍മ വിമാനത്താവളത്തിന് തറക്കല്ലിട്ടു. 1988 ഏപ്രില്‍ 13ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ അധ്യക്ഷതയില്‍ വ്യോമയാന മന്ത്രി മോത്തിലാല്‍ വോറ കരിപ്പൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുംബൈയില്‍ നിന്നും എയര്‍ബസ് 737 എന്ന യാത്രാ വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തതോടെ മലബാറിന്റെ പറക്കാനുള്ള സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. ആദ്യ കാലങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ മാത്രമായിരുന്നു മുംബൈയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇന്ന് രാജ്യാന്തര വിമാനത്താവളമായി ഉയര്‍ന്ന കരിപ്പൂരില്‍ നിന്ന് ആഭ്യന്തര - അന്താരാഷ്ട്ര സര്‍വീസുകളിലായി ആഴ്ചയില്‍ 300 ഓളം വിമാനങ്ങള്‍ പറന്നുയരുന്നുണ്ട്.
മലബാറിന്റെ ഗള്‍ഫ് അഭിനിവേശം കൊണ്ടാകണം, കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്നും നിര്‍ബാധം തുടരുകയാണ്. നിലക്കാത്തെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മറ്റൊരു വിമാനത്താവളവും ഇന്ത്യയിലില്ല. 6000 അടി റണ്‍വേയില്‍ തുടങ്ങിയ വിമാനത്താവളം വീണ്ടും ഭീമി ഏറ്റെടുത്ത് 9000 അടിയായി ദീര്‍ഘിപ്പിച്ചു. ഇതിനിടയില്‍ പുതിയ അന്താരാഷ്ട്ര - ആഭ്യന്തര ടെര്‍മിനലുകളും യാഥാര്‍ഥ്യമാക്കി. നിലവിലുള്ള ടെര്‍മിനലില്‍ സൗകാര്യം മതിയാകാതെ വന്നതോടെ 137 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, കസ്റ്റംസ്, എമിഗ്രേഷന്‍ ഹാള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ, എയറോ ബ്രിഡ്ജ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പുതുതായി ഭൂമി ഏറ്റെടുക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളങ്ങളില്‍ മൂന്നാം സ്ഥാനമാണ് കരിപ്പൂരിനുള്ളത്. എങ്കിലും മിക്ക ഗള്‍ഫ് സര്‍വീസുകളും കുത്തകയാക്കി വെച്ച എയര്‍ ഇന്ത്യ പലപ്പോഴും യാത്രക്കാരെ ദ്രോഹിക്കുകയാണ്. സീസണ്‍ നോക്കി ചാര്‍ജ് വര്‍ധിപ്പിക്കുക, സമയത്തിനു വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാതിരിക്കുക, സര്‍വീസുകള്‍ മുടക്കുക തുടങ്ങിയ ക്രൂര വിനോദങ്ങളാണ് പലപ്പോഴും എയര്‍ ഇന്ത്യയില്‍ നിന്നുണ്ടാകുന്നത്. കിടപ്പാടം വിറ്റും എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാക്കാന്‍ തയ്യാറായ പരിസരവാസികള്‍ക്ക് എയര്‍പോര്‍ട്ടിലെ അവിദഗ്ധ തൊഴിലുകള്‍ നല്‍കുന്നതിലും എയര്‍പോര്‍ട്ട് അതോറിറ്റി മുഖം തിരിച്ചിരിക്കുകയാണ്. തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം ലംഘിച്ച നടപടി പുതുതായി ഭൂമി ഏറ്റെടുക്കുന്നതിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിലേക്കാണ് എത്തിച്ചത്.

Keywords: Article, Malabar, Airport, Calicut Airport
10:48 AM | 0 comments

അഞ്ചാം മന്ത്രി; പാണക്കാട് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരുമോ?

