അടിച്ചുപൊളിക്കേണ്ട അവധിക്കാലം പണം സ്വരൂപിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റുകയാണിവിടെ കുട്ടിപ്പട്ടാളങ്ങള്‍. മാഞ്ചുവടുകളിലും, കളിക്കളങ്ങളിലും ചിലവഴിച്ചിരുന്ന ഒഴിവു കാലങ്ങള്‍ കുട്ടിക്കച്ചവടങ്ങള്‍ക്ക് വഴിമാറി വരുന്നു. സൈക്കിളുകളില്‍ കെട്ടിയുണ്ടാക്കിയ പെട്ടികളില്‍ ഐസ് വില്‍പന, വീടിനടുത്ത് തന്നെ റോഡു വക്കുകളില്‍ ഓലയും പ്ലാസ്‌റ്റിക് ചാക്കുകളും കൊണ്ട് മറച്ചുണ്ടാക്കിയ കൊച്ചു കടകള്‍. കടകളില്‍ വീട്ടില്‍ ഉപയോഗമില്ലാത്ത കുപ്പികളില്‍ പല വര്‍ണ്ണത്തിലുള്ള മിഠായികള്‍, അച്ചാറുകള്‍, വേനലിനെ പ്രധിരോധിക്കാന്‍ മോരുവെള്ളങ്ങള്‍, കൂടാതെ ലക്കി പ്രൈസുകള്‍. പണം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതാണ്. ഇവ കൗതുകത്തിനു പുറമെ കുഞ്ഞുങ്ങളുടെ കാര്യപ്രാപ്‌തിയാണു തെളിയിക്കുന്നത്. കുഞ്ഞുകരങ്ങളില്‍ പണം സ്വരൂപിക്കുന്നതിനുള്ള കാണാകാഴ്‌ച്ചകള്‍. അവധിക്കാലം കഴിയുന്നതിന്ന് മുന്‍പ് സ്‌കൂള്‍ തുറക്കുമ്പോഴേക്കുള്ള കരുതി വെക്കല്‍. പുത്തനുടുപ്പും പുസ്‌തകങ്ങളും വാങ്ങാന്‍ അച്ചനമ്മമാരെ ഒരു കൈ സഹായിക്കല്‍ ഇങ്ങിനെ പോകുന്നു ഇവരുടെ കുഞ്ഞു ആഗ്രഹങ്ങള്‍. പൊരി വെയിലത്തു പന്തു തട്ടിയും, വാടമാങ്ങകള്‍ പൊറുക്കിത്തിന്നും അവധിക്കാലം തള്ളിനീക്കുന്നതിന് പകരം, തണലില്‍ ഒതുങ്ങിയിരുന്ന് കച്ചവടം നടത്തുന്നതില്‍ രക്ഷിതാക്കള്‍ക്കും സന്തോഷമാണ്. കച്ചവടത്തിന്‍ മുതല്‍ മുടക്ക് നല്‍കുന്നല്‍ രക്ഷിതാക്കള്‍ തന്നെയാണ്. വമ്പന്‍ ലാഭം പ്രതീക്ഷിക്കുന്നതിന്ന് പകരം മക്കളുടെ സുരക്ഷയും, കാര്യപ്രാപ്‌തി വര്‍ദ്ധിക്കലും മാത്രമ്‌ാണിവര്‍ ലക്ഷ്യം വെക്കുന്നത്. പൊട്ടക്കിണറുകളിലും, പുഴകളിലും, കരിങ്കല്‍ കോറികളിലും അപകടം പതിയിരിക്കുമ്പോള്‍ മക്കള്‍ സുരക്ഷിതമായി എപ്പോഴും കണ്ണു മുന്നില്‍ തന്നെ കാണുമെന്നതിനാല്‍ ഇത്തിരി പണം കൊടുത്തും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് രക്ഷിതാക്കള്‍.
- അച്ചു മാടമ്പി
Keywords: Student, Article, Achu Madambi, Vacation Times
- അച്ചു മാടമ്പി
Keywords: Student, Article, Achu Madambi, Vacation Times
Post a Comment