Written By Malappuram News on Monday, March 26, 2012 | 8:20 AM

മുസ്ലിം ലീഗിലെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായി. 20 എം എല്‍ എമാരുടെ ലീഗിന് എന്ത് കൊണ്ട് യു ഡി എഫിന് ഒരു മന്ത്രിയെ കൂടി തന്നുകൂടാ, ഇത് സാധാരണ ലീഗ് പ്രവര്‍ത്തകന്റെ ചോദ്യമാണ്. ലീഗിന്റെ എല്ലാമെല്ലാമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രി സ്ഥാനം വാങ്ങിക്കൊടുക്കാന്‍ ലീഗിലെ നേതാക്കന്‍മാര്‍ക്ക് കഴിയില്ലേ, ഇല്ലെങ്കില്‍ നാല് മന്ത്രിമാരും രാജിവെക്കണം. തത്ക്കാലം സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കേണ്ട. വേണ്ടി വന്നാല്‍ അതും ചെയ്യേണ്ടി വരും. ഇതാണ് ലീഗ് പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ നിലപാട്.മന്ത്രി സ്ഥാനം തന്നില്ലെങ്കില്‍ രാജി ഭാഷണിയുമായി മഞ്ഞളാംകുഴി അലി എംഎല്‍എയും രംഗത്തുണ്ട്. യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ ലീഗ് നേതൃത്വം കിണഞ്ഞ് ശ്രമിക്കുമ്പോള്‍ പാര്‍ടിയില്‍ തന്റെ അനുകൂലികളെ രംഗത്തിറക്കി കുഞ്ഞാലിക്കുട്ടിയുടെ വസതിക്ക് മുന്നില്‍ പ്രകടനം നടത്തി കാര്യംനേടാനാണ് അലിയുടെ നീക്കം. എന്നാല്‍ താനുമായി യാതൊരു ബന്ധമില്ലാത്തവരാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയതെന്നാണ് അലി പറയുന്നത്. അതിനിടെ, അനൂപ് ജേക്കബ്ബിനൊപ്പം തങ്ങളുടെ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുമെന്ന് മഞ്ഞളാംകുഴി എംഎല്‍എ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാസമിതിയില്‍നിന്ന് അബ്ദുസമദ് സമദാനിയും രാജിവച്ചു. സമ്മര്‍ദം ചെലുത്തി 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ മന്ത്രിക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുകയാണ് ലീഗിന്റെ ലക്ഷ്യം. അതിനായാണ് രാജി ഭീഷണിയടക്കമുള്ള തന്ത്രം ലീഗ് പയറ്റുന്നത്. മാര്‍ച്ച് 30ന് ചേരാനിരുന്ന ലീഗിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് മാറ്റി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് അണികളോട് ഉത്തരം പറയാനാകാത്ത അവസ്ഥയിലാണ് നേതൃത്വം.
 ലീഗിന്റെ കാര്യത്തില്‍ തീരുമാനമാകാതെ അനൂപിനെ മന്ത്രിയാക്കരുതെന്ന് യു ഡി എഫ് നേതൃത്വത്തിന് ലീഗ് അന്ത്യശാസനം നല്‍കിയതായാണ് വിവരം. 28ന് വീണ്ടും യു ഡി എഫ് യോഗം ചേരാനിരിക്കെ സമ്മര്‍ദതന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലീഗ് നേതൃത്വം. അതേസമയം മന്ത്രിസ്ഥാനം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം സംഘടനയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഒഴിയുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അടുത്ത രാജ്യസഭാസീറ്റില്‍ ഒരെണ്ണം നല്‍കി ലീഗിനെ അനുനയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ . എന്നാല്‍, രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട് മാണി ഗ്രൂപ്പും രംഗത്തുള്ളത് യു ഡി എഫില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മൂന്ന് ഒഴിവുകളാണ് മേയില്‍ രാജ്യസഭയിലേക്ക് വരുന്നത്. അതില്‍ രണ്ടെണ്ണം യു ഡി എഫിന് ലഭിക്കും. അടുത്ത ഒഴിവില്‍ ഒരുസീറ്റ് നേരത്തേതന്നെ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതാണെന്നാണ് മാണി ഗ്രൂപ്പ് പറയുന്നത്.
എന്നാല്‍ രാജി ഭീഷണി മുഴക്കി എന്നു പറയുന്നത് ശരിയല്ലെന്നും 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അലി പറഞ്ഞു. അതിനിടെ മന്ത്രിമാരായ അബ്ദുറബ്ബിനെയും ഇബ്രാഹിംകുഞ്ഞിനെയും പിന്‍വലിച്ച് അലിയെയും അബ്ദുസമദ് സമദാനിയെയും മന്ത്രിയാക്കുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ , മന്ത്രിസ്ഥാനം കൈമാറുന്നതുസംബന്ധിച്ച് ലീഗില്‍ പുതിയ ഫോര്‍മുല ഉയര്‍ന്നിട്ടില്ലെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. നിയമസഭാസമിതിയില്‍നിന്ന് രാജിവച്ചതിന് മന്ത്രി തര്‍ക്കവുമായി ബന്ധമില്ലെന്നും സമദാനി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍ റബ്ബും പൊതുമരാമരത്ത് മന്ത്രി ഇബ്‌റഹിം കുഞ്ഞും രാജിവെച്ച് ആ ഒഴിവിലേക്ക് അലിയേലും സമദാനിയയും മന്ത്രിയാക്കാമെന്ന ഒരു ഫോര്‍മുലയും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അഞ്ചാം മന്ത്രിക്ക് പകരമാകില്ലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നല്‍കിയില്ലെങ്കില്‍ങ്കില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരും എന്നാല്‍ അത് ഉള്‍കൊള്ളാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. ഇത് നേതൃത്വത്തിനും നന്നായി അറിയാം. അതിനാല്‍ കടുത്ത പ്രതിഷേധം യു ഡി എഫില്‍ രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ലീഗ് നേതൃത്വം. പുതിയൊരു മന്തിയെ കൂടി നല്‍കിയില്ലെഅഞ്ചാം മന്ത്രി സ്ഥാനം വരും ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയും യു ഡി എഫിനെ പ്രതിസന്ധിയിലുമാക്കും.അഞ്ചാം മന്ത്രി; പാണക്കാട് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരുമോ?
മുസ്ലിം ലീഗിലെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായി. 20 എം എല്‍ എമാരുടെ ലീഗിന് എന്ത് കൊണ്ട് യു ഡി എഫിന് ഒരു മന്ത്രിയെ കൂടി തന്നുകൂടാ, ഇത് സാധാരണ ലീഗ് പ്രവര്‍ത്തകന്റെ ചോദ്യമാണ്. ലീഗിന്റെ എല്ലാമെല്ലാമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രി സ്ഥാനം വാങ്ങിക്കൊടുക്കാന്‍ ലീഗിലെ നേതാക്കന്‍മാര്‍ക്ക് കഴിയില്ലേ, ഇല്ലെങ്കില്‍ നാല് മന്ത്രിമാരും രാജിവെക്കണം. തത്ക്കാലം സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കേണ്ട. വേണ്ടി വന്നാല്‍ അതും ചെയ്യേണ്ടി വരും. ഇതാണ് ലീഗ് പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ നിലപാട്.
മന്ത്രി സ്ഥാനം തന്നില്ലെങ്കില്‍ രാജി ഭാഷണിയുമായി മഞ്ഞളാംകുഴി അലി എംഎല്‍എയും രംഗത്തുണ്ട്. യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ ലീഗ് നേതൃത്വം കിണഞ്ഞ് ശ്രമിക്കുമ്പോള്‍ പാര്‍ടിയില്‍ തന്റെ അനുകൂലികളെ രംഗത്തിറക്കി കുഞ്ഞാലിക്കുട്ടിയുടെ വസതിക്ക് മുന്നില്‍ പ്രകടനം നടത്തി കാര്യംനേടാനാണ് അലിയുടെ നീക്കം. എന്നാല്‍ താനുമായി യാതൊരു ബന്ധമില്ലാത്തവരാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയതെന്നാണ് അലി പറയുന്നത്. അതിനിടെ, അനൂപ് ജേക്കബ്ബിനൊപ്പം തങ്ങളുടെ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുമെന്ന് മഞ്ഞളാംകുഴി എംഎല്‍എ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാസമിതിയില്‍നിന്ന് അബ്ദുസമദ് സമദാനിയും രാജിവച്ചു. സമ്മര്‍ദം ചെലുത്തി 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ മന്ത്രിക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുകയാണ് ലീഗിന്റെ ലക്ഷ്യം. അതിനായാണ് രാജി ഭീഷണിയടക്കമുള്ള തന്ത്രം ലീഗ് പയറ്റുന്നത്. മാര്‍ച്ച് 30ന് ചേരാനിരുന്ന ലീഗിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് മാറ്റി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് അണികളോട് ഉത്തരം പറയാനാകാത്ത അവസ്ഥയിലാണ് നേതൃത്വം.
ലീഗിന്റെ കാര്യത്തില്‍ തീരുമാനമാകാതെ അനൂപിനെ മന്ത്രിയാക്കരുതെന്ന് യു ഡി എഫ് നേതൃത്വത്തിന് ലീഗ് അന്ത്യശാസനം നല്‍കിയതായാണ് വിവരം. 28ന് വീണ്ടും യു ഡി എഫ് യോഗം ചേരാനിരിക്കെ സമ്മര്‍ദതന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലീഗ് നേതൃത്വം. അതേസമയം മന്ത്രിസ്ഥാനം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം സംഘടനയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഒഴിയുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അടുത്ത രാജ്യസഭാസീറ്റില്‍ ഒരെണ്ണം നല്‍കി ലീഗിനെ അനുനയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ . എന്നാല്‍, രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട് മാണി ഗ്രൂപ്പും രംഗത്തുള്ളത് യു ഡി എഫില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മൂന്ന് ഒഴിവുകളാണ് മേയില്‍ രാജ്യസഭയിലേക്ക് വരുന്നത്. അതില്‍ രണ്ടെണ്ണം യു ഡി എഫിന് ലഭിക്കും. അടുത്ത ഒഴിവില്‍ ഒരുസീറ്റ് നേരത്തേതന്നെ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതാണെന്നാണ് മാണി ഗ്രൂപ്പ് പറയുന്നത്.
എന്നാല്‍ രാജി ഭീഷണി മുഴക്കി എന്നു പറയുന്നത് ശരിയല്ലെന്നും 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അലി പറഞ്ഞു. അതിനിടെ മന്ത്രിമാരായ അബ്ദുറബ്ബിനെയും ഇബ്രാഹിംകുഞ്ഞിനെയും പിന്‍വലിച്ച് അലിയെയും അബ്ദുസമദ് സമദാനിയെയും മന്ത്രിയാക്കുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ , മന്ത്രിസ്ഥാനം കൈമാറുന്നതുസംബന്ധിച്ച് ലീഗില്‍ പുതിയ ഫോര്‍മുല ഉയര്‍ന്നിട്ടില്ലെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. നിയമസഭാസമിതിയില്‍നിന്ന് രാജിവച്ചതിന് മന്ത്രി തര്‍ക്കവുമായി ബന്ധമില്ലെന്നും സമദാനി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍ റബ്ബും പൊതുമരാമരത്ത് മന്ത്രി ഇബ്‌റഹിം കുഞ്ഞും രാജിവെച്ച് ആ ഒഴിവിലേക്ക് അലിയേലും സമദാനിയയും മന്ത്രിയാക്കാമെന്ന ഒരു ഫോര്‍മുലയും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അഞ്ചാം മന്ത്രിക്ക് പകരമാകില്ലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നല്‍കിയില്ലെങ്കില്‍ങ്കില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരും എന്നാല്‍ അത് ഉള്‍കൊള്ളാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. ഇത് നേതൃത്വത്തിനും നന്നായി അറിയാം. അതിനാല്‍ കടുത്ത പ്രതിഷേധം യു ഡി എഫില്‍ രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ലീഗ് നേതൃത്വം. പുതിയൊരു മന്തിയെ കൂടി നല്‍കിയില്ലെഅഞ്ചാം മന്ത്രി സ്ഥാനം വരും ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയും യു ഡി എഫിനെ പ്രതിസന്ധിയിലുമാക്കും.


ഹന്ന സിതാര
8:20 AM | 0 comments

കുട്ടികള്‍ക്കെല്ലാം മെസ്സിയാകണം

Written By Malappuram News on Friday, March 23, 2012 | 12:30 PM

കാല്‍പന്ത് കളിയിലെ ആവേശം വാനോളമുയര്‍ത്തുന്ന മലപ്പുറത്തിന്റെ കൊയ്‌തൊഴിഞ്ഞ നെല്‍പാടങ്ങളിലും മൈതാനങ്ങളിലും കാല്‍പന്തിന്റെ ആരവം ഉയര്‍ന്നു. ക്രിക്കറ്റിന് വഴിമാറിക്കൊണ്ടിരിക്കുന്ന മൈതാങ്ങളാണ് മറ്റ് പല പ്രദേശങ്ങളിലും കാണുന്നതെങ്കില്‍ മലപ്പുറത്തിന്റെ മണ്ണില്‍ എന്നും കാല്‍പന്തിനാണ് സ്ഥാനം. ചെറുപ്പം മുതല്‍തന്നെ ഫുട്‌ബോള്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് ചിട്ടയായ പരിശീലനം നല്‍കാന്‍ മുതിര്‍ന്ന കളിക്കമ്പക്കാര്‍ മുന്നോട്ട് വരികയും ചെയ്യുന്നു.
അര്‍ജന്റീനിയന്‍ താരം പത്താം നമ്പര്‍ കുപ്പായക്കാരന്‍ മെസ്സിയെയാണ് കുട്ടികള്‍ക്കെല്ലാം ഇഷ്ടം. മെസ്സിയുടെ കുപ്പായം ധരിച്ചാണ് ഇവര്‍ ഫീല്‍ഡിലിറങ്ങുന്നത്. ഇക്കാരണത്താല്‍ മലപ്പുറത്തിന്റെ ഗ്രാമങ്ങളിലെ തുണിക്കടകളില്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജെഴ്‌സിക്ക് വന്‍ ഡിമാന്റാണ്.
സ്‌കൂളുകളില്‍ ഇത്തവണ ഫുട്‌ബോള്‍ മത്സരം നടന്നിരുന്നു. വണ്ടൂര്‍ സബ്ജില്ലയിലെ എല്‍ പി വിഭാഗം ഫുട്‌ബോള്‍ മത്സരത്തില്‍ കരുവാരകുണ്ട് പഞ്ചായത്തിലെ തരിശ് ഗവ: എല്‍ പി സ്‌കൂളിലെ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ എല്ലാവരും മെസ്സിയുടെ ജഴ്‌സി അങിഞ്ഞാണ് കളിക്കളത്തിലിറങ്ങിയത്. സ്‌കൂള്‍ അധികൃതരോ സംഘാടകരോ അറിയാതെ കുട്ടികള്‍ തന്നെയാണ് ഇതണിയാന്‍ തീരുമാനമെടുത്തത്. വേഷത്തില്‍ മാത്രമല്ല കളിയിലും ഈ കരുന്നുകള്‍ മെസിയുടെ പ്രകടനമാണ് കാഴ്ചവെച്ചത്.
ഫഌഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇതിനോടകം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തന്നെ നടന്ന് കഴിഞ്ഞു. മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ പരീക്ഷാ ചൂട് കഴിയുകയും ഗ്രാമീണ ഫുട്‌ബോളുകള്‍ വ്യാപകമാകുകയും ചെയ്യും. ചെറിയ ചെറിയ ടൂര്‍ണ്ണമെന്റുകളില്‍ പോലും വിദേശ പ്രഫൊഷണല്‍ കളിക്കാരും സജീവമാണ്. വിവിധ ടീമുകള്‍ക്ക് വേണ്ടി പ്രൊഫഷണലായി നിരവധി കളിക്കാരാണ് മലപ്പുറത്ത് ഉള്ളത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമുകളേയും ക്ലബ്ബുകളേയും രംഗത്ത് ഇറക്കി പണം സമ്പാദിക്കുന്ന സമ്പ്രദായവും ഇവിടെ വ്യാപകമാണ്. ഒരു സീസണ്‍ കഴിയുമ്പോഴേക്കും നല്ലൊരു തുക ഇക്കൂട്ടര്‍ സമ്പാദിക്കും.
ഗ്രാമ പ്രദേശങ്ങളില്‍ പുതിയൊരു ഫുട്‌ബോള്‍ സമ്പ്രദായം ഉയര്‍ന്ന് വരുന്നുണ്ട്. ഫൈവ്‌സ് ഫുട്‌ബോള്‍ എന്ന് പേരിട്ട കളിയില്‍ ഗ്രൗണ്ട് ചെറുതായാലും കളി കേമ മായി നടത്താം. അഞ്ച് കളിക്കാരാണ് ഒരു ടീമില്‍ ഉണ്ടാകുക എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്ഥലവും, ഗ്രൗണ്ടുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സെവന്‍സ്, ഇലവന്‍സ് എന്നീ ശ്രേണിയിലേക്ക് ഫൈവ്‌സിന്റെ കടന്ന് വരവ് കൂടുതല്‍ ജനകീയമാകാന്‍ ഇടയായേക്കും.
12:30 PM | 0 comments

പ്രവാസികളില്‍ നമ്പര്‍ വണ്‍ മലപ്പുറം

Written By Malappuram News on Monday, March 19, 2012 | 9:33 AM

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം പ്രവാസികളുടേതാണ്. പ്രവാസികളില്ലെങ്കില്‍ കേരളം പോലുള്ള ഒരു സംസ്ഥാനം തൊഴിലില്ലായ്മ കൊണ്ടും പട്ടിണികൊണ്ടും വീര്‍പ്പുമുട്ടുമായിരുന്നു. പ്രവാസികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് മലപ്പുറം ജില്ലയാണ് ഒന്നാംസ്ഥാനത്ത്. പ്രവാസികളിലൂടെ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പണമെത്തുന്നതു മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 9,040 കോടി രൂപ ജില്ലയിലേക്കെത്തി. ജില്ലയിലെ ഒരു വീടിന് 1.14 ലക്ഷം രൂപ എന്ന ക്രമത്തില്‍ പണം ലഭിക്കുന്നുണ്ടെന്നു സര്‍വേ പറയുന്നു.
കേരളത്തിലാകെ 22.8 ലക്ഷം പ്രവാസികള്‍ ഉള്ളതില്‍ 4.08 ലക്ഷവും മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ്. ആകെയുള്ളതിന്റെ 17.90%. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ജില്ലയില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. സിഡിഎസ് നടത്തിയ പ്രവാസി സര്‍വേയിലാണ് (2011) ഈ വിവരങ്ങളുള്ളത്. 1998ലെ കണക്ക് പ്രകാരം അന്ന് ആകെയുള്ളതിന്റെ 21.8% മലപ്പുറത്തായിരുന്നു. കേരളത്തിനുപുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികളുടെ എണ്ണം 9.31 ലക്ഷമാണ്. 2008ല്‍ ഇത് 9.14 ലക്ഷമായിരുന്നു. പാലക്കാട് ജില്ലക്കാരാണ് അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്നവരില്‍ കൂടുതല്‍.
മലയാളികളായ പ്രവാസികളില്‍ 45% മുസ്‌ലിംകളാണ്. കേരളത്തില്‍നിന്നു വിദേശത്തു ജോലിചെയ്യുന്നവരില്‍ 90 ശതമാനത്തിലധികവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇതില്‍ യുഎഇയിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത് (40% ). രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് സൗദി അറേബ്യ (25%). സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നുള്ള കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയിലെ മലയാളി പ്രവാസികളുടെ എണ്ണത്തില്‍ രണ്ടു ശതമാനം വര്‍ധനയുണ്ടായി.
കേരളത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് വഹിച്ച പ്രവാസികളെ ഇപ്പോഴും വേണ്ട രീതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരിഗണിക്കുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ പല കള്ളക്കേസുകളിലും അകപ്പെടാറുണ്ട്. എന്നാല്‍ അവരെ മോചിപ്പിക്കുന്നതിനോ, മറ്റോ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി.
9:33 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers